മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഈ കണ്ടുപിടുത്തം..!!!

166

01

മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹാരമാകുന്ന, ഈ കണ്ടുപിടുത്തം എന്താണ് എന്ന് ആകും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ? ഇത് മറ്റൊന്നുമല്ല, സോളാര്‍ റോഡ് വേ എന്ന പുതിയ നൂതനമായ സാങ്കേതിക വിദ്യ ആണ് ആധുനിക മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവും ആയി എത്തുന്നത്.

സോളാര്‍ റോഡ് വേ എന്ന ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ ഉള്ള സാധാരണ റോഡുകള്‍, പാര്‍ക്കിംഗ് ലോട്ടുകള്‍, ബ്രോഡ് വേകള്‍ അങ്ങനെ എല്ലാത്തിനെയും സോളാര്‍ പാനല്‍ കൊണ്ട് നിറയ്ക്കും. വലിയ ഭാരമേറിയ ഭീമന്‍ പാനല്‍ അല്ല ഇവിടെ ഒക്കെ സ്ഥാപിക്കുന്നത്. മറിച്ച് ചെറിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ‘ഇന്റ്‌റെര്‍ ലോക്കിംഗ്’ പാനലുകള്‍ ആണ് നമുക്ക് ചുറ്റും വരാന്‍ പോകുന്നത്. ഇവ നമ്മുടെ റോഡിലും വീടിലും ഒക്കെ നിറയുന്നതോടെ നമ്മുക്ക് ചുറ്റും കുടുത്തല്‍ വൃത്തിയും വെടിപ്പും വരുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.

02

ഈ സോളാര്‍ പാനലുകള്‍ ഒരു പ്രതേക തരം ഗ്ലാസ് മെറ്റീരിയല്‍ കൊണ്ട് പൊതിഞ്ഞാണ് തറയിലും മറ്റും പതിക്കുന്നത്. അത് കൊണ്ട് തന്നെ അവ ചീത്തയാകാന്‍ ഉള്ള സാദ്ധ്യതകള്‍ വളരെ വിരളമാണ്. മാത്രമല്ല, ഇവ സ്വയം വൈദ്യുതി ഉല്‍പ്പാദിക്കും, അത് കൊണ്ട് തന്നെ ഈ വൈദ്യുതി ഉപയോഗിച്ച് അവയ്ക്ക് സ്വയം പ്രവര്‍ത്തിക്കാനും സാധിക്കും.

അന്തരീക്ഷ മലിനീകരണവും മറ്റു അനുബന്ധ മലിനീകരണ പ്രക്രിയകളും ഒരുപരിധി വരെ നിയന്ത്രിക്കാന്‍ ഈ പുതിയ സാങ്കേതിക വിദ്യക്ക് കഴിയും. ഈ പാനലുകള്‍ എനര്‍ജി സംരക്ഷിക്കുകയും, നമ്മുടെ ഉപരിതല ഊഷ്മാവു കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു.

എല്ലാ പാനലുകളും എല്‍.ഇ.ഡി ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എന്തിനാണെന്ന് അല്ലെ.??? റോഡില്‍ ഇവ പതിക്കുമ്പോള്‍ ട്രാഫിക് സിഗ്‌നലുകളും മാറ്റു അടയാളങ്ങളും രാത്രിയും തെളിഞ്ഞു കാണണ്ടേ ? അതിനു വേണ്ടിയാണ് ഈ എല്‍.ഇ.ഡി പ്രയോഗം. റോഡിലും കളി സ്ഥലത്തും വീട്ടിലും ഒക്കെ ഈ എല്‍.ഇ.ഡി താരം ആകും എന്ന് ഉറപ്പാണ്.

03

തീര്‍ന്നില്ല ഇതിന്റെ ഗുണങ്ങള്‍. ഈ പാനലുകള്‍ വലിയ ഭാരങ്ങള്‍ തിരിച്ചറിയും,വലിയ മൃഗങ്ങളോ മരങ്ങളോ മലകളോ മറ്റോ റോഡില്‍ വീണാല്‍ ഈ പാനല്‍ അത് തിരിച്ചറിഞ്ഞു ദുരെ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഇതിന്റെ അടി ഭാഗത്തില്‍ ഉള്ള കണ്ട്രോള്‍ പാനല്‍ വഴിയാണ്,ഇവിടെ മഞ്ഞു ഉരുക്കി റോഡ് ക്ലിയര്‍ ആക്കാന്‍ ഉള്ള സംവിധാനവും പിന്നെ ടെലിഫോണ്‍വൈദ്യുതി തുടങ്ങിയവ ഈ പാനല്‍ വഴി എല്ലാ ഇടത്തേക്കും എത്തിക്കാന്‍ ഉള്ള സംവിധാനവും ഉണ്ട്.

04

2006 ല്‍ ജൂല്യന്‍ സ്‌കോട്ട് റുസ്സോ ദമ്പതികളാണ് ഈ സാങ്കേതിക വിദ്യ കണ്ടുപ്പിടിച്ചത്. ലോകത്തിനു വേണ്ടി എന്തെങ്കിലും ചെയണം എന്ന ആഗ്രഹവുമായി നടന്ന അവരുടെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഈ സോളാര്‍ പാനലുകള്‍. ഇവ കൊണ്ട് വളരെ അധികം എനര്‍ജി ഉണ്ടാക്കാന്‍ സാധിക്കും എന്ന് മാത്രമല്ല, ഈ എനര്‍ജി കൊണ്ട് അന്തരീക്ഷത്തെ മലിനമാക്കാതെ നമുക്ക് നമ്മുടെ ദൈനം ദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും സാധിക്കും. ചുരുക്കി പറഞ്ഞാല എന്തിനും ഏതിനും സോളാര്‍ റോഡ് വേ ഒരു പരിഹാരമാകും എന്ന് അര്‍ഥം..!!!