Share The Article

brinda_350_122912094254

എഴുതിയത്: ദ്രോഹി

ചില മരണങ്ങള്‍ അങ്ങനെയാണ്, അവ വാചലമാകും. മരണം എന്നത് നിശബ്ദതയാണ് എന്തോക്കയോ പറയാന്‍ ബാക്കിവച്ച് എന്നെന്നുക്കുമായി നിശബ്ദമാകുന്ന അവസ്ഥ. അത്തരം ഒരു അവസ്ഥയിലേക്ക് ആ പെണ്‍കുട്ടിയും പോയി. ഇഷ്ടത്തോടെ ആയിരിക്കില്ല, എടുത്തെറിയപ്പെടുകുയായിരുന്നു. ചിലപ്പോള്‍ ഒരു മനുഷ്യജന്മത്തില്‍ ഒരു പെണ്‍കുട്ടിക്ക് തിന്നുതീര്‍ക്കാന്‍ സാധിക്കാത്ത വേദന അവള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ വേദനയില്‍ നിന്നും തിരിച്ചുവരുവാന്‍ കഴിയുമെന്ന വിശ്വാസമാണ് അവളുടെ ജീവന്‍ 13ദിവസത്തോളം നിലനിര്‍ത്തിയതെന്ന് തീര്‍ച്ചയാണ്. ഇന്നും ഇന്നലെയുമല്ല മരണങ്ങള്‍ അഴിച്ചുവിടുന്ന കൊടുംങ്കാറ്റ് ഒരു സാമൂഹിക മാറ്റത്തിനു തന്നെയാണ് തുടക്കം കുറിക്കാറുള്ളത്. ടൂണിഷ്യയില്‍ ഒരു തെരുവുകച്ചവടക്കാരന്റെ മരണമാണ് ഒരു മുല്ലപ്പൂ വിപ്ലവത്തിന് തുടക്കമിട്ടത്, ബീന ബേബി എന്ന നേഴ്‌സിന്റെ മരണം നേഴ്‌സുമമാരുടെ അവകാശപോരാട്ടത്തിനും തുടക്കമിട്ടു (ഈ പോരാട്ടങ്ങള്‍ ലക്ഷ്യങ്ങളിലെത്തിയോ എന്നതിനുള്ള മറുപടി ഒരു ചോദ്യചിഹ്നത്തില്‍ നിര്‍ത്തി ഈ എഴുത്തു തുടരുന്നു) ജ്വാലയെന്നും, നിര്‍ഭയയെന്നും വിളിക്കപ്പെടുന്ന ആ പെണ്‍കുട്ടിയുടെ മരണവും ഉയര്‍ത്തിവിടുന്നത് ഒരു മാറ്റത്തിനുള്ള ആഹ്വാനമാണെന്നതില്‍ യാതോരു തര്‍ക്കവുമില്ല. പക്ഷെ സ്ഥിരം ചര്‍ച്ചകള്‍ക്കപ്പുറം എന്താണ് നാം പ്രതീക്ഷിക്കുന്നത് ഒരു മാറ്റമാണ്. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ഗൌരവമായ ഒരുചിന്ത ജനിപ്പിക്കുന്നതായിരിക്കാം ഇത്.

എന്തിരുന്നാലും എന്റെ അമ്മയാണ് സഹോദരിയാണെന്ന് പറഞ്ഞ് മുഴുവന്‍ സ്ത്രീകളെയും കണ്ടാല്‍ ഈ പ്രസ്‌നമോക്കെ തീരുമെന്ന് പറയുന്നതിനോട് വ്യക്തിപരമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. സ്ത്രീയുടെ ശരീരവും, ആണിന്റെ കാമവും തമ്മില്‍ യുദ്ധം നടക്കുന്നു എന്ന വാദത്തോടും, ബലാത്സംഗത്തിന്റെ സ്ഥിരം വ്യഖ്യാനങ്ങളോടും വിയോജിപ്പ് രേഖപ്പെടുത്തുന്നതോടപ്പം, ഒരു കാര്യം ചേര്‍ക്കാം. സ്ത്രി ശരീരം
എന്നത് തീര്‍ത്തും സ്വകാര്യമായ ഒരു കാര്യമാണ് അതില്‍ കൈവയ്ക്കാനോ, കടന്നുനോക്കുവാനോ ഒരുവനും അവകാശമില്ലെന്ന പ്രഥമിക ബോധമാണ് ഉണ്ടാകേണ്ടത്. ഇതില്ലാത്ത നമ്മള്‍ എന്ത് അമ്മസഹോദരിബന്ധം പുലമ്പിയിട്ട് എന്ത് കാര്യം ? ഇതിനോപ്പം ചേര്‍ത്തുവായിക്കാവുന്ന ഒരു ഫേയ്‌സ്ബുക്ക് സ്റ്റാറ്റസ് ഇവിടെ ചേര്‍ക്കാം.

ആറ് വര്‍ഷം മുന്‍പാണ്. ഞങ്ങള്‍ പത്തുപേര്‍ ഏറണാകുളത്തു നിന്ന് പാലക്കാട്ടേക്ക് ട്രെയിനില്‍ പോവുകയാണ്. എല്ലാവരും വളരെ ചെറുപ്പക്കാര്‍ . ഒരു സുഹ്രത്തിന്റെ പെങ്ങളുടെ കല്യാണത്തിന് പോവുകയാണ്. കൂട്ടത്തില്‍ അല്‍പ്പം തരികിട ആയ ഒരു സുഹൃത്തും ഉണ്ട്. ട്രെയിന്‍ വന്ന ഉടനെ ട്രെയിനില്‍ നിന്ന് കുറെ പേര്‍ തിക്കി തിരകി ഇറങ്ങുന്നു. പെട്ടെന്ന് ഒരു സ്ത്രീ സംശയത്തോടെ എല്ലാവരെയും നോക്കി. ഞാന്‍ അറിയാതെ അവരെ ഒന്ന് നോക്കി പോയി. അവര്‍ എന്തൊക്കെയോ എന്നെ പറഞ്ഞു. പക്ഷെ ഞാന്‍ മൈന്‍ഡ് ചെയ്തില്ല. ഞാന്‍ ട്രെയിനില്‍ കയറി. അപ്പോഴും എന്റെ മനസ്സില്‍ ഒരു സംശയം

എന്തിനാട ആാ സ്ത്രീ എന്നോട് ദേഷ്യ പെട്ടത് ?

ഞാന്‍ എന്റെ ഒരു സുഹൃത്തിനോട് ചോദിച്ചു അപ്പോള്‍ അവന്‍ പറഞ്ഞു

‘എടാ അത് നമ്മുടെ… അവരെ കേറി പിടിച്ചു , എന്നിട്ട് അവന്‍ പെട്ടെന്ന് മാറി, അവര്‍ നിന്നെയാ കണ്ടത്
‘………….

ഈ സംഭവം ഇപ്പോള്‍ പറയാന്‍ കാരണം, ഈ കുസൃതി കാണിച്ച എന്റെ പ്രിയ സുഹൃത്ത് ഇപ്പോള്‍ സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ഫേസ് ബുക്കില്‍ പോസ്റ്റുകളിലൂടെ ബോധവല്‍ക്കരണം നടത്തുന്നത് കണ്ടിട്ട് ആണ്. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്….

അതേ ഇതോക്കെയാണ് സംഗതികള്‍, ഒരിക്കലെങ്കിലും സ്ത്രീ ശരീരത്തെ ഒരു തരത്തില്‍ നോക്കാത്തവന്‍ പ്രക്ഷോഭം നടത്തട്ടെ എന്ന് പറഞ്ഞാല്‍ കണ്ണുപൊട്ടന്മാര്‍ മാത്രം ബാക്കിയാകുമെന്ന സൈബര്‍ പ്രതികരണവും ഇതിനോട് ചേര്‍ത്ത് വായിക്കണം. പ്രക്ഷോഭം നടക്കണം അതിന്റെ വേലിയേറ്റവും സംഭവിക്കണം, രാഷ്ട്രപതിഭവനിലേക്ക് ഓടികയറാന്‍ ശ്രമിച്ച അപ്രതീക്ഷിത യൌവനനീക്കങ്ങള്‍ തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതും, ജീവിത സുരക്ഷയോളം വലുതായി ഒന്നുമില്ലെന്ന സന്ദേശം ആ വിയോഗം നമ്മുക്ക് നല്‍കുന്നുണ്ട്. ചരിത്രത്തിന്റെ നിമിത്തങ്ങള്‍ ചിലപ്പോള്‍ അത്രത്തോളം ചെറുതായിരിക്കും, അത് നാം പരിഗണിക്കുന്നതിനോപ്പമിരിക്കും നാം ആ നിമിത്തങ്ങളെ എതുവിധത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്നത്. പ്രക്ഷോഭങ്ങള്‍ക്ക് മുഖവും ശബ്ദവും നല്‍കുന്നതിനായി എത് വഴിയും തെരഞ്ഞെടുക്കാന്‍ ആര്‍ക്കും ആകും. എന്നാല്‍ എന്താണ് അതില്‍ അന്തിമ ഫലം ലഭിക്കുന്നതെന്ന് നാം തിരിച്ചറിയണം.