മരിയ – കഥ

475

ഹോട്ടലിനു താഴെ ഉള്ള ഓപ്പണ്‍ കാഫെയില്‍ വന്നു ഒരു കാപ്പിയും ഓര്‍ഡര്‍ ചെയ്തു മേശമേലുള്ള ജര്‍മന്‍ പത്രം വെറുതെ മറിച്ച് നോക്കിയിരുന്നു. സമയം എട്ടു മണിയോടടുതെങ്കിലും വെയ്‌ലിനു തീരെ ചൂടില്ല. ‘വെന്‍ ഡിട യു സ്റ്റാര്‍ട്ട് രീടിംഗ് ജര്‍മന്‍?’ , ചോദ്യം കേട്ട് മുഖം ഉയര്‍ത്തി നോക്കുമ്പോള്‍ മുന്നില്‍ എങ്ങോ കണ്ടു മറന്ന മുഖം. പരിസരം മറന്നു ഞാന്‍ ചാടി എഴുന്നേറ്റു, ‘ മരിയ , നീ ഇവിടെ..?’. ‘അത് ശരി, ഹാംബര്‍ഗില്‍ വന്നിട്ട് എന്നോട് ഇത് ചോദിക്കണം. ഇതെന്റെ നാടാണ്’, അവള്‍ പറഞ്ഞുകൊണ്ടെന്നെ ആലിംഗനം ചെയ്തു.

അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു, പതുക്കെ അവള്‍ തെങ്ങുന്നുന്‌ടെന്നു എനിക്ക് തോന്നി. കണ്ണടച്ച് ഞാന്‍ അവളെ മുറുകെ പുണര്‍ന്നു. കണ്ണ് തുറന്നപ്പോള്‍ എനിക്കും കരച്ചില്‍ വന്നു. ഞങ്ങളുടെ നേരെ നടന്നടുക്കുന്നത് എന്റെ ഭാര്യ സമീരയാണ്. മരിയ എന്നെ വിടുന്നില്ല, ഞാനും തേങ്ങിപ്പോയി.. പതുക്കെ പിടി വിടുവിച്ചു ഞാന്‍ അവളെ കസേരയില്‍ ഇരുത്തി. ഇവളെങ്ങനെ ഇവിടെയെത്തി എന്ന് അറിയണം എന്നുണ്ട്, പക്ഷെ സമീരയെങ്ങാനും ഇവിടത്തെ കാഴ്ച കണ്ടോ എന്നു ആദ്യം അറിയണം, ഇല്ലെങ്കില്‍ ഞാന്‍ ഇവിടുണ്ടാകില്ല.

ഞാന്‍ സമീറയുടെ വരവ് പതുക്കെ നോക്കി. അവള്‍ ഒരു സുന്ദരിയാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് വര്ഷം പതിനേഴു ആകുന്നു. അവളിന്നും ആ പതിനെട്ട്കാരി ആണ് കാഴ്ചയില്‍ . ഞങ്ങള്‍ രണ്ടുപേരും മെഡിക്കല്‍ കോളേജില്‍ ഒന്നിച്ചു, പഠിച്ചു, ഇഷ്ടപ്പെട്ടു, വിവാഹിതരായതാണ്. എനിക്കറിയാം, പലരും ചോദിക്കുന്നത്, സമീരക്കെങ്ങനെ ഈ തെറ്റ് പറ്റി എന്ന്. കുശുംബാന്നു .

‘ സലാമേ..’, സമീര അടുതെത്തി വിളിച്ചു. എന്ടുംമ്മോ.. മരിയ എന്റെ തോളില്‍ തല ചായ്ച്ചു മൂക്ക് പിഴിയുകയാണ്. ഞാന്‍ അവള്‍ പതുക്കെ പിടിച്ചു മാറി പറഞ്ഞു, ‘മരിയ നോക്കൂ, ഇത് സമീര, എന്റെ ബെറ്റര്‍ ഹാഫ്. നോ, നോ , ദി ബെസ്റ്റ് ഹാഫ്.’ ആ സുഖിപ്പിക്കല്‍ അവള്‍ക്കു ഇഷ്ടമായതായിപ്പോലും ഭാവിച്ചില്ല.

മരിയ എഴുനേറ്റു സമീറയുടെ രണ്ടു കവിളിലും ചുംബിച്ചു പറഞ്ഞു, ‘ ഓ സമീരാ, യു ലക്കി ഗേള്‍ ‘. ഇത് ഒരു വഴിക്കും നേരെ ആവുന്ന മട്ടില്ല. മരിയ അവളെ മുറുകെ ആലിംഗനം ചെയ്തു. സമീര ഒരു ക്ലൂ തരൂ എന്ന പോലെ എന്നെ നോക്കുന്നു. ‘ കണ്ടോ, ഇതാണ് ഇവിടുതുകാരുടെ ഒരു വിധം, ആരെ കണ്ടാലും കെട്ടിപിടിക്കും. ഞാന്‍ പതുക്കെ പറഞ്ഞു.’ അത് ഏറ്റില്ല.

ഒരു വിധം മരിയയെ പിടിച്ചിരുത്തി, സമീറയെ അടുത്തിരുത്തി. കണക്കു കൂട്ടി നോക്കുമ്പോള്‍ ഏതാണ്ട് ഇരുപത്തിമൂന്ന് വര്ഷം മുന്‍പാണ് ഞങ്ങള്‍ തമ്മില്‍ കണ്ടത്. അതും കൊച്ചിയില്‍ . ഞാന്‍ അന്ന് പ്രീ ഡിഗ്രിക്ക് മഹാരാജാസില്‍ പഠിക്കുന്നു. താമസം കൊച ങ്ങാടിയില്‍.. മരിയ നാട് കാണാന്‍ വന്ന ഒരു കോളേജ് പെണ്‍കൊടി. ആദ്യമായി ഇവളെ ഞാന്‍ കാണുന്നത് ജൂത തെരുവില്‍ വച്ചാണ്. നായര്‍ സാബിന്റെ ഒന്നാം നിലയിലുള്ള കടയില്‍ നിന്ന് മെല്ലെ മെല്ലെ അവള്‍ ഇറങ്ങി വന്നു. നീളത്തിലുള്ള സ്വര്‍ണ മുടി വിടര്തിയിട്ടുകൊണ്ട്, പൂക്കള്‍ നിറഞ്ഞ വെള്ള വസ്ത്രം ധരിച്ച വെള്ളക്കാരി, ഒരു കൊച്ചു സുന്ദരി.

‘ യസ് , നമ്മള്‍ വീണ്ടും ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും, കണ്ടു മുട്ടിയിരിക്കുന്നു’, എന്റെ മനസ്സ് വായിച്ച പോലെ മരിയ പറഞ്ഞു. സമീര ഒന്നും മിണ്ടാതെ എന്നെ നോക്കി. എന്നെപ്പറ്റി എല്ലാം അറിയാം എന്ന് ഇത് വരെ അവള്‍ വിചാരിച്ചിരുന്നു. മാത്രമല്ല ഞങ്ങളുടെ ഒരേ ഒരു മകളുടെ പേര് മറിയം എന്നാണു. ഞാന്‍ പറഞ്ഞു, ‘ ലെറ്റ് അസ് ഹാവ് സം കോഫീ.’

ഞാനും സമീരയും ഒരു ഫാര്‍മ കമ്പനിയുടെ കന്‌ഫെരന്‌സില്‍ പങ്കെടക്കാന്‍ ഹാംബര്‍ഗില്‍ എത്തിയതാണ്. കന്‌ഫെരന്‍സ് എന്നൊക്കെ വെറുതെ പറയുന്നതാണ്. യഥാര്‍ത്ഥത്തില്‍ നാട് ചുറ്റാന്‍ വന്നതാണ്. വന്നിട്ട് മൂന്ന് ദിവസമായി.

ഞായരഴ്ച്ചയയതിനാല്‍ ഒരു സിറ്റി ടൂര്‍ പ്ലാന്‍ ചെയ്തിരിക്കുന്നു. ടൂര്‍ ബസ്സ് വരാന്‍ അര മണിക്കൂര്‍ കൂടിയുണ്ട്. മരിയ പറഞ്ഞു, ‘ടൂര്‍ കഴിഞ്ഞു എത്തുമ്പോള്‍ ഞാന്‍ ഇവിടെയുണ്ടാകും. ഇന്നത്തെ അത്താഴം എന്റെ കൂടെ’. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ സമീര അതിനോട് യോജിച്ചു.

ഞാന്‍ മനസ്സില്ലാ മനസ്സോടെയാണ് ബസ്സില്‍ കയറിയത്. ഞാന്‍ തണുത്ത കാറ്റിനെ കുറ്റം പറഞ്ഞു താഴെ തന്നെ കൂടി. ഞാന്‍ കണ്ണടച്ച് ചാരിയിരുന്നു. സമീരയും അടുത്തിരുന്നു. കഥ പറയാതെ അവള്‍ ഇനി എന്നെ വെറുതെ വിടുന്ന പ്രശ്‌നമില്ല.

” സലാമേ ..’, വിളി കേട്ടു മുകളിലേക്ക് നോക്കുമ്പോള്‍, നായരാണ് , ‘ഈ കുട്ടിയെ ആ ഗ്രീനിക്‌സ് ഒന്ന് കാട്ടി കൊട് മോനെ’. ഞാന്‍ അവളെ നോക്കി. നീല മിഴികലൂള്ള ഒരു മദാമ്മക്കുട്ടി. ഞാന്‍ നായരോട് മനസാ ഒരു നന്ദിയും പറഞ്ഞു തല കുലുക്കി. അവള്‍ എന്റെ നേരെ കൈ നീട്ടി പറഞ്ഞു, ‘ഹായ്, ഐ അം മരിയ.’ ഞാന് തിരിച്ചു ഹലോ പറഞ്ഞു.

നടന്നു നേരെ ഗ്രീനിക്‌സ് വില്ലജില്ലേക്ക്, അവളെയും ഒപ്പം കൂട്ടി. അന്ന് ഞാന്‍ പ്രീ ഡിഗ്രിക്ക് മഹാരാജാസ് കോളേജില്‍ പഠിക്കുന്നു. ക്ലാസ്സ് കഴിഞ്ഞാല്‍ കല്വതി റോഡിലുള്ള ഗ്രീനിക്‌സ് വില്ലജില്‍ വരും. ജോസപ്പ് ചേട്ടന്റെ ടൂറിസം വില്ലേജാണ് ഗ്രീനിക്‌സ്. വൈകുന്നേരം പത്തു മുപ്പതു സായിപ്പും മദാമ്മമാരും അവിടെ വന്നു കഥകളി, മോഹിനിയാട്ടം , ചവിട്ടു നാടകം എന്നിവ കാണാന്‍ വരും. കൊച്ചിയില്‍ എത്തുന്ന ഒരു വിദേശിയും ഗ്രീനിക്‌സ് കാണാതെ മടങ്ങാറില്ല. അവിടത്തെ ആയുര്‍വേദ പിഴിച്ചിലും പ്രസിദ്ധമാണ്.

ഞാന്‍ അവളെയും കൂട്ടി ബാസാര്‍ റോഡിലൂടെ ഫോര്‍ട്ട് കൊച്ചി ലക്ഷ്യമാക്കി നടന്നു. മസാലകളുടെ മണമുള പാണ്ടികശലകള്‍ക്ക് ഇടയിലൂടെ ഉള്ള ആ നടപ്പ് അവള്‍ക്ക് ഇഷ്ടമായത് പോലെ. കല്വതി റോഡിലുള്ള ഗ്രീനിക്‌സ് എത്തിയ സമയം കൊണ്ട് അവള്‍ തന്നെക്കുറിച്ചും എന്നെക്കുറിച്ചും പറഞ്ഞും അറിഞ്ഞും കഴിഞ്ഞിരുന്നു. ഒരു മാസത്തെ ഇന്ത്യ പര്യടനത്തിനു വന്നതാണെന്നും, കൊച്ചിയെക്കുറിച്ച് ഒരു ചരിത്ര പഠനം നടത്ത്തനാനെന്നും ഞാന്‍ അറിഞ്ഞു. ഞാന്‍ ഗ്രീനിക്‌സ് വില്ലേജില്‍ കേരള ചരിത്രം അവതരിപ്പിക്കുന്നുന്‌ടെന്നു പറഞ്ഞപ്പോള്‍ അവള്‍ക്കെന്നോട് ബഹുമാനം ഉണ്ടായ പോലെ. എന്റെ കേരള ചരിത്ര പരിപാടിയോടെയാണ് മിക്ക ദിവസവും ഗ്രീനിക്‌സ് വില്ലേജിലെ വൈകുന്നേരങ്ങള്‍ തുടങ്ങുന്നത്.

അന്നു തൊട്ടു എല്ലാ ദിവസവും ഞങ്ങള്‍ കണ്ടു തുടങ്ങി, വൈകുന്നേരങ്ങളില്‍ . കമാല കടവിലൂടെ കൊച്ചിയുടെ കഥ പറഞ്ഞു നടക്കും. ചീന വലയുടെയും വാസ്‌കോ പള്ളിയുടെയും ചരിത്രം സംസാരിച്ചു ഫോര്‍ട്ട് കൊച്ചി തെരുവുകളിലൂടെ, വന്മരങ്ങളുടെ അരികിലൂടെ, ഗ്രീനിക്‌സ് വില്ലെജില്‍ എത്തും.

അവസാന വരിയില്‍ ഇരുന്നു കഥകളിയും, മോഹിനിയാട്ടവും മറ്റും കാണുന്നു. അത് കഴിഞ്ഞു അവിടത്തെ ദോശാസ് കടയില്‍ നിന്ന് ഭക്ഷണം. അവിടുത്തെ ഭക്ഷണം കേമമാണ്. .. പതുക്കെ ഞങ്ങളിടെ ഇരുപ്പിനും നടപ്പിനും ഒരു അടുപ്പം വന്ന പോലെ. ഗ്രീനിക്‌സ് വില്ലേജിലെ മ്യുരലുകള്‍ നിറഞ്ഞ ഇടനാഴികളിലൂടെ പച്ചമരുന്നകളുടെ ഗന്ധവും , സാംസ്‌കാരിക കേന്ദ്രത്തിലെ വിളക്ക്കളുടെ ഇടയിലൂടെ എണ്ണയുടെയും മനം നിറക്കുന്ന മണവും ആസ്വദിചു കൈ പിടിച്ചേ നടക്കൂ, ഒട്ടിയിരുന്നെ സംസാരിക്കൂ. എന്തിനു പറയുന്നു, കോളേജിലെ ആശയും മഞ്ജുവും, ഞാന്‍ എന്തെ ഇപ്പോള്‍ പണ്ടത്തെ പോലെ അവരെ ചുറ്റിപ്പറ്റി നടക്കാത്തു എന്ന് പരിഭവിച്ചു എന്ന് വരെ ഞാനറിഞ്ഞു. അതെ, അതെ.. എത്ര ചുറ്റിയിട്ടും പറ്റിയിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത വര്ഘം. അങ്ങനെ തന്നെ വേണം.. ഞാന്‍ എല്ലാം കൊണ്ടും സന്തോഷിച്ചു.

അങ്ങനെ രണ്ടാഴ്ച കഴിഞ്ഞ ഒരു വൈകുന്നേരം ഫോര്‍ട്ട്‌കൊച്ചി ജെട്ടിയില്‍ വച്ച് യാത്ര പറഞ്ഞു പിരിയാനായി ഞങ്ങള്‍ ആലിംഗനം ചെയ്യവെ, ഞങ്ങളുടെ അടുത്ത് ഒരു ജീപ്പ് വന്നു നില്‍ക്കുകയും, ‘സലാമേ, ഹരാമീ..’ എന്ന അലറ്‌ലോടെ എന്നെ എന്റെ വാപ്പ ചാടിയിറങ്ങി ഒരു ചവിട്ടു വച്ച് തന്നു. വീണിതല്ലോ കിടക്കുന്നു… ‘മരിയാ , റണ്‍…. …’…. ‘ എന്ന് പറഞ്ഞതും വാപ്പ കൈയിലുള്ള ടോര്‍ച് ഓങ്ങി. ഉരുണ്ടു മാറിയത് കൊണ്ട് എന്റെ തോള്‍ തോണ്ടി അത് കടന്നു പോയി, എന്റെ ബോധവും പോയി.

പിന്നെ ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ വയനാടിലുള്ള മാമയുടെ വീട്ടിലാണ്. എന്നെ അവിടെ തടങ്ങിലാക്കി. ഒരു വര്ഷം കഴിഞ്ഞു ഞാന്‍ പിന്നീട് കൊച്ചി കാണുവാന്‍……

കൊച്ചാപ്പയുടെ കൂടെ ബാങ്കില്‍ ജോലി ചെയ്യുന്ന അധുക്ക പറ്റിച്ച പണിയാണ്. ഞാനും മറിയയും ഗ്രീനിക്‌സ് വില്ലേജില്‍ വരുന്നതും പോകുന്നതും അങ്ങേര്‍ രണ്ടു തവണ കണ്ടു.

ഞാന്‍ തിരിച്ചു എത്തിയപ്പോഴേക്കും മരിയ പോയി എന്നറിഞ്ഞു. എന്റെ തോളിലുള്ള കല ഇപ്പോഴും ഉണ്ട്. അതു വെടിക്കലയാനെന്നു ഞാന്‍ വെറുതെ വെടിപൊട്ടിച്ചതാണ്. മരിയയെക്കുറിച്ച് ഒരു വിവരവും പിന്നീട് എനിക്ക് കിട്ടിയില്ല, ഇന്ന് കാണുന്നത് വരെ. അവളെ മിസ്സ് ചെയ്തില്ലേ എന്ന് ചോദിച്ചാല്‍, മിസ്സ് ചെയ്തു, ഒരു പാട് . പക്ഷെ..

അന്ന് രാത്രി മരീയയുടെ വീട്ടില്‍ പോയി വന്നപ്പോള്‍ സമീര പരിഭവിച്ചു, ‘എന്നാലും എന്നെ ഇത് വരെ അവിടെ കൊണ്ടുപോയില്ലല്ലോ..എന്നെ എപ്പോള്‍ ഗ്രീനിക്‌സ് വില്ലെജില്‍ കൊണ്ട് പോകും?’ ‘കൊണ്ട് പോകാം, എത്രയും പെട്ടന്ന്’, ഞാന്‍ പറഞ്ഞു. മനസ്സമാധാനം അതല്ലേ എല്ലാം..