Narmam
മരണം വന്നു വിളിച്ചപ്പോള്‍
ആരൊ കരയുന്ന ശബ്ദം കേട്ട് ഞാന്‍ കിടക്കയുടെ വലതു ഭാഗത്തേക്ക് നോക്കി. ഭാര്യ പോട്ടികരയുകയാണ്. എന്റെ മകളും മകനും അരികില്‍ ഇരിക്കുന്നു. അവരും കരയുന്നുണ്ട്. എന്റെ സുഹൃത്തുക്കള്‍ പലരും മുറിയില്‍ പല വശത്തായി താടിക്ക് കൈയ്യും കൊടുത്തു നില്ക്കുന്നു. ചില ബന്ധുക്കളും അയല്‍വാസികളും എന്റെ ഭാര്യയെയും മക്കളെയും എന്തൊക്കയോ പറഞ്ഞു ആശ്വസിപിക്കുന്നു. എന്റെ ദേഹം വല്ലാതെ തണുത്ത് ഉറഞ്ഞിരിക്കുന്നു. എനിക്ക് എഴുനെല്ക്കാന് കഴിയുന്നില്ല. വിളക്ക് തിരിയുടെ മണം മുറി മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. പതുക്കെ ഞാന്‍ തിരിച്ചറിഞ്ഞു. അതെ ഞാന്‍ മരണത്തിന് കീഴ്പെട്ടിരിക്കുന്നു.
90 total views

എനിക്ക് ഭാര്യയെയും മക്കളെയും തൊട്ട് ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. ആത്മാവ് ഉണ്ടെന്നു പറയുന്നത് സത്യമാണെന്ന് എനിക്ക് ബോദ്ധ്യമായി, എന്തെന്നാല്‍ ഞാന്‍ ഇപ്പോള്‍ എന്റെ ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടിരിക്കുന്നു. മരണം കഴിഞ്ഞാല്‍ സ്വര്‍ഗത്തിലേക്ക് കൊണ്ടു പോകപ്പെടും എന്നാണ് പറയപ്പെടുന്നത്. ആരായിരിക്കും എന്നെ കൊണ്ടുപോകാന്‍ വരുന്നത്,അറിയില്ല.
ഇനി എന്റെ ഭാര്യയുടെയും മക്കളുടെയും കാര്യങ്ങള്‍ ആര് നോക്കും. ചിന്തിച്ചു ചിന്തിച്ചു കണ്ണ് നിറഞ്ഞു. പെട്ടന്നാണ് അത് സംഭവിച്ചത്. ആരോ എന്നെ പിന്നില്‍ നിന്നും തട്ടി വിളിച്ചതുപോലെ അതിനൊപ്പം നിലക്കാത്ത മണി മുഴക്കവും. കാലന്റെ വരവാണോ. അല്പം പതര്‍ച്ചയോടെ ഞാന്‍ തിരിഞ്ഞ് നോക്കി. ഹോ….. സ്വപ്നമായിരുന്നോ. തട്ടിവിളിച്ചത് ഭാര്യയായിരുന്നു. മണി ശബ്ദം മൊബൈല്‍ഫോണിലെ അലാറത്തിന്റെയും. കുട്ടികള്‍ ഉറക്കത്തില്‍ നിന്നും ഇനിയും ഉണര്നീട്ടില്ല.
കയ്യില്‍ കാപ്പിയുമായി നില്കുന്ന ഭാര്യയെ കണ്ടപ്പോള്‍ വിശ്വാസം വരുന്നില്ല. സ്വയം നുള്ളി നോക്കി. അതെ ഞാന്‍ മരിച്ചിട്ടില്ല. ഇതുവരെ കണ്ടതെല്ലാം സ്വപ്നമായിരുന്നു. ഭാര്യയുടെ കയ്യില്‍ നിന്നും കാപ്പി വാങ്ങി കുടിച്ചപ്പോള്‍, പുനര്ജന്മം കിട്ടിയത് പോലെ . മരണത്തെ തോല്പിച്ചു എന്നൊരു സംതൃപ്തിയും .ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു,ജീവിതം അവസാനിച്ചിട്ടില്ല, ഇന്നിയും ഒരുപാട് ജീവിതം ബാക്കിയുണ്ട്.
91 total views, 1 views today