Untitled-1

സംഭവം നടക്കുന്നത് നമ്മുടെ സ്വന്തം കന്യാകുമാരിയിലാണ്. മലമ്പാമ്പുകള്‍ ആടിനെയും വളര്‍ത്തുമൃഗങ്ങളെയും തിന്നുന്നത് ഇവിടുത്തെ നിത്യസംഭവവുമാണ്.

15 കിലോയോളം തൂക്കമുള്ള ഒരു ആടിനെയാണ് ഈ മലമ്പാമ്പ് അകത്താക്കിയത്. ആടിനെ കാണാതായത് നാട്ടുക്കാര്‍ മനസിലാക്കിയപ്പോള്‍ തന്നെ അവര്‍ അക്കാര്യം ഉറപ്പിച്ചിരുന്നു, ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ,അങ്ങനെ അവര്‍ പാമ്പിനുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. നല്ല അടിപൊളി മട്ടണ്‍ ഇറച്ചിയൊക്കെ വിഴുങ്ങി ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്നാ മട്ടില്‍ ഒരു വയലില്‍ വിശ്രമിക്കുകയായിരുന്നു പാമ്പിനെ നാട്ടുകാര്‍ കണ്ടുപിടിച്ചു. 6 അടിയോളം നീളമുള്ള ഒരു കൂറ്റന്‍ മലമ്പാമ്പ്.

നാട്ടുക്കാരുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ പിടികൂടി. പിടിയിലായ പാമ്പിന്റെ വയറ്റില്‍ നിന്ന് ആടിനെ പുറത്തെടുക്കാന്‍ അവര്‍ പഠിച്ചപണി പതിനെട്ടും നോക്കി. ഒടുവില്‍ ഒരുവിധം ആ ചത്ത ആടിനെ നാട്ടുകാര്‍ പാമ്പിന്റെ വായ്യില്‍നിന്നും വലിച്ചു പുറത്തിട്ടു.

You May Also Like

ഇവനാണ് നുമ്മ പറഞ്ഞ കുടിയന്‍! ഇവനാണ് കുടിയന്‍!

പൊതു സ്ഥലത്ത് മദ്യപിച്ചതിന് 492 തവണ അറസ്റ്റ് ചെയ്യപ്പെട്ട ആളെ കണ്ടോളൂ

മെക്സിക്കോയില്‍ ഭൂമി രണ്ടായി പിളര്‍ന്നു..!!!

ഡ്രോൺ വഴി എടുത്ത ഈ ദൃശ്യം സോഷ്യൽ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു..!!!

ഓട്ടോക്കാരനെക്കൊണ്ട് മീറ്റര്‍ ഇട്ട് വണ്ടിയെടുക്കാന്‍ ഒരു വിദേശിക്ക് ചെയ്യേണ്ടി വന്നത്! [വീഡിയോ]

ഓട്ടോഡ്രൈവറെ മീറ്റര്‍ ഓണ്‍ ചെയ്യിക്കാന്‍ അമേരിക്കക്കാരി ചെയ്ത പണി!

എന്ത് കൊണ്ടാണ് സ്വന്തം അധോവായുവിന്റെ മണം മാത്രം നമ്മള്‍ ഇഷ്ടപ്പെടുന്നത് ?

എന്ത് കൊണ്ടാണ് നമ്മള്‍ ഓരോരുത്തരും പുറത്ത് വിടുന്ന ആ സ്വന്തം അധോവായുവിന്റെ മണം മാത്രം ഇഷ്ടപ്പെടുന്നത് ?