Cooking
മരിക്കും മുന്‍പേ മസാല ദോശ കഴിച്ചില്ലെങ്കില്‍ ലൈഫ് കട്ടപ്പൊക
ജീവിതത്തില്‍ ഒരു തവണയെങ്കിലും മസാല ദോശ കഴിക്കൂ. മരിക്കുന്നതിനു മുന്‍പെങ്കിലും, ഇല്ലെങ്കില്‍ നിങ്ങളുടെ ജീവിതം കട്ടപ്പൊക അല്ലെങ്കില്‍ വേസ്റ്റ്. പറയുന്നത് വേറാരുമല്ല, വേള്‍ഡ് ഫേമസ് ഹഫിങ്ടണ്‍ പോസ്റ്റ് തന്നെയാണ്. ഹഫിങ്ടണ്‍ പോസ്റ്റിനെ അറിയില്ലേ? ലോകമെങ്ങും ഏറെ വായനക്കാരുള്ള വെബ് പോര്‍ട്ടല്‍, പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി അരിയാന ഹഫിങ്ടണ്‍ 2005ല്‍ തുടങ്ങിയ ലിബറല്‍ ന്യൂസ് സൈറ്റ്, 2011 ഫെബ്രുവരി മുതല്‍ AOL ന്റെ സന്തതി, എന്നാലും അരിയാന തന്നെ ചീഫ് എഡിറ്റര്‍ ആയി തുടരുന്നു. ഇപ്പോള്‍ ലോകത്തെ മുന്‍ നിര വെബ്സൈറ്റുകളില്‍ ഒന്നായി അറിയപ്പെടുന്നു. ഇതൊന്നും കൂടാതെ ഈ ലേഖകന്റെ ഇഷ്ട്ടപ്പെട്ട വെബ്സൈറ്റുകളില്‍ ഒന്ന് എന്നും പറയാം.
117 total views, 1 views today

ജീവിതത്തില്‍ ഒരു തവണയെങ്കിലും മസാല ദോശ കഴിക്കൂ. മരിക്കുന്നതിനു മുന്‍പെങ്കിലും, ഇല്ലെങ്കില്‍ നിങ്ങളുടെ ജീവിതം കട്ടപ്പൊക അല്ലെങ്കില്‍ വേസ്റ്റ്. പറയുന്നത് വേറാരുമല്ല, വേള്‍ഡ് ഫേമസ് ഹഫിങ്ടണ്‍ പോസ്റ്റ് തന്നെയാണ്. ഹഫിങ്ടണ്‍ പോസ്റ്റിനെ അറിയില്ലേ? ലോകമെങ്ങും ഏറെ വായനക്കാരുള്ള വെബ് പോര്‍ട്ടല്‍, പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി അരിയാന ഹഫിങ്ടണ്‍ 2005ല്‍ തുടങ്ങിയ ലിബറല്‍ ന്യൂസ് സൈറ്റ്, 2011 ഫെബ്രുവരി മുതല്‍ AOL ന്റെ ദത്തുപുത്രന്, എന്നാലും അരിയാന തന്നെ ചീഫ് എഡിറ്റര്‍ ആയി തുടരുന്നു. ഇപ്പോള്‍ ലോകത്തെ മുന്‍ നിര വെബ്സൈറ്റുകളില്‍ ഒന്നായി അറിയപ്പെടുന്നു. ഇതൊന്നും കൂടാതെ ഈ ലേഖകന്റെ ഇഷ്ട്ടപ്പെട്ട വെബ്സൈറ്റുകളില്‍ ഒന്ന് എന്നും പറയാം.
ഇനി നമുക്ക് കാര്യത്തിലേക്ക് വരാം. ഏതൊരാളും മരിക്കുന്നതിനു മുന്‍പേ കഴിച്ചിരിക്കേണ്ട 10 വിഭവങ്ങളില്‍ ഒന്നായാണ് ഇന്ത്യന്‍ മസാല ദോശയെ ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വയറ്റര് എന്ന ട്രാവല്‍ ബ്ലോഗാണ് ഹഫിങ്ടണ്‍ പോസ്റ്റിന് വേണ്ടി രുചിപ്പട്ടിക തയാറാക്കിയിരിക്കുന്നത്. മസാല ദോശയും ജീരക ചട്ണിയും ചേര്‍ത്തുള്ള ഭക്ഷണം സമാനതകളില്ലാത്തതാണെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് വാഴ്ത്തുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തയാറാക്കിയ 10 Foods Around The World To Try Before You Die എന്ന പട്ടികയിലാണ് ദക്ഷിണേന്ത്യന്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ മെനുവില്‍ തിളക്കമുള്ള വിഭവമായ മസാല ദോശ ഉള്‍പ്പെട്ടത്.
ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നത് ഇങ്ങനെ വായിക്കാം,
If one subcontinental meal could persuade a committed carnivore to order vegetarian, my vote would go to a masala dosa in South India. The plate-covering, paper-thin pancake is made from rice and lentils, cooked to lacy perfection on a hot griddle. What creates the flavor is a spiced concoction of mashed cooked potatoes and fried onions, served with a liberal dose of garlicky chutney.
ഉരുളക്കിഴങ്ങും വഴറ്റിയ ഉള്ളിയും ചേര്‍ത്തുള്ള മസാലയും ഉഴുന്നും അരിയും ചേര്‍ത്തു കടലാസ് കനത്തിലുണ്ടാക്കിയ ദോശയ്ക്കുള്ളില്‍ പൊതിയുന്നതും ചൂടോടെ ചട്നി കൂട്ടി കഴിക്കുന്നതുമെല്ലാം പറയുന്നത് കണ്ടാല്‍ ഡെയിലി മസാല ദോശ കഴിക്കുന്നവര്‍ക്ക് വരെ വായില്‍ വെള്ളമൂറും.
പ്രധാനമായും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി കൊണ്ടാണ് ഈ ലേഖനം വന്നിരിക്കുന്നത്. ഇവയുടെ കൂടെ തന്നെ ഫ്രാന്‍സുകാരുടെ എസ്കാര്ഗോട്സ്, ചൈനയുടെ പെക്കിങ് ഡക്ക്, യുഎസിന്റെ ബാര്‍ബിക്യു റിബ്സ്, ജപ്പാന്റെ ടെപ്പന്യകി , മലേഷ്യയിലെ കടല്വിഭവക്കറിയായ ലാക്സ, തായ്ലന്ഡിലെ പച്ചപ്പപ്പായ സലാഡ് എന്നിവയുമുണ്ട് പട്ടികയില്‍..
ഏതായാലും ഇങ്ങനെ ഒരു ലേഖനം നമ്മുടെ സ്വന്തം മസാല ദോശക്കു ഒരു പ്ലസ് പോയിന്റ് ആകുമെന്ന് പ്രതീക്ഷിക്കാം. നാളെ മുതല്‍ നഗരങ്ങളിലെ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ക്ക് മുന്നില്‍ വെള്ളക്കാരുടെ നിര പ്രതീക്ഷിക്കാം നമുക്ക്.
118 total views, 2 views today