Pravasi
മധുരിക്കും ഓര്‍മ്മകള്‍
ദിന രാത്രങ്ങളുടെ തള്ളി പാച്ചിലില്‍ എന്നെത്തെയും പോലെ ഇന്നും. ഒരിക്കലും കാണില്ല എന്ന് കരുതിയ എന്റെ ആ പഴയ കൂട്ടുകാരനും ആയി ദീര്‍ഘ നേരത്തെ കത്തിക്ക് ശേഷമാണ് വീണ്ടും ഞാന്‍ ഈ പേനയും പിടിച്ചുള്ള ഇരുപ്പു തുടങ്ങിയത്. ഇത് എത്രാമത്തെ ദിവസം ആണ് എന്ന് എനിക്കറിയില്ല. എങ്കിലും ഒരു കാര്യത്തില്‍ മാത്രം എനിക്ക് നല്ല ഉറപ്പു ഉണ്ടായിരുന്നു, എത്ര ആലോചിച്ചാലും എന്തിനെ പറ്റി ആദ്യം ഞാന്‍ പറയും എന്ന് എനിക്ക് ഒരു തീരുമാനം എടുക്കാന്‍ പറ്റില്ല എന്ന്. ഈ വിശ്വാസത്തെ ബലപ്പെടുത്തും വിധം ആണ് ഓരോ ദിവസങ്ങളും കഴിഞ്ഞു പൊയ്കൊണ്ടിരുന്നത്. കാലം എത്ര കഴിഞ്ഞാലും മറവിയുടെ മായ ലോകത്തേക്ക് എന്റെ പ്രിയപ്പെട്ട ഓര്മ്കളെ തള്ളി വിടാതെ എന്നോട് ചേര്ത്ത്ക നിര്‍ത്തി യ സര്വേഞസ്വരനു ആദ്യം ഞാന്‍ നന്ദി പറയുന്നു.
196 total views, 1 views today

എല്ലാവരേം പോലെ ഒരുപാടു പ്രിയപ്പെട്ടതാണ് എന്റെ ബാല്യകാലത്തെ ഓരോ ഓര്മആകളും. ആദ്യമായി ഒന്നാം ക്ലാസില്‍ ചെന്നിരുന്നത്. മൂന്നാമത്തെ ബെഞ്ചില്‍ സൈഡില്‍. ചുറ്റുപാടുകളില്‍ നിന്നും ഉയരുന്ന എങ്ങലടികള്ക്കിനടയില് കരച്ചിലിനെ അടക്കിപിടിച്ചു ഞാന്‍ ഇരുന്നു. കരയാതെ ഇരുന്നതിനു കാരണം എന്നും സ്കൂളിന്റെ കഥകളില്‍ കേട്ടിരുന്ന ചൂരല്‍ കാരണമോ (എന്തായാലും ചൂരല്‍ കഥകളില്‍ മാത്രമേ ആ ക്ലാസുകളില്‍ ഞാന്‍ കണ്ടിട്ടുള്ളു) അതോ ടീച്ചര്‍ കരച്ചില് വിദ്വാന് മാരോടു എന്നെ ചൂണ്ടി കരയാതെ ഇരിക്കുന്ന എന്നെ കണ്ടു പഠിക്കാന്‍ പറഞ്ഞത് കൊണ്ടാണോ ആവൊ .അതിനു ഉത്തരം അന്ന് എന്നല്ല ഒരിക്കലും എനിക്കറിയില്ലാരുന്നു.
അങ്ങനെ ബാല്യകാലത്തിന്റെ മധുരിക്കുന്ന ഒരുപാടു ഓര്മ കളും ആയി കാലം മുന്പോണട്ടു തന്നെ കുതിച്ചു. പിന്നെ എന്നും എന്റെ സ്കൂള്‍ കാലത്തേ സ്വപ്നങ്ങള്‍ ക്ക് ചിറകു നല്കിയ എന്റെ ആദ്യ പ്രണയം. ഒന്‍പതാം ക്ലാസില്‍ വെച്ച് എന്നും കണ്ണുകള്‍കൊണ്ട് കഥകള്‍ പറഞ്ഞ എന്റെ പ്രണയിനി. എന്തെ ഞങ്ങള്‍ അന്ന് സംസരിക്കതിരുന്നത് എന്ന് പലപ്പോഴും പിന്നീട് ഞാന്‍ ആലോചിച്ചു നോക്കിയിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് അതിനുള്ള ഉത്തരം ഉണ്ട് സംസാരിച്ചിരുന്നു എങ്കില്‍ അത് എല്ലാ പ്രണയങ്ങളും പോലെ ആകുമായിരുന്നു, ഇത്രക്കും എനിക്ക് പ്രിയപ്പെട്ടത് ആകില്ല അത്. ഞങ്ങള്‍ എപ്പോഴാണ് ഒന്ന് മനസ് തുറന്നു സംസാരിച്ചത്? പത്താം ക്ലാസിന്റെ അവസാനദിനങ്ങളില്‍ എന്നും. എന്റെ പ്രണയിനിക്ക് മൂക്കിന്റെ സൈഡില്‍ ആയി ഒരു മറുക് ഉണ്ടായിരുന്നു. അപ്സരസ് അല്ല എങ്കിലും അവളുടെ ക്ലാസില്‍ അവള് സുന്ദരി തന്നെ ആരുന്നു. ഞാന്‍ അവളെ നോക്കി ആ പള്ളിയുടെ പുറകില്‍ നില്കുവായിരുന്നു. അങ്ങിനെ ഒരുപാടു ചോദിച്ചതിനു അവസാനം എന്നും ഒര്‍മ്മക്കായി ഉമ്മ തന്നെന്ന് വരുത്തി അവള് ഓടി കൂടുകര്കിടയിലൂടെ മറഞ്ഞു. പിന്നെ ഞാന്‍ അവളെ കണ്ടത് ഇങ്ങടുത്താണ്. ഭര്‍ത്താവിന്റെ പുറകിലായി ഒരു സുന്ദര കുട്ടനേം കൊണ്ട് ബസ് കത്ത് നില്കുന്നു. ഞാന്‍ അവരെ കടന്നു പോകുമ്പോള്‍ അവള്‍ക്കു എന്നെ മനസിലായില്ല എങ്കിലും എനിക്ക് മനസിലായി. കാരണം എനിക്കറിയില്ലാ.
പിന്നെ എനിക്ക് പറയാനുള്ളത് എന്റെ പ്രിയ കൂടുകാരനെ പറ്റി ആണ്. എന്നും എവിടെ പോയാലും എന്റെ നിഴലായി ഉണ്ടാരുന്നവന്‍ ധഅതോ ഞാന്‍ അവന്റെ നിഴലോപ. ഞങ്ങള്‍ പത്താം ക്ലാസിനു ശേഷം ഒരിക്കലും വീട്ടില്‍ തുടര്‍ച്ചയായി ഉണ്ടായിരുന്നില്ല, എത്രയോ വര്‍ഷങ്ങള്‍, ഏതെല്ലാം നഗരങ്ങള്‍. അവസാനം ഈ പ്രവാസ ജീവിതത്തില്‍ അവന് എന്റെ കൂടെ ഇല്ല. എന്നും ഓരോ കാര്യങ്ങള്‍ ഓര്‍ക്കുമ്പോഴും ഞാന്‍ അവനെ വിളിക്കും. ദിവസത്തില്‍ രണ്ടും മൂന്നും തവണ. ചിലപ്പോള്‍ എന്റെ പ്രിയസഖി എന്നോട് ഇതേ പറ്റി പരിഭവം പറയാറുണ്ട്. കൂട്ടുകാരനോട് ആണ് കൂടുതല്‍ സ്നേഹം എന്ന്. ഞാന്‍ ഒരിക്കലും അതിനു മറുപടി പറഞ്ഞിട്ടില്ല.
ഞാന്‍ പറയാന്‍ മറന്നു ദല്‍ഹി നഗരം എന്റെ പ്രിയപ്പെട്ട എന്റെ മറ്റൊരു കാലം കഴിച്ചു നീക്കിയത് ഇവിടെ. ചരിത്രം ഉറങ്ങുന്ന ഈ മഹാനഗരം എനിക്ക് എത്രമാത്രം പ്രിയപ്പെടത് ആണ് എന്ന് എനിക്ക് പറഞ്ഞു അറിയിക്കനാവില്ല. എന്റെ ജീവിത സഖിയെ സമ്മാനിച്ച നഗരം ആയത കൊണ്ടാണോ ആവൊ അറിയില്ല. എന്നും ദല്‍ഹിയെ പറ്റി പറയാനും ദല്‍ഹി പ്രമേയമാക്കിയ സിനിമകല് കാണാനും എനിക്ക് എന്നും ആവേശമാണ്.
ഇന്ന് ഈ പ്രവാസ ജീവിതം ഞാന്‍ ആസ്വദിക്കുന്നു. എന്റെ ജീവിതത്തില്‍ എല്ലാ സൌഭാഗ്യങ്ങളും തന്ന നാട്. ഒരു ദുഖം മാത്രം എന്റെ പ്രിയതമയും മോനും ഇനി ഒരു വര്‍ഷം കഴിഞ്ഞേ വരൂ. എല്ലാ പ്രവാസിയേയും പോലെ ഞാനും.
197 total views, 2 views today