Share The Article

the-joker-the-dark-knight-rises-4937

അതേയ് .., ലോകം അവസാനിക്കാന്‍ പോവുകയാണെന്ന് …!

”ഈ ലോകം ഇങ്ങനെ പോകുന്നതിലും നല്ലത് .., അതങ്ങ് അവസാനിക്കുകയാണ് …!, ലോകം അവസാനിച്ചില്ലെങ്കില്‍ തന്നെ മനുഷ്യര്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയല്ലേ .., അവസാനിപ്പിക്കാന്‍ …”?

”മരങ്ങള്‍ വെട്ടുന്നു .., കുന്നുകള്‍ ഇടിച്ചു നിരപ്പാക്കുന്നു .., യുദ്ധങ്ങള്‍ നടത്തുന്നു .., , പരസ്പരം വെട്ടിക്കൊല്ലുന്നു .. , ആണവ പരീക്ഷണങ്ങള്‍ നടത്തുന്നു .., വ്യവസായശാലകള്‍ കെട്ടിപ്പൊക്കി .. വിഷത്തെ പുറംതള്ളുന്നു ..,രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നു .., ഇതിനൊക്കെ പുറമേ വാഹനങ്ങളുടെ ബാഹുല്യം മൂലമുള്ള മലിനീകരണം കൊണ്ട് പ്രകൃതി കരയുന്നു …!

ഇങ്ങിനെയൊക്കെയുള്ള ഈ ലോകം എന്തിനാണ് ഇനി മുന്നോട്ട് പോകുന്നത് …?, അതങ്ങ് അവസാനിക്കുകതന്നെയാണ് നല്ലത് …!

സ്വന്തം പ്രപഞ്ചത്തെ സ്‌നേഹിക്കാത്ത മനുഷ്യന്‍ …, അവന്റെ ആര്‍ത്തി ..?എന്തിനു വേണ്ടി ..?, എതിനു വേണ്ടി ..?

ഈ പ്രകൃതിയുണ്ടെങ്കിലെ തനിക്ക് നില നില്പ്പുള്ളൂ …, എന്ന പരമമായ സത്യത്തെ മന:പൂര്‍വ്വം മറച്ചു വെക്കുന്ന മനുഷ്യന്റെ കുടില ബുദ്ധി …!

അഭയം നല്‍കുന്നതിനെ വെട്ടി നിരപ്പാക്കുന്ന കാടത്തം …!പ്രകൃതിയുടെ ദാനങ്ങളെ ചൂക്ഷണം ചെയ്യുന്ന ഹീനത ..!

അതിന്റെയെല്ലാം പ്രതിഫലനങ്ങള്‍ ഈ പ്രകൃതിയില്‍ കണ്ടു തുടങ്ങിയിരിക്കുന്നു …!

ആഗോള താപനം .. ക്രമം തെറ്റിയ കാലാവസ്ഥകള്‍ …, പ്രകൃതി ദുരന്തങ്ങള്‍ ..?, എന്നിട്ടും എന്തേ മനുഷ്യര്‍ പഠിക്കാത്തൂ …?

സ്വന്തം കാല്‍ക്കീഴിലെ മണ്ണ്! ഒലിച്ചു പോകുന്നത് കണ്ടു കൊണ്ടും അവന്‍ .. ആര്‍ത്തിയോടെ .., എന്തൊക്കെയോ വെട്ടിപ്പിടിക്കാന്‍ വേണ്ടി വിളറി പൂണ്ടു പാഞ്ഞു നടക്കുന്നു …!

ഈ ലോകത്ത് .., മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും .., സുഗമമായി ജീവിക്കാനുള്ളതെല്ലാം തന്നെ ഈ പ്രിക്രിതി ഒരുക്കി തന്നിട്ടുണ്ട് …!

പക്ഷേ .., ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢിയായ മരം വെട്ടുകാരനെപ്പോലെ അവന്‍ പ്രിക്രിതിക്കു മേല്‍ സംഹാരം നടത്തുന്നു …!

നമുക്ക് ദാനം കിട്ടിയത് .., അത് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടെണ്ടതാണെന്നുള്ള സാമാന്യ ബോധം ….., ഏറ്റവും വലിയ ബുദ്ധിശാലികള്‍ എന്ന മനക്കോട്ടയിലിരുന്ന് സ്വപനങ്ങള്‍ നെയ്യുമ്പോഴും .., എന്തു കൊണ്ട് മനുഷ്യകുലം ചിന്തിക്കുന്നില്ല ..?

ഈ പ്രപഞ്ചവും .., പ്രിക്രിതിയും എല്ലാം .., നമുക്ക് മാത്രമല്ല .., വരാനിരിക്കുന്ന അനേകായിരം തലമുറകള്‍ക്ക് കൂടി .., അവകാശപ്പെട്ടതാണ് .., അത് കാത്തു സൂക്ഷിക്കുവാന്‍ നാം ബാധ്യസ്ഥരുമാണ് …!

പക്ഷേ .., നാമെല്ലാം .., പേ പിടിച്ച നായകളെപ്പോലെ പായുകയാണ് .., എല്ലാം വെട്ടിപ്പിടിച്ചെടുക്കുവാന്‍ വേണ്ടി …, പക്ഷേ .., എല്ലാം വെട്ടിപ്പിടിച്ചു കഴിഞ്ഞാലും .., അവസാനം ഒരു ശൂന്യത മാത്രമേ നമ്മളെ കാത്തിരിക്കുന്നുള്ളൂ .., എന്ന സത്യത്തിനു മേല്‍ ..,. നമ്മള്‍ മനപ്പൂര്‍വ്വം ആണിയടിച്ചു കയറ്റുന്നു …!

നഗ്‌നനായി കാടുകളില്‍ ജീവിച്ചും .., പച്ച മാംസം ഭക്ഷിച്ചും പോന്ന മനുഷ്യനില്‍ നിന്ന് …., മറ്റു ഗ്രഹങ്ങളിലേക്ക് ചേക്കേറാനാകും വിധം മനുഷ്യ കുലം വളര്‍ന്നത്.., ശാസ്ത്രത്തിന്റെ അഭിമാനകരമായ നേട്ടങ്ങള്‍ തന്നെ …!

വസൂരി പോലെയുള്ള മഹാമാരികള്‍ മൂലം .., ലോക ജനത്തിന്റെ പാതിയോളം ഇല്ലായ്മ ചെയ്യപ്പെട്ട മഹാ വിപത്തുകളില്‍ നിന്നും .., വസൂരിയെയെല്ലാം കാലത്തിന്റെ കാലയവനികകളിക്കുള്ളിലേക്ക് മറഞ്ഞു പോയതും .., മനുഷ്യന്റെ ശാസ്ത്രത്തിന്റെ വലുപ്പം തന്നെ ..!

ആ ശാസ്ത്രം ഇനിയും വളരട്ടെ ..,പക്ഷേ .., അതിന്റെ മറവിലുള്ള പ്രകൃതി ചൂഷണങ്ങളെയാണ് തിരിച്ചറിയേണ്ടതും .., ഇല്ലായ്മ ചെയ്യേണ്ടതും …!

ഇല്ലെങ്കില്‍ വിധിക്കുമുന്നില്‍ ശാസ്ത്രം തോല്‍ക്കും …!

ആ വിധിയും .., ശാസ്ത്രവും .., നമ്മള്‍ തന്നെ ഉണ്ടാക്കുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസവും …!

ബാല്യത്തില്‍ .., പരസ്പരം കെട്ടിപ്പിടിച്ച് .., ഒരേ പായയില്‍ ഉണ്ടും .., ഉറങ്ങിയ സഹോദരങ്ങള്‍ .., കാലുകള്‍ നിലത്ത് ഉറച്ചു തുടങ്ങിയപ്പോള്‍ പരസ്പരം വാളെടുക്കുന്നു …!

അപ്പന്റെയും .., അമ്മയുടേയും .., ചുണ്ടുകളില്‍ നിന്ന് ആഹാരവും .., രക്തവും .., സ്‌നേഹവും .., ജീവനും .., ഊറ്റിക്കുടിച്ച് .., വളര്‍ന്ന് പറക്കാറാകുമ്പോള്‍ …, നമ്മള്‍ അവരെ പുറംകാലുകള്‍ക്ക് തോഴിച്ചെറിയുന്നു ..!

സ്‌നേഹം .., ത്യാഗം .., ബന്ധങ്ങള്‍ .., എല്ലാം വെറും പ്രഹസനങ്ങള്‍ ആയി മാത്രം മാറുന്നു …!

അടുത്തവന്റെ ഉയര്‍ച്ചയില്‍ ഉറക്കം നഷ്ട്ടപ്പെടുന്ന അയല്‍ക്കാര്‍ .., പണത്തിന്റെ ഹുങ്കില്‍ മാനുഷീകമൂല്യങ്ങളെ മറക്കുന്നവര്‍ …!, സ്വന്തം സഹോദരങ്ങളുടെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടുന്ന വൈരികള്‍ …!

സ്വയം അപ്രമാദിത്വത്തിനു വേണ്ടി രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നവര്‍ ..?

ഇതെല്ലാം ആര്‍ക്കു വേണ്ടി …?

ഇവിടെ നിന്നും വെട്ടിപ്പിടിക്കാന്‍ .., എന്തെങ്കിലും നീ ഉണ്ടാക്കിയതാണോ ..?

അല്ല .., ഇവിടെയുള്ളതൊന്നും നിന്റെ സ്വന്തമല്ല .., നിന്റെ ജീവിതം തന്നെ ഒരു ദാനമാണെന്ന് എന്തേ .., നീ ഓര്‍ക്കാതെ പോകുന്നു ..?

കുരങ്ങന്റെ കൈയ്യില്‍ കിട്ടിയ .., പൂമാലക്ക് തുല്യമാണ് .., മനുഷ്യന്റെ കൈയ്യിലുള്ള ഈ പ്രകൃതി .., അതിന്റെ മൂല്യം തിരിച്ചറിയാതെ അവന്‍ അതിനെ മുറിവേല്‍പ്പിച്ചു കൊണ്ടേയിരിക്കുന്നു …!

അപ്പോള്‍ ആത്യന്തികമായാത് സംഭവിക്കുക തന്നെ ചെയ്യും .., സ്വയം തിരിച്ചറിയുന്നില്ലെങ്കില്‍ .., തിരിച്ചറിയപ്പെടുമ്പോഴേക്കും .., കാലം കടന്നു പോയിരിക്കും …!

കോമാളിയുടെ മുഖം മൂടി അണിയാതെ ..,നമുക്ക് കണ്ണ് തുറന്ന് ഈ പ്രകൃതിയെ സ്‌നേഹിക്കാം …! ഇല്ലെങ്കില്‍ അത് തരുന്ന ദുരന്തം .., ഈ മനുഷ്യകുലത്തിന് താങ്ങാനാകില്ല ..!