fbpx
Connect with us

മരണത്തിന്‍റെ നൂല്‍പ്പാലം

ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങള്‍ മനസ്സ് എങ്ങനെ ആണെന്ന ഇത് വരെ കേട്ടിട്ട് പോലും ഇല്ലായിരുന്നു. അത് അനുഭവിച്ച് അറിയാനുള്ള മഹാഭാഗ്യം കിട്ടി. മരിക്കാന്‍ പോകുന്ന നിമിഷം ഒരാളുടെ ചിന്തകള്‍ എങ്ങനെ ആവുമെന്നൊക്കെ ഒന്നറിഞ്ഞു. അതിനര്‍ത്ഥം ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്നിട്ട് ആ ശ്രമം പരാജയം ആയി എന്നൊന്നുമല്ല കേട്ടോ

 108 total views,  1 views today

Published

on

ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങള്‍ മനസ്സ് എങ്ങനെ ആണെന്ന ഇത് വരെ കേട്ടിട്ട് പോലും ഇല്ലായിരുന്നു. അത് അനുഭവിച്ച് അറിയാനുള്ള മഹാഭാഗ്യം കിട്ടി. മരിക്കാന്‍ പോകുന്ന നിമിഷം ഒരാളുടെ ചിന്തകള്‍ എങ്ങനെ ആവുമെന്നൊക്കെ ഒന്നറിഞ്ഞു. അതിനര്‍ത്ഥം ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്നിട്ട് ആ ശ്രമം പരാജയം ആയി എന്നൊന്നുമല്ല കേട്ടോ

മൈഗ്രേന്‍ എന്ന് ഇംഗ്ലീഷിലും കൊടിഞ്ഞി എന്ന് നമ്മുടെ മലയാളത്തിലും അറിയപ്പെടുന്ന ഒരു തലവേദന. ചെറുതോ വലുതോ എന്ന് പറയുന്നില്ല.
അനുഭവിക്കുന്നവര്‍ക്കെ അതിന്‍റെ വേദന അറിയൂ. കുറച്ചു കാലം കൊണ്ട് എനിക്കും ഈ അസുഖത്തിന്‍റെ ശല്യം ഉണ്ട്. പിന്നെ മറ്റു പല കാരണങ്ങള്‍ കൊണ്ടും തല വേദന.

ഓഫീസില്‍ സുഖിച്ചിരിക്കെ ഇടക്കൊന്നു തല വേദന കൂടി. തല കറങ്ങുകയും ചെയ്തു. പാവം എന്‍റെ വേദന കണ്ട സഹപ്രവര്‍ത്തകര്‍ ഈ ഉള്ളവളെ നേരെ കൊണ്ട് പോയത് കേരളത്തിലെ അറിയപ്പെടുന്ന ഒരു മള്‍ട്ടി സ്പെഷ്യാലിട്ടി ഹോസ്പിറ്റലില്‍. പിന്നെ പറയണോ ബാക്കി വിശേഷം???

നേരെ പോയത് കാഷ്വാലിറ്റിയിലേക്ക്. അവിടെ കിടന്നവരില്‍ അസുഖം ഒന്നും കാര്യമായി ഇല്ലാത്തത് എനിക്ക് മാത്രം. ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. കൊള്ളാം. തരക്കേടില്ലാത്ത അന്തരീക്ഷം. ആശുപത്രിയുടേതായ ഒരു വൃത്തികെട്ട മണവും ഇല്ല.

Advertisementരോഗിയുടെ കൂടെ ഒരാളെ മാത്രമേ കയറ്റു. എന്നെ പരിചരിക്കാനുള്ള മഹാ ഭാഗ്യം കിട്ടിയത് എന്‍റെ പ്രിയ സുഹൃത്ത്‌ അര്‍ച്ചനയ്ക്ക്. അന്ന് കൂടെ വന്നതില്‍ അവള്‍ ഇന്ന് ഖേദിക്കുന്നു എന്ന് ഇടക്ക് പറയുന്നു. എന്താണോ എന്തോ????!!

( വേദന കൂടിയപ്പോള്‍ അവളുടെ കയ്യില്‍ മുറുകെ പിടിച്ചു, അങ്ങനെ അവളുടെ കൈ മുറിഞ്ഞു ,ഞാന്‍ ഒരുപാട് ഉറക്കെ കരഞ്ഞു, വേദന കൊണ്ടുള്ള എന്‍റെ കരച്ചില്‍ കണ്ടു അവള്‍ക്കും കരച്ചില്‍ വന്നു എന്നൊക്കെ പറയുന്നു. പക്ഷെ ഞാന്‍ ഇതൊന്നും വിശ്വസിക്കുന്നില്ല. ഞാന്‍ കരയാനോ? ഏയ്,,, ഒരിക്കലും ഇല്ല. അസംഭവ്യം!!! )

കേറിയ ഉടനെ തന്നെ കിട്ടി നല്ല ഒരു ബെഡ്, കേറി സുഖം ആയിട്ടു കിടന്നു. എത്ര നേരം ഓഫീസിലെ എ.സി. യില്‍ ഇരുന്നു ക്ഷീണിച്ചു വന്നതാ.
( എന്‍റെ കട്ടിലില്‍ കിടന്നാല്‍ നേരെ കാണുന്നത് ഒരു അപ്പൂപ്പനെ. പാവം അദ്ധേഹത്തെ കണ്ടപ്പോള്‍ 3 Idiots ഫിലിമിലെ ആസ്മ രോഗിയായ അച്ഛനെ ഓര്‍മ്മ വന്നു. ചിരിയും കരച്ചിലും ഒക്കെ ഒരുമിച് വരുന്ന അസുലഭ നിമിഷം. )

പക്ഷെ ഈ സുഖങ്ങള്‍ ഒന്നും അധിക നേരം നീണ്ടു നിന്നില്ല.

Advertisementപൊതുവേ എന്ത് അസുഖം വന്നാലും ഞാന്‍ ആശുപത്രിയില്‍ പോകാറില്ല. കാരണം മറ്റൊന്നുമല്ല ഇന്‍ജെക്ഷന്‍ തന്നെ വില്ലന്‍. ഒട്ടും വേദനിക്കില്ല. ഉറുമ്പ്‌ കടിക്കുന്ന വേദനയെ ഒള്ളു. എന്നാലും ചെറുപ്പം തൊട്ടേ ഒരു “ഇത്”. പേടി അല്ല. എന്നാലും ഒരു “ഇത്”.

ദാ വരുന്നു ഒരു നേഴ്സ്. ഞാന്‍ സൂക്ഷിച്ചു നോക്കി. ഞാന്‍ കണ്ടു. അവരുടെ കയ്യില്‍ ഒരു ട്രേ. അതില്‍ സൂചി. ഇത് അത് തന്നെ. എന്നെ കുത്താന്‍ ഉള്ളതാണ്.

ദൈവമേ.. കഴിഞ്ഞു. എന്‍റെ കാര്യം കഴിഞ്ഞു. പേടി കൊണ്ട് ( സത്യം അതാണെങ്കിലും ഞാന്‍ സമ്മതിക്കില്ല!!! ) തണുത്തു മരവിച്ച എന്‍റെ കയ്യില്‍ അവര്‍ തടവി. ഒപ്പം ആശ്വാസ വാക്കും.

വേദനിക്കില്ല. ബലം പിടിക്കാതെ കിടന്നാല്‍ മതി. ഒരു ഇന്‍ജെക്ഷനു ഒക്കെ എന്താ ഇത്ര പേടിക്കാന്‍. ഇത്ര വലുതായില്ലേ?

തൂക്കു മരത്തിനു മുമ്പില്‍ നിക്കുന്ന കൊലയാളിക്കും കാണുമല്ലോ ആശ്വാസ വാക്ക്.!! ( കടപ്പാട് :കെ.ആര്‍. മീരയുടെ ആരാച്ചാര്‍ നോവല്‍)

Advertisementആശ്വാസ വാക്ക് പറഞ്ഞു പ്രലോഭിപ്പിച്ചിട്ടു ദാ അവര്‍ ഒരു മയവും ഇല്ലാതെ കുത്തി..

അയ്യോ!!!!

എന്‍റെ നിലവിളിക്ക് ഇത്ര ശബ്ദമോ? അര്‍ച്ചന ഒന്ന് അമ്പരന്നത് പോലെ. ചുറ്റും ഉള്ളവര്‍ എന്നെ നോക്കുന്നത് പോലെ തോന്നുന്നു. ആരൊക്കെയോ ചിരിക്കുന്നു. എന്താ മനുഷ്യര്‍ ഇങ്ങനെ? ഒരു ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ നിന്നാണോ ചിരിക്കുന്നത്?? ഞാന്‍ ഒന്നും ചെയ്തില്ലെന്ന മട്ടില്‍ ഞാന്‍ കിടന്നു.

മയമില്ലാതെ കുത്തിവെച്ച നേഴ്സ് അടുത്ത ഡയലോഗ് :

Advertisementഇന്‍ജെക്ഷന്‍ ചെയ്‌താല്‍ പെട്ടെന്ന് വേദന മാറും. പിന്നെ തല വേദനയുടെ പേരില്‍ കരയണ്ടല്ലോ?

ഒപ്പം കുശലാന്വേഷണവും. എന്തൊക്കെ പറഞ്ഞാല്‍ എന്താ കുത്തിയ വേദന മാറുവോ? കുത്തി വെച്ച കയ്യില്‍ ഞാന്‍ ഏറു കണ്ണിട്ടു നോക്കി. നേരെ നോക്കിയാല്‍ ചിലപ്പോള്‍ വീണ്ടും വേദനിച്ചാലോ?? ഉണ്ട് ഇപ്പോഴും വലതു കയ്യില്‍ വേദന ഉണ്ട്. അത് മറക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒരു വിധം സക്സെസ്സ്. ഹാവൂ ആശ്വാസം. ഇന്‍ജെക്ഷന്‍റെ വേദന മറന്നിരിക്കുന്നു.

ഈ ആശ്വാസത്തിനും ആയുസ്സ് കുറവ്. വീണ്ടും തല വേദനിക്കുന്നു.വേദന കൂടി വരുന്നു. കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ. തലക്ക് അകത്തെ ഞരമ്പുകള്‍ ആരോ വലിച്ചു മുറുക്കുന്നു. തലക്കകത്ത് നിന്ന് ചോര ഒഴുകുന്നോ? തൊണ്ട വരളുന്നത്‌ പോലെ. ശ്വാസം മുട്ടുന്നുണ്ട്. വീണ്ടും അര്‍ച്ചനയുടെ കയ്യില്‍ മുറുകെ പിടിച്ചു. മുറുകെ പിടിച്ചാല്‍ തലക്ക് അനുഭവപ്പെടുന്ന ഈ വേദന കുറയുമാരുന്നു. പക്ഷെ പിടിത്തം കിട്ടുന്നില്ല. കയ്യുടെ ബലം പോയെന്നു തോന്നുന്നു. എന്‍റെ കാലുകള്‍ കുഴയുന്നു. ശരീരത്തിന്‍റെ ഭാരം അറിയാനില്ല. ജീവന്‍ എന്‍റെ ശരീരം വിട്ടു പോവുകയാണോ? ഒന്ന് കരയാന്‍ പോലും പറ്റുന്നില്ലെന്നു മനസ്സിലായി.

ഈ മള്‍ട്ടി സ്പെഷ്യാലിറ്റിയില്‍ തീരാന്‍ പോവുകയാണോ എന്‍റെ ജീവിതം? എന്‍റെ സ്വപ്‌നങ്ങള്‍ ഇവിടെ കുഴിച്ചു മൂടേണ്ടി വരുവോ? ഒരിക്കലും നടക്കാന്‍ ഇടയില്ലെങ്കിലും ഒരുപാട് നാളുകൊണ്ട് മനസ്സില്‍ കൊണ്ട് നടക്കുന്നതാ ഒരു ഓള്‍ ഇന്ത്യ ടൂര്‍. അതും ട്രെയിനില്‍. പിന്നെ കൂട്ടുകാരുടെ ഒപ്പം എറണാകുളത്ത് ഒരു ദിവസം മുഴുവന്‍ കറങ്ങി നടക്കണം. മനസ്സിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ കുത്തി കുറിച്ച് വായിക്കുന്നവരെ വട്ടാക്കണം. അങ്ങനെ കേള്‍ക്കുന്നവര്‍ക്ക് ഭ്രാന്തെന്നു തോന്നുന്ന എന്‍റെ ‘അമൂല്യ’ സ്വപ്‌നങ്ങള്‍ ഇവിടെ തീരുമോ??? പടച്ചവനെ അതിനുള്ള ഇട വരുത്തരുതേ എന്നു പ്രാര്‍ഥിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ മനസ്സിലേക്ക് നൂറു ചിന്തകള്‍..

ഞാന്‍ മരിച്ചാല്‍ എന്‍റെ പപ്പായും ഉമ്മായും വീട്ടുകാരും…. ??? അത് പിന്നീടുള്ള കാര്യം.

Advertisementഞാന്‍ മരിച്ചാല്‍ എന്‍റെ മുറിയിലുള്ള സാധന സാമഗ്രികള്‍ ആര് ഉപയോഗിക്കും????!!! വിലപ്പെട്ടതായി ഞാന്‍ വെച്ചിരിക്കുന്ന പലതും ആരെങ്കിലും ഒക്കെ എടുത്തു നശിപ്പിക്കുവോ??? റബ്ബേ ആലോചിക്കാന്‍ വയ്യ.. ജീവിച്ചിരിക്കുമ്പോ ഞാന്‍ പ്രവേശനം നിഷേധിച്ചവര്‍ എന്‍റെ മുറിയില്‍ കയറി നിരങ്ങുമോ?

മരിച്ചു സ്വര്‍ഗത്തിലോ നരകത്തിലോ എത്തുമായിരിക്കും. എന്നാലും ഞാന്‍ ഉപേക്ഷിച്ചു പോയതൊക്കെ മറ്റുള്ളവര്‍ എടുക്കുന്നത് അവിടെ ഞാന്‍ എങ്ങനെ മനസ്സമാധാനത്തോടെ കണ്ടിരിക്കും?? എങ്ങനെ പ്രതികരിക്കും ഞാന്‍?? ഒരെത്തും പിടിയും കിട്ടുന്നില്ല. ആരെയെങ്കിലും ഉടമസ്ഥാവകാശം എല്പ്പിക്കണോ? പക്ഷെ ആരെ? ഇപ്പൊ അതിനുള്ള സമയം കിട്ടുമോ? ഇതൊക്കെ ആലോചിച്ചപ്പോള്‍ വീണ്ടും കണ്ണില്‍ ഇരുട്ട്.. വേദന കൂടുന്നോ കുറയുന്നോ? ഒന്നും അറിയാനില്ല. അയ്യോ മരിച്ചു പോയോ ഞാന്‍? ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ല. ഞാന്‍ മരിച്ചതില്‍ ആരൊക്കെ കരയുന്നുണ്ടാവും? ആരുടേയും മുഖം കാണുന്നില്ല. ഞാന്‍ ഇപ്പൊ എന്ത് ചെയ്യുകയാ? അതും അറിയാനില്ല.

പെട്ടെന്ന് ചുറ്റും ആരുടെ ഒക്കെയോ ശബ്ദം കേള്‍ക്കുന്നു. ഹാവൂ ആശ്വാസം.കണ്ണ് തുറന്നു ചുറ്റും ഒന്ന് നോക്കി കൂടെ നില്‍ക്കുന്ന അര്‍ച്ചനയെ കാണാം. മരിച്ചില്ലാരുന്നോ?

ശ്ശെ!!! ബോധം പോയതാരുന്നു. ഇന്‍ജെക്ഷന്‍ ചെയ്തതിന്‍റെ ഹാങ്ങ്‌ ഓവര്‍. വെറുതെ തെറ്റിദ്ധരിച്ചു. കുറച്ചു സമയം കൊണ്ട് ഈ മനസ്സ് എവിടെയൊക്കെ പറന്നു പോയി. ഭാഗ്യം പോയിട്ട് തിരിച്ചു വന്നല്ലോ. ആലോചിച്ചു കൂട്ടിയതോന്നും ആരും അറിഞ്ഞിട്ടില്ല.അല്ലെങ്കില്‍ മാനം പോയേനെ.

Advertisementമനസ്സ് ഒന്ന് പാറി നടന്നതിന്‍റെ ബില്ല് കണ്ടു വീണ്ടും ബോധം പോയോ? ഏയ് ഇല്ല. കണ്ണ് തുറന്നു തന്നെ ഇരിക്കുകയാ. ( ഹാ എന്തും ആവട്ടെ. കാശ് മുടക്കിയാല്‍ എന്താ ഇപ്പൊ ഇങ്ങനെ ഇതെഴുതാന്‍ പറ്റിയല്ലോ. )

ഇനി എത്രയും വേഗം ഇവിടം വിട്ടു പുറത്തിറങ്ങണം. എത്രയും വേഗം ഈ അന്തരീക്ഷത്തില്‍ നിന്ന് പുറത്തു ചാടണം. അല്ലെങ്കില്‍ ഒരു പക്ഷെ മനസ്സ് ഇനിയും എവിടെയെങ്കിലും പറന്നു പോയി വല്ല മണ്ടത്തരങ്ങളും ചിന്തിച്ചു കൂട്ടിയാലോ???

ഓടി ഇറങ്ങി. ഇനി സമാധാനമായി വീട്ടിലേക്ക്.!!!! 🙂

 109 total views,  2 views today

AdvertisementAdvertisement
Psychology13 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment36 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history1 hour ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment1 hour ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

Entertainment2 hours ago

പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല, നിങ്ങളുടെ പെണ്മക്കൾ ആണ് ! നടി ജുവൽ മേരിയുടെ പോസ്റ്റ്

Entertainment3 hours ago

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment3 hours ago

കേരള പോലീസിനെതിരെ അർച്ചന കവി

Entertainment4 hours ago

ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, പക്ഷെ അവസാനം ഒരാൾ ഹീറോയും ഒരാൾ മോശവുമായി മാറുന്നു

article4 hours ago

കല്യാണം / ലിവിങ് ടുഗതർ ഒക്കെ ആവുന്നതിനു മുൻപ് പെൺകുട്ടികൾ രണ്ട് സെന്റ് എങ്കിലും ഉള്ള ഒരു വീട് വയ്ക്കണം

Space4 hours ago

അഞ്ചു വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ വധു വരന്റെയടുത്തെത്തി

Entertainment4 hours ago

അഭിനയത്തിൽ നിന്നും എന്തുകൊണ്ടാണ് ഇടവേള എടുത്തത് എന്ന് വ്യക്തമാക്കി ഗൗതമി നായർ

Entertainment5 hours ago

ഞാൻ എൻറെ ഹൃദയം ഇവിടെ വച്ചു; വെളിപ്പെടുത്തലുമായി അപർണ ദാസ്.

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment36 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement