Featured
മത നിഷേധികള്‍
തലക്കെട്ട് വായിച്ചാല്‍ മനസ്സില്‍ മുഖങ്ങള്‍ പലതായിരിക്കും. ദൈവം മരിച്ചു എന്ന് പ്രസഗിച്ചു നടക്കുന്ന യുക്തിവാദികള്‍, മതത്തിന്റെ പേര് വെച്ച് മതം പറയുന്നതനുസരിച്ച് ജീവിക്കാതെ നടക്കുന്ന ഒരു താന്തോന്നി അങ്ങനെ പല മുഖങ്ങളും നമ്മുടെ മനസ്സില്‍ വരാം.
80 total views
തലക്കെട്ട് വായിച്ചാല്‍ മനസ്സില്‍ മുഖങ്ങള്‍ പലതായിരിക്കും. ദൈവം മരിച്ചു എന്ന് പ്രസഗിച്ചു നടക്കുന്ന യുക്തിവാദികള്‍, മതത്തിന്റെ പേര് വെച്ച് മതം പറയുന്നതനുസരിച്ച് ജീവിക്കാതെ നടക്കുന്ന ഒരു താന്തോന്നി അങ്ങനെ പല മുഖങ്ങളും നമ്മുടെ മനസ്സില്‍ വരാം. ഹിന്ദു, ക്രിസ്ത്യന്‍ മുസ്ലിം മത പ്രകാരം ആണെങ്കില്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന അല്ലെങ്കില്‍ അവരുടെ മതാചാരങ്ങളെ വിലകല്‍പ്പിക്കാതെ എന്റെ മതമാണ് എല്ലാറ്റിനും മുകളില്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ ആയിരിക്കാം.
തെരുവില്‍ റാലികള്‍ നടത്തുന്ന ഇപ്പോഴാത്തെ ആധുനിക മാപ്പിള ചെക്കന്മാരുടെ കാഴ്ചപ്പാടിലും മത നിഷേധികള്‍ എന്നാല്‍ ചിലപ്പോള്‍ അവരുടെ ‘തെരുവ് റാലികള്‍‘ എതിര്‍ക്കുന്നവരായിരിക്കാം. അതുമല്ലെങ്കില്‍ മത ചിഹ്നങ്ങളെ മറ്റു മതക്കാര്‍ വ്രണപ്പെടുത്തുന്നതാകാം.
പക്ഷെ ഇതൊന്നും അല്ല ഒരു മത നിഷേധിയുടെ അടയാളമായി മുസ്ലിംകളുടെ വേദ ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നത്. മത നിഷേധികളുടെ അടയാളങ്ങള്‍ മുകളിള്‍ കൊടുത്തതില്‍ നിന്നും തികച്ചും വ്യത്യാസമാണ്.
പരിശുദ്ധ ഖുര്‍ആനിലെ നൂറ്റി എഴാം അദ്ധ്യായം ആയ സൂറത്ത് ‘മാ ഊനില്‍’ പറയുന്ന മതനിഷേധികള്‍ ഇവരൊക്കെയാണ്,
- മതത്തെ നിഷേധിക്കുന്നവന് ആരെന്നു നീ കണ്ടുവോ ?
- അവനത്രെ അനാഥ കുട്ടികളെ ആട്ടി അകറ്റുന്നവന്‍
- പാവപ്പെട്ടവന്റെ ഭക്ഷണ കാര്യത്തില്‍ പ്രോത്സാഹനം നല്കാത്തവന്
- അപ്പോള്‍ നമസ്കാരക്കാര്‍ക്കാണ് നാശം
- തങ്ങളുടെ നമസ്ക്കരത്തെ കുറിച്ച് ആശ്രദ്ധരായിരിക്കുന്ന നമസ്ക്കാരക്കാര്‍
- ജനങ്ങളെ കാണിക്കാന്‍ വേണ്ടി നല്ലകാര്യം ചെയ്യുന്നവര്‍
- ചെറിയ നിലക്കുള്ള പരോപകാര സഹായങ്ങള്‍ തടയുന്നവരും
മുകളിള്‍ കൊടുത്ത എഴു വചനങ്ങളാണ് യഥാര്‍ഥ മത നിഷേധത്തിന്റെ ഉദാഹരണമായി ഖുറാനില്പറയുന്നത്. അപ്പോള്‍ ആരാണ് മത നിഷേധികള്‍ ആരെന്നു നാം തന്നെ കണ്ടെത്തുക. നമ്മള് കണ്ണ് കൊണ്ട് കാണുന്നവരല്ല മത നിഷേധികള്‍ എന്ന് ഓര്‍ക്കുക !!
81 total views, 1 views today