1902ല്‍ സ്ഥാപിതമായ റോയല്‍ മാഡ്രിഡ്‌ ഫുട്ബാള്‍ ക്ലബ്ബ് എന്ന സ്പാനീഷ് ഫുഡ്ബാള്‍ ഭീമന്‍ റയല്‍ മാഡ്രിഡ്‌ ക്ലബ്ബ് ലോഗോ മാറ്റുന്നു. നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ലോഗോയില്‍ നിന്നും ക്രോസ് ഒഴിവാക്കുന്നത് മാത്രമാണ് മാറ്റം. ബ്രാന്‍ഡ് മാറ്റുന്നതോടെ ഇതര വിശ്വാസികളുടെ, പ്രത്യേകിച്ച് മിഡ്‌ലീസ്റ്റ്, യൂറോപ്പ് തുടങ്ങിയ ഭാഗത്തുള്ള മുസ്ലിംങ്ങളുടെ പൂര്‍ണ്ണ പിന്തുണ നേടുകയും അതുവഴി ക്ലബ്ബിനെ കൂടുതല്‍ സ്വാധീനമുള്ളതാക്കി ശക്തിപെടുത്തുകയുമാണ് ലക്ഷ്യം.

ക്ലബ്ബ് അഡ്മിനിസ്‌ടേഷന്‍ പറയുന്നത് ഭൂരിപക്ഷം വരുന്ന ജനസംഖ്യയില്‍ എല്ലാത്തരത്തിലുള്ള തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നും മാറ്റുക എന്നതാണ്. ക്രോസ് ഒഴിവാകുക വഴി എല്ലാ വിഭാഗങ്ങളേയും തുല്ല്യമായി പരിഗണിക്കുക എന്നതാണ് റയല്‍ മാഡ്രിഡ്‌ ഉദ്ദേശിക്കുന്നത്  ബില്ല്യന്‍ ഡോളറിന്റെ സ്‌പോര്‍ട്ട് ടൂറിസ്റ്റ് റിസോര്‍ട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യു.എ.ഇ.യില്‍ തുടങ്ങുന്നുണ്ട്. അതായിരിക്കും കൃത്രിമ ദീപില്‍ സൃഷ്ടിക്കപെടുന്ന ലോകത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സും ടൂറിസവും സംയോജിപ്പിച്ചുകൊണ്ടുള്ള തീം പാര്‍ക്ക്.

ക്രിസ്ത്യന്‍ മത വിശ്വസവുമായി ബന്ധപെട്ട പ്രതീകം റയല്‍ മാഡ്രിഡ് ന്‍റെ ലോഗോയില്‍ വന്നത് 1920കളിലാണ്. അന്നത്തെ കിങ് അല്‍ഫോണ്‍സൊ പതിമൂന്നാമന്‍ ക്ലമ്പിന്റെ രാജകീയമായ രക്ഷാധികാരിയായിരുന്നു. 1902ല്‍ ക്ലമ്പ് രൂപീകരിച്ചതിനു ശേഷം 1920കളിലാണ് ക്രോസ് ചിഹ്നം മാഡ്രിഡ്‌ ലോഗൊയില്‍ കയറികൂടുന്നത്. പിന്നീട് 1931 മുതല്‍ ക്രോസ് മാറ്റി നിര്‍ത്തപെട്ടു എങ്കിലും  ഒരു പതിറ്റാണ്ടിനു ശേഷം ക്രോസ് വീണ്ടും കയറികൂടി. അതിനു ശേഷം മൂന്ന് തവണ ലോഗൊയില്‍ ചെറിയ മാറ്റങ്ങളുണ്ടായെങ്കിലും ക്രോസിനു മാറ്റമുണ്ടായിരുന്നില്ല. റയല്‍ മാഡ്രിഡ്‌ ഇതുവരെ എട്ടുതവണ ലോഗൊ മാറ്റിയിട്ടുണ്ട്.

ലോഗൊ മാറ്റുന്നതിലൂടെ ലോസ് ബലോങ്കസ്റ്റിന്റെ കാലടികള്‍ പിന്തുടരുന്നത് പ്രമുഖ ശത്രുവായ ബാര്‍സലോണയെയാണ്. ബാര്‍സയുടെ ലോഗൊക്കുള്ളില്‍ ക്രോസ് ഉള്‍കൊള്ളുന്നതിനാല്‍ ലോഗൊ മാറ്റത്തിലൂടെ മതപരമായ പ്രതീകങ്ങളില്‍ നിന്നും മാറിനിന്നുകൊണ്ട് കൂടുതല്‍ ജനകീയമാകാനാണ് റയല്‍ മാഡ്രിഡ്‌ ന്‍റെ കാല്പന്തുകള്‍ക്കപുറമുള്ള കളികളില്‍ കാണുന്നത്.

You May Also Like

കെ.കെ അനീഷിന് ആദരാഞ്ജലികള്‍..

മലപ്പുറം ജില്ലയിലെ എല്ലാ അധ്യാപകസംഘടനകളും ഒരുമിച്ച് പ്രതിഷേധിച്ചിട്ടും ഓണനാളില്‍ മാനേജറുടെ വീട്ടിപടിക്കല്‍ സത്യാഗ്രഹം ഇരിക്കാന്‍ തീരുമാനിച്ചിട്ടും എന്തുകൊണ്ട് അനീഷ് സ്വയം ഒതുങ്ങി?

എയര്‍ ഏഷ്യയുടെ ‘ബിഗ് സെയില്‍’ ഓഫര്‍ : 799 രൂപ മുതല്‍ ഇന്ത്യയ്ക്കുള്ളില്‍ വിമാനയാത്ര നടത്താം

2016 ഫെബ്രുവരി 15 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ടിക്കറ്റുകള്‍ ഈ ആഴ്ച തന്നെ ബുക്ക് ചെയ്യുമ്പോള്‍ എയര്‍ ഏഷ്യയില്‍ നിന്നും ആകര്‍ഷകമായ നിരക്ക് ഇളവുകള്‍ നേടിയെടുക്കാം.

ഒരു പ്രവാസ കഥ: ഞങ്ങളെ ഞെട്ടിച്ച ആന്റിവൈറസ് പോളിസി

ഞങ്ങളുടെ ടീമില്‍ ഒരു ഫിലിപ്പിനോ സ്വദേശിയും ഉണ്ടായിരുന്നു. ചുരുക്കം വാക്കുകളില്‍ ആ സുഹൃത്തിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

പാപ്പൻ കുടുംബ പ്രേക്ഷകരുടെ ഫസ്റ്റ് ചോയിസ് ആകുന്നു, ചിത്രം ബ്ളോക് ബസ്റ്ററിലേക്ക്

ഇടവേളയ്ക്കു ശേഷം ജോഷി-സുരേഷ്‌ഗോപി ടീം ഒന്നിച്ച ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രം…