fbpx
Connect with us

മരുഭൂമിയിലെ ഗ്രീഷ്മം….(കഥ)

Published

on

മരുഭൂമിയില്‍ അവശേഷിച്ച തണുപ്പും ഗ്രീഷ്മം തുവര്‍ത്തിയെടുത്തു. പ്രായമേറിയ ഈന്തപ്പനകള്‍ക്കൊപ്പം ഇളം പനകള്‍ പോലും കുലച്ചു തുടങ്ങി.

ഇളം മഞ്ഞ നിറത്തിലെ ഈന്തപ്പനപ്പൂക്കളിലേക്ക് ഗ്രീഷ്മം തന്റെ ചുടുകാറ്റിനാല്‍ ആദ്യസ്പര്‍ശനത്തിന്റെ ശ്രുംഗാരങ്ങളില്‍ മുഴുകി.ചൂടു കൂടൂന്നതനുസരിച്ചു ഈന്തപ്പനപ്പൂവുകള്‍ കായായ് പരിണമിക്കും.പിന്നെ ഗ്രീഷ്മക്കാറ്റില്‍ കനത്ത വിങ്ങല്‍ ലയിപ്പിച്ചു അതിനെ മാര്‍ദ്ദവമാക്കും.

കിടക്കാനുപയോഗിച്ച ഷീറ്റ് പോലും മടക്കാതെ ക്രിസ്റ്റീന ഇറങ്ങിപ്പോയിരുന്നു. മദ്യലഹരിയില്‍ തലേന്ന് രാത്രി ക്രിസ്റ്റീന എറിഞ്ഞുടച്ച ഗ്‌ളാസ്സിന്റെ നുറുങ്ങുകളില്‍ ചവിട്ടാതെ അവന്‍ ടൊയ്‌ലറ്റിലെക്കു കയറി.ടോയിലറ്റിന്റെ മൂലകളില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ അവളുടെ അടിവസ്ത്രങ്ങള്‍ അവന്‍ ബക്കറ്റിലേക്ക് എടുത്തിട്ടു.

ഒരു ജോലി തേടിയുള്ള അലച്ചിലുകളുടെ ക്ഷീണിച്ച ഒരു മധ്യാഹ്നത്തിലായിരുന്നു അല്കൂസിലെ ശിതീകരിച്ച ബസ്സ്‌റ്റൊപ്പില്‍ നിന്നും ക്രിസ്റ്റീനയെ അവന്‍ പരിചയപ്പെടുന്നത്.

Advertisement

വാഷ്‌ബെസിനിലെക്ക് കുനിഞ്ഞല്പം ഛര്‍ദ്ദിച്ചപ്പൊള്‍ കനമേറിയ തല അല്പമൊന്ന് ഇളക്കാന്‍ അവനായി.ക്രിസ്റ്റീന പകര്‍ന്നു കൊടുത്ത ശീലം ഒഴിവാക്കാന്‍ പറ്റാത്ത ഒരവസ്ഥയിലേക്ക് അവനെ എത്തിച്ചിരുന്നു.ആള്‍കഹോള്‍ മന്ദീഭവിപ്പിച്ച സിരകളില്‍ ദീര്‍ഘസമയ രതിക്രീഡകളുടെ ആസ്വാദ്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ചതും അവളായിരുന്നു.

ഒഴിവ് ദിനത്തിന്റെ ആലസ്യതയില്‍ മയങ്ങുകയായിരുന്നു ദിനം.ഋതുക്കള്‍ മാറുമ്പൊള്‍ സംജാതമാകുന്ന പൊടിക്കാറ്റ് അന്തരീക്ഷത്തില്‍ മുരണ്ടു നിന്ന് വീണ്ടുമൊരു ചുഴലിയായ് പരിണമിച്ച് മരുഭൂമിയില്‍ ലയിച്ചു.ക്രിസ്റ്റീന ബാക്കി വെച്ച മദ്യക്കുപ്പിയിലെ മദ്യം വെള്ളം ചേര്‍ക്കാതെ കഴിച്ചു.

ദുബായില്‍ തന്നെ ജോലിയുള്ള ഒരു പെണ്‍കുട്ടി,ഒരേ നാട്ടുകാരി,അച്ചന്റെ സഹപ്രവര്‍ത്തകനായ ശിവരാമന്‍ നായരുടെ പത്‌നിയുടെ അനിയത്തി.നീയൊന്നു പോയി കാണണം.ഇന്നലെ വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ കിട്ടിയ സന്ദേശമായിരുന്നു ക്രിസ്റ്റീനയെ പ്രകോപിപ്പിച്ചത്.

ദേര സിറ്റിയിലെ സ്റ്റാര്‍ഹോട്ടലിലെ പതിനെട്ടാമത്തെ മുറിയില്‍ നിന്നും പുതിയ കൂട്ടുകാരനായ ലബനാന്‍കാരനെ ചാരി ക്രീക്കിലേക്കു തുറന്നിട്ട ജാലകത്തിനടുത്തു അവളിപ്പൊള്‍ മൃഗത്രുഷ്ണയിലായിരിക്കാം.ക്രിസ്റ്റീന എന്ന ഫിലിപ്പൈന്‍പെണ്‍കുട്ടി എന്നും അങ്ങിനെയായിരുന്നു.വസ്ത്രം മാറുന്ന ലാഘവത്തൊടെ അവള്‍ കാമുകരെ മാറിക്കൊണ്ടിരുന്നു.വിപണിയില്‍ പുതുതായി വന്ന ഒരു മൊബൈല്‍ ,ഇഷ്ടപ്പെട്ട ഭക്ഷണം,വ്യത്യസ്തമായ രതി,ഇതിനായി അവള്‍ ഇരകളെ വലവീശിക്കൊണ്ടിരുന്നു.ഇരകളെ ലഭിക്കാത്ത ദിനാന്ത്യങ്ങളില്‍ മദ്യക്കുപ്പിയും രതിയുമായിഅവനെത്തേടിയെത്തി.

Advertisement

ഒരു സാദാ സ്‌കൂള്‍ അധ്യാപക നായ അച്ചന്‍ റിട്ടയര്‍ ചെയ്തപ്പൊള്‍ കിട്ടിയ തുകയിലധികം രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ചപ്പൊള്‍ വന്നു ഭവിച്ച കടബാധ്യതയായിരുന്നു അവനെയും കടല്‍ കടത്തിയത്.ദുബായ് എന്ന ഭൂമിയിലെ സ്വര്‍ഗ്ഗലോകത്ത് ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും മുത്തും പവിഴവും തിരയുന്നവനതും നാശത്തിന്റെ നരക ഗര്‍ത്തം തിരയുന്നവനു നരകവും നിമിഷങ്ങള്‍ക്കകം ലഭിക്കുന്നിടമാണെന്ന അറിവും ഉണ്ടായിരുന്നിട്ടും അവന്‍ പെട്ടു പൊകുകയായിരുന്നു.

തരക്കേടില്ലാത്ത ഒരു ജോലി സമ്പാദിച്ചിട്ടും അസാന്മാര്‍ഗത്തിന്റെ പ്രലോഭനങ്ങളുമായി വിടാതെ പിന്തുടരുന്ന ക്രിസ്റ്റീനയില്‍ നിന്നും ഒരു മോചനം അവന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.
ഫ്‌ളാറ്റിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാക്കാരുടെ റസ്‌റ്റൊറണ്ടിലേക്ക് ഉച്ച ഭക്ഷണത്തിനു ഓര്‍ഡര്‍ കൊടുത്തു അവന്‍ റ്റീവി ഓണ്‍ ചെയ്തു.

അറിയാത്ത ഭാഷയില്‍
കേള്‍ക്കാത്ത ശബ്ദത്തില്‍
എത്രമധുരമായ്
പാടുന്നു നീ
കാണാ നിറങ്ങളില്‍
അരിയാ വരകളില്‍ ”
എത്ര മനോജ്ഞാമായ്  തെളിയുന്നു നീ..

ടീ പി രാജീവന്‍ എന്ന കവിയുടെ വരികള്‍ നിസാ അസീസി എന്ന ഗസല്‍ ഗായിക ചിട്ടപ്പെടുത്തി അവള്‍ തന്നെ പാടുകയായിരുന്നു .

ദുബായിലെ പ്രശസ്തമായ െ്രെടവിങ്ങ് സ്‌കൂളിലെ റിസപ്ഷനിസ്റ്റ് ആയിരുന്നു ഷിഖ എന്ന പെണ്‍കുട്ടി. വീട്ടുകാരുടെ ആഗ്രഹപ്രകാരമുള്ള ആദ്യ കൂടിക്കാഴ്ച.അബ്രയിലെ അന്നത്തെ വൈകുന്നെരത്തിനു പതിവില്‍ കൂടുതല്‍ സൗന്ദര്യമുണ്ടെന്നു അവനറിഞ്ഞു.

Advertisement

ചരക്കിറക്കി വിശ്രമിച്ച ഒരു ഇടത്തരം കപ്പലിന്റെ നിഴല്‍വീണ ചാരുബഞ്ചില്‍ അവന്‍ ഷിഖയെ കാത്തിരുന്നു.പായ തുളഞ്ഞതിനാല്‍ ഉപയോഗ ശൂന്യമായി നങ്കൂരമിട്ട ഒരു പഴയ പായക്കപ്പലിന്റെ സുഷിരങ്ങളില്‍ കൂടി ചൂളം വിളിച്ചെത്തിയ കാറ്റ് തടാകക്കരയിലെ അലങ്കാര പുഷ്പങ്ങളില്‍ അലസമായി തഴുകി മരുഭൂമിയിലേക്കെവിടെയൊ പൊയ് മറഞ്ഞു.
സ്വയം െ്രെഡവ് ചെയ്ത് വന്നു പാര്‍ക്കിങ്ങില്‍ കാര്‍ ഒതുക്കിയിട്ട് അളകങ്ങള്‍ മാടിയൊതുക്കി അരികിലേക്ക് നടന്നു വന്ന നാടന്‍പെണ്‍കുട്ടി ഷിഖക്കു ക്രിസ്റ്റീനയെക്കാള്‍ ഏഴഴകായിരുന്നു.

ഇളം മഞ്ഞചുരിദാറിന്റെ ടോപ്പിലും ഷാളിലും കാപ്പിനിറത്തിലെ ചെറുപൂക്കള്‍ ഷിഖയുടെ വദനത്തെ കൂടുതല്‍ മനോഹരമാക്കി.തടാകത്തിലെ ചെറു ഓളങ്ങളില്‍ തട്ടി അവളുടെ ചുണ്ടിനു മുകളിലെ നനുത്ത രോമങ്ങളിലേക്കു പ്രതിഫലിച്ച പോക്കു വെയിലിനും പാകമായ ഈന്തപ്പഴത്തിന്റെ സ്വര്‍ണ്ണ നിറമായിരുന്നു.

ആദ്യ കൂടിക്കാഴ്ചയുടെ ലജ്ജയില്‍ പൊതിഞ്ഞ ഉപചാരവാക്കുകള്‍ക്ക് ശേഷം അപരിചിതത്വത്തിന്റെ മറനീങ്ങിയപ്പൊള്‍ അവിടെ പരസ്പരം എന്തൊ ഒരിഷ്ടം ഇടം പിടിച്ചതു അവരറിഞ്ഞു.

അസാന്മാര്‍ഗ്ഗത്തിന്റെ പാത വെടിഞ്ഞ് ,വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ അഭിരമിച്ച മനസ്സിനെ വീണ്ടെടുത്തു, ,ജീവിതത്തിന്റെ സൗന്ദര്യ വഴികളിലേക്ക് വസന്തം വിരുന്നുവന്നത് അവനറിഞ്ഞു.ഒരവധി ദിനത്തിനു കൂടി അറുതികൊടുത്തു സന്ധ്യാസൂര്യന്‍ തടാകത്തിലെക്കു ഇറങ്ങി അപ്രത്യക്ഷമായി.

Advertisement

അറിയാത്ത ഭാഷയില്‍
കേള്‍ക്കാത്ത ശബ്ദത്തില്‍
എത്രമധുരമായ്
പാടുന്നു നീ
കാണാ നിറങ്ങളില്‍
അരിയാ വരകളില്‍
എത്ര മനോജ്ഞാമായ്  തെളിയുന്നു നീ..

ഷിഖയുടെ കാറില്‍ തന്നെ അല്കൂസിലെ താമസസ്ഥലത്തിറങ്ങുമ്പൊള്‍ മനസ്സില്‍ വീണ്ടും നിസാ അസീസി പാടുകയായിരുന്നു

 368 total views,  8 views today

Advertisement
Entertainment6 mins ago

മനസിൽ നിന്ന് തന്നെ മായാത്ത തരത്തിലാണ് ഇതിന്റെ ക്രാഫ്റ്റ്

Entertainment16 mins ago

അതിശയകരമായ കാര്യങ്ങളാണ് കേള്‍ക്കുന്നതെന്ന് ദുൽഖർ സൽമാൻ

Entertainment45 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health1 hour ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment1 hour ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment3 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment3 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge6 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment7 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment7 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment8 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment8 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment45 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment22 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment24 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Advertisement
Translate »