മരച്ചീനി അവിയല്‍ ഉണ്ടാക്കാം : അമ്പിളി മനോജിന്റെ കോളം

532

അമ്പിളി മനോജിന്റെ കോളം

വിവിധ തരം അവിയലുകള്‍ നമ്മള്‍ ട്രൈ ചെയ്യാറുണ്ട്. എന്നാല്‍ ഒരു കപ്പ അല്ലെങ്കില്‍ മരച്ചീനി അവിയല്‍ എങ്ങിനെ ഉണ്ടാക്കാം എന്നൊന്ന് നമുക്ക് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

  • കപ്പ ഒരെണ്ണം (തൊലി ചെത്തി ചെറിയ കഷ്ണങ്ങള്‍ ആക്കിയത് )
  • തേങ്ങ ചുരണ്ടിയത്
  • മുളകുപൊടി ഒരു ടി സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി കുറച്ചു
  • ചെറിയ ഉള്ളി മൂന്നെണ്ണം
  • പുളി ഒരു ചെറിയ ഒരുള വെള്ളത്തില്‍ പിഴിഞ്ഞെടുത്ത്
  • ഉപ്പു ആവശ്യത്തിനു
  • എണ്ണ, കറിവേപ്പില, വെള്ളം

പാകം ചെയ്യുന്ന രീതി

കപ്പ (ചീനി) കഷ്ണങ്ങള്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് ഉപ്പും ആവശ്യത്തിന്നു വെള്ളവും ചേര്‍ത്ത് വേവിച്ച്ടുക്കുക. (കുക്കറില്‍ 3 വിസില്‍ ). കഷ്ണങ്ങള്‍ വെന്തു കഴിയുമ്പോള്‍ ഉപ്പും ആവശ്യത്തിനു ചേര്‍ത്ത് പുളി വെള്ളം പിഴിഞ്ഞതും ചേര്‍ത്ത് ചൂടാക്കുക.

തേങ്ങയും ചുമന്നുള്ളി യും കൂടെ അരച്ചെടുത്ത് (അവിയലിനിന്റെ പാകത്തില്‍ ) കഷ്ണങ്ങളില്‍ ചേര്‍ക്കുക. വാങ്ങിവെച്ചു എണ്ണയും കറിവേപ്പിലയും ചേര്‍ത്ത് അടച്ചുവെക്കുക. കപ്പ അവിയല്‍ തയ്യാര്‍

പാചക കുറിപ്പ് തയ്യാറാക്കിയത് : അമ്പിളി മനോജ്‌