മദ്യമാണോ നമ്മുടെ സുഹൃത്ത് ?

305

Quitting-Drinking

ജീവിതത്തില്‍ ഓരോ പുതിയ സംഭവങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും .അവയില്‍ ചിലത് നമ്മെ വിഷമിപ്പിക്കുന്നതും മറ്റു ചിലത് സന്തോഷിപ്പിക്കുന്നതും ആയിരിക്കും .അതെല്ലാം ജീവിതമാകുന്ന കടലിന്റെ ഓരോ ലീല വിലാസം ആണെന്നിരിക്കെ ഇന്ന്‍ പലരും ഓരോ വിഷമഘട്ടത്തിലും മദ്യത്തെ ആശ്രയിക്കുന്ന ഒരു പുത്തന്‍ പ്രവണത വളര്‍ന്നു കൊണ്ടിരിക്കുന്നു.ഇതിന്റെ ദൂഷ്യ ഫലമോ നമ്മുടെ ഭാവി വെള്ളത്തില്‍ വരച്ച വര പോലെ ആയി തീരുകയും ചെയ്യുന്നൂ.

ഇന്ന്‍ ജീവിതത്തില്‍ എന്തെങ്കിലും ഒരു ചെറിയ കാരണം മതി; യുവാക്കള്‍ മദ്യത്തെ ആശ്രയിക്കുന്ന ഒരു കാലമായി നമ്മുടെ കൊച്ചു കേരളം മാറി കഴിഞ്ഞു എന്ന്‍ നമുക്ക് നിസംശയം പറയാം .

കൌമാര പ്രായത്തില്‍പെട്ട കുട്ടികള്‍ പോലും മദ്യത്തിനും മയക്കു മരുന്നിനും പിറകെ പോകുന്നു.അടുത്ത കാലത്തെ പത്ര വാര്‍ത്തകള്‍ വായിച്ചാല്‍ അത് നമുക്കെ മനസിലാക്കാന്‍ കഴിയുകയും ചെയ്യും .എന്നാല്‍ ഇത്തരത്തില് ചെറു പ്രായത്തില്‍ കുട്ടികള്‍ ഇത്തരത്തില്‍ പോകുന്നതിനുള്ള കാരണമോ വെറും നിസാരംയിരിക്കും.ഒരു പെണ്‍കുട്ടി ഇഷ്ട് മല്ല എന്ന്‍ പറഞ്ഞാല്‍ പോലും അതുവളരെ വിഷമം ഉണ്ടാക്കി ലഹരി വസ്തുക്കള്‍ തേടി പോകുന്ന ചെറു കുട്ടികള്‍ നമ്മുടെ സമുഹത്തില്‍ ഉണ്ട് .ഇതിനൊക്കെ കാരണം അവര്‍ യഥാര്‍ത്ഥ വിഷമം അറിയുന്നില്ല എന്നത് തന്നെ.

ചെറുപ്പത്തിലെ യഥാര്‍ത്ഥ വിഷമം എന്താണെന്ന്‍ അറിയുന്ന ഒരു കുട്ടി ഇത്തരത്തില്‍ ഒരു പ്രശനവും ഉണ്ടാക്കി അവന്റെ നല്ല ഭാവി കുളം തോണ്ടില്ല .അതെന്തണെന്നു വച്ചാല്‍ ഒരു കുട്ടി ചെറുപ്പത്തില്‍ വളരെ വിഷമങ്ങളും പ്രയാസങ്ങളും അനുഭാവിചാന്‍ വളര്‍ന്നു വരുന്നതെങ്കില്‍ അവന്‍ പിന്നിടെ അവയൊക്കെ തരണം ചെയ്ത ബുദ്ധിമുട്ടുകള്‍ ഓര്‍ക്കുകയും അവ പരിഹരിച്ച് തന്റെ ജിവിതം കുടുതല്‍ സന്തോഷ പൂര്‍ണമായി തീരാന്‍ അദ്ധ്വാനിക്കുകയും ചെയ്യും.

അത് കൊണ്ടാണ് പണ്ട് കേരളത്തില്‍ മദ്യപാനികളുടെ എണ്ണം കുറവായിരുന്നതും ഇന്ന അത് കൂടുന്നതും. ഇന്ന് എല്ലാവര്ക്കും അളവില്‍ കവിഞ്ഞ സുഖവും സന്തോഷവും ഉണ്ടെന്നെ വസ്തുത നമുക്ക് കാണാം. ഓരോ രക്ഷിതാക്കളും തന്റെ മക്കളെ വിഷമം അറിയിക്കാതെ വളര്‍ത്തുന്നു .ഇത് കുട്ടികളെ പിടി വാശി ഉണ്ടാക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത് തന്നെയനെ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനുള്ള പ്രധാന കാരണം ആയി തീരുന്നത്.

ഇനി ലഹരിയുടെ ഉപയോഗം കുറയ്ക്കാന്‍ നമ്മുക്കെ ഓരോരുത്തര്‍ക്കും ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. കുട്ടികളെ വിഷമം അറിയിച്ചു വളര്‍ത്തുക

2. ചെറുപ്പത്തില്‍ മറ്റുള്ളവരുടെ ജിവിത വിജയങ്ങള്‍ കുട്ടിയോട്‌ കഥകളുടെ രൂപത്തില്‍ പറഞ്ഞു കൊടുക്കുക.

3. കുടുംബ കാര്യങ്ങളില്‍ കുട്ടിയെ കൂടി പങ്കെടുപ്പിക്കുക. പണമിടപാടുകള്‍ അവര്‍ കൂടി അറിയട്ടെ

4. അവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കുക.

5. അവരുടെ മനസ്സില്‍ മൂല്യങ്ങള്‍ മനോഭാവങ്ങള്‍ തുടങ്ങിയവ വളര്‍ത്തുക.

6. ക്ഷമ, കരുണ, സഹാനുഭൂതി മുതലായവ വളര്‍ത്തുക.