1

ഒരിക്കല്‍ ഒരിടത്ത് ഒരു കള്ളന്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന് മോഷണം ഒരു ഹരവും കലയും ആയിരുന്നു. കാരണം അദ്ധേഹത്തിന്റെ മോഷണത്തില്‍ ആ കലാവാസന പ്രകടമായി കാണാം. അങ്ങനെയുള്ള ഒരു മോഷണ പരമ്പരയാണ് റെയില്‍ പാളം മോഷണം.

നിസാരമായ പണത്തിനുവേണ്ടി പാളം മോഷ്ടിക്കുന്ന കള്ളനു അനേകരുടെ മരണം ഒന്നുമല്ലായിരുന്നു. പലതരത്തിലും കുടുക്കാന്‍ ശ്രമിച്ചിട്ടും പോലീസിന് അത് കഴിഞ്ഞില്ല. നാട്ടുകാരും ശ്രമിച്ചു നോക്കി. രക്ഷയില്ല. ഒടുവില്‍ വിദ്യഭ്യസമില്ലയ്മയാണ് കാരണം എന്ന് അവര്‍ കണ്ടെത്തി കള്ളനെ പഞ്ചായത്ത് ചിലവില്‍ പഠിക്കാന്‍ വിട്ടു.

നല്ല രീതിയില്‍ പഠനം പൂര്‍ത്തിയാക്കി കള്ളന്‍ തിരിച്ചുവന്നു. എല്ലാവരും കരുതി ഇനി അവന്‍ നിസാരമായ ഇരുമ്പിനുവെണ്ടി പാളം മോഷ്ടിക്കില്ല എന്ന്. പെട്ടെന്നാണ് അവിടെ ഒരു വലിയ ശബ്ദം കേട്ടത്.

ഓടി ചെന്ന് നോക്കിയ നാട്ടുകാര്‍ ഞെട്ടി. അതാ ട്രെയിന്‍ ബോംബുവച്ചു തകര്‍ത്തിരിക്കുന്നു. നിസാരമായ ഇരുംബിനുവേണ്ടി പാളം മോഷ്ടിച്ചിരുന്ന കള്ളന്‍ പഠിച്ചു പഠിച്ചു ട്രെയിന്‍ തകര്‍ത്തു എല്ലാ ഇരുമ്പും മോഷ്ടിക്കുന്ന പഠിച്ച കള്ളനായി മാറിയിരിക്കുന്നു.

മനുഷ്യന്‍ അങ്ങനെയാണ്.

അവനെ നല്ലവനാക്കാന്‍ വിദ്യഭാസത്തിനോ ബുദ്ധിശക്തിക്കോ കഴിയില്ല. അവനെ നന്നാക്കാന്‍ അവന്‍ തന്നെ വിചാരിക്കണം. അല്ലെങ്കില്‍ ദൈവം.. മനസ് നന്നകാതെ ഒരുതരത്തിലും മനുഷ്യന്‍ നന്നാകില്ല എന്ന് വ്യക്തം.

Advertisements