Featured
മനുഷ്യമൂത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ വികസിപ്പിച്ചെടുത്തു
മനുഷ്യമൂത്രം കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ നാല് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. കേട്ടിട്ട് വിശ്വാസം വരുന്നില്ലേ ?
സംഗതി സത്യമാണ്. ആഫ്രിക്കയിലെ ലാഗോസില്‍ ഇന്നലെ (8-11-2012) നടന്ന ഒരു ശാസ്ത്രമേളയിലാണ് സംഭവം നടന്നത്. ആരും തീരെ പ്രതീക്ഷിക്കാത്ത ഈ കണ്ടുപിടിത്തം Duro-Aina Adebola (14), Akindele Abiola (14), Faleke Oluwatoyin (14) and Bello Eniola (15) എന്നിവര്‍ ചേര്‍ന്നാണ് നടത്തിയത്. (പേര് വായിക്കാന്‍ കിട്ടാത്തതുകൊണ്ടാണ് ഇംഗ്ലീഷില്‍ എഴുതിയത്). ഒരു ലിറ്റര്‍ മൂത്രം ഉണ്ടെങ്കില്‍ ആറു മണിക്കൂര്‍ വൈദ്യുതി ലഭിക്കും എന്നാണ് അവര്‍ അവകാശപ്പെടുന്നത്. അവരും അവരുടെ യന്ത്രവും ഇതാ.
128 total views

ഇനി നമുക്ക് ഇതിന്റെ പ്രവര്‍ത്തനരീതി നോക്കാം.
- ആദ്യം ഒരു ഇലക്ട്രോലിറ്റിക് സെല്‍ ഉപയോഗിച്ച് മൂത്രത്തിലെ ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നു.
- ഈ ഹൈഡ്രജന്‍ ഫില്‍റ്റര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച ശേഷം ഗ്യാസ് സിലിന്‍ഡറിലേക്ക് നിറയ്ക്കുന്നു.
- പിന്നീട് ഈര്‍പ്പം ഒഴിവാക്കാനായി ഈ ഹൈഡ്രജന്‍ ദ്രാവക ബൊറാക്സ് അടങ്ങിയ മറ്റൊരു സിലിന്‍ഡറിലേക്ക് നിറയ്ക്കുന്നു.
- ഇനി ഈ ഹൈഡ്രജന്‍ ഗ്യാസ് ജനറേറ്ററിലേക്ക് കടത്തിവിട്ട് വൈദ്യുതി ഉണ്ടാക്കുന്നു.
ഇതിനെപ്പറ്റി നിങ്ങള്‍ക്ക് എന്തു തോന്നുന്നു..?
ഇനി എന്തൊക്കെ കാണാനിരിക്കുന്നു അല്ലേ..?
നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.
Source
129 total views, 1 views today