മനുഷ്യനെ മണ്ടന്മാരാകുന്ന വൈറസിനെ കണ്ടുപിടിച്ചു…!!!

132

virus-web

ഒടുവില്‍ ആ വൈറസിനെ കണ്ടുപിടിച്ചിരിക്കുന്നു.! നെബ്രാസ്‌ക ആന്‍ഡ് ജോണ്‍ ഹോപ്കിന്‍സ് മെഡിക്കല്‍ സ്‌കൂളിലെ ശാസ്ത്രജ്ഞന്മാരാണ് മനുഷ്യനെ മണ്ടന്മാരാകുന്ന വൈറസിനെ കണ്ടുപിടിച്ചിരിക്കുന്നത്. നെബ്രാസ്‌കിലെ പ്രൊഫസര്‍ റോബര്‍ട്ട് യോള്‍ക്കനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

മനുഷ്യന്റെ തലച്ചോറിനെ ബാധിച്ച് ബുദ്ധിശക്തി കുറക്കുന്ന വൈറസിന്റെ പേര് “ക്ലോറോവൈറസ് എടിവിസി1” എന്നാണ്.

ആരോഗ്യവാന്മാരായ 92 പേരെയാണ് ശാസ്ത്രജ്ഞന്മാര്‍ പരീക്ഷണത്തിന് വിധേയരാക്കിയത്. ഇതില്‍ 40 പേരില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇവരുടെ ശരീരത്തിലെ മറ്റ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള തലച്ചോറിന്റെ കഴിവ് നഷ്ടപ്പെടുന്നതായാണ് കണ്ടെത്തിയത്.

ഇനിയും കണ്ടെത്താന്‍ സാധിക്കാത്ത നിരവധി വൈറസുകള്‍ മനുഷ്യ ശരീരത്തില്‍ ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു.