1

യു എസ്സിലെ ഒറെഗണ്‍ സ്റ്റേറ്റിലെ ഈ അമ്മ വിചിത്രമായ ഒരു പോരാട്ടത്തിലാണ്. തന്‍റെ മരണപ്പെട്ടുപോയ മകന്റെ ഫേസ്ബുക്ക് അക്കൌന്റ്റ്‌ തിരിച്ചു കിട്ടുവാനുള്ള ശ്രമത്തിലാണ് ഈ അമ്മ. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മരണപ്പെട്ട മകന്റെ അക്കൌണ്ടിലെ ഫോട്ടോകളും മെസേജുകളും മറ്റു ഓര്‍മ്മകളും നഷ്ടപ്പെട്ടു പോവാതിരിക്കാന്‍ വേണ്ടിയാണ് ഈ അമ്മയുടെ പോരാട്ടം.

തങ്ങളുടെ ജീവിതത്തിനിടയില്‍ ഏതൊരാളും ഇത്തരം ഒരു ഘട്ടത്തെ നേരിടേണ്ടി വരുമെന്ന് കരണ്‍ വില്ലിംസ് എന്ന ഈ അമ്മ പറയുന്നു. 22 വയസ്സുണ്ടായിരുന്ന തന്റെ മകന്‍ 2005 ലാണ് ഒരു മോട്ടോര്‍സൈക്കിള്‍ ആക്സിഡന്റില്‍ കൊല്ലപ്പെടുന്നത് എന്ന് ഈ അമ്മ ദുഖത്തോടെ ഓര്‍ക്കുന്നു.

ഒറെഗണ്‍ ലെജിസ്ലേച്ചര്‍ ഈ അമ്മയുടെ ആവശ്യത്തെ അനുഭാവപൂര്‍വം ആണ് പരിഗണിക്കുന്നത്. മരണപ്പെട്ടവരുടെ ഡിജിറ്റല്‍ സ്വത്ത്‌ അവരുടെ ബന്ധുക്കള്‍ക്ക് ലഭ്യമാക്കുവാന്‍ നിയമം വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇതിനായി ഫേസ്ബുക്കില്‍ സമ്മര്‍ദം ചെലുത്തുവാന്‍ ആണ് അവരുടെ തീരുമാനം. പക്ഷെ ഒരു വ്യക്തിയുടെ സ്വകാര്യ വിവരം മറ്റൊരാള്‍ക്ക് കൈമാറുവാന്‍ പാടുള്ളതല്ല എന്ന യു എസ് നിയമം ആണ് ഇവര്‍ക്ക് വിലങ്ങു തടിയാവുന്നത്.

എല്ലാവരും ഈ അമ്മയുടെ ആവശ്യങ്ങള്‍ക്ക് അനുകൂലമായാണ് പ്രതികരിക്കുന്നത്. പക്ഷെ ഇപ്പോഴുള്ള സ്ട്രോങ്ങ്‌ നിയമം ആണ് പ്രശ്നക്കാരന്‍ എന്ന് ടെക് കമ്പനികളുടെ അസോസിയേഷന്‍ ആയ ടെക്നെറ്റിന്റെ വൈസ്‌ പ്രസിഡന്റ് ജിം ഹോളി പറയുന്നു.

എന്തായാലും ഈ അമ്മയുടെ അവസാന കാലത്തെ ആവശ്യം അവിടത്തെ ഭരണകൂടം അനുഭാവപൂര്‍വം പരിഗണിക്കും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.

You May Also Like

പ്രമുഖനടന്മാർ പടച്ചുവിടുന്ന “പാൻ-ഇന്ത്യൻ” പടങ്ങൾ ചക്രശ്വാസം വലിക്കുമ്പോൾ അത്ഭുതമാണ് കാർത്തികേയ 2

Rahul R ചില പ്രമുഖ നടൻമാർ ഞങ്ങൾ 200കോടിയിൽ നിന്നെ കളക്ഷൻ എണ്ണിതുടങ്ങുന്നുള്ളൂ എന്ന് പറഞ്ഞ്…

കള്ളം പറയുന്നവര്‍ക്കിനി രക്ഷയില്ല.

കള്ളം കണ്ടുപിടിക്കാന്‍ ലൈ ഡിറ്റക്ടര്‍ ഉണ്ടെങ്കിലും അതിനെല്ലാം ഒരു പരിധി ഉണ്ട്. നല്ല രീതിയില്‍ കള്ളം പറയാന്‍ അറിയാവുന്നവര്‍ക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയും. ശ്വാസം നിയന്ത്രിക്കുകയും മുഖഭാവം വ്യത്യാസം വരുത്താതെ സൂക്ഷിക്കുകയും മറ്റും ചെയ്യുക വഴി ഒരു വിധത്തിലുള്ള എല്ലാ പരീക്ഷണങ്ങളെയും ഒരു നല്ല കള്ളനോ കള്ളിക്കോ അതിജീവിക്കുവാന്‍ കഴിയും.

ഓൺലൈൻ റമ്മി കളിച്ചു ലക്ഷങ്ങൾ നഷ്ടമായി ആത്മഹത്യ ചെയ്ത ഏഷ്യാനെറ്റ് ക്യാമറാമാന്റെ സുഹൃത്തിന്റെ കുറിപ്പ്

ഓൺലൈൻ റമ്മി കളിച്ചു ഒരുപാട് പേര് പേർ ആത്മഹത്യ ചെയ്യുന്നു ,അവസാനമായി ഈ ആഴ്ച ഏഷ്യാനെറ്റ്…

അക്കാഡമി അവാർഡിന്റെ തൊണ്ണൂറ്റിമൂന്ന് വർഷത്തെ ചരിത്രത്തിൽ വെറും രണ്ടേ രണ്ട് പെണ്ണുങ്ങൾക്ക്

മികച്ച സംവിധാനത്തിനുള്ള ഓസ്കാർ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ചിത്രത്തിൽ – ക്ലോയി ഷാവോ. അതായത്, അക്കാഡമി അവാർഡിന്റെ തൊണ്ണൂറ്റിമൂന്ന് വർഷത്തെ ചരിത്രത്തിൽ വെറും രണ്ടേ രണ്ട്