മതവികാരവും സിനിമയും – ഒരു ചെറിയ അപഗ്രഥനം
ആദ്യമേ പറയട്ടെ : ഇവിടെ ഞാന്‍ കുത്തിക്കുറിക്കുന്നതു എന്റെ മാത്രം അഭിപ്രായം ആണ്. ആരുടേയും വികാരവിചാരങ്ങളെ ചോദ്യം ചെയ്യണം എന്നെനിക്കൊരു ഉദ്ദേശവുമില്ല. ഈ വിഷയത്തെക്കുറിച്ച് വളരെ ആധികാരികമായി എഴുതാനുള്ള കഴിവൊന്നും ഇന്നലെ കുരുത്ത എനിക്ക് ആയിട്ടില്ല എന്നറിയാം. എന്നാലും ഒരു ഇന്ത്യന്‍ പൌരന് എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞോട്ടെ. ഇത്രയും ഒരു അവതാരിക അവതരിപ്പിച്ചത് ഇനിപ്പറയുന്നതിന്റെ ഉള്ളടക്കം തൊട്ടാല്‍ പൊള്ളും, പൊള്ളിയാല്‍ ഒരിക്കലും കരിയാതെ നീറി നീറി നീണ്ടുപോകുന്ന ഒരു കാര്യം ആയതു കൊണ്ടാണ്. സംഭവം മറ്റൊന്നുമല്ല, ‘വളരുന്നലോകത്തെ മതവെറി’.
82 total views, 1 views today

ആദ്യമേ പറയട്ടെ : ഇവിടെ ഞാന്‍ കുത്തിക്കുറിക്കുന്നതു എന്റെ മാത്രം അഭിപ്രായം ആണ്. ആരുടേയും വികാരവിചാരങ്ങളെ ചോദ്യം ചെയ്യണം എന്നെനിക്കൊരു ഉദ്ദേശവുമില്ല. ഈ വിഷയത്തെക്കുറിച്ച് വളരെ ആധികാരികമായി എഴുതാനുള്ള കഴിവൊന്നും ഇന്നലെ കുരുത്ത എനിക്ക് ആയിട്ടില്ല എന്നറിയാം. എന്നാലും ഒരു ഇന്ത്യന്‍ പൌരന് എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞോട്ടെ. ഇത്രയും ഒരു അവതാരിക അവതരിപ്പിച്ചത് ഇനിപ്പറയുന്നതിന്റെ ഉള്ളടക്കം തൊട്ടാല്‍ പൊള്ളും, പൊള്ളിയാല്‍ ഒരിക്കലും കരിയാതെ നീറി നീറി നീണ്ടുപോകുന്ന ഒരു കാര്യം ആയതു കൊണ്ടാണ്. സംഭവം മറ്റൊന്നുമല്ല, ‘വളരുന്നലോകത്തെ മതവെറി’.
മതേതരത്വം മതേതരത്വം എന്ന് നാം വാനോളം വാഴ്ത്തിപ്പടുന്ന നമ്മുടെ ഇന്ത്യക്ക് ഇപ്പോള്‍ എന്ത് പറ്റി? എന്നും എല്ലായിടത്തും ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള ഒരു കുരുത്തക്കേട് ഒപ്പിക്കാത്ത ദിവസമില്ല. ആരാണ് യഥാര്‍ത്ഥത്തില്‍ ഇതിനൊക്കെക്കാരണം? നമ്മുടെ ഭരണകര്ത്താക്കന്മാരോ? അതോ മതനേതാക്കന്മാരോ? അതോ എന്ത് സംഭവിച്ചാലും പൊടിപ്പും തൊങ്ങലും കൂട്ടിച്ചേര്‍ത്തു നമ്മുടെ മുന്നില്‍ എത്തിക്കുന്ന ദ്രിശ്യ ശ്രവ്യ വാര്ത്തമീഡിയക്കാരോ? അതോ ഒരു പണിയുമില്ലാതെ ചുമ്മാ കുപ്രസിദ്ധിയ്ക്ക വേണ്ടി നടക്കുന്ന ലോക്കല്‍ നേതാക്കളോ? അതോ നമ്മള് തന്നെയോ?? ചിന്തിച്ചു നോക്ക് എല്ലാവര്ക്കും അവനവന്റെ അഭിപ്രായം കാണും..(എന്റെ അഭിപ്രായത്തില്‍ എല്ലാവര്ക്കും ഇതില്‍ പങ്കുണ്ട്).
ഒരു ചെറിയ തീപ്പൊരി മതി ഒരു പ്രദേശം മുഴുവന്‍ കത്തിനശിക്കാന്‍ എന്ന് നമുക്കെല്ലാം അറിയാം. അങ്ങനെയാണേല്‍ എന്തിനാ ചെറിയ ചെറിയ പ്രശനങ്ങള്‍ ഊതിപ്പെരുപ്പിച്ചു വല്യ സാമൂഹ്യപ്രശ്നം ആക്കുന്നത്? എന്ത് കാര്യമാണെങ്കിലും അതിനോട് ചേര്‍ത്തുവെച്ചു നാം കേള്‍ക്കുന്ന ഒരു സംഭവമാണ് ‘മതവികാരം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു’ എന്നത്. പിന്നെ ഒരു മെഗാ സീരിയല്‍ പോലെ നാട്ടില്‍ അക്രമങ്ങള്‍ ആണതിന്റെ തുടര്‍ച്ച. ഒരു ചര്‍ച്ചയ്ക്കു മുമ്പേ കുറച്ചു അടിയും ബഹളവും വേണം എന്ന് ചിലര്‍ക്ക് നിര്‍ബന്ദം!!!എന്താണ് അടിസ്ഥാന കാരണം?? എനിക്ക് തോന്നുന്നത് ആളുകളുടെ വിവരമില്ലായ്മ, അല്ലെങ്കില്‍ ചിന്തിക്കാനുള്ള കഴിവില്ലായ്മ, ഞാന്‍ മറ്റുള്ളവനെക്കാള്‍ ഒരുപടി മുകളില്‍ ആണെന്നുള്ള അഹങ്കാരം, അവന് ഒന്നടിച്ചാല്‍ ഞാന്‍ രണ്ടു , എന്നിങ്ങനെയുള്ള ചിന്താഗതികള്‍ ആയിരിക്കാം മതവികാരത്തെ തീപിടിപ്പിച്ചു വ്രണപ്പെടുത്തുന്നത്.
ആത്മീയത വിറ്റ് കാശാക്കുന്ന ചില നേതാക്കള്‍ എല്ലാ മതവിഭാഗത്തിലും ഉണ്ട്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവരാണ് എല്ലായിടത്തും ജനങ്ങളെ ഇളക്കി വിടുന്നത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന രാഷ്ട്രിയ സംഘടനകള്‍ ഇങ്ങനെ ഇളകിവരുന്ന ന്യൂനപക്ഷ പാര്‍ട്ടികള്‍ക്ക് (സാധാരണ ഇങ്ങനെയാണ് കണ്ടു വരുന്നത്) അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യം കണ്ടു പിന്തുണയും നല്‍കും. പിന്നെ കളി തീക്കളിയാകും. നിയമം അറിയാവുന്നവര്‍ക്കെ അത് നല്ലപോലെ ലംഘിക്കാന്‍ അറിയൂ എന്ന് പറയുന്നതുപോലെ ഈ ലോക്കല്‍ മതനേതാക്കള്‍, അവര്‍ വര്‍ഷങ്ങളായി മതത്തെയും സമുദായങ്ങളെയും കുറിച്ച് റിസേര്‍ച് ചെയ്തു നേടിയെടുത്ത അറിവുകളുടെ ഒരു അംശം മാത്രമേ സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നു. ഇങ്ങനെ സാധാരണക്കാരനെ ഹിപ്നോട്ടിസം ചെയ്യുന്നതിനുള്ള പ്രധാന ഉപാധിയായി അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത് സമ്മേളനങ്ങള്‍, പ്രചാരണപരിപാടികള്‍, ജാഥ, എന്നിവയാണ്. ഈ വിഭാഗത്തിലെ ഏറ്റവും പുതിയ ഐറ്റം ആണ് ‘സിനിമ’.
കമലിന്റെ വിശ്വരൂപം എന്തൊക്കെ പ്രശ്നങ്ങളാണ് നേരിടുന്നത് എന്ന് നാമെല്ലാം കാണുന്നതാണല്ലോ. ആ സിനിമയിലെ സാങ്കേതിക വിദ്യയെയും, നൃത്ത രൂപമായ കഥകിനെയും കുറിച്ച് വിശദമായ പഠനം നടത്തി, വളരെ മുതല്‍മുടക്കില്‍, ഇന്ത്യയില്‍ ആദ്യമായി ഈ തരത്തിലുള്ള ഒരു സിനിമ നിര്‍മിച്ച് ചരിത്രം കുറിക്കാന്‍ നമ്മുടെ ഉലഗനായഗനു എടുക്കേണ്ടി വന്ന കഷ്ടപ്പാടിനേക്കാള്‍ ഇരട്ടി മനോവേദനയും, ബുദ്ധിമുട്ടും ഈ ഒരു ആഴ്ചകൊണ്ട് കമല്‍ അനുഭവിച്ചിട്ടുണ്ട് എന്നത് ‘കട്ടായം’. മതേതരത്വം ഇല്ലെങ്കില്‍ ഇന്ത്യ വിട്ടുപോകുമെന്ന് പറയാന്‍ വരെ ഒരാള്‍ പറയണമെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ അയാള്‍ അനുഭവിക്കുന്ന ടെന്‍ഷന്‍:; രസീത് വച്ച് പുണ്യം വില്‍ക്കുന്ന ആള്‍ക്കാര്‍ക്ക് അറിയില്ലല്ലോ ഒരാളുടെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന. ഒന്നാമത്തെ ഡല്‍ഹി കൂട്ടബലാത്സംഗം നമ്മുടെ മാനം കളഞ്ഞിരിക്കുന്ന ഈ അവസ്ഥയില്‍ ഇനി കമല്‍ കൂടി നാട് വിട്ടു പോയാല്‍, ഇന്ത്യാക്കാരന് ആണെന്ന് പറയാന്‍ തന്നെ നാണക്കേടാകും. തീര്‍ച്ച!!! പരിമിതമായ എന്റെ അറിവില്‍ ഇന്നുവരെ ആരും ഒരു സിനിമ കണ്ടിട്ട് വഴിപിഴച്ചു പോയതായി എനിക്കറിയില്ല. ബൈബിളില്‍ ശ്രേദ്ധേയമായ ഒരു വാക്യമുണ്ട് ‘പുറമേ നിന്ന് ഒന്നിനും ഒരുവനെ അശുദ്ധനാക്കാന്‍ കഴിയില്ല, മറിച്ച് അവന്റെ ഉള്ളില്‍ നിന്ന് വരുന്നതാണ് അവനെ അശുദ്ധനാക്കുന്നത്’.
സിനിമയ്ക്കിട്ടു പണി കൊടുക്കുന്നത് ഇപ്പോഴത്തെ ഒരു ഫാഷന്‍ ആയി മാറിക്കൊണ്ടിരിക്കുന്നു.’വിശ്വരൂപ’ന്റെ പ്രശ്നങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പേ ഇനി റിലീസ് ചെയ്യാന്‍ ഇരിക്കുന്ന പല ചിത്രങ്ങള്‍ക്കെതിരെയും പരാതി പോയിക്കഴിഞ്ഞിട്ടുണ്ട്. ആദി ഭഗവാനും ഡേവിഡും ഉദാഹരണം. അടുത്തിടെ ഇറങ്ങിയ റോമന്‍സിന്റെ കാര്യവും തഥൈവ.
ദിവസം തോറും മനുഷ്യന് കാണിച്ചുകൂട്ടുന്ന കൊള്ളരുതായ്മകള്‍ക്കു ഒരു കണക്കുമില്ലാതെ വരുന്നു. ഒരു ദിവസത്തെ പേപ്പര്‍ എടുത്താല്‍ എന്തൊക്കെ വാര്‍ത്തകള്‍ ആണ് നാം കാണുന്നത്. ഇങ്ങനെ പോയാല്‍ എല്ലാ വാര്ത്താപത്രക്കാരും ജനറല്‍ ന്യൂസ് , നാഷണല്‍ ന്യൂസ്, ഇന്റര്‍നാഷണല്‍ ന്യൂസ് , സ്പോര്‍ട്സ് ന്യൂസ് , എന്ന പോലെ പുതിയ ഒരു പേജ് ‘െ്രെകം ന്യൂസ് ‘ എന്നൊരു പേജുകൂടി തുടങ്ങേണ്ടി വരും. ഒരു സിനിമകണ്ടാല്‍ ഉടനെ തന്നെ അവന് തോക്കെടുക്കും, അല്ലെങ്കില്‍ സിനിമയിലെ മൈനസ് സ്വീകരിക്കും എന്നൊന്നും എനിക്ക് തോന്നുന്നില്ല. വെറും എന്റെര്ടൈന്മേന്റ്റ്, അല്ലെങ്കില്‍ നേരം കൊല്ലി മാത്രമാണ് ഒരു സിനിമ എന്ന് ആര്‍ക്കാണ് അറിയില്ലാത്തത്? എന്നിട്ടും എന്തിനു ഇങ്ങനെ അപവാദങ്ങള്‍ പറഞ്ഞു മനുഷ്യനെ തെറ്റിധരിപ്പിക്കുന്നു. അതും ആ സിനിമ ഒന്ന് കാണുകപോലും ചെയ്യാതെ!!! നിലവിലെ സ്ഥിഗതികള്‍ വച്ച് നോക്കിയാല്‍ സെന്‍സര്‍ ബോര്‍ഡില്‍ ഇനി മുതല്‍ മതമേലധ്യക്ഷന്മാരെയും ഉള്‍പ്പെടുത്തേണ്ടിവരും. സിനിമയിലെ തിന്മ ആരും ഒരിക്കലും സ്വീകരിക്കില്ലെങ്കിലും നന്മ സ്വീകരിച്ച ഒരു സംഭവം ആണ് ബൂലോകത്തിലെ ഈ ആര്‍ട്ടിക്കിള്‍.
ഇനിയാണ് ഞാന്‍ തല്ലുമേടിക്കാന്‍ പോകുന്നത് സത്യത്തില്‍ ഒരാള്‍ക്ക് മതവികാരം വൃണപ്പെട്ടൂ എന്ന് തോന്നുന്നത് എങ്ങനെയാണ്? വൃണപ്പെട്ടൂ എന്ന് പറഞ്ഞു ഒരു കേസിന് പോകുമ്പോള്‍ ഒരു നിമിഷം ഓര്‍ക്കുക, താന്‍ ഇപ്പോള്‍ ചെയ്യാന്‍ പോകുന്ന പ്രസ്താവന, അല്ലെങ്കില്‍ പ്രവൃത്തി അപരന്റെ വികാരത്തെ മുറിപ്പെടുത്താന്‍ സാധ്യതോ ഉണ്ടോ? ഉണ്ടെങ്കില്‍ അത് അയാളെ എങ്ങനെയൊക്കെ ബാധിക്കാം? ചുമ്മാ സ്വന്തം സ്വാര്‍ത്ഥലാഭത്തിനു വേണ്ടിയാണോ ഞാന്‍ ഇതു ചെയ്യുന്നത്? അങ്ങനെ പലതും!!! ആരാധിക്കാന്‍ ഒരു വേദഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല.. വിശ്വസിക്കാനും സ്നേഹിക്കാനും മാത്രമേ പറഞ്ഞിട്ടുള്ളൂ..പക്ഷെ ഈ രണ്ടു കാര്യങ്ങളും ഒറ്റവാക്കില്‍ പറഞ്ഞാല്‍ മനുഷ്യര്‍ക്ക് മനസ്സിലാകില്ലാ എന്ന് തോന്നിയത് കൊണ്ടാവാം സകല പ്രവാചകന്മാരുടെയും വേദഗ്രന്ഥങ്ങള്‍ക്ക് ഘനം കൂടിപ്പോയതല്ലേ???? വേദഗ്രന്ഥം മാത്രമല്ല, ‘മൂലധന’വും നല്ല ഘനം കൂടിയ പുസ്തകം തന്നെ.
ഞാന്‍ നിരീശ്വരവാദിയൊന്നുമല്ല, എന്നാലും പറഞ്ഞോട്ടെ നിങ്ങളുടെ മതത്തില്‍ വിശ്വസിക്കുന്നതിനെക്കാള്‍ നിങ്ങളുടെ ദൈവത്തില്‍ വിശ്വസിക്കുന്നതാണ് ഒരു സാമൂഹ്യജീവി എന്നനിലയില്‍ നാം ചെയ്യേണ്ടത്. കാരണം മറ്റുള്ളവരെ വേദനിപ്പിക്കാന്‍, അല്ലെങ്കില്‍ മറ്റൊരാളെ വഞ്ചിക്കാന്‍ ഒരു മതത്തിലും ഒരു ദൈവവും പഠിപ്പിക്കുന്നില്ലല്ലോ. നമ്മുടെ ഭവനങ്ങളില്‍ നിന്ന് തന്നെ നമുക്ക് തുടങ്ങാം. നമ്മുടെ കുട്ടികളെയെങ്കിലും ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന ഒരു യുവതലമുറയായി നമുക്ക് വാര്‍ത്തെടുക്കാം. മതേതരത്വം, നാനാത്വത്തില്‍ ഏകത്വം, അതിലുമുപരി മറ്റൊരുത്തനെ അന്ഗീകരിക്കാനുള്ള മനസ്സ് എന്ന തത്വത്തില്‍ ഉറച്ചു നിന്ന് വളരുവാന്‍ നമുക്കും വരും തലമുറയ്കുംകഴിയട്ടെ..
83 total views, 2 views today
