മനസ്സിന് സന്തോഷം കിട്ടാന്‍ “മാനസ മൈനെ” കേട്ടാല്‍ മതിയെന്ന് കണ്ടുപിടിത്തം.!

398

Untitled-1

ഹോ..സന്തോഷം ലഭിക്കാന്‍ നല്ല ബെസ്റ്റ് മാര്‍ഗം കുറച്ച് വിഷമം കാണുന്നതാണ്.! സൂപ്പര്‍ കണ്ടുപിടിത്തമല്ലെ ?

ശോകഗാനങ്ങള്‍ കേള്‍ക്കുന്നത് മനസ്സിന് സാന്ത്വനവും അതുവഴി സന്തോഷവും
ലഭിക്കുമെന്നാണ് ബെര്‍ലിനിലെ ഫ്രെയ്ര് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള 770 പേരാണ് ബെര്‍ലിനിലെ പഠനത്തില്‍ പങ്കാളികളായത്.

മനസ്സിനു കുളിര്‍മയും സമാധാനവും സാന്ത്വനവും പകരാന്‍ ശോകഗാനങ്ങള്‍ക്കു കഴിയും. നിഷേധാത്മകമായ ചിന്തകളെയും മാനസികാവസ്ഥയെയും സാന്ത്വനിലൂടെ സാധാരണസ്ഥിതിയിലേക്കെത്തിക്കാനും ശോകസംഗീതത്തിനു കഴിയും. ഇതിന് പോസിറ്റീവായ ചിന്തകളും വികാരങ്ങളും ഉണര്‍ത്താന്‍ കഴിവുണ്ട്. ഇങ്ങനെ പോകുന്നു അവരുടെ പഠന റിപ്പോര്‍ട്ട്‌.