Featured
മരണപ്പെട്ടവര്‍ക്ക് ഫേസ്ബുക്കില്‍ ശാപമോക്ഷം കിട്ടുന്നു
നമ്മള് പല ഫേസ്ബുക്ക് ഉപഭോക്താക്കളും മരിച്ചാലും പലരുടെ പ്രൊഫൈല്‍ പഴയ രൂപത്തില്‍ തന്നെ നില്‍ക്കുന്നത് കാണാം. ഇങ്ങനെ പ്രേതങ്ങളായി ലക്ഷക്കണക്കിന് പ്രൊഫൈലുകള്‍ ആണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ അലയുന്നത്. ഇവര്‍ക്കൊക്കെ ശാപമോക്ഷം നല്കുവാന് ഫേസ്ബുക്ക് ഒരുങ്ങുന്നു. ഇങ്ങനെ മരിച്ചവരുടെ പ്രൊഫൈലുകള്‍ ഹോള്‍ഡ് ചെയ്തു വെക്കുവാനുള്ള സംവിധാനം ഫേസ്ബുക്ക് ഒരുക്കുന്നു എന്നാണ് വാര്‍ത്ത. അങ്ങിനെ ആകുമ്പോള്‍ അത്തരക്കാരുടെ പ്രൊഫൈലില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സാധിക്കും.
90 total views

അതെ സമയം വളരയധികം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള സര്‍വീസ് ആയത് കൊണ്ട് ഒരാള്‍ മരിച്ചതായി പ്രഖ്യാപിക്കുവാന്‍ ഫേസ്ബുക്ക് കുറെ നിബന്ധനകള്‍ വെക്കാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ മരിക്കാത്ത പലരെയും നാളെ ഫേസ്ബുക്ക് കൊന്നെന്നും വരാം. Memorialization Request എന്ന പേരില്‍ ഇതിനായി ഒരു പേജ് തന്നെ ഫേസ്ബുക്ക് ഒരുക്കുകയാണ്.അതിലെ ഒരു ഫോം ഫില്‍ ചെയ്തു സബ്മിറ്റ് ചെയ്താലേ ഫേസ്ബുക്ക് ഒരാളെ മരിച്ചതായി പ്രഖ്യാപിക്കുകയുള്ളൂ. ഇങ്ങനെ ഫോം ഫില്‍ ചെയ്യുന്ന കക്ഷിക്ക് മരിച്ച ആളുടെ പേരുമായി സാമ്യം വേണം. എന്നാലെ ഫേസ്ബുക്ക് അത് പരിഗണിക്കൂ.
ഇങ്ങനെ ഒരാളുടെ പ്രൊഫൈല്‍ മരിച്ചതായി ഫേസ്ബുക്ക് പ്രഖ്യാപിച്ചാല്‍ അയാളുടെ പ്രൊഫൈല്‍ പിന്നീട് സൈഡ്ബാറില്‍ നിന്നും ടൈംലൈനില്‍ നിന്നും എന്തിനേറെ ഫ്രെണ്ട് സജക്ഷനുകളില്‍ നിന്നും സെര്‍ച്ചില്‍ നിന്നും വരെ അപ്രത്യക്ഷമാകും.
മരിച്ചവരുടെ അക്കൌണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനും ഇത് കൊണ്ട് സാധിക്കും.
91 total views, 1 views today