Featured
മതം എന്തെങ്കിലും ഗുണം ചെയ്യുമോ?
എന്തെങ്കിലും തെറ്റുകള്‍ ചെയ്തു പോയെങ്കില്‍ ദൈവ വിശ്വാസികള്‍ക്ക് അത് ദൈവത്തിന്റെ സന്നിധിയില്‍ വന്നു ഏറ്റുപറഞ്ഞ് അതില്‍ നിന്നുമുള്ള പാപ ബോധത്തില്‍ നിന്നും കരകയരുവാന്‍ കഴിയും. ഇത് അവരുടെ പാപ ബോധങ്ങളും കുട്ടാ ബോധങ്ങളും എല്ലാം കുറച്ച് പൂര്‍വ മാനസിക നില കൈവരിക്കുവാന്‍ സഹായിക്കും. എന്നാല്‍ ദൈവ വിശ്വാസം ഇല്ലാത്തവരെ ഇത്തരം കുറ്റ ബോധങ്ങള്‍ ജീവിത കാലം മുഴുവനും വേട്ടയാടിക്കൊണ്ടിരിക്കും. ദൈവത്തെപ്പറ്റി ചിന്തിക്കുന്നതും അവിശ്വാസികളെ കൂടുതല്‍ മാനസിക വിഷമതിലേക്ക് തള്ളി വിടാന്‍ സാധ്യതയുണ്ട്.
100 total views

പലരും മതത്തില്‍ വിശ്വസിക്കുന്നത് അവരുടെ ആത്മാവിന്റെ രക്ഷക്ക് വേണ്ടിയാണ്. പക്ഷേ മത വിശ്വാസം വേറെ പല ഗുണങ്ങളും ചെയ്യുന്നുണ്ട്. മനുഷ്യ മനസ്സിനെയും ശരീരത്തെയും മതം എങ്ങിനെ ബാധിക്കുന്നു എന്ന് നോക്കാം. ആളുകളെ സന്തോഷവാന്മാരായും ആരോഗ്യവാന്മാരായും നില നിറുത്തുവാന്‍ മതങ്ങള്‍ക്ക് കഴിയും.
മതം നിങ്ങളെ സന്തോഷവാന്മാരാക്കാം.
മത വിശ്വാസികള്‍ അവിശ്വാസികളെ അപേക്ഷിച്ച് സന്തോഷവാന്മാര് ആയിരിക്കും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദൈവ വിശാസം മനുഷ്യന്റെ മുഖത്ത് ഒരു പുഞ്ചിരി നല്‍കും. മത പരമായ ചടങ്ങുകളില്‍ പങ്കെടുക്കുക വഴി ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉണ്ടാക്കുവാന്‍ കഴിയും. അത് ആളുകളെ കൂടുതല്‍ അടുപ്പിക്കുകയും തങ്ങള്‍ ഈ ലോകത്ത് ഒറ്റക്കല്ല എന്നാ ഒരു തോന്നല്‍ മനുഷ്യരില്‍ ഉണ്ടാക്കുകയും ചെയ്യും. ഇതെല്ലാം ജീവിതത്തില്‍ കൂടുതല്‍ സന്തോഷം പ്രദാനം ചെയ്യും.
മത വിശ്വാസം ആത്മാഭിമാനം വര്‍ദ്ധിപ്പിക്കും.
മത വിശ്വാസം മനുഷ്യന്റെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കും. വിശ്വാസികള്‍ക്ക് വിശ്വാസം ഇല്ലാത്തവരെക്കാള്‍ മാനസികമായി സംതുലനം കൈവരിക്കുവാനും കഴിയും. ഇത് ഒരു കൃത്യതയുള്ള മാനസിക നില പ്രദാനം ചെയ്യുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മാനസിക വിഷമതകളും ആകാംഷകളും കുറയും.
എന്തെങ്കിലും തെറ്റുകള്‍ ചെയ്തു പോയെങ്കില്‍ ദൈവ വിശ്വാസികള്‍ക്ക് അത് ദൈവത്തിന്റെ സന്നിധിയില്‍ വന്നു ഏറ്റുപറഞ്ഞ് അതില്‍ നിന്നുമുള്ള പാപ ബോധത്തില്‍ നിന്നും കരകയരുവാന്‍ കഴിയും. ഇത് അവരുടെ പാപ ബോധങ്ങളും കുട്ടാ ബോധങ്ങളും എല്ലാം കുറച്ച് പൂര്‍വ മാനസിക നില കൈവരിക്കുവാന്‍ സഹായിക്കും. എന്നാല്‍ ദൈവ വിശ്വാസം ഇല്ലാത്തവരെ ഇത്തരം കുറ്റ ബോധങ്ങള്‍ ജീവിത കാലം മുഴുവനും വേട്ടയാടിക്കൊണ്ടിരിക്കും. ദൈവത്തെപ്പറ്റി ചിന്തിക്കുന്നതും അവിശ്വാസികളെ കൂടുതല്‍ മാനസിക വിഷമത്തിലേക്ക് തള്ളി വിടാന്‍ സാധ്യതയുണ്ട്.
വിഷാദ രോഗത്തില്‍ നിന്നും വേഗം ശമനം
വിഷാദ രോഗങ്ങള്‍ ബാധിക്കുന്നവര്‍ക്ക് ദൈവ വിശ്വാസം ഉണ്ടെങ്കില്‍ രോഗ ശമനം എളുപ്പത്തില്‍ സാധ്യമാവുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രായമായ ആളുകള്‍ മറ്റു പല രോഗങ്ങള്‍ക്കുമായി ആശുപത്രികളില്‍ അഡ്മിറ്റ് ആവുമ്പോള്‍ ദൈവ വിശ്വാസം അവരുടെ രോഗ ശമനത്തിന് കാര്യമായ പങ്കു വഹിക്കുന്നുണ്ടെന്ന് പല റിപ്പോര്‍ട്ടുകളും ഈയിടെ വന്നിരുന്നു.
വിശ്വാസികള്‍ക്ക് ബ്ലഡ് പ്രഷര്‍ താരതമ്യേന കുറവായിരിക്കും
രണ്ടായിരത്തി പതിനൊന്നില്‍ നോര്‍വേയില്‍ നടന്ന ഒരു പഠനം അനുസരിച്ച് വിശ്വാസികള്‍ക്ക് താരതമ്യേന കുറഞ്ഞ ബ്ലഡ് പ്രെഷര്‍ ആയിരിക്കും എന്ന് കണ്ടെത്തുകയുണ്ടായി. ആളുകള്‍ക്ക് മാനസികമായ പിരിമുറുക്കങ്ങള്‍ കുറയുന്നതാവാം ഇതിന്റെ കാരണം എന്നാണ് റിസര്‍ച്ച് ചെയ്യുന്നവര്‍ പറയുന്നത്.
മതവിശ്വാസികള്‍ പൊതുവേ സമൂഹത്തില്‍ അംഗീകാരം ഉള്ളവരും ആയിരിക്കും.
101 total views, 1 views today