fbpx
Connect with us

മരുഭൂമിയില്‍ വിരിഞ്ഞ പൂവ്

കേരളത്തിലെ പച്ചമണ്ണില്‍ നിന്നും അവള്‍ മരുഭൂമിയിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് നടുവില്‍ എത്തിയിട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു..!!

വെളുത്തുസുന്ദരിയായ അവളുടെ ശരീരം പോലെ മനസ്സും സുന്ദരമായിരുന്നു.അതില്‍ കറുത്ത ഇരുള്‍ വീണുതുടങ്ങിയത് അവള്‍ ഈ മരുഭൂമിയില്‍ കാലുകുത്തുന്നതിന് മൂന്ന് വര്ഷം മുന്പ്ആണ്..സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അവളെ അവന്‍ സ

നേഹിച്ചുതുടങ്ങിയത് മുതല്‍.അറിയാതെ അവളും ആ മിഥ്യയായ പണത്തെയും ആ മനസ്സിനെയും സ്‌നേഹിച്ചുതുടങ്ങി.ഒരുപാട് എതിര്‍പ്പുകള്‍ക്ക് ഒടുവില്‍ അവര്‍ ഒന്നാവുകയും ചെയ്തു..!!!

 86 total views

Published

on

mother and baby1

കേരളത്തിലെ പച്ചമണ്ണില്‍ നിന്നും അവള്‍ മരുഭൂമിയിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് നടുവില്‍ എത്തിയിട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു..!!

വെളുത്തുസുന്ദരിയായ അവളുടെ ശരീരം പോലെ മനസ്സും സുന്ദരമായിരുന്നു.അതില്‍ കറുത്ത ഇരുള്‍ വീണുതുടങ്ങിയത് അവള്‍ ഈ മരുഭൂമിയില്‍ കാലുകുത്തുന്നതിന് മൂന്ന് വര്ഷം മുന്പ്ആണ്..സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അവളെ അവന്‍ സനേഹിച്ചുതുടങ്ങിയത് മുതല്‍.അറിയാതെ അവളും ആ മിഥ്യയായ പണത്തെയും ആ മനസ്സിനെയും സ്‌നേഹിച്ചുതുടങ്ങി.ഒരുപാട് എതിര്‍പ്പുകള്‍ക്ക് ഒടുവില്‍ അവര്‍ ഒന്നാവുകയും ചെയ്തു..!!!

രാപ്പകലുകള്‍ പതിവുപോലെ കറങ്ങിത്തിരിഞ്ഞു.വിടര്‍ന്നു നിന്ന പൂവ് മണം നഷ്ടപ്പെട്ട് വാടുന്നത് പോലെ അവളും വാടിതുടങ്ങി ഒരുവര്‍ഷം കൊണ്ട്തന്നെ ആ വീട്ടില്‍..
കല്യാണപിറ്റേന്ന് തുടങ്ങിയ അമ്മായിയമ്മപ്പോരും,നാത്തുന്‍പ്പോരും ഒരു കുഞ്ഞ് ജനിച്ചു ഒന്നരവയസ്സായിട്ടും അവസാനിചില്ലാ..ഒപ്പം നാക്കിനും കണ്ണിനും ചെവിക്കും മരണം സംഭവിച്ചത്‌പോലെ അവള്‍ വിശ്വസിച്ച ആളും ഒടുവില്‍…അദ്ദേഹത്തിന്റെ ചിന്തകളും ആഗ്രഹങ്ങളും പോലെ ആടംഭരങ്ങളിലും,ആര്ഭാടങ്ങളിലും പുറമേ കൂട്ടുകാരുടെ ഇഷ്ടത്തിനൊപ്പം തന്റെ ഭാര്യ നടക്കണമെന്ന് കൂടിയായപ്പോള്‍ അവള്‍ മനസ്സില്‍ നട്ടുവളര്‍ത്തിയ പ്രതീക്ഷയുടെ മരത്തിലെ ഓരോ ചില്ലകളായി ഒടിഞ്ഞുതുടങ്ങി.ഒടുവില്‍ മരവിച്ച മനസ്സും മൌനംവുമായി ഒരു ഉത്തരവും ആരോടും പറയാതെ ഒന്നരവയസ്സുകാരി മകളെയും എടുത്ത് കണ്ണീരോടെ ആ പടിയിറങ്ങി..!!!

സ്‌നേഹവാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുന്ന അവളുടെ ആ വാടകവീട്ടിലേക്ക്.
അന്ന് ചിരിച്ചമുഖവും നിറഞ്ഞ കണ്ണുകളുമായി മകളെ യാത്രയാക്കിയ ഉപ്പയുടെയും ഉമ്മയുടെയും അടുത്തേക്ക്..മനസ്സില്‍ കരഞ്ഞുകൊണ്ട് പുറമേ ചിരിച്ച് ഇത്തയെ യാത്രയാക്കിയ രണ്ട് അനിയത്തിമാരുടെ അടുത്തേക്ക്..സ്വപനങ്ങള്‍ സ്ഫടികംപോലെ വീണുചിതറി കൈകുഞ്ഞുമായി വന്ന അവളെ കരഞ്ഞകണ്ണുകളുമായി സീകരിച്ചു കൂടെ നിര്‍ത്തൂവാനെ അവക്കും കഴിഞ്ഞോളൂ…!!!

Advertisement

വീട്ടില്‍ വന്നു ആറുമാസങ്ങള്‍ക്ക് ശേഷം അവളുടെ ജീവിതത്തിലേക്കും മനസ്സിലേക്കും വീണ്ടും വെളിച്ചം വീശി..ആരുടോയോ പ്രാര്‍ത്ഥന എന്നപോലെ..കൂടെ നേര്‌സിന്ഗിനു പഠിച്ച നാട്ടുകാരിയായ അവളുടെ പ്രിയ കൂട്ടുകാരി..ആരോ പറഞ്ഞ് അവളുടെ നിര്‍ഭാഗ്യ ജീവിതകഥകള്‍ അറിഞ്ഞു..കൂട്ടുകാരിയോടുള്ള സ്‌നേഹവും കടമയും എന്നോണം അവള്‍ ജോലിചെയ്യുന്ന സൗദിയിലെ റിയാദിലെ ഒരു ഹോസ്പിറ്റലില്‍ ജോലി ശരിയാക്കി..ഒരുമാസത്തിനിള്ളില്‍ വിസയും നല്‍കി..!!

വിസപറനെത്തിയ അന്ന് തന്നെ അവള്‍ക്ക് പോസ്റ്റ്‌വഴി മറ്റൊരു കത്തുംകിട്ടി. വിവാഹമോചനം ആവശ്യപ്പെട്ട് ഉള്ളതായിരുന്നു ആ കത്ത്.വലതുകയ്യില്‍ വിസയും സ്വപ്നങ്ങളും ഇടതുകയ്യില്‍ ജീവിതത്തിന്റെ നഷ്ടവും പിടിച്ച് ഏകാന്തതയില്‍ അവള്‍ പൊട്ടി കരഞ്ഞു…രണ്ടിലും അവള്‍ കണ്ടത് ഒന്നരവയസ്സുകാരി മകളുടെ മുഖംമാത്രം..ഒടുവില്‍ മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ വലതുകയ്യിലെ വിസയും കുടുംബത്തെയും നെഞ്ചോടുചേര്‍ത്തുപിടിച്ചു..!!!!
മകളെ ഉപ്പയെയും,ഉമ്മയെയും ഏല്‍പിച്ച് അനിയത്തിമാരോട് യാത്രയും പറഞ്ഞ് ആകാശമേഘങ്ങള്‍ക്ക് ഉള്ളിലെവിടയോ അവള്‍ സ്വപ്നംകണ്ട മരുഭൂമിയിലെ സ്വര്‍ഗംതേടി അവള്‍ പറന്നു…!!!!

ഫ്‌ളൈറ്റ് അല്പംലേറ്റ്യെങ്കിലും എയര്‍പോര്‍ട്ടിന് പുറത്ത് ഇന്തോനേഷ്യകാരിയായ സഹപ്രവര്‍ത്തകയെയും കൂട്ടി കൂട്ടുകാരി കാത്തുനിന്നിരുന്നു.കാറില്‍ ഇരുന്നു വിശേഷങ്ങള്‍ ചോദിച്ചെങ്കിലും എല്ലാം മൂളികേട്ടതല്ലാതെ നല്ലത് പോലെ അവള്‍ സംസാരിച്ചില്ലാ..!!!

നിനക്കെന്താ ഒരു സന്തോഷവുമില്ലാതെ…എല്ലാം മറക്കാനും പ്രതീക്ഷകള്‍ പോലെ ജീവിക്കാനും അല്ലെ നീവന്നത്..പിന്നെ എന്താ ഇങ്ങനെ..?
അവള്‍ പറഞ്ഞു: കണ്ണെത്താത്ത ദൂരത്താനെങ്കിലും മനസ്സിലും കണ്‍മുന്നിലും മകളാണ്..അവളെ അനാഥയാക്കി വന്നത് പോലെ..ഞാന്‍.,….!!!
കരഞ്ഞുതുടങ്ങിയ അവളോട് മറ്റൊന്നും പറയാന്‍ കൂട്ടുകാരിക്കും കഴിഞ്ഞില്ലാ…

Advertisement

വൃത്തിയുംവെടുപ്പുമുള്ള പരിഷ്‌കൃത നഗരത്തിലെ ആഡംബരകാറുകള്‍ക്ക് ഇടയിലൂടെഅവരുടെ കാറും ചീറിപ്പാഞ്ഞു.ക്രമേണ കെട്ടിടങ്ങളും ആള്തിരക്കും അവളുടെ കണ്ണില്‍ പതിഞ്ഞു.മനസ്സും മുഖവും താല്‍കാലികമെന്നപോലെ ശാന്തമായി..ഒരു വലിയ കെട്ടിടത്തിനുമുന്നിലായി കാര്‍ നിന്നു.കാറില്‍ നിന്നിറങ്ങി ലിഫ്റ്റില്‍ കയറി മുകളിലെ നിലയിലേക്ക് പോയി..വലിയ കെട്ടിടം ആയതുകൊണ്ട് എത്രാമത്തെ നിലയിലാണ് ഇറങ്ങിയത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല അവള്‍ക്ക്..ഒരു വാതില്‍ കാണിച്ചു കൂട്ടുകാരി പറഞ്ഞു ഇതാണ് നമ്മുടെ ഫ്‌ലാറ്റ്..ഫ്‌ലാറ്റ് തുറന്നു മുറി കാണിച്ചുകൊടുത്തു..രണ്ട് മുറിയും.ഒരു ബാത്ത്രൂം.ഒരു ചെറിയ അടുക്കളയും..രണ്ട് മുറിയിലായി ആറു കട്ടിലുകള്‍..എല്ലാം മലയാളികളാണ്..ഇനി കുളിച്ച് ഒന്ന് റസ്റ്റ് എടുക്കു..ഇത്രയും പറഞ്ഞു ഡ്യൂട്ടി സമയം ആയി എന്നും പറഞ്ഞു കൂട്ടുകാരിയും ഓടിമറഞ്ഞു..!!!

അവിടെയും ഒറ്റപെടലിന്റെയും ശൂന്യതയുടെയും മണം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി..ആദ്യമായതു കൊണ്ടാകും..
ഒന്നുറങ്ങി ഉണര്‍ന്നു..മറ്റ് രണ്ട് കട്ടിലുകളില്‍ ആരോക്കയോ ഉറങ്ങുന്നു.മൂലയില്‍ ടി വി ആര്‍ക്കോ വേണ്ടി ശബ്ദിക്കുന്നു..ജനാലയിലുടെ പുറത്തേക്ക് നോക്കി കാഴ്ചകള്‍ കണ്ടുനിന്ന് സമയം പോയത് അറിഞ്ഞില്ല.കൂട്ടുകാരി ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തി..നാളെ മുതല്‍ നിനക്കും ജോലിയില്‍ പ്രവേശിക്കാം..
അങ്ങനെ ജോലിയില്‍ പ്രവേശിച്ചു.മുറിയില്‍ ഉള്ളവരെയും മറ്റു സഹപ്രവര്‍ത്തകരെയും പരിചയപെട്ടു..
സമയംവെച്ചുറങ്ങി എഴുനേറ്റ് കമ്പനി വാഹനത്തില്‍ പോയി പത്ത് മണിക്കൂര്‍ ജോലി ചെയ്യുന്ന ആരുടെഒക്കയോ വിരല്‍ത്തുമ്പിലെ റിമോര്ട്ടിനു മുന്നില്‍ നൃത്തംവെക്കുന്ന പാവയായി ആ മുറിയിലുള്ളവരെ പോലെ അവളും..ഒരു ഫ്‌ലാറ്റില്‍ തന്നെയെങ്കിലും വല്ലപ്പോഴും കാണുന്ന സംസാരിക്കുന്ന കുറെ മനിഷ്യജന്മങ്ങള്‍..മോഹങ്ങളും സ്വപ്നങ്ങളും ഉള്ളിലൊതുക്കി കഴിയുന്ന ശലഭങ്ങള്‍.അവളും അവര്‍ക്ക് ഒപ്പം പാറിപറന്നു.!!
.
വര്‍ഷങ്ങള്‍ കഴഞ്ഞു.കമ്പ്യൂട്ടറും,കൂബബൂസും,ചിക്കനും അവള്‍ക്കും പ്രിയപെട്ടതായി..അല്ല അങ്ങനെ ആക്കി മാറ്റി.മനിഷ്യനും,മലയാളിയും,പോരാത്തതിന് പെണ്ണും അല്ലെ..സാഹചര്യങ്ങളോട് പോരുത്തപെട്ടെതീരു…!!!
കൂട്ടുകാരും നാട്ടുകാരും നാട്ടില്‍ പോകുമ്പോള്‍ പൊന്നുമോള്‍ക്ക് ഉടുപ്പും,കളിപ്പാട്ടവും,മുട്ടായകളും വാങ്ങിഅയച്ചു മകളോടുള്ള സ്‌നേഹം ഉള്ളിലൊതുക്കി അവള്‍ ആ മരുഭൂമിയില്‍ കഴിഞ്ഞു…!!
വാടക വീട്ടില്‍നിന്നും ചെറുതാണെങ്കിലും ഒരു കൊച്ചുവീട് അവളും വാങ്ങി.ഒപ്പം ഒരു അനിയത്തിയുടെ കല്യാണവും നടന്നു..ഇനിയും ബാധ്യതകളും,പ്രശ്‌നങ്ങളും ബാക്കി..!!!

അങ്ങനെ പ്രിയ കൂട്ടുകാരി കരഞ്ഞു കിട്ടിയ ഒരു മാസത്തെ ലീവില്‍ നാട്ടിലേക്ക് പോയി..പതിവുപോലെ പോലെ മോള്‍ക്കുള്ള സമ്മാനങ്ങളും കൊടുത്തയച്ചു..ആ ആഴ്ചയില്‍ വീട്ടില്‍ വിളിച്ചാല്‍ മകള്‍ക്ക് പറയാനുള്ളത് ഉമ്മിച്ചി കൊടുത്തയച്ച സമ്മാനങ്ങളെ കുറിച്ചും,പതിവുപോലെ ഉമ്മിച്ചി വരാത്തതിന്റെ പരിഭവവും ആയിരുന്നു..ഒടുവില്‍ മകള്‍ പറഞ്ഞു ഇത്താത്ത വരുമ്പോള്‍ ഞാന്‍ ഉമ്മിച്ചിക്കും ഒരു സമ്മാനം കൊടുത്ത് വിടുമല്ലോ…എത്ര ചോദിച്ചിട്ടും എന്താണ് എന്ന് മോളും ഉമ്മിച്ചിയും,ഉപ്പച്ചിയും പറഞ്ഞില്ലാ…!!!
ഒരു മാസത്തെ അവധി കഴിഞ്ഞു കൂട്ടുകാരി തിരിച്ചെത്തി..ആകാംഷയോടെ കാത്തിരുന്നു മകളുടെ സമ്മാനം എന്തെന്നറിയാന്‍..കൂട്ടുകാരി ആദ്യം നകിയതും അത് തന്നെ ആയിരുന്നു..പെട്ടിതുറന്ന് ഉള്ളില്‍ നിന്നുംകവറില്‍ പൊതിഞ്ഞ മുല്ല വല്ലിയെടുത്ത് അവള്‍ക്കു നല്‍കി..ഇതാണ് മോളുടെ സമ്മാനം..!!!
ഭ്രാന്തമായ ആവേശത്തോടെ ഒന്നും മനസ്സിലാവാതെ അതിനെ നോക്കി കണ്ണുനീര്‍ ഒഴുക്കി..!!!
ഫോണ്‍ എടുത്ത് മോളെ വിളിച്ചു….മകള്‍ പറഞ്ഞു…”ഉമ്മിച്ചിക്ക് ഏറ്റവും ഇഷ്ടടമുള്ളത് മുല്ലപൂ ആണെന്ന് ഉപ്പച്ചിയും ഇമ്മച്ചിയും പറഞ്ഞല്ലോ..അതാണ് നമ്മുടെ വീട്ടിലെ മുല്ലവള്ളിയില്‍ നിന്നും ഉമ്മച്ചിക്കായി ഒരു വള്ളികൊടുത്ത് വിട്ടത്..അത് ഉമ്മി നടണം..അതില്‍ വിരിയുന്ന ഓരോ പൂവും ഉമ്മച്ചികുള്ള മോളുടെ ഓരോ ഉമ്മയാണ്(ചുംബനം)..ആ പൂവിനെ പോലെയാണ് ഉമ്മച്ചിയുടെ ഈ മോളും”’…..
അതുകേട്ട് പൊട്ടികരഞ്ഞു അവള്‍ കുറെനേരം നിനന്നു..പിന്നെ ഒരു പ്ലാസ്റ്റിക് ചട്ടിയില്‍ ഇത്തിരിമണ്ണ് എടുത്ത് സൂക്ഷ്മതയോടെ ആ വള്ളിനട്ടു..
അന്ന് മുതല്‍ രണ്ട് നേരം അവള്‍ മുല്ല നനച്ചു..കിട്ടുന്ന സമയം അത്രയും അതിനോട് കിന്നാരം പറഞ്ഞു.വിഷമങ്ങളും സന്തോഷങ്ങളും പങ്കുവച്ചു..
ദിവസങ്ങള്‍ക്ക് ശേഷം അതിലൊരു മുളപൊട്ടി..അത് വള്ളിയായി പടര്‍ന്നു..അതില്‍ ഒരു മുല്ലപൂ വിരിഞ്ഞു..
”’അറബിക്കടലും കടന്നുവന്ന മകളുടെ ആദ്യത്തെ ചുംബനം..ആ പൂവില്‍ അവള്‍ കണ്ടത് മകളുടെ മുഖമായിരുന്നു”’…!!!.
”അങ്ങനെ ഒരുപാട് പൂക്കള്‍ വിരിഞ്ഞു..മകളുടെ ആഗ്രഹം പോലെ…ഉമ്മച്ചിക്ക്
ഒരുപാട് ഉമ്മകളും ആയി..ഇന്നും വിരിഞ്ഞുകൊണ്ടേയിരിക്കുന്നു….!!!!

 87 total views,  1 views today

Advertisement

Advertisement
Entertainment13 mins ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment35 mins ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment3 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment3 hours ago

ബോഡി ഹീറ്റ് – ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ

Entertainment4 hours ago

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Entertainment4 hours ago

കറുപ്പ് ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

Entertainment4 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Cricket5 hours ago

ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി ലൈൻ കടത്തിയ ഇന്ത്യൻ ക്രിക്കറ്റർ

Entertainment5 hours ago

റോഷൻ മാത്യു, ദർശന രാജേന്ദ്രൻ ലിപ്‌ലോക് വീഡിയോ വൈറലാകുന്നു

Entertainment5 hours ago

രണ്ടാം ഭാഗം ഒക്കെ ചെയ്യുന്നുണ്ടേൽ ഇങ്ങനെ ചെയ്യണം, ഇങ്ങനെ ആവണമെടാ രണ്ടാം വരവ്

Entertainment6 hours ago

ഇന്നത്തെ ചാക്കോച്ചനിലേക്കുള്ള യാത്രക്ക് അടിത്തറ പാകിയ കഥാപാത്രം, അതാണ്‌ പാലുണ്ണി

Entertainment6 hours ago

സംഗീതത്തിൽ രണ്ടുവട്ടം ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു മലയാളി !

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment4 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment6 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment24 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »