മരുഭൂമിയിലെ ഇടയന്
പുറത്ത് മേട സൂര്യന് തിളച്ചു മറിയുകയാണ് എന്തോ ഈ വര്‍ഷം ചൂടിന്റെ കാഠിന്യം ഇത്തിരി കൂടുതലാണ് .ഞാന്‍ കാറിലെ എ സി ഒന്ന് കൂടി കൂട്ടിവച്ചിട്ട് പുറത്തേ കാഴ്ച്ചകളിലേക്ക് നോക്കിയിരിക്കുകയാണ് .ഫിറോസ് ഇടക്കൊക്കെ എന്നോട് സംസാരിക്കുന്നുണ്ടെങ്കിലും അവന് വളരെ ആസ്വദിച്ചു വണ്ടിയോടിക്കുകയാണെന്നു എനിക്ക് മനസിലായി.ഞങളുടെ വാഹനം ദുബായി ബൈപാസ് റോഡില്‍ നിന്നും ഒമാന്‍ ഹത്താ റോഡിലേക്ക് കടന്നു ഇപ്പോള്‍ പുറം കാഴ്ചകളില്‍ ബഹുനിലമന്ദിരങ്ങളില്ല പകരം കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മണല്ക്കാടുകള് അങ്ങി ഇങ്ങു ചൂടിനെയും മണല്‍ക്കാറ്റിനെയും വെല്ലു വിളിച്ചു ഉയര്‍ന്നു നില്ക്കുന്ന മരുപച്ചകള്‍. ചുവന്ന മണല്‍ കൂനകള്ക്കിടയിലുടെയുള്ള പാത ഏറെക്കുറെ വിജനമാണ് .അറബികഥയിലെ പൊന്നുവിളയുന്ന ഭൂമിക്ക് അത്ര ഭംഗി പോരാ എന്നെനിക്ക് തോന്നി..
86 total views
പുറത്ത് മേട സൂര്യന് തിളച്ചു മറിയുകയാണ് എന്തോ ഈ വര്‍ഷം ചൂടിന്റെ കാഠിന്യം ഇത്തിരി കൂടുതലാണ് .ഞാന്‍ കാറിലെ എ സി ഒന്ന് കൂടി കൂട്ടിവച്ചിട്ട് പുറത്തേ കാഴ്ച്ചകളിലേക്ക് നോക്കിയിരിക്കുകയാണ് .ഫിറോസ് ഇടക്കൊക്കെ എന്നോട് സംസാരിക്കുന്നുണ്ടെങ്കിലും അവന് വളരെ ആസ്വദിച്ചു വണ്ടിയോടിക്കുകയാണെന്നു എനിക്ക് മനസിലായി.ഞങളുടെ വാഹനം ദുബായി ബൈപാസ് റോഡില്‍ നിന്നും ഒമാന്‍ ഹത്താ റോഡിലേക്ക് കടന്നു ഇപ്പോള്‍ പുറം കാഴ്ചകളില്‍ ബഹുനിലമന്ദിരങ്ങളില്ല പകരം കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മണല്ക്കാടുകള് അങ്ങി ഇങ്ങു ചൂടിനെയും മണല്‍ക്കാറ്റിനെയും വെല്ലു വിളിച്ചു ഉയര്‍ന്നു നില്ക്കുന്ന മരുപച്ചകള്‍. ചുവന്ന മണല്‍ കൂനകള്ക്കിടയിലുടെയുള്ള പാത ഏറെക്കുറെ വിജനമാണ് .അറബികഥയിലെ പൊന്നുവിളയുന്ന ഭൂമിക്ക് അത്ര ഭംഗി പോരാ എന്നെനിക്ക് തോന്നി..
ഞാന്‍ ചെറുതായി മയങ്ങി തുടങ്ങിയിരുന്നു ഫിറോസ് പെട്ടന്ന് വണ്ടി നിറുത്തിയതുകൊണ്ടാണ് ഞാന്‍ ഉണര്‍ന്നത് ഞങളുടെ കാറിനു മുന്പില് ഒരു ചെറുപ്പക്കാരന് കൈനീട്ടി നില്‍ക്കുകയാണ് ഒറ്റ നോട്ടത്തില്‍ തന്നെ പാകിസ്ഥാന് സ്വദേശിയാനെന്നു മനസിലായി മുഷിഞ്ഞു വിയര്‍പ്പില്‍ ഒട്ടിയ വസ്ത്രങ്ങള്‍ കഴുത്തിലും കണ്‍കോണുകളിലും ഉപ്പിന്റെ വെള്ള തരികള്‍ ‘ ഭയ്യ തോടാ പാനി മിലെങ്ങാ ഹം ലോക് ജംഗല്സേ ആയാ’ ഇടറിയ ശബ്ദത്തിലുള്ള ആ ചോദ്യത്തിനു മുന്പില് ഒന്ന് പകച്ചുനിന്നെങ്കിലും പെട്ടന്ന് തന്നെ ഫിറോസ് ഒരു ബോട്ടില്‍ വെള്ളമെടുത്തു കൊടുത്തു അയാള്‍ അതു കുടിക്കാതെ കയ്യിലിരുന്ന കുപ്പിയിലേക്ക് പകര്‍ത്തുകയാണ് ഞാന്‍ അപ്പോളാണ് ആ കുപ്പി ശ്രദിച്ചത് വലിയ ഒരു പ്ലാസ്റ്റിക്ക് ബോട്ടിലില്‍ തുണി ചുറ്റിയിട്ടു കയറിട്ടു വരിഞ്ഞുകെട്ടിയിരിക്കുന്നു വെള്ളത്തിന്റെ തണുപ്പ് നിലനിര്ത്താനാനു അതെന്നു എനിക്ക് മനസിലായി .ഞങള്‍ കൊടുത്ത വെള്ളം ആ വലിയ കുപ്പിയുടെ കാല് ഭാഗത്തോളം മാത്രമേ ആയിട്ടുള്ളൂ അതുകൊണ്ട് തികയില്ല എന്ന് അയാളുടെ മുഖഭാവത്ത് നിന്ന് മനസിലായി കാറിലാനെങ്കില് വേറെ വെള്ളവുമില്ല . ഞങളുടെ നിസഹായവസ്ഥ അയാള്‍ക്ക് മനസിലായി
ഖാലിദ് മുഹമ്മദ് 27 വയസ്സ് ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ് െ്രെഡവര്‍ വിസയില്‍ വന്നതാണ് പെഷവാറിനടുത്താന് സ്വദേശം ദുരിതങ്ങളുടെ നടുക്കയത്തില്‍ നിന്നും കര കയറാന്‍ അക്കരെ പച്ച കണ്ട് ഇറങ്ങി തിരിച്ചതാണ് സ്പോണ്‍സറുടെ ചതിയില്‍ പെട്ട് ഇപ്പോള്‍ ഒട്ടകങ്ങളെ മേയിക്കുന്നു … ഇടയന് മരുഭൂമിയിലെ ഇടയന് അയാളുടെ വാക്കുകളില്‍ ജീവിതത്തോടുള്ള നിരാശയായിരുന്നു .മെലിഞ്ഞുന്ങ്ങിയ അയാളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു തിളക്കം ബാക്കിയുണ്ടായിരുന്നു.കനിവുതോന്നി എന്നെങ്കിലും തന്റെ അറബാബ് തന്നെ തിരിച്ചയക്കുമെന്ന് ….ഏകദേശം ഒരു പത്തു മിനിട്ടത്തെ യാത്രയ്ക്കു ശേഷം ഞങ്ങള്‍ ഒരു ചെറിയ കട കണ്ടു പിടിച്ചു ഇവിടെ ഒന്ന് രണ്ടു വാഹനങ്ങള്‍ പാര്ക്കുചെയ്യ്തിട്ടുണ്ട് .ഞങ്ങള്‍ കടയിലേക്ക് കയറി 4 ബോട്ടില്‍ വെള്ളവും കുറച്ചു ലബന് അപ്പും വാഴപഴവും വാങ്ങി ഖാലിദിനെ ഏല്പിച്ചു എത്രയും പെട്ടന്നു തിരിച്ചു ജോലി സ്ഥലത്ത് എത്താനുള്ള അയാളുടെ വ്യഗ്രത ഞങ്ങള്‍ക്ക് മനസിലായി ..തിരിച്ചുള്ള യാത്രയില്‍ പിന്നെയും എന്തെല്ലാമോ ചോദിക്കണമെന്നുണ്ടായിരുന്നു
ഇനി ഞങളുടെ കാര്‍ മുന്നോട്ടു പോകില്ല പാത അത്രയ്ക്കും ദുഷ്കരമാണ് വലിയ വാഹനങ്ങള്‍ പോയ ചാലുകള്‍ മണലില്‍ പതിഞ്ഞു കിടപ്പുണ്ട് ദൂരെയായി ഒട്ടകങ്ങള്‍ മേയ്യുന്നത് ഖാലിദ് ചൂണ്ടി കാണിച്ചു തന്നു.ഫിറോസ് പോരണ്ട എന്നു എന്നോട് പറഞ്ഞതാണ് എന്റെ നിര്ബന്തത്തിനു വഴങ്ങിയാണ് അവന് വന്നത് തന്നെ . ആ ചെറിയ യാത്രയില്‍ എനിക്ക് ഖാലിദിനോടു തോന്നിയ സഹതാപമാണോ അതോ എവിടെയോ വായിച്ചു മറന്ന ബന്ന്യാമിന്റെ ആടുജീവിതത്തിന്റെ നേര്കാഴ്ചയോടുള്ള കൌതുകം കൊണ്ടൊ എനിക്കറിയില്ല അപ്പോള്‍ എനിക്കങ്ങനെയാണ് തോന്നിയത്.ഈ മണല്‍ കാടിന്റെ ഉള്ളിലെ ജീവിതങ്ങളെ നേരിട്ട് കാണണം അതുകൊണ്ടാണ് ഞങ്ങള്‍ ഖാലിദിനോപ്പം പുറപ്പെട്ടത്..
ഒരു നിയോഗം പോലെ എന്നെനിക്ക് തോന്നി മരുഭൂമിയുടെ യഥാര്‍ത്ഥമുഖം എന്നെ അമ്പരപ്പിക്കുന്നു ഓരോ നിമിഷവും അതിന്റെ ഭാവം മാറിക്കൊണ്ടിരിക്കുന്നു ചുവന്ന മണല്‍ മലകള്‍ പഴുത്തു കിടക്കുകയാണ് ആരുടെയൊക്കെയോ കാല്‍പ്പാടുകള്‍ അവ്യക്തമായി മണലില്‍ പതിഞ്ഞു കിടപ്പുണ്ട് .ഇപ്പോള്‍ ഞങള്‍ കാര്‍ നിറുത്തിയിടത്തുനിന്നും ഏകദേശം അര കിലോമീറ്റര്‍ ഉള്ളിലാണ് അങ്ങു ദൂരെ ടവര്‍ കാണാം ഇലക്ട്രിക് ടവര്‍ ആണെന്ന് തോന്നുന്നു . ഒട്ടക വിസര്‍ജ്യത്തിന്റെ അസഹ്യമായ ചൂര് ഞങ്ങള്‍ക്കനുഭവപെട്ടു ഏകദേശം അര ഏക്കറോളം വരുന്ന സ്ഥലം വേലികെട്ടി നിരപ്പാക്കി അതിനുള്ളിലാണ് ഒട്ടകങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത് ഖാലിദിനെ കൂടാതെ വേറെ രണ്ടു പേര് കൂടി അവിടെ ഉണ്ടായിരുന്നു .അസ്ഹറും,സാവൂദും. സാവൂദിനെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ആരും ഒന്ന് പേടിച്ചു പോകും അലസമായി വളര്‍ന്നു കിടക്കുന്ന മുടി മുഷിഞ്ഞു നാറിയ വസ്ത്രങ്ങള്‍ അയാളുടെ പല്ലിനും അവിടുത്തെ മണലിനും ഒരേ നിറമാണെന്ന് എനിക്ക് തോന്നി അയ്യാള് ഞങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല അയാള്‍ക്ക് ചെറുതായി മാനസിക വിഭ്രാന്തി ഉണ്ടെന്നു ഖാലിദ് ഞങ്ങളോട് പറഞ്ഞു അതു കൊണ്ട് അയാളെ ക്യാമ്പിനു വെളിയില്‍ വിടാറില്ല..ഇനി അസ്ഹര്‍ ഏകദേശം അന്‍പതിനടുത്ത് പ്രായം വരും പതിനരുകൊല്ലത്തോളമായി ഇവിടെ കൃത്യമായി അറിയില്ല കാരണം ഇവിടെ ദിവസങ്ങളും വര്‍ഷങ്ങളും ഒന്നുമറിയില്ലല്ലോ ഒരു തണുപ്പുകാലത്ത് മോഷണകേസില്പെട്ട് ഒളിച്ചോടി ഇവിടെയെത്തിപെട്ടതാണ് നാട്ടില്‍ പോകണമെന്നില്ല അവിടെ ആരോക്കെയുന്ടെന്നു പോലും അറിയില്ല എന്റെ മരണം ഇവിടെ തന്നെ അയാള്‍ നെടുവീര്പെട്ടു…
ഫിറോസ് തന്റെ മൊബൈലില്‍ ഒട്ടകങ്ങളുടെ ചിത്രങ്ങള്‍ എടുക്കുകയാണ് ഏകദേശം അറുനൂറോളം ഒട്ടകങ്ങളെ ഈ വേലിക്കകത്ത് രണ്ടായി തിരിച്ചിരിക്കുന്നു ഒന്നില്‍ ഗര്‍ഭിണികളും പ്രസവിച്ചതുമായ ഒട്ടകങ്ങളെ പ്രതേകമായി പാര്‍പ്പിച്ചിരിക്കുന്നു അവയെ പുറത്തു മേയാന്‍ വിടാറില്ല.ഈ വേലികെട്ടിനു മധ്യത്തിലായി കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഒരു വലിയ വാട്ടര്‍ ടാങ്ക്അതില് നിറയെ വെള്ളം നിറച്ചിരിക്കുന്നു എപ്പോഴും ഒട്ടകങ്ങള്‍ വന്നും പോയും അതില്‍ തലയിടുന്നതിനാല് ആകെ മലിനമായി കിടക്കുകയാനത് തൊട്ടപ്പുറത്ത് തന്നെയാണ് ഇവര്‍ താമസിക്കുന്ന ടെന്ടുകള് ഫൈബര്‍ ഷീറ്റ് കൊണ്ട് മേഞ്ഞ കൂടാരം ഈന്തപനയുടെ ഓലകള്‍ കൊണ്ട് കുറച്ചുഭാഗം മുന്നോട്ടു അവര്‍ തന്നെ പണിതതാണ് ഒരു ഭാഗത്ത് വിറകു കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു ഒന്ന് രണ്ടു ഗ്യാസ്കുറ്റികളുമുണ്ട് അസ്ഹറിനാണ് പാചകത്തിന്റെ ചുമതല .പിന്നെ കറവയുള്ള ഒട്ടകങ്ങളുടെ പല കറന്നെടുക്കണം അത് കൊണ്ടു പോകാന്‍ സലിം വരുമത്രേ .അയാള്‍ വരുമ്പോള്‍ പിക്കപ്പില്‍ വെള്ളവും മറ്റു അവശ്യ സാധനങ്ങളും കൊണ്ടു വന്നു തരും.. സാവൂദ് ഫിറോസിനോടു ദേഷ്യപെടുകയാണ്അവന്റെ സംസാരം ഒന്നും വ്യക്തമല്ല എന്തൊക്കെയോ പിറുപിറുക്കുന്നു. ഫിറോസ് അവന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് കാരണം തങ്ങളുടെ ഫോട്ടോ മാത്രം എടുക്കരുത് എന്ന് ഖാലിദ് ഞങ്ങളോട് അഭ്യര്‍ഥിച്ചു ഫിരോസ്ഫോനെ പോക്കറ്റിലേക്കിട്ടു സാവൂദ് ദേഷ്യത്തില്‍ തന്നെയാണ് ഡീസല്‍ നിറച്ച വീപ്പയ്ക്കു മുകളില്‍ കയറിയിരിക്കുകയാനവന് അപ്പോളാണ് ഞാന്‍ ശ്രദ്ധിചത് അതിനു താഴെയായി രണ്ടു ജനറേറ്ററുകള്‍ ക്യാമ്പില്‍ ഒന്ന് രണ്ടു ബള്‍ബുകളും ഉയരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്….
തീരെ ഇടുങ്ങിയതല്ലാത്ത ആമുറി നിറയെ സാധനങ്ങളാണ് മുഷിങ്ങ വസ്ത്രങ്ങള്‍ വാരി വലിച്ചിട്ടിരിക്കുന്നു ഒരു ഭാഗത്ത് അരിയും മറ്റു ഭഷ്യവസ്തുക്കളും സൂക്ഷിച്ചിരിക്കുന്നു അഴയില്‍ ഒരു നരച്ച മുസല്ല കിടപ്പുണ്ട് അപ്പോഴേക്കും ഒരു ചെറിയ കുറ്റി നിറയെ ഒട്ടക പാലുമായി അസ്ഹര്‍ എത്തി ഞങ്ങള്‍ക്ക് തരാന്‍ വേണ്ടി കൊണ്ടുവന്നതാനത് ചെറിയ മഞ്ഞ നിറം തോന്നിക്കുന്ന ആ പാല് ഞാന്‍ ഒരു കവിള്കുടിച്ചുനോക്കി ..ദൂരെ നിന്നെ പിക്കപ്പിന്റെ ഹോണടി കേട്ട് അസ്ഹര്‍ ഞങ്ങളോട് പറഞ്ഞു അത് സലിം ആണ് അവന് നിങ്ങളെ കാണേണ്ട ..ശബ്ദമുണ്ടാക്കാതെ അകത്തിരിക്കുമ്പോള്‍ എനിക്ക് സലിമിനെ ഒന്ന് കാണണമെന്നുണ്ടായിരുന്നു അതിനു ഒന്നു ശ്രമിച്ചു നോക്കിയതുമാണ് പക്ഷെ പുല്ലു നിറച്ച പിക്കപ്പ് മാത്രമാണ് കാണാന്‍ സാധിചത് അയ്യാള് വണ്ടിയില്‍ നിന്നും ഇറങ്ങിയില്ല ഖാലിദും അസ്ഹറും കൂടി പുല്ലു മുഴുവന്‍ ഇറക്കിയിട്ടു പാല് കുറ്റികള്‍ അതില്‍ വച്ച് കെട്ടി പൊടി പറത്തികൊണ്ട് പിക്കപ്പ് ദൂരെക്കു മറഞ്ഞു…
സമയം ആറരയാവുന്നു സൂര്യന് മറയാറായെങ്കിലും ചൂടിനു കുറവില്ല ഞാനും ഫിറോസും വിയര്പ്പില്കുളിച്ചിരുന്നു ഞങ്ങള്‍ക്ക് മടങ്ങാന്‍ സമയമായിരിക്കുന്നു അവോരോട് യാത്ര പറയുപോള് ഇനിയും ദുരൂഹതകള്‍ ഒളിഞ്ഞു കിടക്കുന്ന ആ മണല്ക്കാടുകളെ ഞാനും ഇഷ്ടപെട്ടു തുടങ്ങിയിരുന്നു.ഞങ്ങളുടെ കാര്‍ അവരെ പിന്നിലാക്കി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു .ദൂരെയെവിടെയോ മുഴങ്ങുന്ന ബാങ്ക് വിളികള്‍ പോലും അപ്പോള്‍ എന്റെ മനസിനെ സ്പര്‍ശിച്ചില്ല കാരണം അത്രയ്ക്ക് പ്രക്ഷുബ്ധമായിരുന്നു അത്…
87 total views, 1 views today
