Featured
മദ്യം ഒരു വില്ലന്‍ – ബൈജു ജോര്‍ജ്ജ്
മദ്യം ശരീരത്തിലെ ശാരീരികമായ പ്രവര്‍ത്തനങ്ങളെ …., an unexplained feelings …. , വിശദീകരിക്കാനാകാത്ത ഒരു മാനസീക തലത്തിലേക്ക് ഉയര്‍ത്തുന്നു .
150 total views, 1 views today

”This is my 3rd peg or may be fourth…., I am not sure about that….”
വല്ലപ്പോഴുമേയുള്ളൂ …..അതുകൊണ്ട് ഒരു പെഗ്ഗ് കഴിച്ചാല്‍ കൂടി നാലിന്റെ എഫെക്റ്റ് ആണ്…, കാരണം അറിയില്ല .., ചിലപ്പോള്‍ വല്ലപ്പോഴും കഴിക്കുന്നത് കൊണ്ടായിരിക്കണം.., അല്ലെങ്കില്‍ പ്രായം ആകും തോറുമുള്ള ശാരീരിക വ്യതിയാനങ്ങളുടെ അവസ്ഥാവിശേഷവും ആകാം …!
എന്താണ് ഈ മദ്യം …?, ക്രിസ്തുവിന് (BC) മുന്‍പുള്ള കാലഘട്ടത്തില്‍ പോലും മദ്യത്തിന്റെ ഉപഭോഗം നടന്നിരുന്നതായി .., പല ചരിത്ര ഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നു ..!, ബൈബിളില്‍ കൂടി മദ്യത്തിന്റെ ഉപയോഗത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട് …!
ഹിന്ദു പുരാണങ്ങളിലും മദ്യത്തെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങള്‍ ഉണ്ട് ..!, സോമരസം കഴിച്ചിരുന്ന അസുരന്മാരെയും .., രാജാക്കന്മാരേയും ..; മിത്തുകളിലും , ചരിത്രങ്ങളിലും ദര്‍ശിക്കുവാന്‍ സാധിക്കും …!
നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ..,അല്ലെങ്കില്‍ അത്രത്തോളം തന്നെ മനുഷ്യകുലം ഉപയോഗിച്ചു പോരുന്ന ഒരു വസ്തു …, എങ്ങിനെ ഈ വര്‍ത്തമാനകാലത്തില്‍ ഒരു സംസ്ഥാനത്തിനെ ഇത്രയധികം മുള്‍മുനയില്‍ നിറുത്തുന്നു …!, അത്രയധികം ഒരു വില്ലന്‍ പരിവേഷം .., ഈ മദ്യത്തിന് നാം കൊടുക്കേണ്ടതുണ്ടോ …?
കേരളത്തിലെ ജനങ്ങള്‍ മുഴുവനും മദ്യം മാത്രം കുടിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണോ..? ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കേട്ടാല്‍ അതാണ് സത്യം എന്ന് തോന്നും ..! കുടിക്കാനായി മാത്രമാണ് കേരളത്തിലെ ജനങ്ങള്‍ ജീവിക്കുന്നതെന്ന് …!
ഒരു നിസ്സാര കാര്യത്തെ വല്ലാതെ ഊതിവീര്പ്പിക്കുകയല്ലേ നാം ചെയ്തു കൊണ്ടിരിക്കുന്നത് …?
മദ്യം ശരീരത്തിലെ ശാരീരികമായ പ്രവര്‍ത്തനങ്ങളെ …., an unexplained feelings …. , വിശദീകരിക്കാനാകാത്ത ഒരു മാനസീക തലത്തിലേക്ക് ഉയര്‍ത്തുന്നു …!അത് ന്യായമായ തോതിലുള്ള ഒരു റിലാക്സ്സേഷന്‍ ആണ് ..!, എന്ന് വെച്ച് ഈ ലേഖനം വായിച്ച് റിലാക്സ്സേഷന്‍ വേണ്ടി മദ്യം കഴിക്കണമെന്നല്ല അര്‍ത്ഥമാക്കേണ്ടത് …!
മനുഷ്യന്റെ ശാരീരിക പ്രവര്‍ത്തനങ്ങളെയും .., മാനസീക പ്രവര്‍ത്തനങ്ങളേയും എല്ലാം നിയന്ത്രിച്ചുകൊണ്ട് ഇടതടവില്ലാതെ പണിയെടുത്തു കൊണ്ടിരിക്കുന്ന ബ്രയിനിന് കുറച്ചു നേരത്തേക്ക് നല്കുന്ന ഒരു വിശ്രമം .., അത്രയേ അതിനെ കണക്കാക്കെണ്ടൂ …!
മദ്യം കഴിക്കുമ്പോള്‍ അത് നമ്മുടെ ബ്രെയിനിലേക്കെത്തി ..,ഞെരമ്പുകളെ ഉത്തേജിപ്പിച്ച് തളര്‍ത്തുന്നു .., അതായത് ഇടതടവില്ലാതെ ജോലി ജോലി ചെയ്യുന്ന ബ്രെയിനിനെ ..; യുക്തി പൂര്‍വ്വമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത ഒരു നിര്‍ജ്ജീവാവസ്ഥയിലേക്ക് തള്ളി മാറ്റുന്നു .., അങ്ങിനെ ശരീരത്തെ മുഴുവനായും ഒരു വിശ്രമാവസ്ഥയിലേക്ക് എത്തിക്കുന്നു ..!
ഇത് മദ്യത്തിന്റെ ഒരു തലം .., അതായത് റിലാക്സ്സേഷന്‍ വേണ്ടി അല്പസ്വല്പം കഴിക്കുന്നവരില്‍ സംഭവിക്കുന്നത് …!
മറ്റൊരു വശം എന്ന് പറയുന്നത് .., ചിലരില്‍ അതിന്റെ നേരെ വിപരീത അവസ്ഥയാണ് .., അതായത് മദ്യം അവരില്‍ ക്രിമിനല്‍ വാസന വളര്‍ത്തുന്നു .., അക്രമാസക്തര്‍ ആക്കുന്നു…, എങ്ങിനെയാണിത് സംഭവിക്കുന്നത് …?, അത് മദ്യത്തിന്റെ കുഴപ്പമല്ല .., അവരില്‍ ഉറങ്ങിക്കിടക്കുന്ന ക്രിമിനല്‍ വാസനയുടെ പ്രതിഫലനങ്ങള്‍ ആണത് .., ഒരു പക്ഷേ .., മദ്യത്തിന്റെ അഭാവത്തിലും അനുകൂല സാഹചര്യം ഒത്തുവന്നാല്‍ ..; അവര്‍ അവരുടെ ക്രിമിനല്‍ വാസന പുറത്തെടുക്കുക തന്നെ ചെയ്യും …!
ഇനി മൂന്നാമതൊരു കൂട്ടരുണ്ട് …, അഡിക്ഷന് ആയവര്‍ .., റിലാക്സ്സിനും .., ക്രിമിനല്‍ സ്വഭാവം കാണിക്കുന്നതിനും വേണ്ടിയല്ലാതെ കുടിക്കുന്നവര്‍ .., അവര്‍ മദ്യത്തിന് അടിമയായി മാറുന്നു …!, എന്തായാലും കുടിക്കുക .., എങ്ങിനെയെങ്കിലും കുടിക്കുക …!, ഏതു സമയവും കുടിക്കണം .., കുടിക്കണം എന്നുള്ള ഒരേ ഒരു വികാരമായിരിക്കും അവരെ മുന്നോട്ട് നയിക്കുന്നത്..!
അവിടെ സാമൂഹ്യ ബന്ധങ്ങള്‍ ഇല്ല .., കുടുംബ ബന്ധങ്ങള്‍ ഇല്ല .., സമൂഹം തന്നെക്കുറിച്ച് എന്തു കരുതും എന്നുള്ള മുന്‍ വിളികളില്ല .., ചിന്തയില്ല .., അഭിമാനമില്ല .., കുടിക്കാനായി മാത്രം ജീവിക്കുക .., അതിനുള്ള പണം കിട്ടിയില്ലെങ്കില്‍ ആരുടെയെങ്കിലും കൈയ്യും .., കാലും പിടിച്ച് ഇരന്ന് കുടിക്കുക .., കുടുംബാങ്ങളില്‍ നിന്ന് ബലമായി പണം പിടിച്ചു വാങ്ങുക .., അക്രമാസക്തരാകുക ..!
ഇത് കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു .., സാമ്പത്തീകമായി അവരെ തകര്‍ക്കുന്നു എന്നാല്‍ ഇതൊന്നും അവരെ ബാധിക്കുന്നില്ല അല്ലെങ്കില്‍ ബോധവാന്മാര് ആക്കുന്നില്ല .., അവര്‍ സമൂഹത്തില്‍ ജീവിക്കുന്നുവെങ്കിലും .., തനിക്ക് ചുറ്റുമുള്ള സമൂഹത്തെ അവര്‍ കാണുന്നില്ല.., തന്റെ ബന്ധങ്ങളെ അവര്‍ തിരിച്ചറിയുന്നില്ല ..!, തന്റെ ലോകത്ത് മാത്രമായി അവര്‍ ചുരുങ്ങുന്നു.., കുടിക്കാനായി മാത്രം ജീവിക്കപ്പെടുന്ന ഒരു മാനസീകവിഭ്രാന്തിയിലേക്ക് അവര്‍ കൂപ്പു കുത്തുന്നു…, അവര്‍ക്ക് വേണ്ടത് ചിക്ത്സയാണ് …, തലോടലാണ് ….!, അല്ലാതെ തല്ലലല്ല …!
ഏതൊരു വസ്തുവിനും അതിന്റെതായ ഗുണ ഫലങ്ങളും .., ദോഷ ഫലങ്ങളും ഉണ്ട് .., അത് തിരിച്ചറിഞ്ഞ് ഉപയോഗിക്കുന്നിടത്താണ് ഒരു മനുഷ്യന്റെ വിജയം …!
കഞ്ചാവ് ആയൂര്‍വേദത്തില്‍ ഒരു മരുന്നാണ് .., രക്ത ശുദ്ധീകരണത്തിനും .., മറ്റു പലതിനും അത് നല്ല ഗുണഫലങ്ങള്‍ പ്രധാനം ചെയ്യുന്നു …!എന്നാല്‍ അതിനെ മറ്റൊരു രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ ..;അത് ഏറ്റവും വിനാശകാരിയായ ഒരു വിപത്തായി മാറുന്നു …!
ഓരോ വ്യക്തിക്കും .., സ്വയം ചിന്തിക്കുവാനും .., പ്രവര്‍ത്തിക്കുവാനും ഉള്ള സ്വാതന്ത്ര്യമുണ്ട്.., അതനുസരിച്ച് മുന്നോട്ട് നീങ്ങുക .., നമ്മള് ഒരു സാമൂഹ്യ ജീവിയാണ് .., നമ്മള്‍ക്കൊരു കുടുംബമുണ്ട് .., അവര്‍ നമ്മളെ depend ചെയ്യുന്നുണ്ട് .., അവര്‍ക്ക് നമ്മളെ ആവശ്യമുണ്ട് …, ഈ സമൂഹത്തിന് നമ്മളെ ആവശ്യമുണ്ട് …, എന്നുള്ള തിരിച്ചറിവോട് കൂടി ജീവിക്കുമ്പോള്‍ ..; എല്ലാം ആവശ്യത്തിനു മാത്രം മതി എന്നുള്ള തലത്തിലേക്ക് ഓരോ മനുഷ്യനും എത്തിച്ചേരുന്നു …! അപ്പോള്‍ അവിടെ നല്ലൊരു കുടുംബമുണ്ടാകുന്നു .., കുടുംബ ഭദ്രതയുണ്ടാകുന്നു …,, നല്ലൊരു സമൂഹമുണ്ടാകുന്നു .., നല്ലൊരു സംസ്കാരം രൂപപ്പെടുന്നു..!
അതില്‍ നിന്നും വിട്ടു നില്‍ക്കുന്നവരെ സമൂഹം ഒന്ന് ചേര്‍ന്ന് കൈപിടിച്ച് ഉയര്‍ത്തുക .., അവര്‍ നമ്മുടെ സഹോദരര്‍ ആണ് എന്നുള്ള തിരിച്ചറിവോടുകൂടി അവരെ കാണുക .., അവരുടെ കുടുംബങ്ങളെ നമ്മുടെ കുടുംബങ്ങളോട് ചേര്‍ത്തു നിറുത്തുക .., ഇതെല്ലാമാണ് ഒരു നല്ല സമൂഹം ചെയ്യേണ്ടത് …!, കാരണം ആത്യന്തികമായി നമ്മള് എല്ലാം മനുഷ്യരല്ലേ …!സ്നേഹിക്കാനും സഹായിക്കാനും കഴിയുന്നവര്‍ …? ദൈവീകമായ സ്നേഹം നമ്മളില്‍ ഓരോരുത്തരിലും കുടിയിരിക്കുന്നത് കൊണ്ടല്ലേ നമ്മള് മനുഷ്യരായി പിറവിയെടുത്തിരിക്കുന്നത് തന്നെ …!
151 total views, 2 views today