മരണശേഷവും തന്റെ സമ്പാദ്യത്തിന്റെ മൂല്ല്യം കൂട്ടുന്നവരില്‍, ആരെയും നമുക്കിന്നു കാണാന്‍ കഴിയില്ല. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തനാണ് പ്രശസ്ത പോപ് ഗായകന് മൈക്കില്‍ ജാക്സണ്. 2009ഇല് മരണപ്പെടുമ്പോള്‍ അദ്ദേഹം കോടീശ്വരനായിരുന്നു. എന്നാല്‍ തന്റെ മരണശേഷം താന്‍ പാടിയ എസ്കേപ്പ് എന്ന സംഗീത ആല്‍ബം പുറത്തിറങ്ങുകയും, അതിന്റെ വിറ്റുവരവുകള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം കുത്തനെ ഉയര്‍ത്തുകയും ചെയ്തു.
ഫോബ്സ് മാസിക പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് ഈ നേട്ടം മൈക്കില്‍ ജാക്സനാണെന്ന് ലോകം അറിഞ്ഞത്. മുന്‍വര്‍ഷങ്ങളില്‍ ഫോര്‍ബ്സ് പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരുന്ന പ്രശസ്ത ഗായകന് എല്‍വിസ് പ്രസ്ലി ഇത്തവണ രണ്ടാംസ്ഥാനത്താണ്. 5.5 കോടി ഡോളറാണ്(338.30 കോടി) അദ്ദേഹത്തിന്റെ വരുമാനം.