മതം മനുഷ്യനെ മൂഡനാക്കുകയാണോ..? – ഇജാസ് ഖാന്‍..

281

Republic_Day

പെഷവാറും പികെ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ നടന്ന അക്രമണവും ഘര്‍ വാപ്പസിയും നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. മതം മനുഷ്യനെ മൂഡനാക്കുകയാണോ…..?…

മനുഷ്യന് ജീവിക്കാന്‍ മതം അനിവാര്യമാണെന്ന കാലങ്ങളായി പിന്തുടര്‍ന്ന് വരുന്ന കെട്ടുകഥ ആ അതിരും ഭേദിച്ച് മതമില്ലെങ്കില്‍ മനുഷ്യന്‍ ഇല്ല എന്നുള്ള വട്ട്കഥയില്‍ എത്തി നില്‍ക്കുന്നു…

ഗീതയും ബൈബിളും ഖുര്‍ആനും മനുഷനെ പഠിപ്പിക്കുന്നത് സ്‌നേഹമാണ്..പക്ഷെ ഈ മനുഷ്യന്‍ ഒരിക്കലും ദൈവത്തെ സ്‌നേഹിച്ചിട്ടില്ല.. ഭയത്തോട് കൂടി അല്ലാതെ അവന്‍ ദൈവത്തെകുറിച്ച്’ സംസാരിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല..ഈ ഭയം തന്നെയാണ് ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും വക്താക്കള്‍ എന്ന് അവകാശപ്പെടുന്ന കുറച്ച് പേര്‍ മുതലാക്കുന്നതും വിറ്റ് കാശ് ആക്കുന്നതും.. ഈ ഭയം ചോദ്യങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ സ്വന്തം ഇരിപ്പിടം ഇളകി തുടങ്ങുമ്പോള്‍ മേല്‍ പറഞ്ഞ പൊറാട്ട് നാടകങ്ങള്‍ മാത്രമാകുന്നു അവരുടെ മാര്‍ഗ്ഗങ്ങള്‍…

ചുംബനസമരത്തിന് നേരെ ഇവിടെ അരങ്ങേറിയ പ്രതിഷേധങ്ങളില്‍ നിന്ന് ഒന്നുകൂടി വ്യക്തമായി. എല്ലാ മതങ്ങളും അടിത്തട്ടില്‍ ഒന്ന് തന്നെ.. പ്രത്യഷത്തില്‍ വ്യത്യസ്ത ചേരികളില്‍ ആണെങ്കിലും വിശ്വാസങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരോടുള്ള കാഴ്ചപ്പാടുകളില്‍ അവര്‍ ഒന്നാണ്…… ഇത് തന്നെയാണ് പികെ എന്ന ചിത്രത്തോടുള്ള സമീപനത്തില്‍ നിന്നും വ്യക്തമാകുന്നത്..

ഒന്ന് ചോദ്യം ചെയ്താല്‍, വിമര്‍ശിച്ചാല്‍ ഉഴുകിപോകുന്ന മെഴുക് പ്രതിമയാണ് മതമെങ്കില്‍… അതങ്ങ് പോകുന്നതല്ലേ നല്ലത്…….?….

പികെയെക്കാള്‍ കര്‍ക്കശമായി അതിലും സമര്‍ഥമായി മതങ്ങളെയും കപട വിശ്വാസങ്ങളെയും ചോദ്യം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ oh my god (OMG) ‘. അന്ന് ഉയരാത്ത പ്രതിഷേധം ഇന്ന് ഉയര്‍ന്ന് കേള്‍ക്കുമ്പോള്‍ അതിനെതിരെ വിവേകമില്ലാത്ത, കേട്ടു കേള്‍വി പോലുമില്ലാത്ത സംഘടനകള്‍ ആക്രമണം അഴിച്ച് വിടുമ്പോള്‍, കേന്ദ്രത്തില്‍ ബിജെപിയാണ് ഭരിക്കുന്നത് എന്നുള്ളത് അവര്‍ക്ക് ശക്തി നല്‍കുന്നതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ അതിനെ കുറ്റം പറയാന്‍ സാധിക്കില്ല…

ഒരു വര്‍ഷം കൂടി ഓര്‍മ്മയാകുന്നു…എടുക്കാന്‍ യാതൊരു പുതുവത്സര പ്രതിജ്ഞയും ഇല്ല..പക്ഷെ മനസ്സില്‍ ഒരു സ്വപ്നമുണ്ട്..മതം വിവേകത്തെ ഭരിക്കാത്ത ഒരു കാലം….മനുഷ്വത്വം മതങ്ങള്‍ക്ക് മേല്‍ അധികാരം സ്ഥാപിക്കുന്ന ഒരു കാലം….

എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍….