മലയാളക്കര ഇന്ന് വരെ കണ്ടതില്‍ വെച്ചേറ്റവും ദാരിദ്ര്യം നിറഞ്ഞ സിനിമ പരസ്യം എന്ന പരസ്യത്തോടെയാണ് മഞ്ഞ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഈ നോട്ടീസ് ഇറക്കുന്നത്. ജാക്ക്സന് കമ്പക്കര എന്ന നായകന് തന്റെ വീടും പുരയിടവും വില്‍ക്കുകയും കടം വാങ്ങിയും നിര്‍മ്മിച്ച ഈ സിനിമ കണ്ടു കൊണ്ട് ജപ്തി, പുലഭ്യം എന്നിവ ഒഴിവാക്കി തരുവാനുമാണ് നായകന് നമ്മോടു അഭ്യര്‍ഥിക്കുന്നത്.
സിനിമയുടെ വന്‍ വിജയത്തിനായി നിങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ട കത്തിക്കുത്ത്, ബോംബേറ്, പ്രേമം, ബലാല്‍സംഗം, സ്ലോ മോഷന്‍ എന്നിവ സിനിമയില്‍ താന്‍ നിരന്തരം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്ന് അദ്ദേഹം വാഗ്ദാനം നല്കുന്നു.
ഇഷ്ടം, ഗ്രാമഫോണ്‍, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളിലെ കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേനായ നിയാസ് ബക്കര്‍ നായകനാകുന്ന ചിത്രമാണ് മഞ്ഞ. വലിയ സ്വപ്നങ്ങളുള്ള ഒരു ഗ്രാമീണനെയാണ് നിയാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ന്യൂജനറേഷന് ലുക്കില്‍ ജോയ് മാത്യു അഭിനയിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ബിജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിയാസിനും ജോയ് മാത്യവിനും പുറമേ പുറമേ ഷമ്മി തിലകന്, അശോകന്, രമേശ് പിഷാരടി തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. സംവിധായകന് തന്നെയാണ് ചിത്രത്തിന്റ തിരക്കഥയും രചിച്ചിരിക്കുന്നത്. രാജേഷ് കെ നാരായണന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.