ആടിനെ വിഴുങ്ങിയ മലമ്പാമ്പ് – വീഡിയോ

266

Untitled-1

സംഭവം നടക്കുന്നത് നമ്മുടെ സ്വന്തം കന്യാകുമാരിയിലാണ്. മലമ്പാമ്പുകള്‍ ആടിനെയും വളര്‍ത്തുമൃഗങ്ങളെയും തിന്നുന്നത് ഇവിടുത്തെ നിത്യസംഭവവുമാണ്.

15 കിലോയോളം തൂക്കമുള്ള ഒരു ആടിനെയാണ് ഈ മലമ്പാമ്പ് അകത്താക്കിയത്. ആടിനെ കാണാതായത് നാട്ടുക്കാര്‍ മനസിലാക്കിയപ്പോള്‍ തന്നെ അവര്‍ അക്കാര്യം ഉറപ്പിച്ചിരുന്നു, ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ,അങ്ങനെ അവര്‍ പാമ്പിനുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. നല്ല അടിപൊളി മട്ടണ്‍ ഇറച്ചിയൊക്കെ വിഴുങ്ങി ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്നാ മട്ടില്‍ ഒരു വയലില്‍ വിശ്രമിക്കുകയായിരുന്നു പാമ്പിനെ നാട്ടുകാര്‍ കണ്ടുപിടിച്ചു. 6 അടിയോളം നീളമുള്ള ഒരു കൂറ്റന്‍ മലമ്പാമ്പ്.

നാട്ടുക്കാരുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ പിടികൂടി. പിടിയിലായ പാമ്പിന്റെ വയറ്റില്‍ നിന്ന് ആടിനെ പുറത്തെടുക്കാന്‍ അവര്‍ പഠിച്ചപണി പതിനെട്ടും നോക്കി. ഒടുവില്‍ ഒരുവിധം ആ ചത്ത ആടിനെ നാട്ടുകാര്‍ പാമ്പിന്റെ വായ്യില്‍നിന്നും വലിച്ചു പുറത്തിട്ടു.