Hollywood
മമ്മുട്ടിയുടെ മുന്നറിയിപ്പും മോഷണം..!!!
അലങ്കാരങ്ങളോ വാണിജ്യസിനിമകളുടെ തൊങ്ങലുകളോ തുന്നിച്ചേര്‍ക്കാതെ പറയാനുള്ളത് ഋജുവായി, ഗിമ്മിക്കുകളില്ലാതെ നേരിട്ടുപറയുന്ന സത്യസന്ധമായ സിനിമയാണ് മുന്നറിയിപ്പ്.
92 total views

മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന് വേണു, ദയ എന്ന തന്റെ ആദ്യ സിനിമക്ക് ശേഷം ഒരുക്കിയ ഒരു കാമ്പുള്ള ചിത്രമായിരുന്നു മമ്മുട്ടിയെ നായകനാക്കിയുള്ള മുന്നറിയിപ്പ്. രാഘവന് എന്ന തടവുപുള്ളിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അഞ്ജലി അറക്കല്‍ എന്ന ഫ്രീലാന്‍സ് ജേണലിസ്റ്റും, പിന്നീട് രാഘവനെ അവര്‍ സമര്‍ത്ഥമായി തന്റെ ജീവിത കഥ എഴുതിക്കുവാനുമുള്ള ശ്രമങ്ങളിലൂടെ കഥ നമ്മെ മുന്നോട്ടു നയിക്കുന്നു. ഒരിക്കലും ഒരുതരത്തിലുമുള്ള മുന്നറിയിപ്പുകളോ, മുന്‍വിധികളോ പ്രേക്ഷകന് സമ്മാനിക്കാതെ സാവധാനം കടന്നുപോകുന്ന, യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്ന സിനിമ. അതായിരുന്നു മുന്നറിയിപ്പ്..
അലങ്കാരങ്ങളോ വാണിജ്യസിനിമകളുടെ തൊങ്ങലുകളോ തുന്നിച്ചേര്‍ക്കാതെ പറയാനുള്ളത് ഋജുവായി, ഗിമ്മിക്കുകളില്ലാതെ നേരിട്ടുപറയുന്ന സത്യസന്ധമായ സിനിമയാണ് മുന്നറിയിപ്പ്. കാഴ്ചയില്‍ ലാളിത്യം തോന്നിക്കുമെങ്കിലും ഫിലോസഫിക്കലായി അല്‍പ്പം ഭാരമേറിയതാണ് മുന്നറിയിപ്പിന്റെ ഇതിവൃത്തം. ഒരിക്കലും പ്രേക്ഷകമനസുകളെ നിരാശപ്പെടുത്താന്‍ പോന്ന ഒന്നും തന്നെ മുന്നറിയിപ്പില്‍ ഇല്ലെന്നുതന്നെ പറയാം.
പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അടക്കം പലരും പറഞ്ഞ ഒരു കാര്യമാണ് ഇവിടെയും പ്രതിപാദിക്കുന്നത്. മുന്നറിയിപ്പ് എന്ന ചിത്രം ഹോളിവുഡില്‍ ഇറങ്ങിയ കെവിന് സ്പെയ്സിയും, കേറ്റ് വില്‍സ് നെറ്റും അഭിനയിച്ച അലന് പാര്‍ക്കര്‍ സംവിധാനം ചെയ്ത ” ദി ലൈഫ് ഓഫ് ഡേവിഡ് ഗെയ്ല്” എന്ന ചിത്രത്തിന്റെ കോപ്പിയടിയാണെന്ന്. ഇരുചിത്രങ്ങളും താരതമ്യം ചെയ്യുമ്പോള്‍, ചില സന്ദര്‍ഭങ്ങള്‍ ഒഴികെ മറ്റെല്ലാം മലയാളീകരിച്ച അവസ്ഥപോലെ തോന്നും.
മലയാളത്തിലെ രാഘവന് കെവിന് സ്പെയ്സിനെയും, അഞ്ജലി അറക്കല്‍ കേറ്റ് വില്‍സ് നെറ്റിനെയും എവിടെയൊക്കെയോ സാമ്യപ്പെടുത്തുന്നു എന്നതിനാലാണ് ഇത്തരമൊരു വിവാദം ഉടലെടുക്കുന്നത് എന്നുകരുതാം. സംവിധായകന് വേണുവിന്റെ കഥക്ക് മലയാളത്തില്‍ തിരക്കഥ എഴുതിയിരിക്കുന്നത് ആര് ഉണ്ണിയാണ്.
93 total views, 1 views today