മരണാനന്തര ചടങ്ങിനിടെ മരിച്ചയാള്‍ എണീറ്റ്‌ വന്നു !

Is-Meera-Jasmine-alcoholic1

മരണാനന്തര ചടങ്ങിനിടെ മരിച്ചയാള്‍ എണീറ്റ്‌ വന്നാല്‍ എങ്ങിനെ ഇരിക്കും? നിങ്ങള്‍ പേടിച്ചോടില്ലേ ? എന്നാല്‍ അത്തരം ഒരു സംഭവം നടന്നിരിക്കുന്നു. അങ്ങ് സിംബാബ്‌വെയിലാണ് മരണാനന്തര ചടങ്ങ് നടത്തുന്നവര്‍ ചിതറി ഓടിയത്.

34കാരനായ ഡാമാ സാന്തെയുടെ ശവസംസ്‌കാരച്ചടങ്ങ് നടക്കുന്നതിനിടെയാണ് ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ എഴുന്നേറ്റത്. ശവപ്പെട്ടിയില്‍ കിടന്നിരുന്ന ഡാമയുടെ കാലുകള്‍ അനങ്ങുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ബന്ധുക്കളില്‍ ചിലര്‍ പേടിച്ചോടിയെങ്കിലും മറ്റുള്ള ചില ഉടനെ തന്നെ ഡാമയെ ആശുപത്രിയിലെത്തിച്ചു.

ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഡാമാ സാന്തെ തിങ്കളാഴ്ചയാണ് ‘മരിച്ചത്’ എന്നാണ് ബന്ധുക്കള്‍ പറയുന്നത്‌. എന്നാല്‍, തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മ വരുന്നില്ലെന്ന് ആശുപത്രിയില്‍ ജീവനോടെയിരിക്കുന്ന സാന്താ മാധ്യമങ്ങളോട് പറഞ്ഞു.

മരിച്ചെന്നു കരുതിയയാള്‍ ജീവനോടെ തിരിച്ചു വന്നെങ്കിലും ഇപ്പോഴും സംഭവം വിശ്വസിക്കാന്‍ ബന്ധുക്കള്‍ക്കായിട്ടില്ല. ഇയാള്‍ പ്രേതമാണോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്.