fbpx
Connect with us

Literature

മനുഷ്യക്കുരുതിയ്ക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങള്‍ – ഭാഗം 1

മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടത് ഇറ്റലിയുടെ മേല്‍ ആഡ്രിയാറ്റിക് കടലിന്റെ മറുകരയിലുള്ള അല്‍ബേനിയ അണ്വായുധം പ്രയോഗിച്ചതോടെയാണ്. ഈജിപ്റ്റ് അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ തിരിയുമെന്നു വിചാരിച്ചതല്ല.

 90 total views

Published

on

scare-you-1920x2560

എഴുതിയത്: സുനില്‍ എം എസ്

‘മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടത് ഇറ്റലിയുടെ മേല്‍ ആഡ്രിയാറ്റിക് കടലിന്റെ മറുകരയിലുള്ള അല്‍ബേനിയ അണ്വായുധം പ്രയോഗിച്ചതോടെയാണ്. ഈജിപ്റ്റ് അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ തിരിയുമെന്നു വിചാരിച്ചതല്ല. പക്ഷേ അവരുടെ സ്പര്‍ദ്ധ ഗൂഢമായി വളര്‍ന്നിരുന്നിരിയ്ക്കണം. ഈജിപ്റ്റ് അമേരിക്കയിലും ബ്രിട്ടനിലും അണുബോംബുകളിടുന്നു. അതിനു വേണ്ടി ഈജിപ്റ്റ് ഉപയോഗിച്ച വിമാനങ്ങള്‍ സോവിയറ്റ് യൂണിയന്റേതായിരുന്നു. ആക്രമണം നടത്തിയത് സോവിയറ്റ് യൂണിയനാണെന്നു തെറ്റിദ്ധരിച്ച നേറ്റോസഖ്യം പകരം വീട്ടാന്‍ വേണ്ടി സോവിയറ്റ് യൂണിയനില്‍ അണുബോംബുകളിടുന്നു. അതിനിടെ ചൈനാസോവിയറ്റ് യൂണിയന്‍ അതിര്‍ത്തിയ്ക്കടുത്ത്, സോവിയറ്റ് യൂണിയനിലുള്ള ഒരു വ്യാവസായികമേഖല പിടിച്ചെടുക്കാന്‍ വേണ്ടി ചൈന സോവിയറ്റ് യൂണിയനെ ആക്രമിയ്ക്കുന്നു. ചൈനയെ തുരത്താന്‍ വേണ്ടി സോവിയറ്റ് യൂണിയന്‍ ചൈനയില്‍ അണുബോംബുകളിടുന്നു. ചൈന തിരികെയും. നശീകരണശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി ഭൂരിഭാഗം അണുബോംബുകളിലും കോബാള്‍ട്ട് ഉപയോഗിയ്ക്കപ്പെട്ടിരുന്നു.’

‘ഭൂഗോളത്തിന്റെ ഉത്തരാര്‍ദ്ധത്തിലുള്ള വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ നടന്ന ഈ അണ്വായുധപ്രയോഗത്താല്‍ ഉത്തരാര്‍ദ്ധത്തിലുണ്ടായിരുന്ന മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളെല്ലാം ചത്തൊടുങ്ങി. ദക്ഷിണാര്‍ദ്ധത്തിലുള്ള ആസ്‌ട്രേലിയ, ന്യുസീലന്റ്, ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള മേഖല എന്നിവിടങ്ങളില്‍ മാത്രമാണ് ജീവന്‍ അവശേഷിച്ചിരിയ്ക്കുന്നത്. എന്നാല്‍ ആഗോളവായൂപ്രവാഹങ്ങള്‍ വിനാശകാരിയായ ആണവ വികിരണത്തെ ഉത്തരാര്‍ദ്ധത്തില്‍ നിന്ന് ദക്ഷിണാര്‍ദ്ധത്തിലേയ്ക്ക് മെല്ലെ വ്യാപിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു. മാസങ്ങള്‍ക്കുള്ളില്‍ ആണവ വികിരണം ദക്ഷിണാര്‍ദ്ധത്തിലും പരക്കുമ്പോള്‍ ഭൂമിയില്‍ അവശേഷിച്ചിരിയ്ക്കുന്ന ജീവനുകളും ഇല്ലാതാകും. ആസ്‌ട്രേലിയയിലെ ജനത സുനിശ്ചിതമായ മരണത്തെ പ്രതീക്ഷിച്ച് അവസാനമാസങ്ങള്‍ ചിലവിടുന്നു.’

നെവില്‍ ഷ്യൂട്ട് നോര്‍വേയുടെ ‘ഓണ്‍ ദ ബീച്ച്’ എന്ന വിഖ്യാതമായ നോവലിന്റെ തുടക്കമാണ് മുകളില്‍ കൊടുത്തിരിയ്ക്കുന്നത്. ലോകത്ത് ആദ്യമായും അവസാനമായും അണുബോംബ് പ്രയോഗിച്ചത് 1945ലായിരുന്നു. ജപ്പാനില്‍. ഒരു വ്യാഴവട്ടം കൂടി കഴിഞ്ഞ്, 1957ല്‍ എഴുതിയ നോവലാണ്, ‘ഓണ്‍ ദ ബീച്ച്’. അണ്വായുധപ്രയോഗത്തിന്റെ ഭീകരത ലോകം വ്യക്തമായി മനസ്സിലാക്കിയ കാലഘട്ടമായിരുന്നു, അത്. 1959ല്‍ ആ നോവല്‍ സിനിമയായി. ഗ്രിഗറി പെക്ക്, ഏവാ ഗാഡ്‌നര്‍ എന്നിവര്‍ അതില്‍ അഭിനയിച്ചു.

Advertisement

ഇനി സാങ്കല്പികലോകത്തു നിന്ന് യഥാര്‍ത്ഥ ലോകത്തേയ്ക്കു കടക്കാം. ഒന്നാം ലോകമഹായുദ്ധം മൂലമുണ്ടായ ആകെ മരണം മൂന്നേമുക്കാല്‍ കോടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലേത് എട്ടു കോടിയും. ഇനിയുമൊരു മഹായുദ്ധം ഉണ്ടാകരുതെന്ന പ്രതിജ്ഞ ലോകത്തെക്കൊണ്ട് എടുപ്പിയ്ക്കാന്‍ മതിയായതായിരുന്നു ഭീമമായ ഈ മരണസംഖ്യകള്‍. ഒരു മൂന്നാം ലോകമഹായുദ്ധമുണ്ടാകുകയും അതില്‍ ആണവായുധം വ്യാപകമായി പ്രയോഗിയ്ക്കപ്പെടുകയും ചെയ്യുന്നെങ്കില്‍ അത് മാനവരാശിയുടെ വംശനാശത്തിലായിരിയ്ക്കും അവസാനിയ്ക്കുകയെന്ന് നെവില്‍ ഷ്യൂട്ട് നോര്‍വേ ‘ഓണ്‍ ദ ബീച്ചി’ലൂടെ നടത്തിയ പ്രവചനം യാഥാര്‍ത്ഥ്യമായേയ്ക്കുമോ എന്നു ലോകം ഭയപ്പെട്ട ഒരു സന്ദര്‍ഭം രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് പതിനേഴു വര്‍ഷം മാത്രം കഴിഞ്ഞപ്പോഴേയ്ക്കുണ്ടായി. ജപ്പാനില്‍ അമേരിക്ക അണുബോംബുകളിട്ടതോടെ അവസാനിച്ച രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയും റഷ്യയും സഖാക്കളായിരുന്നുവെന്നതു ശരി തന്നെ. യൂറോപ്പിലെ യുദ്ധം അവസാനിച്ച ഉടന്‍ തന്നെ ഐക്യരാഷ്ട്രസഭ രൂപീകരിയ്ക്കപ്പെട്ടപ്പോള്‍, അമേരിക്കയോടൊപ്പം സോവിയറ്റ് യൂണിയനും സഭയുടെ സ്ഥാപകാംഗമായിരുന്നു എന്നതും ശരി തന്നെ. എങ്കിലും അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന സൌഹൃദം പെട്ടെന്നു തന്നെ അവസാനിച്ചു.

hiroshimaddd

സഖ്യകക്ഷികള്‍ക്കു കീഴടങ്ങിയ ജര്‍മ്മനിയെ സഖ്യകക്ഷികളായിരുന്ന അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും റഷ്യയും വെട്ടിമുറിച്ചു സ്വന്തമാക്കി. ഒന്നു രണ്ടു കൊല്ലം കഴിയുമ്പോഴേയ്ക്ക് അമേരിക്ക ജര്‍മ്മനി വിട്ടൊഴിഞ്ഞു പോകുമെന്നും, അപ്പോള്‍ ബ്രിട്ടനേയും ഫ്രാന്‍സിനേയും ഒഴിപ്പിച്ച് മുഴുവന്‍ ജര്‍മ്മനിയേയും തങ്ങളുടെ വരുതിയിലുള്ളൊരു കമ്മ്യൂണിസ്റ്റ് രാജ്യമാക്കാം എന്നുമുള്ളൊരു ഗൂഢോദ്ദേശം അന്നത്തെ റഷ്യന്‍ പ്രധാനമന്ത്രി ജോസഫ് സ്റ്റാലിന് ഉണ്ടായിരുന്നു. റഷ്യയെ ഏറ്റവും വലിയ ശത്രുവായി അമേരിക്കയും, അമേരിക്കയെ ഏറ്റവും വലിയ ശത്രുവായി റഷ്യയും വീക്ഷിയ്ക്കാന്‍ തുടങ്ങി. ബെര്‍ലിന്‍ നഗരത്തെ വെട്ടിമുറിച്ചുകൊണ്ട് 1961ലുയര്‍ന്ന ബെര്‍ലിന്‍ മതില്‍ ശീതയുദ്ധത്തിന്റേയും യുദ്ധഭീഷണിയുടേയും പ്രതീകമായി. അമേരിക്ക റഷ്യയ്‌ക്കെതിരെ പ്രയോഗിയ്ക്കാന്‍ പാകത്തിന് ഇന്റര്‍ കോണ്ടിനെന്റല്‍ ബലിസ്റ്റിക് മിസ്സൈലുകള്‍ (ഐ സി ബി എമ്മുകള്‍) തുര്‍ക്കിയിലും ഇറ്റലിയിലും തയ്യാറാക്കി നിര്‍ത്തി. ആണവായുധങ്ങള്‍ വഹിയ്ക്കുന്നവയാണ് ഐ സി ബി എമ്മുകള്‍. ഇതിനു ബദലായി അമേരിക്കയുടെ സമീപമുള്ള ക്യൂബയില്‍ അമേരിക്കയെ ലാക്കാക്കുന്ന മിസ്സൈലുകള്‍ സ്ഥാപിയ്ക്കാന്‍ റഷ്യയും ഒരുങ്ങി. ഇത് അമേരിക്ക തടഞ്ഞു. ഏതു നിമിഷവും അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതിയുണ്ടായി. മാനവരാശിയുടെ ഭാഗ്യത്തിന് അതുണ്ടായില്ല. 1962ലായിരുന്നു ഇത്. 1961ല്‍ ഉയര്‍ന്ന ബെര്‍ലിന്‍ മതില്‍ 1992ല്‍ പൂര്‍ണ്ണമായി പൊളിയ്ക്കപ്പെടുന്നതു വരെ ലോകം ആണവയുദ്ധഭീഷണിയിലായിരുന്നു.1947 മുതല്‍ 1991 വരെയുള്ള ശീതയുദ്ധകാലത്ത് റഷ്യ (അക്കാലത്തെ സോവിയറ്റ് യൂണിയന്‍) 55000 ആണവായുധങ്ങള്‍ നിര്‍മ്മിച്ചു. അമേരിക്ക 70000വും. ഭൂമുഖത്തു നിന്ന് മാനവരാശിയെ മാത്രമല്ല, സര്‍വ്വ ജീവജാലങ്ങളേയും പല തവണ തുടച്ചു നീക്കാന്‍ മതിയായതായിരുന്നു ഈ ആണവായുധശേഖരങ്ങള്‍.

ഒരു യുദ്ധത്തിന്റെ ഭാഗമെന്ന നിലയില്‍ ആണവായുധപ്രയോഗം നടന്നത് രണ്ടാം ലോകമഹായുദ്ധത്തില്‍, ജപ്പാനിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ രണ്ടു ചേരികള്‍ തമ്മിലായിരുന്നു യുദ്ധം നടന്നത്. സഖ്യകക്ഷികള്‍, അച്ചുതണ്ടുശക്തികള്‍ എന്നിവയായിരുന്നു ആ ചേരികള്‍. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍ മുതലായ രാജ്യങ്ങളായിരുന്നു സഖ്യകക്ഷികള്‍ എന്നറിയപ്പെട്ടിരുന്ന ചേരിയില്‍. ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളായിരുന്നു മുഖ്യ അച്ചുതണ്ടുശക്തികള്‍. 1945 ഏപ്രില്‍ 28ന് ഇറ്റാലിയന്‍ നേതാവായിരുന്ന മുസ്സൊലീനി വധിയ്ക്കപ്പെട്ടു. അടുത്ത ദിവസം ഇറ്റാലിയന്‍ സൈന്യം കീഴടങ്ങി. പിറ്റേ ദിവസം ജര്‍മ്മന്‍ നേതാവായിരുന്ന ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തു. തുടര്‍ന്നുള്ള പത്തു ദിവസത്തിനിടയില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായുണ്ടായിരുന്ന ജര്‍മ്മന്‍ സൈന്യം കീഴടങ്ങി. ജപ്പാന്‍ മാത്രം കീഴടങ്ങാതെ, യുദ്ധം തുടര്‍ന്നു. പക്ഷേ, ആ യുദ്ധം പേരിനു മാത്രമായിരുന്നു. തങ്ങളുടെ കൂട്ടാളികളായിരുന്ന ജര്‍മ്മനിയും ഇറ്റലിയും കീഴടങ്ങിയതോടെ ദുര്‍ബ്ബലരായിത്തീര്‍ന്ന ജപ്പാന്‍, തങ്ങള്‍ക്കും അധികം താമസിയാതെ കീഴടങ്ങേണ്ടി വരുമെന്നു മനസ്സിലാക്കി. കീഴടങ്ങും മുമ്പ്, കഴിയുന്നത്ര അനുകൂലമായ കീഴടങ്ങല്‍ വ്യവസ്ഥകള്‍ നേടാനുള്ള ശ്രമം അവര്‍ തുടങ്ങി. ശത്രുപക്ഷത്തുണ്ടായിരുന്ന റഷ്യയെ ഇതിനു വേണ്ടി അവര്‍ രഹസ്യമായി സമീപിച്ചു. ജപ്പാനു വേണ്ടി റഷ്യ പാശ്ചാത്യശക്തികളുമായി സംസാരിയ്ക്കുക, കഴിയുന്നത്ര അനുകൂലമായ കീഴടങ്ങല്‍ വ്യവസ്ഥകള്‍ നേടിത്തരിക അതായിരുന്നു, ജപ്പാന്റെ അഭ്യര്‍ത്ഥന. എന്നാല്‍, സമാധാനക്കരാറിനു വേണ്ടി തങ്ങളുടെ മദ്ധ്യവര്‍ത്തിയാകുമെന്നു ജപ്പാന്‍ പ്രതീക്ഷിച്ച റഷ്യ, ജപ്പാനുമായി നിലവിലുണ്ടായിരുന്ന ഉടമ്പടി പോലും ലംഘിച്ചുകൊണ്ട് ജപ്പാനെ ആഗസ്റ്റ് ഒമ്പതിന് ആക്രമിയ്ക്കുകയാണുണ്ടായത്. മൂന്നു ദിവസം മുമ്പ്, ആഗസ്റ്റ് ആറിന്, ഹിരോഷിമയില്‍ അമേരിക്ക അണുബോംബിട്ടു കഴിഞ്ഞിരുന്നു. റഷ്യ ജപ്പാനെ ആക്രമിച്ച ദിവസം തന്നെ നാഗസാക്കിയിലും അണുബോംബു വീണു. ദിവസങ്ങള്‍ക്കകം ജപ്പാന്‍ കീഴടങ്ങി.

06 hiroshima 1217988i

ജപ്പാനെ കീഴടങ്ങാ!ന്‍ നിര്‍ബദ്ധരാക്കിയത് റഷ്യന്‍ ആക്രമണവും അമേരിക്കയുടെ അണുബോംബു പ്രയോഗവുമായിരുന്നു. ഹിരോഷിമയെ തകര്‍ത്ത ലിറ്റില്‍ ബോയ് എന്ന അണുബോംബിന് നാലരടണ്ണിനടുത്തു ഭാരവും മൂന്നു മീറ്റര്‍ നീളവും 71 സെന്റിമീറ്റര്‍ വ്യാസവുമുണ്ടായിരുന്നു. 15000000 കിലോ (പതിനഞ്ചു കിലോടണ്‍) ടി എന്‍ ടിയ്ക്കു സമാനമായ സ്‌ഫോടകശക്തിയാണ് അതിനുണ്ടായിരുന്നത്. നാഗസാക്കിയില്‍ വീണ ഫാറ്റ് മാനിന് നാലര ടണ്ണിലേറെ ഭാരവും മൂന്നേകാല്‍ മീറ്ററിലേറെ നീളവും ഒന്നര മീറ്റര്‍ വ്യാസവുമുണ്ടായിരുന്നു. അതിന്റെ സ്‌ഫോടകശക്തി ഭീകരമായിരുന്നു: 21000000 കിലോ (ഇരുപത്തൊന്നു കിലോടണ്‍). ലിറ്റില്‍ ബോയിയുടെ സ്‌ഫോടനം മൂലം ഹിരോഷിമയില്‍ ആ വര്‍ഷാവസാനത്തോടെ 166000 പേരും, ഫാറ്റ്മാനിന്റെ സ്‌ഫോടനം മൂലം നാഗസാക്കിയില്‍ 80000 പേരും മരണമടഞ്ഞിട്ടുണ്ടാകുമെന്ന് കണക്കാക്കപ്പെട്ടിരിയ്ക്കുന്നു. ഫാറ്റ് മാന്‍ ലിറ്റില്‍ ബോയേക്കാള്‍ ശക്തിയേറിയതായിരുന്നെങ്കിലും, നാഗസാക്കിയ്ക്കടുത്തുണ്ടായിരുന്ന കുന്നുകള്‍ നാശനഷ്ടങ്ങളെ ഉരാകാമി താഴ്വരയില്‍ മാത്രമായി ഒതുക്കിനിര്‍ത്തിയതുകൊണ്ട് അവിടുത്തെ മരണം ഹിരോഷിമയിലേതിനേക്കാള്‍ കുറവായിരുന്നു. കാര്യക്ഷമത തീരെക്കുറഞ്ഞ ബോംബുകളായിരുന്നു ഇവ രണ്ടുമെന്ന് ചിലയിടങ്ങളില്‍ രേഖപ്പെടുത്തിക്കാണുന്നുണ്ട്. കൂടുതല്‍ മനുഷ്യര്‍ മരിച്ചിരുന്നെങ്കില്‍ അവയുടെ കാര്യക്ഷമത കൂടുമായിരുന്നിരിയ്ക്കും!

Advertisement

ജര്‍മ്മനിയും ഇറ്റലിയും കീഴടങ്ങിയതോടെ ദുര്‍ബ്ബലരായിത്തീര്‍ന്നിരുന്ന ജപ്പാനെതിരെ ഈ അണ്വായുധങ്ങള്‍ ഫലപ്രദമായെങ്കിലും, അമേരിക്കയേയും റഷ്യയേയും പോലുള്ള പ്രബലരാജ്യങ്ങള്‍ക്കെതിരേയുള്ള യുദ്ധങ്ങളില്‍ ഇത്തരത്തിലുള്ള ചെറിയ അണ്വായുധങ്ങള്‍ കൊണ്ട് വലുതായ ‘നേട്ടങ്ങള്‍’ കൈവരിയ്ക്കാനാവില്ല എന്ന് ആ രാജ്യങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടിരുന്നു. കൂടുതല്‍ വിനാശകാരികളായ അണ്വായുധങ്ങള്‍ക്കുവേണ്ടിയുള്ള ശ്രമം അമേരിക്കയും റഷ്യയും തുടര്‍ന്നു. ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ മാത്രം മനുഷ്യരെ കൊന്നൊടുക്കിയാല്‍ പോരാ, പകരം ലക്ഷക്കണക്കിനോ, കോടിക്കണക്കിനു തന്നെയോ കൊല്ലാനുള്ള സ്‌ഫോടകശക്തി ആണവായുധങ്ങള്‍ക്കുണ്ടാകണമെന്ന് അവര്‍ തീരുമാനിച്ചു. എത്രയുമധികം മനുഷ്യരെ ഒറ്റയടിയ്ക്കു കൊല്ലാനാകുമോ അത്രയും നല്ലത്! അണ്വായുധപ്രയോഗത്തിന്റെ ബീഭത്സത ജപ്പാന്റെ അനുഭവത്തില്‍ നിന്നു ലോകം മനസ്സിലാക്കി. ഇനിയൊരു കാലത്തും അണ്വായുധം പ്രയോഗിയ്ക്കില്ലെന്ന പ്രതിജ്ഞയെടുക്കാന്‍ മാനവരാശിയെ പ്രേരിപ്പിയ്ക്കാന്‍ പോന്ന ദുരന്തങ്ങളായിരുന്നു, ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകള്‍ വിതച്ചത്. പക്ഷേ, വിചിത്രമെന്നു പറയട്ടെ, ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ച അണുബോംബുകള്‍ക്ക് ശക്തി പോരാ എന്ന ചിന്താഗതിയിലേയ്ക്കാണ് അമേരിക്കയും റഷ്യയും എത്തിച്ചേര്‍ന്നത്.

വെടിമരുന്ന്, ഡൈനമൈറ്റ്, ടി എന്‍ ടി, ആര്‍ ഡി എക്‌സ് എന്നിവ ഈ ക്രമത്തിലാണ് ആവിര്‍ഭവിച്ചത്. പൊട്ടാ!സ്യം നൈട്രേറ്റ് മുഖ്യഘടകമായ വെടിമരുന്ന് ഒമ്പതാം നൂറ്റാണ്ടു മുതല്‍ ഉപയോഗത്തിലിരുന്നിരുന്നു. അതിനേക്കാള്‍ ശക്തി കൂടിയതായിരുന്നു സ്വീഡിഷ് രസതന്ത്രജ്ഞനായിരുന്ന ആല്‍ഫ്രഡ് നോബല്‍ (നോബല്‍ സമ്മാനം ഏര്‍പ്പാടാക്കിയത് ഇദ്ദേഹമാണ്) 1867ല്‍ കണ്ടുപിടിച്ച ഡൈനമൈറ്റ്. ഡൈനമൈറ്റിന്റെ മുഖ്യഘടകം നൈട്രോ ഗ്ലിസറിനാണ്. ഡൈനമൈറ്റിനേക്കാള്‍ ശക്തമാണ് ട്രൈ നൈട്രോ ടൊളുവീന്‍ എന്ന ടി എന്‍ ടി. 1863ല്‍ കണ്ടുപിടിയ്ക്കപ്പെട്ട ടി എന്‍ ടി പില്‍ക്കാലത്ത് ബോംബു നിര്‍മ്മാണത്തില്‍ വ്യാപകമായി ഉപയോഗിയ്ക്കപ്പെട്ടു. ടി എന്‍ ടിയേക്കാള്‍ ഒന്നര മടങ്ങ് ശക്തമാണ് 1940കളില്‍ കണ്ടെത്തിയ ആര്‍ ഡി എക്‌സ് എന്നറിയപ്പെടുന്ന സൈക്ലോ ട്രൈ മെത്തിലീന്‍ ട്രൈ നൈട്രമീന്‍. അണുബോംബുകളല്ലാത്ത ബോംബുകളില്‍ ടി എന്‍ ടി, ആര്‍ ഡി എക്‌സ്, എന്നിവയാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്നത്. ടി എന്‍ ടിയും, ആര്‍ ഡി എക്‌സും മറ്റു ചിലതുമെല്ലാം കൂടി കൂട്ടിക്കലര്‍ത്തിയും ബോംബുണ്ടാക്കിയിരുന്നു. 2003ല്‍ അമേരിക്ക ‘എല്ലാ ബോംബുകളുടേയും മാതാവ്’ എന്നറിയപ്പെടുന്നൊരു ബോംബുണ്ടാക്കി. ആ ബോംബ് അതു വരെ ഉണ്ടാക്കിയിരുന്ന, ആണവമല്ലാത്ത, എല്ലാ ബോംബുകളേക്കാളും ശക്തമായിരുന്നു. 8500 കിലോ ഇന്ധനം അതിലുണ്ടായിരുന്നെങ്കിലും അതിന്റെ സ്‌ഫോടകശക്തി 11000 കിലോ ടി എന്‍ ടി മാത്രമായിരുന്നു. അമേരിക്കയ്ക്കുള്ള മറുപടിയായി റഷ്യ 2007ല്‍ നാലിരട്ടി ശക്തിയുള്ളൊരു ബോംബുണ്ടാക്കി. അവരതിന് ‘എല്ലാ ബോംബുകളുടേയും പിതാവ്’ എന്ന പേരും നല്‍കി. 7100 കിലോ ഇന്ധനം മാത്രമുണ്ടായിരുന്ന ആ ബോംബിന് 44000 കിലോ ടി എന്‍ ടിയുടെ ശക്തിയുണ്ടായിരുന്നു. ‘മാതാവി’ന്റെ നാലിരട്ടി ശക്തി ‘പിതാവി’ന്‍ അതിനു മുമ്പ് ഉണ്ടാക്കപ്പെട്ട ബോംബുകള്‍ക്കൊന്നിനും ഇത്രത്തോളം ശക്തിയുണ്ടായിരുന്നില്ല. മുകളില്‍ പരാമര്‍ശിച്ച ‘മാതാവും’ ‘പിതാവും’ അണുബോംബുകളായിരുന്നില്ല എന്ന് ഒന്നു കൂടി പറഞ്ഞുകൊള്ളട്ടെ.

അണുക്കളില്‍ (ആറ്റത്തിനെയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്; ജൈവാണുവിനെയല്ല) നിന്ന് വന്‍ തോതില്‍ ഊര്‍ജ്ജം ഉത്പാദിപ്പിയ്ക്കാനാകുമെന്ന് 1938ല്‍ കണ്ടുപിടിയ്ക്കപ്പെട്ടതോടെ ആ തത്വത്തെ അടിസ്ഥാനപ്പെടുത്തി മാരകശേഷിയുള്ള അണുബോംബുകളുണ്ടാക്കാമെന്നും വെളിപ്പെട്ടു. അണുബോംബിന് ഭീകരശക്തിയുണ്ടാകാനിടയുണ്ട് എന്നു തെളിഞ്ഞപ്പോള്‍ അമേരിക്കയും ജര്‍മ്മനിയും റഷ്യയും ബ്രിട്ടനും ഫ്രാന്‍സുമെല്ലാം അണുബോംബുണ്ടാക്കാന്‍ തിരക്കുകൂട്ടി. ഹിറ്റ്‌ലര്‍ 1933ല്‍ അധികാരത്തില്‍ വന്നയുടന്‍ നടപ്പില്‍ വരുത്തിയിരുന്ന ചില നയങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് അനുകൂലമല്ലാതിരുന്നതിനാല്‍ ജര്‍മ്മനിയിലെ നല്ലൊരു വിഭാഗം ശാസ്ത്രജ്ഞരും നാടുവിട്ടിരുന്നു. അവരില്‍ പലരും അമേരിക്കയിലാണ് എത്തിച്ചേര്‍ന്നത്. ജര്‍മ്മനിയുടെ നഷ്ടം അമേരിക്കയുടെ ലാഭമായി പരിണമിച്ചു. അമേരിക്കയുടെ ആണവായുധനിര്‍മ്മാണത്തില്‍ ഈ ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ വിലപ്പെട്ട പങ്കു വഹിച്ചു. വെറും ഒരു വ്യാഴവട്ടം കൊണ്ട് വിനാശകാരിയായ അണുബോംബ് നിര്‍മ്മിയ്ക്കപ്പെട്ടു.

16599889083 5c2941eab1

ലിറ്റില്‍ ബോയ്

ഹിരോഷിമയില്‍ വീണ ലിറ്റില്‍ ബോയില്‍ 64 കിലോ യുറേനിയമുണ്ടായിരുന്നെങ്കിലും അതില്‍ ഒരു കിലോയോളം മാത്രമേ സ്‌ഫോടനത്തില്‍ ഉപയോഗിയ്ക്കപ്പെട്ടുള്ളു. എന്നിട്ടും 15000 ടണ്‍ (1,50,00,000 കിലോ) ടി എന്‍ ടിയ്ക്കു തുല്യമായ സ്‌ഫോടകശക്തി അതുണ്ടാക്കി. ഫാറ്റ് മാനിലുണ്ടായിരുന്നത് വെറും ആറരക്കിലോ പ്ലൂട്ടോണിയം മാത്രം. അവിടേയും അത് പൂര്‍ണ്ണമായി ഉപയോഗിയ്ക്കപ്പെട്ടില്ല; ഏകദേശം ഒരു കിലോഗ്രാം മാത്രമാണ് സ്‌ഫോടനത്തില്‍ ഉപയോഗിയ്ക്കപ്പെട്ടത്. എന്നിട്ടും 21000 ടണ്‍ (2,10,00,000 കിലോ) ടി എന്‍ ടിയ്ക്കു തുല്യമായ സ്‌ഫോടകശക്തി ഉത്പാദിപ്പിയ്ക്കപ്പെട്ടു. മുമ്പു പരാമര്‍ശിച്ച, ആണവായുധമല്ലാത്ത ബോംബുകളുടെ ‘മാതാവി’ന് 8500 കിലോ ഇന്ധനം കൊണ്ട് 11000 കിലോ സ്‌ഫോടകശക്തിയും, ‘പിതാവി’ന് 7100 കിലോ ഇന്ധനം കൊണ്ട് 44000 കിലോ സ്‌ഫോടകശക്തിയും മാത്രം ഉണ്ടാക്കാനായപ്പോള്‍, ഓരോ കിലോ മാത്രം വീതം യുറേനിയത്തിനും പ്ലൂട്ടോണിയത്തിനും യഥാക്രമം 1,50,00,000 കിലോ, 2,10,00,000 കിലോ സ്‌ഫോടകശക്തി ഉത്പാദിപ്പിയ്ക്കാനായി. ആണവമല്ലാത്ത ബോംബുകളുടെ ‘പിതാവി’ന്റെ 24 ലക്ഷം മടങ്ങ് ശക്തി ലിറ്റില്‍ ബോയ്ക്കുണ്ടായിരുന്നു; 33 ലക്ഷം മടങ്ങ് ഫാറ്റ് മാനും!

17032316478 c2c372791a b

ഫാറ്റ് മാന്‍

വിചിത്രമായൊരു കാര്യമിതാ: സാധാരണ ബോംബിനേക്കാള്‍ കോടിയിലേറെ മടങ്ങു ശക്തമായിരുന്നിട്ടും ലിറ്റില്‍ ബോയ്, ഫാറ്റ് മാന്‍ എന്നീ അണുബോംബുകളുടെ കാര്യക്ഷമത വളരെക്കുറവാ!യിരുന്നു എന്നാണു കണക്കാക്കപ്പെടുന്നതെന്ന് മുകളിലെ ഒരു ഖണ്ഡികയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കാരണവും മുകളില്‍ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്കിലും അത് ഇവിടെ ആവര്‍ത്തിയ്ക്കാം. ലിറ്റില്‍ ബോയില്‍ 64 കിലോ ഇന്ധനമുണ്ടായിരുന്നെങ്കിലും വെറും ഒരു കിലോ മാത്രമേ സ്‌ഫോടനത്തിന് ഉപയോഗിയ്ക്കപ്പെട്ടുള്ളു. ആറരക്കിലോ ഇന്ധനമുണ്ടായിരുന്ന ഫാറ്റ് മാനിലും വെറും ഒരു കിലോ മാത്രമേ ഉപയോഗിയ്ക്കപ്പെട്ടുള്ളു. നൂറു ശതമാനം കാര്യക്ഷമത ഈ ബോംബുകള്‍ കൈവരിച്ചിരുന്നെങ്കില്‍ ഹിരോഷിമയുടേയും നാഗസാക്കിയുടെയും, അവയിലൂടെ ജപ്പാന്റേയും അവസ്ഥ കൂടുതല്‍ ഗുരുതരമായേനേ.
കാര്യക്ഷമതയുള്ള അണുബോംബിന് സാധാരണ ബോംബിന്റെ ലക്ഷം മടങ്ങ് ശക്തിയുണ്ടാകാമെന്ന് മുകളിലെ ഖണ്ഡികകളില്‍ വ്യക്തമാകുന്നു. ലിറ്റില്‍ ബോയിയും ഫാറ്റ് മാനും ഫിഷന്‍ ബോംബുകളായിരുന്നു. ആണവായുധങ്ങളില്‍ പെട്ട മറ്റൊരിനം ബോംബുകളുമുണ്ട്: ഫ്യൂഷന്‍ ബോംബുകള്‍. ആണവമല്ലാത്ത ബോംബുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫിഷന്‍ ബോംബുകള്‍ ‘രാക്ഷസന്മാരാ’ണ്. എന്നാല്‍ ഫ്യൂഷന്‍ ബോംബുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫിഷന്‍ ബോംബുകള്‍ ‘ശിശുക്കളും’ ഫ്യൂഷന്‍ ബോംബുകള്‍ ‘രാക്ഷസരാജാക്കന്മാരു’മാണ്. രാക്ഷസരാജാക്കന്മാരുടെ നശീകരണശക്തിയില്‍ മയങ്ങിപ്പോയ ശേഷം ലോകരാഷ്ട്രങ്ങള്‍ ഫിഷന്‍ ബോംബ് ഉണ്ടാക്കിയിട്ടില്ല. ഇന്നു നിലവിലുള്ള ആണവായുധങ്ങളില്‍ മിയ്ക്കതും ഫ്യൂഷന്‍ ആയുധങ്ങളാണ്. അടുത്ത അദ്ധ്യായത്തില്‍ ഫിഷന്‍ ബോംബുകളെപ്പറ്റിയും ഫ്യൂഷന്‍ ബോംബുകളെപ്പറ്റിയും പറയാം.

(തുടരും)

Advertisement

 91 total views,  1 views today

Advertisement
SEX5 hours ago

സ്ത്രീകൾ ഏറ്റവും ആഗ്രഹിക്കുന്ന ചുംബന ഭാഗങ്ങൾ

Entertainment5 hours ago

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ് നടന്നു , ജൂലൈ 1-ന് തീയേറ്ററിൽ

Entertainment9 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment10 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment12 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy12 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment12 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment13 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment13 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment14 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy15 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment16 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX3 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment17 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured3 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy5 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment5 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment6 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »