മലയാളം ചലച്ചിത്ര ഗാനങ്ങളെ പിടിച്ചു നിര്‍ത്തുന്നത് “പുഴയും നദിയും പിന്നെ കുളവും”

  855

  THSHK_PERIYAR_RIVER_750600f

  മലയാള സിനിമയെ കുറിച്ച് സംസാരിക്കുമ്പോള്‍ അതിലെ ഗാനങ്ങളെ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കില്ല. വയലാറും ഒഎന്‍വിയും ഒക്കെ മലയാള ചലച്ചിത്ര ഗാന രംഗത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലുത് തന്നെയാണ്.

  മലയാള സിനിമയില്‍ കഥയോട് ഒപ്പം തന്നെ അതിലെ ഗാനങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ഒരു കാലത്ത് ആശയ ദാരിദ്യം പിടിച്ച മലയാള സിനിമയെ താങ്ങി നിര്‍ത്തിയിരുന്നത് ഈ ഗാനങ്ങള്‍ തന്നെയാണ്. മലയാള സിനിമ ഗാനങ്ങളെ എന്ത് കൊണ്ട് ദാരിദ്യം ബാധിച്ചില്ല എന്ന് ചോദിച്ചാല്‍ ഉത്തരം വളരെ സിമ്പിളാണ്..

  നദികള്‍,പുഴകള്‍,ആറുകള്‍,കായല്‍,കടല്‍, തോടുകള്‍, ചില വലിയ പ്രസിദ്ധമായ കുളങ്ങള്‍: ഇവയൊക്കെ ഉള്ളിടത്തോളം കാലം മലയാള സിനിമ ഗാന രംഗത്തിന് ഒരു കുറവും വരില്ല. ഒട്ടുമിക്ക മലയാള ഗാനങ്ങളിലും ഇതില്‍ ഏതെങ്കിലും ഒക്കെ കടന്നു വരും..പിന്നെ ഇതില്‍ പിടിച്ചു കയറാമല്ലോ…

  മലയാള സിനിമയിലെ ജലാശയങ്ങള്‍ കടന്നു വന്നു ഹിറ്റായ ചില ഗാനങ്ങളിലൂടെ…

  1. നദികളില്‍ സുന്ദരി യമുനാ….യമുനാ … യമുനാ
  2. അഷ്ട്ടമുടി കായലിലെ .. അന്ന നട തോണിയിലെ ..ചിന്നക്കിളി
  3. ആയിരം പാദസരങ്ങള്‍ കിലുങ്ങി ..ആലുവാപ്പുഴ പിന്നെയും ഒഴുകി.
  4. കൈതപുഴ കായലിലെ… ഓഹോ ..ഓഹോ.. കാറ്റിന്റെ തോണിയിലെ
  5. ഓമനപ്പുഴ കടപ്പുറത്തിന്നോമനെ… എന്‍ ഓമനേ .
  6. അറബിക്കടലൊരു മണവാളന്‍.. കരയോ നല്ലൊരു മണവാട്ടി .
  7. കായലിനരികെ കൊച്ചി കായലിനരികെ..
  8. പെരിയാറെ.. പെരിയാറെ..പര്‍വത നിരയുടെ പനിനീരെ.
  9. പെരിയാറെ..ഏ … പെരിയാറെ…ഏ .. , കഥകള്‍ നീ പറഞ്ഞു
  10. സംഗമം…സംഗമം ‘ത്രിവേണി… സംഗമം.
  11. വെണ്ണിലാ ചന്ദന കിണ്ണം’പുന്നമടകായലില്‍ വീണു.
  12. പമ്പയാര്‍ പിറക്കുന്ന ശബരി ഗിരിയില്‍
  13. പൂന്തേനരുവീ… വെണ്മണിപ്പുഴയുടെ അനുജത്തീ.
  14. കൈതപ്പുഴ കായലിലെ …ഓഹോ ഓഹോ…കാറ്റിന്റെ കൈകളിലെ ..
  15. പുഴയോരഴകുള്ള പെണ്ണ്.. ആലുവ പുഴയോരഴകുള്ള പെണ്ണ്..
  16. വണ്ണാത്തിപുഴയുടെ തീരത്ത് തിങ്കള്‍ കണ്ണാടി നോക്കും നേരത്ത് !
  17. കല്ലായി കടവത്തെ ..കാറ്റൊന്നും മിണ്ടീല

  ഇങ്ങനെ എത്ര എത്ര ഗാനങ്ങള്‍..മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ഹിറ്റ്‌ ഗാനനങ്ങള്‍ പുഴയെ കുറിച്ചോ നദിയെ കുറിച്ചോ ഒക്കെയായിരുന്നു എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും…