മരണത്തിന്റെ വഴി.
ആത്മ സുഹൃത്തിന്റെ ആകസ്മികമായ അന്ത്യത്തെ തുടര്‍ന്നാണ് ബോഡി ചെക്കപ്പ് നടത്താന്‍ അയാള്‍ തയ്യാറായത്. ഗുളികക്ക് പോലും രോഗമില്ലാത്ത റിസള്‍ട്ടുമായി മനസ്സമാധാനത്തോടെ വീട്ടിലേക്ക് നടന്നു. തനിക്കുള്ള ടിക്കറ്റ് ദൈവം ഇതു വരെ എടുത്തുകാണില്ല. വീട്ടുപടിക്കല്‍ എത്തിയപ്പോഴാണ് അപകടം പറ്റി ഗുരുതരാവസ്ഥയില്‍ ഒരു നായയെ കണ്ടത്.
62 total views

സഹതാപ മനസ്സുമായി അതിനെ പരിചരിക്കാന്‍ കുനിഞ്ഞതും പറന്നു വന്ന ഒരു ബെന്‍സ് കാര്‍ റോഡിലെ സ്ഥലം തികയാതെ വന്നപ്പോള്‍ അവരിലൂടെ കയറി ഇറങ്ങി വീണ്ടും പറന്നു. മരണം വന്ന വഴിയറിയാതെ, വേര്‍ത്തിരിച്ചെടുക്കാനാവാതെ രണ്ട് ശരീരങ്ങള്‍……
63 total views, 1 views today