സമ്പത്ത് ഏതൊരൂ മനുഷ്യനേയും കുഴക്കുന്ന വിഷയമാണ്. അതുകൊണ്ട് തന്നെ, പട്ടിണിക്ക് നിഷേധത്തിന്റെ മുഖം വരുമെന്നാണല്ലൊ. സാമ്പത്തിക പ്രയാസങ്ങള്‍ മനുഷ്യരെ പല ദുര്‍മാര്‍ഗത്തിലേക്കും കൊണ്ടുപോകും, ആത്മഹത്യയിലേക്ക് വരെ എത്തിപെടുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. ആത്മാവിനോടുള്ള നിഷേധമാണ് ആത്മഹത്യ. എന്നാല്‍ ആത്മഹത്യ സ്‌കോഡുകള്‍ സ്വന്തം ജീവനോടുള്ള നിഷേധമല്ല, മറിച്ചു ടാര്‍ജറ്റ് ചെയ്യുന്നവരോടുള്ള രൂക്ഷമായ മാനസ്സിക എതിര്‍പ്പാണ്.

നാല്പതിനായിരം ഡോളറുണ്ടെങ്കില്‍ വീട് വാങ്ങാം, ആഡംബര കാറുകള്‍ വാങ്ങാം, ഉന്നത് വിദ്യാഭ്യാസം കരസ്ഥമാക്കാം. ഇനി സൌദി അറേബ്യയിലാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു ആത്മഹത്യ സ്‌കോഡ് മെമ്പറേയും വാങ്ങാം!

സിറിയന്‍ അനുകൂല ടീമിന്റെ വകയായി ലോകത്ത് വ്യാപിക്കുന്ന ഒരു ക്ലിപ്പിലെ മെസേജിനെ ചേര്‍ത്താണിത് പറയുന്നത്. [Video removed by Youtube]

പ്രൊസിറിയന്‍ ടീമുകള്‍ തങ്ങളുടെ എതിരാളികളെ സൃഷ്ടിക്കുന്നത് ഇങ്ങിനെയൊക്കെയാണ്. നൂറ് കണക്കിന് കുഞ്ഞുങ്ങളേയും വൃദ്ധന്മാരേയും സ്ത്രീകളേയും കശാപ് ചെയ്തുകൊണ്ടും കുഞ്ഞുങ്ങളെ തട്ടികൊണ്ടുപോയി സൈന്യത്തിന് ഷീല്‍ഡ് വെക്കുന്ന ഇസ്രായേലില്‍ നിന്നും ആശയമുള്‍കൊണ്ട് ഹ്യൂമന്‍ ഷീല്‍ഡുകള്‍ വരെ തീര്‍ക്കുന്ന ബഷാറിന് താന്‍ കാണിച്ച് കൂട്ടുന്ന വൃത്തികേടുകള്‍ക്ക് പകരമായി ജിഹാദികളെ കാണിക്കാന്‍ ഇത്തരം സൃഷ്ടികള്‍കൊണ്ട് സാധിക്കുമെന്ന് സ്വപ്നം കാണുന്നുണ്ടാവും.

ജിഹാദ് എന്നാല്‍ വിശുദ്ധ യുദ്ധമെന്ന് അര്‍ത്ഥമില്ല. ലോകത്ത് ആത്മഹത്യ സ്‌കോഡുകള്‍ പണ്ടുകാലം തന്നെ യുദ്ധത്തില്‍ ഉപയോഗപെടുത്തിയിട്ടുണ്ട്. ചിരിത്രം പരിശോധിക്കുകയാണെങ്കില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ കേരളത്തിലെ ചേരന്മാരാണ് ആത്മഹത്യ സ്‌കോഡുകളുപയോഗിച്ചത് എന്നു കാണാന്‍ കഴിയും. പതിനേഴാം നൂറ്റാണ്ടില്‍ ചൈനക്കാര്‍ തായ്‌വാനെതിരെ ഉപയോഗപെടുത്തിയതും പതിനെട്ടാം നൂറ്റാണ്ടില്‍ പേള്‍ഹാര്‍ബരില്‍ ബെല്‍ജിയക്കാര്‍ തങ്ങളുടെ വൈമാനികരെ രക്ഷിക്കാന്‍ നടത്തിയതും പേര്‍ഷ്യക്കാര്‍ ഡെന്മാര്‍ക്കിന്റെ കോട്ട തകര്‍ക്കാന്‍ പൊട്ടിതെറിച്ചതുമെല്ലാം അത്തരത്തിലുള്ള പഴയ രാഷ്ട്രീയ ചരിത്രമാണ്.

ബിസി. നാലാം നൂറ്റാണ്ടില്‍ ഏതന്‍സുകാര്‍ ആളില്ലാത്ത തീക്കപ്പലുകള്‍ ശത്രുക്കള്‍ക്കെതിരെ ഉപയോഗിച്ചതില്‍ നിന്നും പാഠമുള്‍കൊണ്ടാവണം പതിനെട്ടാം നൂറ്റാണ്ടില്‍ ജോണ്‍ പൌള്‍ ജോണ്‍സ് ശത്രുക്കള്‍ക്കെതിരെ ചാവേര്‍ കപ്പലുകളുണ്ടാക്കിയത്. ശത്രുനിരയുടെ അടുത്തേക്ക് തങ്ങളുടെ കപ്പല്‍ വേഗത്തില്‍ നീക്കി സ്വന്തം കപ്പലിന് തീകൊളുത്തുകയും അതില്‍ നിറച്ച എക്‌പ്ലോസീവ് പൊട്ടിത്തെറിക്കുക വഴി ശത്രുപക്ഷത്തെ ഭയപെടുത്തുകയും ശത്രു കപ്പലിനു കേടുപാടുകളുണ്ടാക്കുകയും ചെയ്തു. പഴയ കേടുവന്ന കപ്പലുകളായിരുന്നു ഉപയോഗപെടുത്തിയതെങ്കിലും കപ്പലിലുണ്ടായിരുന്നത് െ്രെടനിങ് ലഭിച്ച യുവ സൈനികരായിരുന്നു. ഈ തന്ത്രം തന്നെയാണ് സ്പാനീഷ് ആര്‍മഡക്കെതിരെ ഇംഗീഷുകാര്‍ ഉപയോഗപ്പെടുത്തിയതും പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലീഷുകാര്‍ ഫ്രാന്‍സിന്റെ നാവിക കപ്പലുകളെ തകര്‍ക്കാന്‍ ഇന്ധനം നിറച്ച കപ്പലുകള്‍ ഉപയോഗപ്പെടുത്തിയതുമെല്ലാം ആത്മഹത്യ സ്‌കോഡുകളെ ഉപയോഗിച്ചായിരുന്നു. ലോക മഹാ യുദ്ധങ്ങളില്‍ ജപ്പാന്റെ ആത്മഹത്യ സ്‌കോഡുകള്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളാണല്ലൊ.

രാഷ്ട്രീയവും വംശീയവും മതപരവുമായ കാരണങ്ങളാലും ആത്മഹത്യ സ്‌കോഡുകള്‍ രൂപപെട്ടിട്ടുണ്ട്. മുകളില്‍ പറഞ്ഞവയെല്ലാം രാഷ്ട്രീയ കാരണങ്ങള്‍ ആയിരുന്നു എങ്കില്‍ നാസികള്‍, മംഗോളിയര്‍, സിംഹളര്‍, തമിഴര്‍ തുടങ്ങിയവരും സയണിസ്റ്റുകളുമെല്ലാം വംശീയമായിരുന്നു. വംശീയ പ്രശ്‌നങ്ങളെ നേരിടാന്‍ തമിഴ് പുലികള്‍ ഉപയോഗപെടുത്തിയ വലിയൊരൂ ആയുധമായിരുന്നു ആത്മഹത്യ സ്‌കോഡ്. അതില്‍ അതില്‍പെട്ട ഒരാളാണല്ലൊ രാജീവ് ഗാന്ധിയുടെ ജീവനെടുത്തത്. കുരിശ് യുദ്ധവും, ഇന്നു കാണുന്ന ജിഹാദ് സ്‌കോഡുകളും മതപരവും. മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമായി മതങ്ങളുടെ പേരിലുള്ള സ്‌കോഡുകള്‍ക്ക് മരണ ശേഷമുള്ള ജീവിതത്തെ പ്രൊജക്റ്റ് ചെയ്തായിരുന്നു ആളുകളെ ഉപയോഗപെടുത്തിയിരുന്നത്. കുരിശ് യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കും മരണപെടുന്നവര്‍ക്കും നേരെ സ്വര്‍ഗത്തിലേക്കുള്ള ടികറ്റ് വില്പനയായിരുന്നു നടത്തിയിരുന്നത്. അതുപോലെ തന്നെയാണ് ആത്മഹത്യ ജിഹാദുകളിലും കാണുക. യഥാര്‍ത്ഥത്തില്‍ മനുഷ്യരെ െ്രെബന്‍ വാഷ് ചെയ്തുകൊണ്ട് സാഹചര്യങ്ങളെ മുതലാക്കുന്നതാണ് അത്തരത്തിലുള്ളവയില്‍ അധികവും. സ്വന്തം കുടുബം മൊത്തത്തില്‍ ഉന്‍മൂലനം ചെയ്യപെട്ട ഒരാള്‍ സ്വയം തിരഞ്ഞെടുക്കുന്നവയും, അത്തരത്തിലുള്ളവരെ കണ്ടെത്തി തങ്ങളുടെ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്നവരും അഫ്ഗാനിലും ഇറാക്കിലും തുടങ്ങി പല ഭാഗത്തും ധാരാളം നിരപരാധികളുടെ ജീവനെടുക്കുന്നു.

ഇന്ന് കാണുന്ന ആത്മഹത്യ സ്‌കോഡുകളുടെ മനശാസ്ത്രം മനസ്സിലാക്കുകയാണെങ്കില്‍, ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അവര്‍ പുഞ്ചിരിയോടെ സ്വയം പൊട്ടിതെറിക്കുന്നു എന്നാണ്. അതി ശക്തമായ മാനസ്സിക പരിവര്‍ത്തനത്തിന് വിധേയമായിട്ടാണ് ആത്മഹത്യ സ്‌കോഡുകള്‍ രൂപപെടുന്നത്. ചിലത് സാഹചര്യങ്ങളില്‍ മാനസ്സികമായി സ്വയം രൂപപെടുന്നു. അമേരിക്കന്‍ മിലിട്ടറികള്‍ക്കുള്ളില്‍ നടന്ന വെടിവെപ്പ് മിലിട്ടറി പ്രവര്‍ത്തനങ്ങളില്‍ മനം നൊന്ത് സ്വന്തം മിലിട്ടറിക്കെതിരെ ആയുധമെടുത്തതായിരുന്നല്ലൊ, മാത്രമല്ല, ഇന്ന് അമേരിക്കന്‍ മിലിട്ടറി ഏറ്റവും വലിയ പ്രശ്‌നമായി അഭിമുഖീകരിക്കുന്നത് സൈനികരുടെ ആത്മഹത്യയാണ്. അതിനവരെ പ്രേരിപ്പിക്കുന്നത് ഇതുവരെ അവരുടെ കൈകളാന്‍ നടത്തപെട്ട അക്രമണങ്ങളും യുദ്ധത്തില്‍ വന്ന പരിക്കുകളും മാനസ്സിക പ്രശ്‌നങ്ങളുമാണ്. ഒരു ഭാഗത്ത് അവരാല്‍ എല്ലാം നഷ്ടപെട്ടവര്‍ സ്വയം പൊട്ടിതെറിക്കുന്നു, മറുഭാഗത്ത് സ്വന്തം ചെയ്തികളില്‍ മനപ്രയാസം കാരണം ജീവന്‍ അവസാനിപ്പിക്കുന്നു. ദിവസവും ഒരു ആത്മഹത്യ എന്ന നിലയില്‍ അമേരിക്കന്‍ സൈനികരുടെ ആത്മഹത്യ വളരെ കൂടിയതായി മീഡിയകളില്‍ ചര്‍ച്ച ചെയ്യപെട്ടതാണല്ലൊ.

ഇവിടെ ജിഹാദി ബോംബിനെ കുറിച്ചാണ് പറയാനുള്ളത്. ‘ജിഹാദി’ ബോംബായി പൊട്ടിതെറിച്ചില്ലെങ്കിലും വാര്‍ത്ത പൊട്ടിക്കേണ്ടവര്‍ പൊട്ടിച്ചു കഴിഞ്ഞു, അതുമുഖേനയുള്ള രാഷ്ട്രീയ മുതലെടുപ്പും നടന്നുകൊണ്ടിരിക്കുന്നു. പല ജിഹാദി ബോബിനെ പോലെ ജനശ്രദ്ധ തിരിക്കാന്‍ വേണ്ടി സൃഷ്ടിക്കപെട്ടതാണ് ഈ വാര്‍ത്ത. സിറിയന്‍ ഗവണ്മെന്റിന്റെ നിഷ്ഠൂരമായ കൊലയില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാന്‍ ആത്മഹത്യ ബോംബറെ സ്വന്തം പിതാവ് ലേലത്തില്‍ വിലപേശുന്ന രംഗം സൃഷ്ടിച്ചെടുത്തിരിക്കുന്നു. സിറിയയും ഇറാനും ചേര്‍ന്നു നടത്തുന്ന നരയായാട്ട് ഈ ഒരൂ മൃഗീയത നിറഞ്ഞ ചിത്ര രചനയിലൂടെ തുടച്ചുമാറ്റാവുന്നതല്ല. സിറിയയെ പിന്തുണക്കുന്ന റഷ്യക്കും ചൈനക്കും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ളത് കൊണ്ട് അവരും ഇതിന്റെ പ്രചാരകരാവുന്നു!അറവുശാലയിലേക്ക് വില്‍ക്കുന്നത് പോലെ സ്വന്തം മകനെ ആത്മഹത്യ ബോംബിന് ലേലം വിളിച്ച് കാശുനേടാന്‍ മാത്രം സമ്പത്ത് മോഹികളാണെന്ന് വരുത്തി തീര്‍ക്കുന്നത് തന്നെ മതിയാവും ആ ചിത്രം ഹോക്‌സാണെന്ന് പറയാന്‍.

ഇക്കാലത്ത് മക്കളെ വിറ്റ് കാശാക്കുന്നവര്‍ ഇല്ലാതില്ല, എന്നാല്‍ പോലും അച്ചന്റെ കൂടെ മകനും സന്തോഷത്തില്‍ പങ്കുചേരുന്നത് കാണുമ്പോള്‍ സ്വീകാര്യത ചോദ്യം ചെയ്യപെടുന്നു. മുകളില്‍ സൂചിപ്പിച്ചത് പോലെ ആരെങ്കിലും മതപരമായ് സ്വര്‍ഗീയ ജീവിതമായി അവരുടെ ലക്ഷ്യമായി പറഞ്ഞുകൊടുത്തതെങ്കില്‍ കാശിന്റെ വിലപേശല്‍ നടത്തുകയുമില്ല. ഇവിടെ ബാപ്പയും മോനും വളരെ സന്തോഷത്തോടെ വില പേശുകയും, സ്വന്തം മകനെ ഇത്തരത്തില്‍ മാര്‍ക്കറ്റില്‍ വിറ്റതിന്റെ കണക്ക് പറയുകയും ചെയ്യുന്നത് കാണുമ്പോള്‍ അത്രമാത്രം കാശിന് കൊതിയുള്ളവര്‍ സ്വന്തം ജീവന്‍ വെടിയാന്‍ കൂട്ട് നില്‍ക്കില്ല എന്നു തന്നെ ഉറച്ചുപറയാം, മറ്റേതോ ലേലം വിളിയുമായി ബന്ധപെട്ടതിനെ രൂപപെടുത്തിയെടുത്ത ക്ലിപ്പാകാം, ഹോക്‌സാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ ചാനല്‍ വാര്‍ത്തയെ വലുതാക്കി പറഞ്ഞ അവസാനത്തില്‍ ചേര്‍ത്തുപറയുകയുണ്ടായി.

എതായാലും വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ സൌദിയയുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്തും സിറിയയില്‍ സംഭവിക്കുന്ന കുഴപ്പങ്ങള്‍ക്ക് കാരണം സൌദി ജിഹാദികളുമാണെന്ന് പറഞ്ഞു പരത്തുന്നത് കൊണ്ടൊന്നും സിറിയന്‍ ഇറാന്‍ അച്ചുതണ്ടിന്റെ പൈശാചിക പ്രവര്‍ത്തനങ്ങളെ ലോകം കുറച്ചുകാണില്ല.

You May Also Like

ഡോക്ടര്‍മാരുടെ വളിപ്പുകള്‍

രോഗി ഡോക്ടറോട് : സാര്‍ താങ്കള്‍ പറഞ്ഞത് എനിക്ക് ന്യൂമോണിയാ ആണെന്നല്ലേ . ഇതുപോലെ എന്റെ അയല്‍പക്കക്കാരനെ ന്യൂമോണിയാ ആണെന്നുപറഞ്ഞു ഒരു ഡോക്ടര്‍ ചികിത്സിച്ചു . പക്ഷെ അയാള്‍ക്ക്‌ ക്ഷയരോഗമായിരുന്നു .അങ്ങനെ അയാള്‍ മരിച്ചു പോയി .എനിക്കും അങ്ങനെയെങ്ങാനും സംഭവിക്കുമോ എന്നാണ് എന്റെ ഭയം ഡോക്ടര്‍ : താന്‍ ധൈര്യമായിരിക്കൂ . എന്നെ തനിക്കു വിശ്വസിക്കാം .ഞാന്‍ ന്യൂമോണിയാ ആണെന്ന് പറഞ്ഞു ചികിത്സിച്ചവര്‍ എല്ലാവരും ന്യൂമോണിയാകൊണ്ട് തന്നെയാണ് മരിച്ചിട്ടുള്ളത് .

കൊടും കുറ്റവാളികളുടെ സ്ഥാനത്ത് നിങ്ങളുടെ ഫോട്ടോ കണ്ടാല്‍ [വീഡിയോ]

എപ്പോഴെങ്കിലും നിങ്ങള്ക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ ഒരു എയര്‍പോര്‍ട്ടിലോ റെയില്‍വേ സ്റ്റേഷനിലോ ഇരിക്കുമ്പോള്‍ തൊട്ടു മുന്‍പില്‍ ഇരിക്കുന്ന ആളുടെ കയ്യിലുള്ള പത്രത്തില്‍ നിങ്ങളുടെ ഫോട്ടോ. കൊടും കുറ്റവാളിയെ തിരയുന്നു എന്ന പേരില്‍ . എന്താകും അപ്പോള്‍ നിങ്ങളുടെ അവസ്ഥ? അടുത്തതായി കാണിക്കുന്നത് എയര്‍പോര്‍ട്ടിലെ ടിവിയിലെ നിങ്ങളുടെ പടം. വാര്‍ത്ത‍ അത് തന്നെ. നിങ്ങളെന്തു ചെയ്യും അപ്പോള്‍ ? എഴുന്നേറ്റ്‌ ഓടുമോ? അല്ലെങ്കില്‍ അപ്പോള്‍ തന്നെ ഹൃദയാഘാതം വന്ന് കുഴഞ്ഞു വീഴുമോ?

ലക്‌നൌവില്‍ കണ്ടത് പറക്കുംതളിക തന്നെയോ..? ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

അമിത് ത്രിവേദി എന്ന പ്രദേശവാസി അത് സംശയം ജനിപ്പിക്കുന്ന ഇതുവരെ കണ്ടിട്ടില്ലാത്ത എന്തോ ഒന്നാണെന്ന ആണയിടുന്നു.

അശ്ലീലതയാരോപിച്ച് കൈമുട്ടുകളുടെ ചിത്രം നീക്കം ചെയ്ത ഫേസ്ബുക്ക് വെട്ടിലായി!

സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ ഉടനടി ഫേസ് ബുക്ക് നടപടിയെടുക്കുമെന്ന്‍ ഒരു തവണ കൂടി തെളിയിച്ചെങ്കിലും ഒരു സ്ത്രീയുടെ കൈമുട്ടുകള്‍ അവളുടെ നഗ്നമായ മാറുകള്‍ ആണെന്ന് തെറ്റിദ്ധരിച്ചു ഫോട്ടോ നീക്കം ചെയ്ത ഫേസ് ബുക്ക് ആകെ വെട്ടിലായി. ഫേസ് ബുക്കിന്റെ ‘ടേംസ് ആന്‍ഡ്‌ കണ്ടീഷന്‍സ്’ ഒന്ന് ടെസ്റ്റ്‌ ചെയ്യാനായി Theories of the deep understanding of things എന്ന ഫേസ് ബുക്ക് പേജ് അടുത്തയിടയ്ക്ക് ബാത്ത് ടബ്ബില്‍ കുളിക്കുന്ന ഒരു യുവതിയുടെ ചിത്രം പോസ്റ്റ്‌ ചെയ്യുകയായിരുന്നു. ചിത്രത്തില്‍ യുവതി, തന്റെ കൈമുട്ടുകള്‍ രണ്ടും തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയില്‍ ടബ്ബിന്റെ ഇരുവശത്തേക്കും വെച്ചത്, നഗ്നമായ മാറുകള്‍ ആണെന്ന് തെറ്റിദ്ധരിച്ച ഫേസ് ബുക്ക് ചിത്രം ഉടനടി നീക്കം ചെയ്യുകയായിരുന്നു.