1

മലയാലം മാത്രം സംസാരിക്കുന്ന ചാനല്‍ അവതാരകരെ മലയാളി അല്ലെങ്കിലും മലയാളം പുല്ലു പോലെ പറയുന്ന ഋഷിരാജ് സിംഗിന്റെ അടുത്ത് ട്യൂഷന് വിടണമെന്ന് എ.ഡി.ജി.പിയും കവയത്രി കൂടിയുമായ ബി സന്ധ്യ പറയുന്നു. ഡിസി ബുക്‌സിന്റെ അന്താരാഷ്ട്ര പുസ്തക മേളയോട് അനുബന്ധിച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവേയാണ് സന്ധ്യ ചാനല്‍ അവതാരകരെ വിമര്‍ശിച്ച് രംഗത്തെത്തിയത്. മലയാളി അല്ലെങ്കിലും നല്ല ശുദ്ധ മലയാളം സംസാരിക്കുന്ന ആളാണ് ഋഷിരാജ് സിംഗെന്നാണ് സന്ധ്യയുടെ പക്ഷം. ഋഷിരാജ് പങ്കെടുത്ത ചടങ്ങില്‍ തന്നെയായിരുന്നു സന്ധ്യയുടെ അഭിപ്രായപ്രകടനം.

ശരിക്കും മലയാളം സംസാരിക്കാന്‍ അറിയാത്ത അവതാരകരെ ശരിപ്പെടുത്താന്‍ ഋഷിരാജിനേ കഴിയൂവെന്നും സന്ധ്യ പറഞ്ഞു. മലയാളിയല്ലാത്ത ഋഷിരാജ് സിങ് ലളിതമായ ഭാഷയില്‍ ടി.സി.ടെന്‍സിങ്ങിന്റെ യാത്രാവിവരണ ഗ്രന്ഥം പരിചയപ്പെടുത്തി. ഇതു കേട്ട ശേഷമായിരുന്നു സന്ധ്യയുടെ പ്രതികരണം.

ബി സന്ധ്യയുടെ തിരഞ്ഞെടുത്ത കവിതകള്‍ , ശ്രീകുമാരന്‍ തമ്പിയുടെ പുത്രലാഭം, ഇന്ദിരാ അശോകിന്റെ നിലാവെഴുതുമ്പോള്‍ , ജോര്‍ജ് ഓണക്കൂറിന്റെ ദി സീ വിത്ത്ഇന്‍ എന്നീ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശിപ്പിച്ചത്. ചടങ്ങില്‍ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍, ഇന്ദിരാ അശോക് എന്നിവര്‍ പങ്കെടുത്തു.

You May Also Like

ഐസ് ബക്കറ്റ് ചലഞ്ചില്‍ പങ്കെടുത്ത് പൊകരുതെന്ന് അമേരിക്കന്‍ താക്കീത്..

. മുന്‍ പ്രസിഡന്റുമാരടക്കം യുഎസിലെ പ്രമുഖ വ്യക്തികളും ഐസ് ബക്കറ്റ് ചലഞ്ചില്‍ പങ്കെടുത്തിരുന്നു.

തടാകങ്ങളുടെ നഗരത്തിലൂടെ ഒരു യാത്ര – രാജസ്ഥാന്‍..

“..ഇപ്രാവശ്യത്തെ യാത്രയില്‍ മനസ്സിലേക്ക് കേറി വന്ന മുഖം ഒരു എട്ടോ പത്തൊ വയസ്സുള്ളകുട്ടിയുടെ നിസംഗതയായ മുഖമാണ്. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലുകാര്‍ വൈകുന്നേരങ്ങളില്‍ പാവക്കളി ഏര്‍പ്പേടുത്തിയിട്ടുണ്ടായിരുന്നു. പാവക്കളി, കൊച്ചുനാളില്‍ ഒരുപാട് കൌതുകം തോന്നിയിട്ടുള്ളതാണ്…”

ജീവിത പ്രശനങ്ങളില്‍ നിന്ന് രക്ഷനേടുവാന്‍ നവരത്നങ്ങള്‍ – മോഹന്‍ പൂവത്തിങ്കല്‍..

നിങ്ങളുടെ അറിവിലേക്ക് ചില സൂചനകള്‍ നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതുകൊണ്ട് ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ നേരില്‍ ആവശ്യപ്പെടാം.

777 ചാര്‍ലി കണ്ടു പൊട്ടിക്കരഞ്ഞു കർണ്ണാടക മുഖ്യമന്ത്രി

777 ചാര്‍ലി എന്ന കന്നഡ ചിത്രം വളരെയധിക ജനപ്രീതിയാര്ജിച്ചു മുന്നേറുകയാണ്. ചാർലി എന്ന നായയാണ് ചിത്രത്തിലെ…