fbpx
Connect with us

‘മരഗതം ജഹാംഗിര്‍ഖാന്‍’

‘തുംഗഭദ്ര’ ബാറിന്റെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ സെക്യൂരിറ്റി ഒന്ന് മന്ദഹസിച്ചു .ബാറിനു അണക്കെട്ടിന്റെ പേരാണ് !!!!unique!!അടക്കി നിര്‍ത്തിയ ലഹരിയുടെ ഡാം എന്നൊക്കെ അര്‍ത്ഥമാക്കാം

 168 total views

Published

on

01

ഇതൊരു കഥ മാത്രം. യഥാര്‍ത്ഥ അനുഭവങ്ങളുടെ ഒരു നിഴല്‍. കഥാപാത്രങ്ങളും പേരും എല്ലാം ഞാന്‍ ഉണ്ടാക്കിയെടുത്തതാണ്. സത്യത്തില്‍ അങ്ങിനെയാരും ജീവിച്ചിരുന്നില്ല.

‘മരഗതം ജഹാംഗിര്‍ഖാന്‍’

‘തുംഗഭദ്ര’ ബാറിന്റെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ സെക്യൂരിറ്റി ഒന്ന് മന്ദഹസിച്ചു .ബാറിനു അണക്കെട്ടിന്റെ പേരാണ് !!!!unique!!അടക്കി നിര്‍ത്തിയ ലഹരിയുടെ ഡാം എന്നൊക്കെ അര്‍ത്ഥമാക്കാം …..കാവല്‍ക്കാരന്റെ പതിവ് വിഷിങ്ങ്….ഏതാണ്ട് ആറ് ആറരയടി പൊക്കമുള്ള ആജാനുബാഹു. കൊത്തിവച്ച പോലെ നീണ്ട നാസിക . കുപ്പിച്ചില്ല് പോലെ തിളങ്ങുന്ന കണ്ണുകളും മെഴുകു തേച്ചു മേലോട്ട് പിരിച്ചു വച്ച കൊമ്പന്‍ മീശയും , വൃത്തിയായി അലക്കി തേച്ച പട്ടാള പ്പച്ച യുണി ഫോമും…… . മുകളില്‍ കത്തുന്ന മഞ്ഞ സോഡിയം ലാമ്പില്‍ നിന്നും പ്രകാശം അയാളുടെ മുഖത്തു പതിച്ചു .ഉയര്‍ന്ന ക്ലാസ്സ് ബാറുകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും യവന കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഇത്തരം ആളുകളെ തിരഞ്ഞു പിടിച്ചു നിയമിക്കുന്നതാവും! ഒട്ടോമാറ്റിക്ക് ലോക്കിംഗ് സിസ്റ്റം ഉള്ള കീ ചെയിനിലെ Button ഒന്നമര്‍ത്തി……. എല്ലാം ഭദ്രം എന്ന ‘പീപ്പ്’ ശബ്ദം

ബാറിലധികം തിരക്കില്ല .ശീതീകരിച്ച വിശാലമായ ഹാള്‍ .ഏതോ അലിഖിത നിയമം പോലെ അരണ്ട വെളിച്ചം മാത്രം .ഒരു വലിയ മേശയുടെ ചുറ്റും മാത്രം നാലഞ്ചുപേര്‍ ഇരുന്നു ശബ്ദമില്ലാതെ ബിയര്‍ കഴിക്കുന്നുണ്ട് .അദ്ഭുതം!!,സാധാരണയായി കേള്‍ക്കാറുള്ള കലപില ശബ്ദങ്ങളും അട്ടഹാസങ്ങളും ആക്രോശങ്ങളും പൊട്ടിച്ചിരികളും ഒന്നുമില്ല .ആ ടേബിളില്‍ ബെയറര്‍ ഒരു കുപ്പി ബിയര്‍ കൂടി കൊണ്ടുവന്നുവെച്ചു. .കൂട്ടത്തിലുള്ള ഒരാള്‍ സമ്മതം മൂളിയപ്പോള്‍ അതുവരെ രണ്ടു കൈയും പിന്നില്‍ കെട്ടിവെച്ച് സ്വല്പം കുനിഞ്ഞു നിന്നിരുന്ന ബെയറര്‍, ബോട്ടില്‍ തുറന്ന് ശ്രദ്ധാപൂര്‍വ്വം ഭംഗിയുള്ള ഉയര്‍ന്ന ജഗ്ഗിലേക്ക് ചെറിയ ധാരയായി നിറച്ചു.

Advertisement

അതുവരെ അന്നത്തെ ‘മെനു’ തീരുമാനിച്ചിരുന്നില്ല.ബിയര്‍..മതി. ബുള്‍ഗാന്‍ താടി വെച്ച് ഇടുങ്ങിയ കണ്ണുകളുള്ള ഉയരമധികമില്ലാത്ത ബെയറര്‍ …., മേശയുടെ ഒത്ത നടുവില്‍ തണുത്ത ബിയര്‍ കുപ്പി കൊണ്ടുവന്നു വെച്ചു .കടുംമഞ്ഞ നിറത്തിലുള്ള മേശവിരിയില്‍ വയലറ്റ് നിറമുള്ള ചിത്രശലഭങ്ങള്‍! ചുവന്ന ബിയര്‍കുപ്പിയും അതിന്റെ മുകളിലെ അലുമിനിയംഫോയിലും കൂടിയായപ്പോള്‍ ഒരു മഴവില്‍ മേശയായി!!! കുരുമുളകു പൊടിയും ഉപ്പും വിതറിയ ഒരു സിംഗിള്‍ ഓംലെറ്റ്.ബെയറര്‍ ഒന്നമര്‍ത്തി മൂളി.അയാള്‍ക്ക് സച്ചിന്‍ ടെന്‍ടുല്‍കറിന്റെ പോലെ സ്‌ത്രൈണ ശബ്ദമാണ്.അത് കേള്‍ക്കാന്‍ വേണ്ടി ബാറില്‍ വരുമ്പോഴൊക്കെ എന്തെങ്കിലുംചോദിക്കും. ബിയര്‍ഫിനിഷ്‌ ചെയ്തപ്പോഴേക്കുംബാര്‍ ശബ്ദായമാനമായി….നനുത്ത..ശബ്ദത്തില്‍..സിനിമാഗാനം ഒഴുകിവരുന്നത് അതിന്റെ അടയാളമാണ്.ബാര്‍ നിറയാന്‍ തുടങ്ങുമ്പോള്‍ പാട്ടിന്റെ താളവും ശബ്ദവും കൂടികൂടി വരും.മേശകള്‍ നിറഞ്ഞ് ആളുകള്‍ തിക്കിതിരക്കാന്‍ തുടുങ്ങുമ്പോഴേക്കും പുറത്തു കടന്നു.ഒന്ന് ബാത്ത്‌റൂമില്‍ കൂടെ പോവണമെന്നുണ്ടായിരുന്നു…………

പുറത്തു കുളിര്‍നിലാവ്. ഇന്ന് പൌര്‍ണമി……പെട്ടെന്ന് ഓര്‍ത്തു….ധനുമാസത്തിലെ തിരുവാതിരയാണിന്ന് .സ്ത്രീകളുടെ ആഘോഷ തിമിര്‍പ്പിന്റെ നാള്‍ !!!!!! പുലര്‍ച്ചെ പുതച്ചു മൂടിയ കമ്പിളിയുടെയുള്ളില്‍ സുഖകരമായ തണുപ്പ് ആസ്വദിച്ച് കിടന്നു കൊണ്ട് കേള്‍ക്കുന്ന തിരുവാതിരപ്പാട്ട്….കോച്ചുന്ന തണുപ്പില്‍ മാറോളം വെള്ളത്തിലിറങ്ങി നിന്നുള്ള സ്ത്രീകളുടെ തുടി…..പിന്നെ ദശപുഷ്പം ….തിരുവാതിര നോല്‍മ്പ് ….കാമദേവന്‍…..മംഗല്യം….ഓര്‍മ്മകള്‍..പെട്ടെന്ന്..സുഖകരമല്ലാതായി ..മടങ്ങാം ….

ഉടനെ തിരിച്ചു ചെന്നിട്ടു അത്യാവശ്യമൊന്നുമില്ല. ഈ സുഖകരമായ തണുപ്പിലും നിലാവിലും ഒന്ന് ചുറ്റികറങ്ങാം.’ഗ്രീക്ക് ‘സുന്ദരന്‍ കാവല്‍കാരനോട് എന്തോ പറഞ്ഞു റോഡിലേക്കിറങ്ങി.വീണ്ടും അയാളുടെ മന്ദസ്മിതം..’ചിന്ന സല്യൂട്ട് ‘….ആംഗ്യങ്ങളും മുഖത്തെ പേശികളുടെ പ്രത്യേക ചലനവും മാത്രം.പിന്നെ ആ സിഗ്‌നേച്ചര്‍ ചിരി വഴി നമ്മളോട് പറയാനുള്ളത് പറയുന്നു. നല്ലത്, കുറച്ചു മാത്രം സംസാരം എന്നേ ഇഷ്ടമായിരുന്നു….മൌനവും നിശ്ശബ്ദതയും എകാന്തതയുമൊക്കെ ഒരു ലഹരിയായിരുന്ന കാലം …..ഓര്‍മ്മകള്‍ തുടികൊട്ടി … പിന്നോട്ട് …..

കോളേജ്കാമ്പസ്സില്‍അന്നുകാലത്ത്കുറച്ചധികം മുടി വളര്‍ത്തിയപുതിയവിദ്യാര്‍ഥി..പലരുടെയും…ശ്രദ്ധാകേന്ദ്രമായോ? അറിയില്ല .’ഹിപ്പികള്‍ട്ട് ”’ഇന്ത്യയില്‍ ഇറക്കുമതിയിലായിരുന്നു . മരിജുവാന, എല്‍.എസ് .ഡി, ഭാംഗ്,കഞ്ചാവ് തുടങ്ങിയവ വിദ്യാര്‍ഥി സമൂഹത്തിന്റെ മസ്തിഷ്‌ക്കത്തില്‍ കൂടു കൂട്ടിയ കാലം .എല്ലാ ലഹരിമരുന്നുകള്‍ക്കും ഓരോ ‘കോഡ് ‘ഉണ്ടായിരുന്നു. ‘സാമി’ ആയിരുന്നു ഏറ്റവും പ്രചാരമുള്ളത് എന്നാണു ഓര്‍മ.ദേവാനന്ദും സീനത്ത് അമനും അഭിനയിച്ച ‘ഹരേ രാമ ഹരേ കൃഷ്ണ”ഹിറ്റായി. ‘ദം മരോ ദം ‘ എന്ന പാട്ടും……

Advertisement

പക്ഷെ..ഇന്നത്തെപോലെ..അത്ര പ്രക്ഷുബ്ധമായിരുന്നില്ല അന്നത്തെ കാമ്പസ്.നിശബ്ദമായി ഡിഗ്രി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ ആര്‍ക്കും അത്ര പരിചിതനൊന്നുമായിരുന്നില്ല.പൊതുവെ പബ്ലിക് അപ്പിയറന്‍സ് ‘ഒരു നെര്‍വെസ്‌നെസ്സ്’ആയിരുന്നുതാനും . ‘കാമുവും’ കാഫ്കയും , മേതില്‍ രാധാകൃഷ്ണനും, മാധവിക്കുട്ടിയും മുകുന്ദനുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും പരസ്യമായി ഘോഷിക്കുന്നതൊരു ബുദ്ധിജീവിയുടെ മുഖമുദ്രയായി… എന്താണിതെന്നറി യാന്‍ ഒരിക്കല്‍ ലൈബ്രറിയില്‍ ചെന്ന് കാമ്യുവിന്റെ ‘the outsider’എന്ന പുസ്തകം എടുത്തു കുറെ ദിവസം മുറിയില്‍ കൊണ്ടുപോയി വച്ചതല്ലാതെ വായിച്ചില്ല!!!ഒന്നും മനസ്സിലായില്ല എന്നത് വാസ്തവം!!!!!!’അമ്മ മരിച്ചത് ഇന്നോ ഇന്നലെയോ എന്ന് ഓര്‍മയില്ലാത്ത കഥാപാത്രമോഎഴുത്തുകാരനോ…അറിയില്ലഎന്തായാലുംഒടുവില്‍’പുസ്തകംലൈബ്രറിയില്‍തിരിച്ചേല്‍പ്ച്ചു…..

കാര്‍ട്ടൂണിസ്റ്റ്അരവിന്ദനെയും മന്നാടെയും..ഇഷ്ടമായിരുന്നു. പൊതുവെ സംഗീതത്തിനോടു പ്രിയം…. ….കെ.ജെ.യേശുദാസ് എന്ന പാട്ടുകാരനെ ആരാധിക്കാത്ത ഒരൊറ്റ വിദ്യാര്‍ഥിയും… മനസ്സുകൊണ്ട് പ്രണയിക്കാത്ത ഒരുവിദ്യാര്‍ഥിനിയുംകേരളത്തിലെ ഒരു കംബസ്സിലുംഅന്നുണ്ടായിരുന്നില്ല!!!!കോളേജുകളില്‍നടക്കുന്നസ്റ്റേജ്പരിപാടികളില്‍ തെക്ക്‌നിന്നുളളഒരുവല്‍സരാജനായിരുന്നു…..പെണ്കുട്ടികളുടെ ഹൃദയം കവര്‍ന്നത്…..സുമുഖനും സാക്ഷാല്‍ യേശുദാസിന്റെ ശബ്ദമുള്ളവനും…….’കാറ്റടിച്ചു ….കൊടുംകാറ്റടിച്ചു കായലിലെ വിളക്കുമരം കണ്ണടച്ചു’ എന്ന ‘തുലാഭാര’ത്തിലെ ഗാനം അദ്ദേഹത്തിന്റെ master piece ….വത്സരാജന്‍ കോളേജു വിട്ടു പോയികഴിഞ്ഞാണ് ശശിധരനും പിന്നെ ഒരു ബാലനുമൊക്കെ സ്റ്റെജില്‍ കേറുന്നത് തന്നെ!!!!

കോളേജ് മാഗസിന് വേണ്ടി വരച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധിക്കപ്പെട്ടു .ഗോവന്‍ കാര്ട്ടൂണിസ്റ്റ് ‘മരിയോ മിറാന്‍ഡ’യായിരുന്നു ഇന്‍സ്പിരേഷന്‍……. പുകവലി, മദ്യം, കഞ്ചാവ് തുടങ്ങിയ ‘നല്ല ക്യാമ്പസ് ശീലങ്ങള്‍ ഒന്നും ഇല്ലാതെ അന്ന് ഒറ്റ മുറി ലോഡ്ജില്‍ കഴിഞ്ഞുകൂടി കോഴ്‌സ് തീര്‍ത്തത് വലിയ അദ്ഭുതം.

കാര്‍ട്ടൂണ്‍ , ഇന്ത്യന്‍ ഇങ്കില്‍ വരക്കാന്‍ നിര്‍ദേശിച്ചു തിരിച്ചു തന്നത് മരഗതം……, മാഗസിന്‍ എഡിറ്റര്‍. മലയാളം വലിയ ഉച്ചാരണ ശുദ്ധിയില്ലാതെ തമിഴ് കലര്‍ത്തി സംസാരിച്ചിരുന്ന മരഗതം , ബോട്ടണി ബിഎസ്സ്‌സി രണ്ടാംവര്‍ഷം….. കടും നിറങ്ങളിലുള്ള ദാവണിയും വല്ലപ്പോഴുമൊക്കെ സാരിയും ഉടുത്തിരുന്ന ഇരുനിറത്തിലുള്ള തമിഴ് പെണ്കുട്ടിക്ക് അസാമാന്യ സൗന്ദര്യമൊന്നും ഇല്ലായിരുന്നു.നല്ല തെളിഞ്ഞ സ്വരത്തില്‍ തമിഴ്,ഹിന്ദി,പാട്ടുകള്‍ മ്യൂസിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കേട്ടുകൊണ്ടാണ് ആദ്യ കണ്ടുമുട്ടലിന്റെയോ പ്രണയിതിന്റെയോ തുടക്കം…..മരഗതത്തിന്റെ അടുത്ത കൂട്ടുകാരി ഫൈനല്‍ ബിഎ (മ്യൂസിക് )ഉമ, എപ്പോഴും ഒരുനിഴല്‍ പോലെ കൂടെ .മുടി വൃത്തിയായി പിന്നി കെട്ടി കട്ടിയുള്ള സോഡാ ഗ്ലാസ് കണ്ണട ധരിച്ചിരുന്ന ഉമ എന്ന ഉമാമഹേശ്വരി, ശാസ്ത്രീയ സംഗീതത്തിനു തുടര്‍ച്ചയായി മൂന്ന് തവണ കോളേജിനു സമ്മാനം നേടിക്കൊടുത്തു……മൂന്നു കൊല്ലത്തെ ബി എസ് സി course ഒറ്റ കൊല്ലം കൊണ്ട് ചെയ്യാന്‍ പറ്റുമൊ എന്ന് കോഴിക്കോടു സര്‍വകലാശാലയോട് ആദ്യമായി അന്വേഷിച്ചതായി വാര്‍ത്ത പരന്നതോടെ ഉമയ്ക്ക് ഒരു വനിതാ ജീനിയസ് പരിവേഷം കിട്ടിയിരുന്നു

Advertisement

ഒരിക്കല്‍ മരഗതത്തിന്റെ പാട്ട് കേട്ടിട്ട്’ റൊമ്പ അഴകാന കുറള്‍ ‘ എന്ന് അറിയാവുന്ന തിമിഴില്‍ അഭിനന്ദനം പറഞ്ഞിട്ട് സ്വയം പരിചയപ്പെടുത്തി ഞാന്‍ ജഹാംഗിര്‍ ഖാന്‍ എന്റെ ബാപ്പ പെരിയ ഗസല്‍ സിംഗര്‍ ‘. ‘അപ്പടിയാ ..എനക്ക് ഗസല്‍ രൊമ്പ പുടിക്കും …ആനാല്‍ …..പാട വരാത് …..’ഉമയെ നോക്കിയാണ് പറഞ്ഞത്.
എന്റെ പേര് കേട്ടപ്പോള്‍ മരഗതത്തിന്റെ കണ്ണുകളില്‍ ഒരു ഭയപ്പാടിന്റെ നിഴല്‍ മിന്നി മാഞ്ഞോ? അറിയില്ല. പതിവ് ക്യാമ്പസ് പ്രണയം പോലെ ഒരൊറ്റ കത്തുപോലും മരഗതത്തിനു കൊടുത്തില്ല…കാന്റീനില്‍ നിന്നും കാപ്പിയും ഐസ്‌ക്രീമും ഒരുമിച്ചു കഴിച്ചതുമില്ല.എന്നും രാവിലെ ഫൈനല്‍ ഫിലോസഫി ക്ലാസ്സ്മുറിയുടെ മുന്നില് വച്ച് നിമിഷാര്‍ധത്തില്‍ തെളിയുന്ന മിഴികളിലെ ഒരു മിന്നലാട്ടം മതിയായിരുന്നു ആ ദിവസം മുഴുവനും കഴിയാന്‍.

മരഗതത്തിന്റ ബോട്ടണി റെക്കോര്‍ഡ് ഡിപ്പാര്‍ട്ട് മെന്റില്‍ സംസാരവിഷയമായി.കൈപ്പക്കയുടെ ചിത്രത്തില്‍ തൊട്ടു നാവില്‍ വച്ചാല്‍ കയ്ക്കുമെന്നു ബോട്ടണി പ്രൊഫസര്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തതായി കേട്ടപ്പോള്‍ വരാന്തയുടെ ഏതോ കോണില്‍ നിന്ന് മന്ദസ്മിതത്തിന്റെ ഭാഷയില്‍ അഭിനന്ദിച്ചത് ഓര്‍മ ചെപ്പില്‍!!ഒരു ‘നിശ്ശബ്ദ പ്രണയ ഗീത മായിരുന്നു’ …….കടാക്ഷങ്ങളും മന്ദസ്മിതങ്ങളും വല്ലപ്പോഴും മുറിഞ്ഞുവീഴുന്ന വാക്കുകളും, പിന്നെ പ്രേമസുരഭിലമായ സാന്നിദ്ധ്യവും മാത്രം!

ആസ്വദിച്ചു മതിവരാത്ത കാംബസ് കാലഘട്ടത്തിന് തിരശ്ശീല വീഴുന്ന ചുട്ടു പഴുത്ത ഒരു മാര്‍ച്ചു മാസം…എന്നും ക്ലാസുകള്‍ തീരാറാവുമ്പോള്‍ കാണുന്ന പതിവ് രോദനങ്ങളും അടക്കം പറച്ചിലുകളും , തേങ്ങലും കണ്ണീരും അവസാനിച്ചു.ഓട്ടോഗ്രാഫ് പ്രേമവും പ്രണയലേഖനവും ഫ്‌ലയിംഗ് കിസ്സുകളും യൌവ്വനത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളും പതുക്കെ പതുക്കെ കെട്ടടങ്ങി….നിരാശാകാമുകര്‍ താടി നീട്ടിയും,ലഹരി വിഴുങ്ങിയും ദുഃഖത്തിന്റെ കനല്‍ക്കട്ടകള്‍ മൂടിവച്ചു.

ഒരു ചൂടുള്ള പ്രഭാതത്തിലാണ് മരഗതത്തിനോടും നിര്‍വികാരനായി യാത്ര പറഞ്ഞത്……. വര്‍ഷങ്ങള്‍ക്ക് മുമ്പ്ഒരു ക്രിസ്മസ് കാലത്ത് ഏതോ അജ്ഞാതമായ കാരണങ്ങളാല്‍ കൂട്ടത്തോടെ ഒരു ഹിന്ദു കുടുംബം ഇസ്ലാം ആശ്ലേഷിച്ചപ്പോള്‍ ചെറിയ വയസ്സായിരുന്നു. കാര്യവും കാരണവും അറിയില്ല….ഇതുവരെ അന്വേഷിച്ചിട്ടുമില്ല ഉമ്മയേയും ബാപ്പയേയും ഒക്കെ ധിക്കരിച്ചു നിന്നെ വീട്ടിലേക്കു വിളിച്ചുകൊണ്ടു പോകാന്‍മാത്രം ധൈര്യമൊന്നും എനിക്കില്ല…നിന്നെ ക്കുറിച്ചുള്ള വര്‍ണാഭമായ ഓര്‍മയും നിന്റെ മോഹിപ്പിക്കുന്ന സ്വരത്തിന്റെ ചിലംബൊലിയും മതി എനിക്ക് ശിഷ്ടകാലം ജീവിക്കാന്‍….ഇത്രയൊക്കെ പറഞ്ഞിട്ടും അന്ന് കണ്ണുകളില്‍ നനവ് പൊടിഞ്ഞതായി ഓര്‍മയില്ല …ഈ ‘ശിലാഹൃദയത്തില്‍ ‘തൊട്ട് മരഗതം എല്ലാം കേട്ട് നിന്നു…കണ്മഷി എഴുതിയ കണ്ണുകള്‍ നിറഞ്ഞൊഴുകിയതു…..കാംബസ് ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും വേദനിപ്പിക്കലായി…ദൈന്യത്തിന്റെ ഒരു നിസ്സഹായ കടാക്ഷം മാത്രം….കൊഞ്ചുന്ന മലയാളത്തില്‍ എന്തെങ്കിലും പറയുമെന്ന് കരുതിയത് വെറുതെ……വയലറ്റ് പാവാടയും കടും മഞ്ഞ ദാവണിയും സ്വര്‍ണ്ണ പ്പുള്ളികളുള്ള കറുത്ത ബ്ലൗസും ……അന്നത്തെ വേഷം ഒരു ശിലാരേഖ പോലെ മനസ്സിലുണ്ട് …തിരിഞ്ഞു നടന്നപ്പോള്‍ കൊഴിഞ്ഞു വീണ ചെറിയൊരു ജമന്തിപ്പൂ ഇപ്പോഴും ഏതോ ഒരു ഫിലോസോഫി റ്റെക്സ്റ്റിനുള്ളില്‍ കരിഞ്ഞുണങ്ങി കിടപ്പുണ്ട്…..

Advertisement

ജെ എന്‍ യു വില്‍ തുടര്‍ന്നു പഠിക്കുമ്പോഴും മരഗതത്തിന്റെ കത്തുകള്‍ പതിവായി വന്നു.എല്ലാം മറക്കാന്‍ മോഹിക്കുന്ന ഓര്‍മകള്‍ക്ക് വീണ്ടും ചായമിടാതിരിക്കാന്‍ വേണ്ടി മറുപടി അയച്ചില്ല….കത്തുകള്‍ ചുരുങ്ങി ചുരുങ്ങി ജന്മദിനത്തിനും പുതുവത്സരത്തിനുമുള്ള ആശംസാ കാര്‍ഡുകളായി മാറി..

അതിശക്തമായ കാംബസ്സായിരുന്നു ജെ എന്‍ യു……..പ്രതികാരവും പ്രതികരണവും ചൂടും പകയും ശബ്ദവും ലഹരിയും പ്രണയവും …….എല്ലാം എല്ലാം…..ഒരു തീപ്പന്തം കത്തിച്ചു വച്ചത് പോലെ ………ചെഗുവേരയുടെ ആരാധികയായ അപര്‍ണ ഘോഷുമായി സംസാരിച്ചിരിക്കാന്‍ ഇഷ്ടമായിരുന്നു….കാന്തം പിടിപ്പിച്ച പോലെയുള്ള കണ്ണുകളില്‍ വിപ്ലവത്തിന്റെ മോഹനമായ അഗ്‌നിച്ചിറകുകള്‍…അവള്‍ക്കെവിടെയോക്കെയോ ഡാന്‍സര്‍….. സോണാല്‍ മാന്‍സിങ്ങിന്റെ ഒരു ഛായയുണ്ടായിരുന്നു ……. അവളൊരിക്കല്‍ പറഞ്ഞു …നിങ്ങളുടെ പേര് എനിക്കിഷ്ടമായി…… ജഹാംഗിര്‍ഘാന്‍ ….

ധനിക സമൂഹത്തെ മുഴുവനാകെ കൊന്നൊടുക്കി ആ സമ്പത്തു മുഴുവനും,പട്ടിണിപ്പാവങ്ങള്‍ക്കു വീതിച്ചു കൊടുക്കണമെന്ന് അവളുടെ ശുദ്ധമായ കമ്യുണിസ്റ്റ് മോഹം ….പൊളിറ്റിക്കല്‍ സയന്‍സില്‍ റിസര്‍ച്ച് ചെയ്തിരുന്ന അവള്‍ ആശയവിനിമയം ചെയ്യുമ്പോഴൊക്കെ ‘മിസ്റ്റര്‍ ഖാന്‍’ മിസ്റ്റര്‍ ഖാന്‍ എന്ന് വിളിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു….. താങ്കള്‍ എന്റെ നല്ല ഒരു സുഹൃത്ത് മാത്രം എന്നറിയിക്കാനാവണം …അല്ലെങ്കിലും പക്വമായി വരുന്ന മനസ്സിന്…. ആരും തന്നെ മരഗതത്തിനു പകരമാവില്ലായിരുന്നു ……..

വീണ്ടുമൊരു മഞ്ഞുകാലം…… ആശംസാ കാര്‍ഡിനോപ്പം മരഗതത്തിന്റെ ഒരു എഴുത്തും …Chandigar Post Graduate Research സെന്ററില്‍ എം ഡി ചെയ്യുന്നു.കാര്‍ഡിയൊളജിയില്‍ ……ഇടക്ക് ഒരു കത്തോ വിളിയോ കാത്തിരിക്കട്ടെ ?…..മറുപടിയൊന്നും അയച്ചില്ല …വിളിച്ചതുമില്ല.കഴിഞ്ഞ കാമ്പസ്സിലുണ്ടായിരുന്നപ്പോള്‍ ഉള്ള നിര്‍വ്വികാരത ഇപ്പോഴില്ല……ഏതു നിമിഷവും ഹൃദയത്തിലെവിടെയോ ഉറഞ്ഞു കിടക്കുന്ന പ്രണയത്തിന്റെ ഉറവിടം ആര്‍ദ്രമാവാം ….അത് വേണ്ട ……ഇനിയും മനസ്സിനെ പ്രക്ഷുബ്ധമാക്കാന്‍ ..വയ്യ..

Advertisement

പിന്നെ ഒരുപാടു കാലം മരഗതത്തിന്റെ യാതൊരു വിവരവും അറിഞ്ഞില്ല…. ജന്മദിന സന്ദേശങ്ങളും നിലച്ചിരുന്നു.ഒരു പെരു മഴക്കാലത്ത് അടുത്തിടെ മരണപെട്ടു പോയ ബാപ്പയുടെ ഒരു ഗസല്‍ ഗീതത്തിന്റെ മാസ്മരികതയില്‍ അലിഞ്ഞു ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ മയങ്ങുമ്പോള്‍ അപ്രതീക്ഷിതമായി കൊറിയറില്‍ ഒരു കത്ത് കിട്ടി. കൈപ്പട കണ്ടപ്പോള്‍ …ആളെ മനസ്സിലായി …മരഗതം!!!! ….ഇഷ്ടപ്പെട്ട വയലറ്റ് മഷിയില്‍ ഒരുപാടെഴുതിയിട്ടുണ്ട് …കണ്ണീരും പരിഭവവും സ്‌നേഹവും കാമ്പസ് പൂക്കാലവും എല്ലാം ….

തുടിച്ച കണ്പീലികള്‍ക്കിടയില്‍ നേര്‍ത്ത നനവിന്റെ പാട …..ആ നോവിന്റെ പാടയിലൂ ടെ അവസാന വരികള്‍ വായിച്ചു……

ആരെയും കല്യാണം കഴിച്ചില്ല …മറക്കാന്‍ കഴിയുന്നേയില്ല …അതുകൊണ്ട് ….
നിങ്ങളുടെ സമ്മതമില്ലാതെ തന്നെ…. ഞാന്‍ എന്റെ പേരിനൊരു വ്യത്യാസം വരുത്തിയിട്ടുണ്ട് …സദയം ക്ഷമിക്കുക …മരിക്കുന്നത് വരെ ഞാന്‍ ആ പേരെങ്കിലും എന്നോട് ചേര്‍ത്ത് വച്ചോട്ടെ?

സ്‌നേഹപൂര്‍വ്വം

Advertisement

ഡോക്ടര്‍ മരഗതം ജഹാംഗിര്‍ഖാന്‍

 169 total views,  1 views today

Advertisement
Entertainment2 hours ago

സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment3 hours ago

നെഞ്ചിടിപ്പിക്കുന്ന സിനിമ – ‘Thirteen Lives’

Entertainment3 hours ago

‘നിപ്പ’ആഗസ്റ്റ് 19 ന്

Entertainment3 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 hours ago

ഇനിയുമേറെ വിഭ്രമിപ്പിക്കപ്പെടാനുള്ളതാണ് ആ കണ്ണുകളിലൂടെയെന്ന ഉറച്ച ബോധ്യമുണ്ട്, ജന്മദിനാശംസകൾ ഫഹദ് ഫാസിൽ

condolence3 hours ago

കേരളത്തിലെ ആദ്യത്തെ ശബ്ദാനുകരണ കലാകാരനും നടനുമായ പെരുന്താറ്റിൽ ഗോപാലൻ അരങ്ങൊഴിഞ്ഞു

Featured3 hours ago

‘കട്ടപ്പൊക’, ദുബൈയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രം

Entertainment4 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment4 hours ago

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

Entertainment4 hours ago

ഉദയന്മാർ വരട്ടെ സാമ്രാജ്യങ്ങൾ കീഴടക്കി പടയാളികളും ആയുധങ്ങളും ആയി മുന്നേറട്ടേ

Entertainment4 hours ago

‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ നിറഞ്ഞുനിന്ന മജിസ്‌ട്രേറ്റ്

Space4 hours ago

44 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ യാത്ര, വോയേജറുകൾ ഇപ്പോൾ എവിടെയാണ് ?

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment3 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment4 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 hours ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 day ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment3 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour3 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Advertisement
Translate »