useless-body-parts

ഹൃദയം, തലച്ചോര്‍, ശ്വാസകോശം, കിഡ്നി, ആമാശയം തുടങ്ങി മനുഷ്യ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒട്ടേറെ ഭാഗങ്ങളോട് കൂടിയതാണ് മനുഷ്യ ശരീരമെന്ന് നമുക്കേവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ശരീരത്തില്‍ ദൈവം സൃഷ്ടിച്ചിട്ടുണ്ട് എന്ന കാര്യം നമ്മള്‍ ഓരോരുത്തരും മനസ്സിലാക്കേണ്ട കാര്യമാണ്. അത്തരം പത്തോളം ശരീര ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. മൂന്നാം കണ്‍പോള (Plica semilunaris)

കണ്ണിന്റെ കാഴ്ചക്കോ അല്ലെങ്കില്‍ നമ്മുടെ ജീവനോ അത്യന്താപേക്ഷിതമല്ലാത്ത ഒരു ഭാഗമാണ് മൂന്നാം കണ്‍പോള എന്ന പേരിലറിയപ്പെടുന്ന ഈ ഭാഗം. കണ്ണുകള്‍ ചലിക്കുമ്പോള്‍ അതില്‍ ജലാംശം നില നിര്‍ത്തുക, മണ്‍ തരികളും മറ്റും നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയുക എന്നീ കാര്യങ്ങളാണ് ഇത് കൊണ്ട് സാധിക്കുന്നത്.

2. ഡാര്‍വിന്‍സ് പോയിന്റ്‌ (ചെവിക്ക് മുകളിലെ വളഞ്ഞ ഭാഗം)

ചെവിക്ക് മുകളിലായി അല്‍പ്പം വളഞ്ഞ നിലയിലാണ് ഈ ഭാഗം കാണപ്പെടുന്നത്. ഈ ഭാഗത്തിന് അത്രമാത്രം പറയാവുന്ന ഒരു ഉപയോഗം ഉള്ളതായി ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

3. ശരീര രോമം

തലമുടി സൂര്യതാപം ചെറുക്കുന്നതിന് സഹായിക്കും എന്ന് നമുക്കറിയാം. അതുപോലെ കണ്‍ പുരികം കണ്ണിലേക്ക് വിയര്‍പ്പ് തുള്ളികള്‍ ഒലിച്ചിറങ്ങുന്നതിനെ ചെറുക്കും എന്നും അറിയാം. പുരുഷന്മാരുടെ മുഖത്തുള്ള രോമം ഒരു ലൈംഗിക ആകര്‍ഷണം ഉണ്ടാക്കും എന്നും അറിയാം. എന്നാല്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍ ഉള്ള രോമങ്ങള്‍ എന്തിനാണ് ? എന്താണ് അതിന്റെ ഉപയോഗം ?

4. ജേക്കബ്‌സണ്‍സ് ഓര്‍ഗന്‍

മൂക്കിനുള്ളില്‍ കെമിക്കലുകള്‍ മനസ്സിലാക്കുവാന്‍ സഹായിക്കുന്ന വസ്തു. എന്നാല്‍ മൌശ്യ ശരീരത്തിന്റെ കാര്യത്തില്‍ ഫെറോമോണ്‍സ് അഥവാ മറ്റുജീവികളെ സ്വാധീനിക്കുവാന്‍ ഒരു ജീവി ഉത്സര്‍ജ്ജിക്കുന്ന വസ്തുവിനെ മനസിലാക്കുവാന്‍ ആണ് ഇത് കൊണ്ടുള്ള ഉപയോഗം

5. വിസ്ഡം ടീത്ത്

എടുത്തു കളയുമ്പോള്‍ കഠിനമായ വേദന ഉണ്ടാകും എന്നതില്‍ ഉപരി, മറ്റൊരു ഉപയോഗവും ഇത് കൊണ്ടില്ല എന്നതാണ് സത്യം. ഇപ്പോള്‍ മനുഷ്യരില്‍ 35% ആളുകളും ഈ ടീത്ത് എടുത്തു കളയുകയാണ് പതിവ്

6. ഓറികുലാര്‍ മസില്‍സ്

മൃഗങ്ങളില്‍ ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് ചെവി തിരിക്കുവാന്‍ സഹായിക്കുന്ന ഈ മസിലുകള്‍ കൊണ്ട് മനുഷ്യര്‍ക്ക് ഒരു ഉപയോഗവും ഇല്ലെന്നതാണ് സത്യം. മനുഷ്യരില്‍ ചിലര്‍ക്ക് കുട്ടികളെ കളിപ്പിക്കുവാനും ചിരിപ്പിക്കുവാനും സഹായിക്കുന്ന ചെവി ഇളക്കുക എന്ന ഉപയോഗം മാത്രമാണ് ഇപ്പോള്‍ അത് കൊണ്ടുള്ളത്.

7. ഗുദാസ്ഥി അഥവാ വാല്‍ മുള്ള്

മൃഗങ്ങളില്‍ വാല്‍ വളരുവാന്‍ സഹായിക്കുന്ന ഗദാസ്ഥി കൊണ്ട് മനുഷ്യര്‍ക്ക് എന്ത് ഉപയോഗമെന്നു നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

8. ഇറക്ടര്‍ പിലി

രോമകൂപങ്ങള്‍ക്ക് അടുത്തായി കാണപ്പെടുന്ന ചെറിയ മസിലുകള്‍ ആണിവ. തണുപ്പ് വരുമ്പോഴും മറ്റും രോമം ഉയര്‍ന്നു നേരെ നില്‍ക്കുവാന്‍ സഹായിക്കുന്ന മസിലുകള്‍ ആണിവ. അത് കൊണ്ട് എന്താണ് ഉപയോഗം എന്നത് മറ്റൊരു കാര്യമാണ്.

9. അപ്പെന്‍ഡിക്സ്

ചെറുകുടലിനും വന്‍കുടലിനും ഇടയ്ക്കായി കാണപ്പെടുന്ന അപ്പെന്‍ഡിക്സ് കൊണ്ട് നമുക്ക് എന്തെങ്കിലും ഉപയോഗം ഉള്ളതായി അറിവില്ല. മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണം ഭൂരിഭാഗവും സസ്യങ്ങളില്‍ നിന്നാകുമ്പോള്‍ മാത്രമാണ് അത് കൊണ്ടുള്ള ഉപയോഗമെന്നു ഇതിനകം കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. പലര്‍ക്കും കഠിനമായ വേദന ഉണ്ടാക്കുക എന്ന ധര്‍മ്മമാണ് പ്രധാനമായും അത് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.

10. പുരുഷ സ്തനം

എന്തിനാണ് പുരുഷന്മാര്‍ക്ക് സ്തനം ? ലിംഗം നിര്‍ണ്ണയിക്കപ്പെടും മുന്‍പേ മനുഷ്യ ഭ്രൂണത്തില്‍ സ്തനം ഉണ്ടാകും എന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. ചില പുരുഷന്മാരില്‍ പാല്‍ ചുരത്താനും ഇത് സഹായകമാണെന്ന് ശാസ്ത്രം പറയുന്നു.

You May Also Like

18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ലഭിക്കുന്ന സൗജന്യ ചികിത്സകൾ ഏതെല്ലാം?

കുട്ടികളുടെ ചികിത്സ സൗജന്യമായി ലഭിക്കാനുള്ള ആരോഗ്യ പദ്ധതി ആണ് രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രമം(ആർബിഎസ്കെ). 18 വയസ്സിനു താഴെയുള്ള കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന 30 ആരോഗ്യപ്രശ്നങ്ങളെ കാലേക്കൂട്ടി കണ്ടുപിടി ക്കുന്നതിനുള്ള വിദഗ്ധ പരിശോധനയും, തുടക്കത്തിൽ തന്നെയുള്ള ചികിത്സയും, പരിചരണവും നൽകുന്നതിനുമുള്ള നൂതന പദ്ധതിയാണിത്.

വിഷപാമ്പുകൾ കടിച്ചാൽ എന്ത് ചെയ്യണമെന്ന് നമുക്കറിയാം, എന്നാൽ വിഷമില്ലത്ത പാമ്പുകൾ കടിച്ചാൽ എന്തുചെയ്യണം ?

വിഷപാമ്പുകൾ കടിച്ചാൽ എന്ത് ചെയ്യണം എന്നതിന് വ്യക്തമായ വിശദീകരണങ്ങൾ ലഭ്യമാണ്. അതുകൊണ്ട് വിഷമില്ലാത്ത പാമ്പുകളുടെ കടിയേറ്റാൽ…

നമ്മുടെ ചിഹ്നം, വിതൗട്ട്

ഒരിയ്ക്കൽ രാജുമോൻ എന്നോട് ചോദിച്ചു ; ” അങ്കിൾ , ചായക്കടയിൽ വരുന്നവരെല്ലാം വിതൗട് വിതൗട് എന്ന് പറയുന്നത് എന്തിനാണ് ? ”. അങ്കിൾ പറഞ്ഞു ,

ആരോഗ്യദായകരായ 10 പച്ചക്കറികള്‍..

കടലകളുടെ ഇനത്തില്‍ പെടുന്ന ഈ ഗ്രീന്‍ പീസില്‍ ധാരാളം പോഷക മൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഒപ്പം ഗ്രീന്‍ പീസിന് വയറില്‍ വരുന്ന ഉദരക്യാന്‍സറിനെ ചെറുക്കുവാനുള്ള കഴിവുമുണ്ട്.