മമ്മൂട്ടി “നോ” പറഞ്ഞ ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകള്‍ !
വിവിധ കാരണങ്ങള്‍ കൊണ്ട് പല അവസരങ്ങളിലായി മമ്മൂട്ടി വേണ്ട എന്ന് വച്ച ചിത്രങ്ങള്‍ എല്ലാം മറ്റു പ്രമുഖ നായകന്മാര് അഭിനയിച്ചു സൂപ്പര്‍ മെഗാ ഹിറ്റുകള്‍ ആയി മാറി
350 total views

വിവിധ കാരണങ്ങള്‍ കൊണ്ട് പല അവസരങ്ങളിലായി മമ്മൂട്ടി വേണ്ട എന്ന് വച്ച ചിത്രങ്ങള്‍ എല്ലാം മറ്റു പ്രമുഖ നായകന്മാര് അഭിനയിച്ചു സൂപ്പര്‍ മെഗാ ഹിറ്റുകള്‍ ആയി മാറി. പലപ്പോഴും പല ഹിറ്റ് കഥകളുടെയും സംവിധായകര്‍ ആദ്യം തേടിയെത്തിയത് മമ്മൂട്ടി എന്നാ നടന വിസ്മയത്തെ തന്നെയാണ്. പക്ഷെ പലപ്പോഴും അവ മമ്മൂട്ടി നിരസിക്കുകയും മറ്റു താരങ്ങള്‍ ആ വേഷങ്ങള്‍ ഏറ്റെടുത്തു സ്വപ്ന തുല്യ അഭിനയം കാഴ്ച വച്ച് മലയാള സിനിമയുടെ മാറ്റ് കൂട്ടുകയും ചെയ്തിട്ടുണ്ട്…
അങ്ങനെ ചില ചിത്രങ്ങള്‍ ഇവിടെ പരിചയപ്പെടാം…
രാജാവിന്റെ മകന്
1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകനില്‍ തിരകഥാകൃത്ത് ഡെന്നീസ് ജോസഫ് മമ്മൂട്ടിയെ മുന്നില്‍ കണ്ട് എഴുതിയ കഥാപ്രാത്രം ആയിരുന്നു വിന്‍സന്റ് ഗോമസ് എന്ന അധോലോക നായകന്. എന്നാല്‍ അന്ന് മമ്മൂട്ടിയ്ക്ക് ഈ ചിത്രത്തിന് കൊടുക്കാന്‍ ഡേറ്റ് ഉണ്ടായിരുന്നില്ല. അങ്ങനെ മോഹന്‍ലാലിന് നറുക്ക് വീഴുകയായിരുന്നു. മലയാള സിനിമയെ തന്നെ മാറ്റി മറിച്ച ട്രെന്‍ഡ് സെറ്ററായി ആചിത്രം മാറുകയും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആയി മോഹന്‍ലാല്‍ അവരോധിയ്ക്കപ്പെടുകയും ചെയ്തു.
ഏകലവ്യന്
രണ്ജിമമ്മൂട്ടിയ്ക്ക് വേ പണിയ്ക്കര് തയ്യാറാക്കിയതായിരുന്നി മാധവന് എന്ന കഥാപാത്രം. ഡോക്ടര്‍ പശുപതി, തലസ്ഥാനം പോലെയുള്ള ചെറിയ ചിത്രങ്ങളുമായി നിന്നിരുന്ന രഞ്ജി പണിയ്ക്കരുടേയും ഷാജികൈലാസിന്റേയും ചിത്രത്തിന് മമ്മൂട്ടി നോ പറഞ്ഞു. ഇതോടെ സുരേഷ് ഗോപിയെ നായകനാക്കാന്‍ തീരുമാനിയ്ക്കുകയും മലയാളത്തിലെ ആക്ഷന്‍ താരമായി സുരേഷ്ഗോപി മാറുകയും ചെയ്തു.
ഇരുവര്‍
സിനിമയലൂടെ തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ഏഴൈ തോഴന് എംജിആറിന്റെ കഥ പറഞ്ഞ സിനിമയില്‍ മണിരത്നം ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു.
എന്നാല്‍ മലയാള ചിത്രങ്ങളായ അഴകിയ രാവണന്, ഒരാള്‍ മാത്രം, ഭൂതകണ്ണാടി,കളിയൂഞ്ഞാല്, തമിഴ് ചിത്രങ്ങളായ അരശിയല്‍, പുതയല്‍ എന്നിവയ്ക്കായി മമ്മൂട്ടിയുടെ ഡേറ്റുകള്‍ ബുക്ക്ഡ് ആയി പോയതിനാല്‍ നറുക്ക് മോഹന്‍ലാലിന് വീണു. തന്നെയുമല്ല എംജിആര്‍ ആകാന്‍ പറ്റിയ ശരീരഭാഷ മോഹന്‍ലാലിന് ആണെന്ന് മമ്മുട്ടി മണിരത്നത്തോട് പറയുകയും ചെയ്തിരുന്നു
മെമ്മറീസ്
സംവിധായകന് ജീത്തു ജോസഫ് ആദ്യം ഈ ചിത്രത്തിനായി സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ എണ്ണിയാലൊടുങ്ങാത്തത്ര മികച്ച പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുള്ള മമ്മൂട്ടി ഈ ചിത്രം വേണ്ടെന്ന് വെച്ചു. അങ്ങനെ വേഷം പൃഥിരാജിന്റെ അടുത്ത് എത്തി. 2013ലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മെമ്മറീസ്.
ദൃശ്യം
ജീത്തു ജോസഫ് തന്നെ ഒരുക്കിയ ദൃശ്യത്തിലെ നാട്ടുംപുറത്തുകാരനായ കര്ഷകന് ജോര്‍ജ് കുട്ടിയെ അവതരിപ്പിയ്ക്കുവാന്‍ ആദ്യം മമ്മൂട്ടിയെ ആയിരുന്നു സമീപിച്ചത്. എന്നാല്‍ വാല്‍സല്യം, രാപ്പകല്‍ തുടങ്ങി കുറേയേറെ ഹിറ്റ് ചിത്രങ്ങളില്‍ നാട്ടുംപുറത്ത്കാരനെ അവതരിപ്പിച്ച മമ്മൂട്ടി പിന്മാറി. തുടര്‍ന്ന് നായകനായ മോഹന്‍ലാല്‍ ജോര്‍ജ് കുട്ടിയെ അവിസ്മരണീയനാക്കുകയും ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടം ആയി മാറുകയും ചെയ്തു.
351 total views, 1 views today
