മമ്മൂക്കയ്ക്കും ലാലേട്ടനും ശേഷം മലയാള സിനിമയുടെ മുഖം ആരാകും?

212

nivinPauly

അടുത്ത മോഹന്‍ലാല്‍ ആരാണ്, അടുത്ത മമ്മൂട്ടിയാരാണ് തുടങ്ങിയ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും സജീവമായി മലയാള സിനിമയിലെ പല മേഘലകളിലും ചര്‍ച്ചയായി വരുന്നുണ്ട്.

പ്രേമം എന്നാ ഏറ്റവും പുതിയ ചിത്രത്തില്‍ നിവിന്‍ പോളി മീശ പിരിച്ച മുതല്‍ അടുത്ത ലാലേട്ടന്‍ പോളി ചേട്ടന്‍ തന്നെ എന്ന് പറയുന്നവര്‍ ഉണ്ട്, പണ്ട് ഫഹദ് ഫാസിലിനെയും പ്രിഥ്വിരാജിനെയും ഇതേ പട്ടം കൊടുത്ത് മൂലയക്ക് ഇരുത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ നിവിനിനും നെക്സ്റ്റ് ബെസ്റ്റ് സൂപ്പര്‍ സ്റ്റാര്‍ പട്ടം കൊടുക്കുന്നത്.

ആരൊക്കെ വന്നാലും പോയാലും ലാലേട്ടനും മമ്മൂക്കയും എന്നും എപ്പോഴും താര രാജാക്കന്മാരായി വാഴുമെങ്കിലും അവരുടെ പിന്‍ തലമുറക്കാര്‍ ആരാകും എന്നാ ചോദ്യം കുറച്ചു കാലമായി സജീവമായി. മലയാളിയുടെ മറ്റൊരു വര്‍ഷം കൂടി ഈ ചിങ്ങം വരുമ്പോള്‍ തുടങ്ങുകയാണ്. ഇതുവരെ പറഞ്ഞു കേട്ട ചില നെക്സ്റ്റ് ബെസ്റ്റ് സൂപ്പര്‍ സ്റ്റാറുകള്‍ ആരൊക്കെ എന്ന് ഇവിടെ പരിചയപ്പെടുത്തുന്നു.

പൃഥ്വിരാജ്

മലയാളത്തിലെ ‘ഫിറ്റ്‌നസ് ടാലന്റഡ് ആക്ടര്‍’. മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ എന്ന് പലരും ആദ്യം പറഞ്ഞ നടന്‍.

നിവിന്‍ പോളി

തുടരെ തുടരെ വിജയങ്ങളാണ് നിവിന്‍ പോളിയുടെ ലിസ്റ്റില്‍ ഉള്ളത്. പ്രേമം ഇറങ്ങിയ ശേഷം നിവിന്‍ പോളിയുടെ മീശ പിരിച്ചു വച്ച സ്റ്റൈല്‍ ലാലേട്ടനെ വെട്ടും എന്ന് ചിലര്‍ എങ്കിലും വാദിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍

ന്യൂജെന്‍ സിനിമകളും ഒപ്പം കലാമൂല്യമുള്ള ചിത്രങ്ങളും സധൈര്യം സ്വീകരിച്ച നടന്‍.  മമ്മൂട്ടി എന്നാ മഹാനടന്റെ മകന്‍ ആയത് കൊണ്ടല്ല മറിച്ചു തനിക്ക് അഭിനയിക്കാന്‍ ഉള്ള കഴിവ് ഉള്ളത് കൊണ്ട് തന്നെയാണ് താന്‍ മലയാള സിനിമയില്‍ ചുവടു ഉറപ്പിച്ചു നില്‍ക്കുന്നത് എന്ന് തെളിയിച്ച സൂപ്പര്‍ സ്റ്റാര്‍.

ഫഹദ് ഫാസില്‍

തന്റെ സ്ഥാനം ഉറപ്പിയ്ക്കാനല്ല, മറിച്ചു നല്ല സിനിമകളുടെ ഭാഗമാകാനാണ് ഫഹദ് ഫാസില്‍ ഇന്നും ശ്രമിക്കുന്നത് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ജയസൂര്യ

സമീപകാലത്ത് ചെയ്ത അപ്പോത്തിക്കരി, ഇയ്യോബിന്റെ പുസ്തകം, കുമ്പസാരം തുടങ്ങിയ ചിത്രങ്ങള്‍ തന്നെ മതി ജയസൂര്യ എന്ന കലാകാരനെ വിലയിരുത്താന്‍.