fbpx
Connect with us

Featured

മതത്തെപ്പറ്റി മിണ്ടരുതെന്ന്

Published

on

പോസ്റ്റിന്റെ ചുരുക്കം: മതകാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം മതപണ്ഡിതന്മാര്‍ക്കു മാത്രമുള്ളതല്ല. എല്ലാവര്‍ക്കും പറയാം. മതങ്ങളെ പറ്റി അറിവുള്ളവര്‍ മതപണ്ഡിതന്മാര്‍ മാത്രമല്ല. ഏതൊരാള്‍ക്കും മതത്തെക്കുറിച്ച് പഠിക്കാനും മനസിലാക്കാനും സാധിക്കും. മതങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതവുമല്ല. ഏതെങ്കിലും മതകാര്യത്തെപ്പറ്റി ആരെങ്കിലും അഭിപ്രയാം പറഞ്ഞാല്‍ അതിനെ സമര്‍ത്ഥമായ മറുപടിയിലൂടെ ഖണ്ഡിക്കുവനാണ് ശ്രമിക്കേണ്ടത്. അല്ലാതെ മതത്തെ പറ്റി ഒന്നും മിണ്ടിപോകരുതെന്ന് പറഞ്ഞ് അസഹിഷ്ണുത കാട്ടരുത്. മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുത്.

ഇനി വിശദമായ പോസ്റ്റിലേയ്ക്ക്:

പിണറായി വിജയന്‍ ഏതോ പ്രസംഗ മദ്ധ്യേ തിരുകേശവുമായി ബന്ധപ്പെട്ട് ഒരു പരാ!മര്‍ശം നടത്തിയതിനെ ചൊലിയുള്ള പുകിലുകളാണ് ഈ എഴുതുന്ന സമയത്ത് നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്തു വിപ്ലവകാരിയാണെന്ന് അദ്ദേഹം പറഞ്ഞതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കും മുമ്പാണ് ഈ പുതിയ വിഷയം വന്നത്. കേശാരാധനപോലുള്ളവ അനാചരങ്ങളാണെന്ന് സൂചിപ്പിക്കുംവിധം ഒരു അഭിപ്രായം സഖാവ് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മതത്തെ പറ്റി പറയാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും അത് മതപണ്ഡിതന്മാര്‍ മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാര്‍ എന്നറിയപ്പെടുന്ന ചിലര്‍ പറഞ്ഞു വയ്ക്കുന്നത്. ആരാണ് ഈ പണ്ഡിതന്മാര്‍? പണ്ഡിതപ്പട്ടം ഓരോരുത്തര്‍ക്കും ആധികാരികമായി ചാര്‍ത്തിക്കൊടുക്കുന്നതാരാണ്? അതോ സ്വയം പണ്ഡിതരാണെന്ന് കരുതുന്നവരൊക്കെ പണ്ഡിതരാണോ? മതത്തെക്കുറിച്ച് മത പണ്ഡിതന്മാര്‍ക്കു മാത്രമേ അറിയാവൂ എന്നുണ്ടോ? മതങ്ങളെ പറ്റി മറ്റാര്‍ക്കും പഠിച്ചുകൂടെന്നുണ്ടോ? മതങ്ങളെ പറ്റി മതപണ്ഡിതന്മാര്‍ എന്ന വിശേഷണം ഉള്ളവര്‍ക്കു മാത്രമേ അഭിപ്രായം പറയാവൂ എന്നുണ്ടോ? മതങ്ങളെപ്പറ്റി വല്ലതും പറഞ്ഞുപോയാല്‍ അവരുടെ വായില്‍ പിടിയ്ക്കാന്‍ ആര്‍ക്കാണ് അവകാശം? ആ അവകാശം ആരുതന്നു? അതോ ഇനിയിത് പിണറായി പറഞ്ഞതുകൊണ്ടാണോ? പിണറായി എന്ന വ്യക്തിയോടോ രാഷ്ട്രീയക്കാരനോടോ ഉള്ള അസഹിഷ്ണുത കൊണ്ടാണെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. പിണറായി വിജയന്‍ നിരീശ്വരവാദി ആയിരിക്കാം. പക്ഷെ അദ്ദേഹം വിശ്വാസികളുടെയും മതസ്വാതന്ത്ര്യമടക്കമുള്ള എല്ലാ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. അതുകൊണ്ട് നിരീശ്വരവാദികളുടെയും വിശ്വാസികളുടെയും സ്വാതന്ത്ര്യം പിണറായി വിജയന്‍ ഒരേപോലെ തന്നെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. ആരോടെങ്കിലും പ്രത്യേകം ഒരു വിദ്വേഷം അദ്ദേഹം വച്ചു പുലര്‍ത്തുകയുമില്ല. അതിന്റെ കാര്യവുമില്ല്‌ല.

Advertisementഇവിടെ മതക്കാര്‍ അഥവാ മതത്തിന്റെ സംരക്ഷകരെന്ന് സ്വയം പ്രഖ്യാപിക്കുന്നവര്‍ അന്യായമായി രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുകയും അഭിപ്രയാങ്ങള്‍ പറയുകയും ചെയ്യാറുണ്ട്. മതത്തിന്റെ പേരില്‍ പല വിലപേശലുകളും അവര്‍ നടത്താറുണ്ട്. മതത്തിന്റെ പേരില്‍ ഭരണത്തില്‍തന്നെ അവര്‍ ഇടപെടുന്നു. തെരഞ്ഞെടുപ്പുകളില്‍ സാമുദായിക ശക്തികൊണ്ട് അവര്‍ വിലപേശുന്നു. സര്‍ക്കാരുകളെ പലവിധത്തില്‍ സ്വാധീനിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടക്കം പല സ്ഥാപനങ്ങളും നടത്താന്‍ അനുമതി നേടി അവര്‍ കൊള്ള ലാഭമുണ്ടാക്കാന്‍ നോക്കുന്നു. രാഷ്ട്രീയ നേതാക്കളെ അവര്‍ വിരട്ടിയും നോക്കിയും പേടിപ്പിക്കുന്നു. തങ്ങള്‍ ദൈവങ്ങളേക്കാള്‍ വലിയവരാണെന്ന മട്ടിലാണ് ചില മതസാമുദായിക നേതാക്കളും മത പണ്ഡിതന്മാരായി അറിയപ്പേടുന്നവരും പെരുമാറുന്നത്. ഇപ്പോള്‍ അവരില്‍ ചിലര്‍ പറയുകയാണ്, മതങ്ങളെപറ്റി ആരുമൊന്നും മിണ്ടരുതെന്ന്! മതങ്ങളും മതഗ്രന്ഥങ്ങളും മതപണ്ഡിതന്മാരുടെ മാത്രം സ്വന്തമാണോ? അത് ജനസമൂഹത്തിനു മൊത്തം ഉപയോഗിക്കാവുന്നതാണോ അതോ ഒരു കൂട്ടം മതമൌലികവാദികള്‍ക്ക് മാത്രം തീറെഴുതിക്കിട്ടിയതാണോ? മതങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതമാണോ? മതങ്ങളെ പറ്റി ആര്‍ക്കും ഒന്നും പറഞ്ഞുകൂടെ? രാഷ്ട്രീയക്കാര്‍ മതമാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞാല്‍ എന്താണ് കുഴപ്പം? ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍ ഉലഞ്ഞുപോകുന്നതാണോ ഈ മതങ്ങള്‍? ഓരോരുത്തരും അവരുടെ അറിവിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഓരോരോ വിഷയങ്ങളിലും അഭിപ്രായം പറയുന്നത്. മത പണ്ഡിതന്മാരും ഇതില്‍ നിന്ന് വ്യത്യസ്തരല്ല. മതങ്ങളെ പറ്റി എല്ലാം പഠിച്ചവരല്ല ഒരു മതത്തിലെയും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികള്‍. മത പണ്ഡിതന്മാരും അതേ! ഓരോരുത്തര്‍ക്കും പഠിക്കാന്‍ കഴിയുന്നതിനും ചില പരിമിതികള്‍ ഉണ്ട്. ഒരു മതത്തെ പറ്റിയും പ്രത്യയശാസ്ത്രത്തെ പറ്റിയും ആര്‍ക്കും മൊത്തമായി പഠിച്ചു തീര്‍ക്കാനാകില്ല. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളാകട്ടെ ഡൈനമിക്ക് അഥവാ ചലനാത്മകങ്ങളാണ്. മതപ്രത്യയ ശാസ്ത്രങ്ങളും ചലനാത്മകങ്ങള്‍ അല്ലെന്നു പറയാന്‍ കഴിയില്ല. കാലത്തിനൊപ്പം അവയും പ്രായോഗികതലത്തിലെങ്കിലും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഇനി രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചാണെങ്കില്‍ സ്വന്തം പ്രത്യയ ശാസ്ത്രം അരച്ചു കലക്കിക്കുടിച്ചവരല്ല ഓരോരോ പാര്‍ട്ടികളിലെ ബഹുഭൂരിപക്ഷം വരുന്ന പ്രവര്‍ത്തകര്‍. ഉദാഹരണത്തിന് മാര്‍ക്‌സിസം അരച്ചു കലക്കിക്കുടിച്ചിട്ടല്ല മാര്‍ക്‌സിസ്റ്റുകാര്‍ ആ പാര്‍ട്ടിയില്‍ വിശ്വസിക്കുകയും അംഗമാവുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. മതത്തെ പറ്റി അധികാരികമായും ഗഹനമായും പഠിച്ചവരല്ല, ഭൂരിപക്ഷം വരുന്ന മത വിശ്വാസികള്‍. അത്യാവശ്യം വേണ്ട മതാചാരങ്ങളും പ്രാര്‍ത്ഥനാ രീതികളും മറ്റും പരിചയിച്ചിട്ടുള്ളവരാണ് സാധാരണ ഭൂരിപക്ഷം വരുന്ന മതാനുയായികള്‍.

അസഹിഷ്ണുത പണ്ഡിതോചിതമല്ല. പണ്ഡിതര്‍ അല്ലാത്തവര്‍ക്കും അത് പാടില്ല. ഇവിടെ ഒരാള്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ നീ മിണ്ടിപ്പോകരുത് എന്നു പറയുന്നതല്ല മര്യാദ. മറിച്ച് യുക്തിസഹജമായി ആ അഭിപ്രായത്തെ ഖണ്ഡിക്കാനുള്ള വാദഗതികള്‍ നിരത്തുകയാണ് വേണ്ടത്. കേശാരാധന അന്ധവിശ്വാസമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഞാന്‍ ഒരു പോസ്റ്റ് എഴുതിയപ്പോല്‍ ചിലര്‍ അതിനെ വന്ന് അനുകൂലിച്ചെഴുതി. . എന്നാല്‍ മറ്റു ചിലര്‍ അവരുടെ അറിവും യുക്തിയും വാക്ക്‌സാമര്‍ത്ഥ്യവും ഉപയോഗിച്ചുകൊണ്ട് എന്റെ അഭിപ്രായങ്ങളെ ഖണ്ഡിക്കുവാനും എന്നെ തിരുത്തിക്കുവാനും ശ്രമിച്ചു. തിരുകേശത്തെ അവര്‍ ന്യായീകരിക്കുന്നതിനുള്ള കാരണങ്ങള്‍ അവര്‍ സോദാഹരണം സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു. അതാണു വേണ്ടത്. പിണറായി വിജയന്‍ കേശാരാധയെ അന്ധവിശ്വാസമെന്നു വിശേഷിപ്പിച്ചെങ്കില്‍ അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് അദ്ദേഹം പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അത് അന്ധവിശ്വാസമല്ല, മുസ്ലിം വിശ്വാസധാരയുടെ ഭാഗമാണെന്ന് സമര്‍ത്ഥിക്കുകയാണ് ആ അഭിപ്രായത്തോട് വിയോജിക്കുന്ന മുസ്ലിം പണ്ഡിതന്മാര്‍ ചെയ്യേണ്ടത്. അല്ലാതെ പിണറായി വിജയന്റെ അഭിപ്രായ സ്വാതന്ത്യത്തെ ചോദ്യം ചെയ്യുകയല്ല ചെയ്യേണ്ടത്. ഈ മത പണ്ഡിതന്മാര്‍ എന്നു പറയുന്നവര്‍ എല്ലാവരും പണ്ഡിതര്‍ തന്നെ ആയിക്കൊള്ളണം എന്നില്ല അങ്ങനെ അവകാശപ്പെടുന്നവരും സ്വയം വിശേഷിപ്പിക്കപ്പെടുന്നവരും ആകാം. എന്തായാലും ഇങ്ങനെ ചില മതപണ്ഡിതന്മാര്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് പരസ്യമായി ഇത്തരം അസഹിഷ്ണുതകള്‍ പ്രകടിപ്പിക്കുകവഴി സ്വന്തം മതത്തെപ്പറ്റിത്തന്നെ മറ്റുള്ളവരില്‍ അവമതിപ്പുണ്ടാക്കുകയാണു ചെയ്യുന്നത് എന്നാണ് എന്റെ വിനീതമായ അഭിപ്രയം. അഭിപ്രായ സ്വാതന്ത്ര്യത്തിന് പിണറായി വിജയനും മത പണ്ഡിതന്മാര്‍ക്കും മാത്രമല്ല, സമസ്തജനങ്ങള്‍ക്കും ഈയുള്ളവനവര്‍കളുടെ പൂര്‍ണ്ണ പിന്തുണ!

അനുബന്ധം

മതം എന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമല്ല. പക്ഷെ മതം എന്റെയും കുടുംബജീവിതത്തിന്റെ ഭാഗമാണ്. മറ്റ് ഏതു കാര്യങ്ങളിലുമെന്ന പോലെ നാട്ടിലെ മതകാര്യങ്ങളിലും ഞാന്‍ ഇടപെടാറുണ്ട്. മതാചാരങ്ങള്‍ എന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് ഞാന്‍ മതകാര്യങ്ങളില്‍ ഇടപെടുന്നതിനെ എന്റെ നാട്ടില്‍ ആരും വിലക്കിയിട്ടുമില്ല. വിശ്വാസങ്ങളും ആചാരങ്ങളും പ്രാ!ര്‍ത്ഥനകളും മറ്റും എന്റെ വ്യക്തി ജീവിതത്തിന്റെയും ഭാഗമാക്കാന്‍ എന്നോട് സ്‌നേഹമുള്ള വിശ്വാസികള്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. വിശ്വാസങ്ങളെ നിരാകരിച്ച് ഞാന്‍ നഗരത്തില്‍ പോകുന്നത് ഒഴിവാക്കാനാണ് എന്നെ സ്‌നേഹിക്കുന്ന നിഷ്‌കളങ്കരായ വിശ്വാസികള്‍ എനിക്കുമേല്‍ അങ്ങനെയൊരു സമ്മര്‍ദ്ദം ചെലുത്തുന്നത് എന്നറിയാവുന്നതുകൊണ്ട് അവരോട് എനിക്ക് സ്‌നേഹം കൂടുന്നതേയുള്ളൂ. അവരോട് ഒരു അസഹിഷ്ണുതയും എനിക്ക് തോന്നാറില്ല. ഇവിടെയുള്ള എല്ലാ മത്തത്തിലെയും കേള്‍വിപ്പെട്ട മത പണ്ഡിതന്മാരുമായി എനിക്ക് നല്ല ബന്ധമുണ്ട്. എന്റെ വീട്ടിനു നേരെ എതിര്‍വശത്ത് ഒരു യത്തീംഖാനയാണ്. തൊട്ടുപുറകില്‍ പള്ളിയും. യത്തിംഖാനയോട് ചേര്‍ന്ന് ഒരു അമ്പലമുണ്ട്. പള്ളിയുടെ അക്കരെയായായി വളരെ ഉയരത്തിലുള്ള പാറയില്‍ മറ്റൊരമ്പലവും.( ഇത് എം.സി.റോഡേ വരുന്നവര്‍ക്ക് തട്ടത്തുമല ജംഗ്ഷനില്‍ എത്തുമ്പോള്‍ കാണാം.) അടുത്തുതന്നെ ഒരു ക്രിസ്തീയ ദേവാലയവും ഉണ്ട്. വേറെയും ധാരാളം അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളും ഇവിടെ അടുത്തൊക്കെയുണ്ട്. ഇവിടെയെല്ലാം മിക്കപ്പോഴും മതപ്രബോധനങ്ങള്‍ നടക്കാറുണ്ട്. അവയുടെയെല്ലാം നല്ലൊരു ശ്രോതാവാണ് ഞാനും. സദസ്സില്‍ എന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ എന്നെ അറിയാവുന്ന മതപണ്ഡിതന്മാരില്‍ ചിലര്‍ അവരുടെ പ്രഭാഷണങ്ങളില്‍ കുറച്ചു കൂടി ഊര്‍ജ്ജസ്വലരാകുന്നതും പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. എന്നെപോലുള്ളവരെയാണല്ലോ അവര്‍ക്ക് മാറ്റിയെടുക്കേണ്ടത്. ചില കാര്യങ്ങളിലൊക്കെ ഞാനും വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്. അതിപ്പോള്‍ മതവിശ്വാസികള്‍തന്നെ മതകാര്യങ്ങളില്‍ പലതിനെയും നിശിതമായി വിമര്‍ശികാറുണ്ടല്ലോ. എന്നാല്‍ ഞാന്‍ മതവിശ്വാസങ്ങളെയും മതാചാരങ്ങളെയും അതേപടി പിന്‍പറ്റി ജീവിക്കാന്‍ ശ്രമിക്കുന്നില്ലാ എന്നതുകൊണ്ട് വിശ്വാസിസമൂഹത്തോട് ഏതെങ്കിലും തരത്തിലുള്ള ഒരു അസഹിഷ്ണുത ഞാന്‍ വച്ചു പുലര്‍ത്താറില്ല. അതിന്റെ ആവശ്യവും ഇല്ല. ആശയസംവാദങ്ങള്‍ നടക്കുമ്പോള്‍ എന്റെ ആശയങ്ങള്‍ മറ്റുള്ളവര്‍ കേള്‍ക്കാന്‍ തയാറുണ്ടെങ്കില്‍ ഞാനും പങ്കുവയ്ക്കാറുണ്ട്. പക്ഷേ മതപക്ഷത്ത് നില്‍ക്കുന്ന നല്ലൊരു പങ്കാളുകള്‍ക്ക് എന്താണ് സ്വന്തം മതത്തിനെതിരായ ആശയങ്ങളോട് ഇത്ര അസഹിഷ്ണുത എന്ന് എനിക്ക് മനസിലാകുന്നില്ല. ഏത് മത ഗ്രന്ഥത്തിലാണ് ഈ അസഹിഷ്ണുതയുടെ അടിവേരുകള്‍ ഉള്ളത്? ഞാന്‍ പഠിച്ച മതഗ്രന്ഥങ്ങള്‍ ഒന്നും അന്യന്റെ ആശയങ്ങളോടോ വിശ്വാസങ്ങളോടോ അസഹിഷ്ണുതയുള്ള ഒരാളാക്കി എന്നെ മാറ്റിയിട്ടില്ല. ഞാന്‍ പഠിച്ച മാര്‍ക്‌സിസമോ ഞാന്‍ പഠിച്ച യുക്തിവാദമോ നിരീശ്വരവാദമോ ഒന്നും തന്നെ ഏതെങ്കിലും മതവിശ്വാസിയുടെ ഏതെങ്കിലും സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറണമെന്ന് എന്നെ പഠിപ്പിച്ചിട്ടില്ല. പിന്നെന്തേ ചിലര്‍മാത്രം ഇങ്ങനെ! മതങ്ങളെപ്പറ്റി ആരും ഒന്നും മിണ്ടിപ്പോകരുതെന്നും മറ്റും പറയുന്നതിനു പിന്നിലെ പ്രേരണയെന്താണ്?

Advertisementഞാന്‍ പറഞ്ഞ യത്തീംഖാനയുടെ സ്ഥാപക ചെയര്‍മാന്‍ ആയിരുന്ന ഖാദിമുല്‍ ഐത്താം പി.എം.ഹംസാ മൌലവി ഞാന്‍ ഏറെ സ്‌നേഹിക്കുകയും ബഹുമാനികുകയും ചെയ്തിരുന്ന ഒരാളാണ്. പിതൃതുല്യമായ സ്‌നേഹം എനിക്കു നല്‍കിയ അദ്ദേഹം എന്നെ മോനേ എന്നു വാത്സല്യപൂര്‍വ്വം വിളിക്കുന്നത് ഇന്നും എന്റെ കാതുകളില്‍ മുഴങ്ങിക്കേള്‍ക്കാം. ഇവിടെ അടുത്ത് യത്തീംഖാന തുടങ്ങിയശേഷം മാത്രമാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടത്. ഇത്രയും കുട്ടികള്‍ക്ക് ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കി അവരെ ഒരു കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുന്നു എന്നത് മഹത്തായ ഒരു കാര്യം തന്നെ. കോടികള്‍ മുടക്കി ഒരു പള്ളി പണിയുന്നതിനേക്കാള്‍ വലിയ കാര്യം. മക്കളില്ലാതിരുന്ന അദ്ദേഹത്തിന് അനാഥ അഗതിമക്കളായിരുന്നു സ്വന്തം മക്കള്‍. ഹംസാ മൌലവി (കുട്ടികളുടെ വലിയുസ്താദ്) മരണപ്പെട്ടിട്ട് അധികം വര്‍ഷം ആയിട്ടില്ല. അദ്ദേഹം മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മയ്യത്ത് യത്തീംഖാനയില്‍ തന്നെ അടക്കം ചെയ്യണമെന്നായിരുന്നു യത്തീംഖാനാ അധികൃതരുടെ ആഗ്രഹം. എന്നാല്‍ അതേ ചൊല്ലി നാട്ടുകാരില്‍ ചിലരില്‍നിന്ന് ചില തടസവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഞാനും സി.പി.ഐ.എമ്മിലെ മറ്റ് നേതാക്കളും കൂടി ഇടപെട്ടാണ് ആ പ്രശ്‌നം പരിഹരിച്ചത്. ഖബറടക്കം കഴിയുന്നതുവരെ ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവിടെ കാവലാളുകളെ പോലെ നില്‍ക്കുകയും അനുശോചനയോഗത്തില്‍ അടക്കം പങ്കെടുക്കുകയും ചെയ്തു. സി.പി.ഐ.എം നേതാക്കളുടെ നിരീശ്വര മതമൊന്നും അതിനൊന്നും ഒരു തടസ്സവുമായിരുന്നില്ല. ഇപ്പോഴും ആ യത്തീംഖാനയുമായും അവിടുത്തെ ചെയര്‍മാനുമായും കുട്ടികളുമായും ഒക്കെ എനിക്ക് നല്ല ബന്ധമാണ്. ഹംസാ മൌലവി (കുട്ടികളുടെ വലിയുസ്താദ്) മക്കള്‍ എനിക്ക് സഹോദര തുല്യരാണ്. യത്തീംഖാനയില്‍ നോമ്പിരുപത്തിയേഴിന് കുട്ടികളെ എഴുത്തിനിരുത്തുന്ന ഒരു ആഘോഷത്തിനു തുടക്കം കുറിച്ചത് ഹംസാ മൌലവിയാണ്. അവിടെ വരുന്ന കുട്ടികളെ അറബ് അക്ഷരങ്ങള്‍ മാത്രമല്ല എഴുതിയ്ക്കുന്നത്. മലയാള അക്ഷരങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും എഴുതിക്കും.ഇപ്പോഴും എല്ലാ വര്‍ഷവും നോമ്പ് ഇരുപത്തിയേഴിന് എഴുത്തിനിരുത്തല്‍ ഉണ്ട്.ആ ദിവസം വമ്പിച്ച ജനാവലി ഇവിടെ ഒത്തു ചേരാറുണ്ട്. കൂടാതെ ആഴ്ചയില്‍ രണ്ടു ദിവസം അനാഥ അഗതിമക്കളുടെ സമുഹ പ്രാര്‍ത്ഥനയുണ്ട്. ഈ ദിവസങ്ങളില്‍ ഭക്ഷ്യവസ്തുക്കളായും പണമായും ഭണ്ഡങ്ങളായും സംഭാവനകളുമായി ധാരാളം ആളുകള്‍ വരാറുണ്ട്. ചില വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും ഇവിടെ വച്ച് നടത്താറുണ്ട്. സമീപത്തെ അന്യമതസ്ഥരുടെ വിവാഹം നടക്കുമ്പോള്‍ ആ വീട്ടുകാര്‍ നല്ലൊരു തുക ഈ യത്തീം ഖാനയ്ക്ക് നല്‍കാറുണ്ട്. ചിലര്‍ അവരുടെ വീട്ടിലെ ആരുടെയെങ്കിലും വിവാഹം നടക്കുമ്പോള്‍ യത്തീംഖാനയിലെ കുട്ടികള്‍ക്കും ഗംഭീര സദ്യയ്ക്കുള്ള പണം മുമ്പേ തന്നെ നല്‍കാറുണ്ട്. ഞാനിക്കാര്യങ്ങള്‍ കൂടി ഇപ്പോള്‍ പറയുന്നത് നമ്മുടെ ഈ ബഹുമത സമൂഹം അങ്ങനെയൊക്കെയാണ് മുന്നേറുന്നത് എന്ന് സൂചിപ്പിക്കുവാന്‍ കൂടിയാണ്. എന്നാല്‍ ഈ മതേതര മാനവികതയെ തകര്‍ക്കാനും, നമ്മുടെ സംസ്ഥാനം ഒരു മതഭ്രാന്താലയമാക്കാനും ചിലര്‍ ബോധപൂര്‍വ്വവും അല്ലാതെയും ശ്രമിക്കുമ്പോള്‍ അത്തരക്കാരെ നാം തിരിച്ചറിഞ്ഞ് തിരുത്തിക്കുവാന്‍ ശ്രമിക്കേണ്ടതാണ്. മതവിശ്വാസം, മതവാദം, മതമൌലികവാദം തുടങ്ങിയ പദങ്ങള്‍ ദ്യോതിപ്പിക്കുന്ന അര്‍ത്ഥാന്തരങ്ങള്‍ നാം വ്യക്തമായി വേര്‍തിരിച്ചറിയണം.

പിന്‍കുറിപ്പ് : ചില പോസ്റ്റുകള്‍ എഴുതുമ്പോള്‍ അതിന് ഇങ്ങനെ ചില ആമുഖവും അനുബന്ധവുമൊക്കെ ഞാന്‍ എഴുതാറുണ്ട്. ഇവിടെ പേജിന്റെ ദൌര്‍ബല്യമൊന്നുമില്ലാത്തതുകൊണ്ട് ആ ആസാദ്ധ്യതകള്‍ ഉപയോഗിക്കുക തന്നെ ചെയ്യുന്നുവെന്നു മാത്രം. അല്ലാതെ ചുരുക്കിയെഴുതാന്‍ കഴിയാഞ്ഞിട്ടൊന്നുമല്ല.

 537 total views,  9 views today

AdvertisementContinue Reading
Advertisement
Advertisement
Entertainment3 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment3 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment3 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment3 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment3 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment3 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment3 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space6 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India7 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment7 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment9 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment10 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment16 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment16 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement