Society
മന്ന – ദി ഹെവന്‍ലി ടച്ച്
നമ്മള് എല്ലാവരും സിനിമ കാണുന്നവര്‍ ആണല്ലോ. ഏതൊരു പ്രേക്ഷകനെയും പോലെ ഞാനും ചിലപ്പോള്‍ റിവ്യൂ എഴുതാറുണ്ട്, വളരെ വിസ്തരിച്ചു എഴുതാന്‍ അറിയില്ലെങ്കിലും എന്റെ അഭിപ്രായം, അതായത് പടം ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നെങ്കിലും ഞാന്‍ ഫേസ്ബുക്കിലും ട്വിറ്റെറിലും രേഖപ്പെടുത്താറുണ്ട്. പടം മോശം ആയാലും നല്ലതാണെങ്കിലും കുറെ നാള് ആ സിനിമയുടെ ഫോട്ടോസും, ഡയലോഗും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ ഷെയര്‍ ചെയ്യപ്പെടാറുണ്ട്. അടുത്ത പടം റിലീസ് ആകുമ്പോള്‍ പിന്നെ എല്ലാരും അതിന്റെ പുറകെ. പിന്നെ കുറെനാള്‍ കഴിഞ്ഞു നൂറാം ദിവസം, അല്ലങ്കില്‍ ഇരുനൂറാം ദിവസം എന്നുള്ള പോസ്റ്റര്‍, അല്ലെങ്കില്‍ സി ഡി റിലീസ് ചെയ്യുന്ന ദിവസം പിന്നെയും നമ്മള് ആ മൂവിയെപ്പറ്റി ഓര്‍ക്കും. ശേരിയല്ലേ ഞാന്‍ പറഞ്ഞത്?
101 total views

ഒരു സിനിമ കണ്ടിട്ട് അതിന്റെ നല്ലവശങ്ങള്‍ ജീവിതത്തില്‍ പരീക്ഷിച്ചു നോക്കാന്‍ താല്പര്യം ഉള്ള എത്ര പേര് നമ്മുടെ ഇടയിലുണ്ട്? ഞാന്‍ ഉള്‍പ്പെടെ നമ്മളില്‍ പലരും “അത് സിനിമ ഇത് ജീവിതത്തില്‍ പറ്റുമോ” എന്നുള്ള ചിന്താഗതിയുമായി മുന്നോട്ടുപോകുന്നവരാണ്. എന്നാല്‍ ഇതാ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരു സിനിമയില്‍ നിന്ന് കിട്ടിയ പ്രചോദനം അവരുടെ ജീവിതത്തില്‍ പകര്‍ത്തിയിരിക്കുന്നു. അവരുടെ കൂട്ടായ്മയാണ് ‘മന്ന”- ദി ഹെവന്‍ലി ടച്ച്..
ഇത്രമാത്രം കഥാമൂല്യമുള്ള സിനിമ ഏതാണെന്നല്ലേ – കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത “ഉസ്താദ് ഹോട്ടല്‍”. അഞ്ജലി മേനോന്റെ ശക്തമായ കഥയും അന്‍വര്‍ റഷീദിന്റെ അതിഗംഭീരമായ സംവിധാനവും, തിലകന്, ദുല്‍ഖര്‍, ജയപ്രകാശ് എന്നിവരുടെ അഭിനയം കൊണ്ട് മലയാളിക്ക് ലഭിച്ച ഒരു അത്യുഗ്രന്‍ പടം. ഉസ്താദ് ഹോട്ടലിന്റെ രണ്ടാം പകുതിയില്‍ സ്റ്റാര്‍ ഹോട്ടലില്‍ ഷെഫ് ആയി വര്‍ക്ക് ചെയ്തിരുന്ന ഒരാള്‍ സോഷ്യല്‍ വര്‍ക്കര്‍ ആകുന്ന ഒരു രംഗം ഉണ്ടല്ലോ. മുംബൈ താജ് ഹോട്ടലില്‍ ഷെഫ് ആയിരുന്ന നാരായണന് കൃഷ്ണന് എന്നയാളുടെ ജീവിതമാണ് പിന്നീടു ഈ സിനിമയില്‍ നിര്‍മ്മാതാവും അഭിനയതാവുമായ ജയപ്രകാശ് അവതരിപ്പിച്ച ഷെഫ്; അതും നാരായണന് കൃഷ്ണന് എന്ന പേരില്‍ തന്നെ. അയാളുടെ ജീവിതത്തെ സ്പര്‍ശിച്ച സംഭവം എന്താണെന്ന് നമ്മള് സിനിമയില്‍ കണ്ടതാണല്ലോ.- “വിശപ്പ്”
ഇനി സംഭവം പറയാം. മാര്‍ ഇവാനിയോസ് കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ജോബിന്, സോനു, ജോബിന് ഡേവിഡ്, ലാലു, ജിജോ, അഖില്‍, മിഥുന് എന്നിവരാണ് ആ നാരായണന് കൃഷ്ണന്റെ ജീവിതം സ്വജീവിതത്തില്‍ പകര്‍ത്താന്‍ തീരുമാനിച്ചത്. മായാബസാര്‍ എന്ന സിനിമയില്‍ മമ്മുട്ടി അവതരിപ്പിക്കുന്ന കഥാപാത്രം എല്ലാ ദിവസവും ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന രംഗം ഉണ്ടല്ലോ, അതുപോലെ തന്നെയാണ് ഇവരും. എല്ലാ ഞായറാഴ്ചയും മെഡിക്കല്‍ കോളേജിലെ കൂട്ടിരിപ്പുകാര്‍ക്കും, നിവൃത്തിയില്ലാത്ത രോഗികള്‍ക്കും ഭക്ഷണം നല്കുന്നു. ആറുമാസം ആയിട്ട് അവര്‍ ഈ പരിപാടിയുമായി മുന്നോട്ടു പോകുന്നു. അവരെ സഹായിക്കാന്‍ പള്ളിയും നല്ലവരായ നാട്ടുകാരും കൂടെയുണ്ട്. അവരുടെ കൂടുതല്‍ വിവരങ്ങള്‍ ഈ വീഡിയോ പറയും.
ഇവരെ സഹായിക്കാന്‍ താല്പര്യം ഉള്ളവര്‍ നാലാഞ്ചിറ സെന്റ് തോമസ് ഇടവക വികാരിയുമായോ, താഴെപ്പറയുന്ന നമ്പറിലോ ബന്ധപ്പെടുക. സോനു വര്‍ഗീസ്- +91ജോബിന് ഡേവിഡ് +91 7293474197 മിഥുന് +91 9447325798
102 total views, 1 views today