മദ്യത്തിന്റെ കൂടെ കോളയോ പെപ്സിയോ മിക്‌സ് ചെയ്ത് കുടിക്കുന്നവര്‍ക്ക് എട്ടിന്റെ പണി പിറകെ !

0
434

01

മദ്യം വിഷമാണ് എന്ന കാര്യത്തില്‍ മദ്യപന്മാര്‍ക്ക് പോലും സംശയം കാണില്ല. അങ്ങിനെയുള്ള ആ വിഷത്തിന്റെ കൂടെ മറ്റൊരു വിഷം കൂടി കൂട്ടി ചേര്‍ത്താലോ? ഡബിള്‍ വിഷം ആകും എന്നാ കാര്യത്തില്‍ സംശയം വേണ്ട.  മദ്യത്തോടൊപ്പം പെപ്സി, കൊക്ക കോള തുടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് യുഎസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ റിസര്‍ച്ച് വിഭാഗം പ്രൊഫസ്സര്‍ ഡോ.മേഗന്‍ പാട്രിക്ക് ആണ് ഗവേഷണത്തിന് നേതൃത്വം നല്കിയത്.

കൂടുതല്‍ കഴിക്കാനായി മദ്യത്തോടൊപ്പം ഇത്തരം ഡ്രിങ്കുകളും കൂടി മിക്‌സ് ചെയ്യുന്നവര്‍ മദ്യത്തിനു വളരെ പെട്ടെന്ന് അഡിക്റ്റാവുമെന്നും ഇത്തരക്കാര്‍ വേഗം അക്രമാസക്തരാകുമെന്നും ഗവേഷകര്‍ അറിയിച്ചു. നാലാഴ്ചകളിലായി 652 വിദ്യാര്‍ത്ഥികളിലായി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.

എനര്‍ജി ഡ്രിങ്കുകളും മദ്യവും കലര്‍ത്തി കഴിക്കുന്നവരില്‍ സ്വാഭാവികമായി കണ്ടുവരുന്ന പ്രശ്‌നങ്ങളാണ് സര്‍വ്വേയിലെ ചോദ്യങ്ങള്‍. പൊലീസുമായുണ്ടാക്കിയ പ്രശ്‌നം, കൂടുതല്‍ ക്ഷീണം തോന്നുക എന്നിവയൊക്കെ ഇത്തരക്കാരില്‍ കണ്ടെത്തി. ഹൃദയമിടിപ്പിനെ തകരാറിലാക്കുന്ന വിധം അമിതമായ അളവില്‍ കഫൈന്‍ എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനുപിന്നാലെയാണ് ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തല്‍.