Featured
മലയാളം ചാനലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ – “മലയാളം ചാനലുകള്‍ ഇന്നലെ പെയ്ത മഴയില്‍ കുരുത്ത കൂണുകളോ..?”
കാര്യങ്ങള്‍ അവതാളത്തിലാകും എന്ന് മുന്‍കൂട്ടി കണ്ട ശ്രീമാന്‍ നികേഷ് കുമാര്‍, പതിയെ തന്റെ തടിഊരി. പിന്നെ കുറച്ച് വേദനിക്കുന്ന കോടീശ്വരന്മാരെയും കൂട്ടുപിടിച്ച് പുതിയൊരു ചാനല്‍ തുടങ്ങി, റിപ്പോര്‍ട്ടര്‍.
230 total views

കഴിഞ്ഞ കുറച്ച് കാലങ്ങളായി, നമ്മുടെ മലയാളസംസ്കാരത്തില് കണ്ടുവരുന്ന ഒരു പ്രത്യേകതരം രീതിയാണ്, പുതിയ ചാനലുകള്‍ തുടങ്ങുക എന്നത്. എന്തായാലും മാധ്യമസംസ്കാരം ആവോളമുള്ള മലയാളികള്‍, പ്രേക്ഷകരെ രസിപ്പിക്കാന്‍ പലതരം വേലത്തരങ്ങളുമായി ഇന്ന് നമ്മുടെ സ്വീകരണമുറികളില്‍ ഉണ്ട്.
അതിനിടയിലാണ് ശമ്പളം നിഷേധിക്കപ്പെട്ട ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍, ലൈവ് ആയിത്തന്നെ തങ്ങളുടെ രാജി മാലോകരെ അറിയിച്ചത്. മലയാളത്തില്‍ ബ്രേക്കിംഗ് ന്യൂസുകള്‍ക്ക് ഒരു പുതിയമാനം കല്‍പ്പിച്ചുനല്‍കിയത് ഇന്ത്യാവിഷന് എന്ന ചാനലായിരുന്നു ഈ സംഭവം അരങ്ങേറിയത്. നികേഷ് കുമാറിന്റെ വ്യത്യസ്തമായ ന്യൂസ് അവതരണ ശൈലിയിലൂടെ, മലയാളികള്‍ ഓരോ മുക്കിലെയും മൂലയിലെയും ന്യൂസുകള്‍ അറിഞ്ഞുതുടങ്ങിയത് ഇന്ത്യാ വിഷന്‍ എന്ന ചാനലിലൂടെ ആയിരുന്നു എന്നത് സത്യം. പക്ഷെ ഇതിനിടയില്‍, മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും ഇന്റെര്ണല് പൊളിറ്റിക്സും കൊണ്ട് വരുമാനം ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, ജോലിക്കാര്‍ താല്കാലിക സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം വാങ്ങുന്നതുപോലെ, എന്നെങ്കിലുമോരിക്കല്‍ കിട്ടുമെന്ന പ്രതീക്ഷയുമായി എല്ലുമുറിയെ പണിയെടുത്തു.
കാര്യങ്ങള്‍ അവതാളത്തിലാകും എന്ന് മുന്‍കൂട്ടി കണ്ട ശ്രീമാന്‍ നികേഷ് കുമാര്‍, പതിയെ തന്റെ തടിഊരി. പിന്നെ കുറച്ച് വേദനിക്കുന്ന കോടീശ്വരന്മാരെയും കൂട്ടുപിടിച്ച് പുതിയൊരു ചാനല്‍ തുടങ്ങി, റിപ്പോര്‍ട്ടര്‍. തുടങ്ങിയ കാലത്ത് പലതരം വ്യത്യസ്തമായ പരിപാടികള്‍ കൊണ്ട് ചാനല്‍ റേറ്റിംഗ് കൂടി, പക്ഷെ പരസ്യവരുമാനം കുറഞ്ഞതും, പലതരം സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയത് പരസ്യം നല്‍കുന്നവരും ആയതിനാല്‍, ആ വരുമാനവും കുറഞ്ഞു. സ്വര്ണ്ണക്കടക്കാര് ആയിരുന്നു ഇവരുടെയെല്ലാം പ്രധാനകറവപ്പശു. പക്ഷെ ഇതിനിടയില്‍, സ്വര്‍ണ്ണം ഗള്‍ഫില്‍ നിന്നും കടത്തുന്നത് മലബാര്‍ മേഖലയിലെ പ്രമുഖ ജ്വല്ലറികള്ക്കാനെന്നുള്ള എക്സ്ക്ലൂസിവ് കഥകള്‍(സത്യമായിരിക്കാം) വന്നതോടെ, സ്വര്ണ്ണമുതലാളിമാര് ഇടഞ്ഞു. അങ്ങിനെ ആ വരുമാനവും നിലച്ചു. കഴിഞ്ഞ ദിവസം, ഒരു മാധ്യമസുഹൃത്ത് പറയുകയുണ്ടായി, അയാള്‍ക്ക് ശമ്പളം ലഭിച്ചിട്ട് 3 മാസം ആയെന്ന്.
പക്ഷെ വന്‍കിട ചാനലുകള്‍ ആയ മനോരമ, ഏഷ്യാനെറ്റ് എന്നിവ, അപ്പോഴും വിപണിയില്‍ പിടിച്ചുനിന്നു. സത്യം പറഞ്ഞാല്‍ ഇത്തരം മുന്‍നിര ചാനലുകളില്‍ മാത്രമേ മാസാദ്യം ശമ്പളം ലഭിക്കൂ എന്നതും പരസ്യമായ രഹസ്യമാണ്. തമിഴ് ചാനലുകള്‍ ലാഭാത്തിലായതിനാലും, സണ്‍ നെറ്റ്വര്‍ക്ക് എന്ന ഗ്രൂപ്പ് ഓഫ് ചാനലുകള്‍ ഉള്ളതിനാലും സൂര്യയും പിടിച്ചുനില്ക്കുന്നു. സ്വതന്ത്രവാര്ത്താ ചാനലുകള്‍ക്ക് മാത്രമേ ഇപ്പോള്‍ ക്ഷീണം സംഭവിച്ചിട്ടുള്ളൂ എന്നാണ് കേള്‍ക്കുന്നത്. മറ്റുള്ള ചാനലുകാര്, റിയാലിറ്റി ഷോകളും, സീരിയലുകളും ഉള്ളതുകൊണ്ട് പിടിച്ചു നില്ക്കുന്നു എന്നര്‍ത്ഥം.
അതിനിടയില്‍ അമ്മയും തുടങ്ങി ഒരു ചാനല്‍, അമൃത. എന്തായാലും ശക്തമായ സാമ്പത്തിക അടിത്തറ ഉള്ളതിനാല്‍ ഇവരും അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ആണെന്ന് വിശ്വസിക്കുക വയ്യ. പിന്നീട് ഗള്‍ഫ് മലയാളികള്‍ എല്ലാവരും കൂടി തുടങ്ങി മറ്റൊരു ചാനല്‍, ടിവി ന്യൂ, ശ്രീ. യൂസഫലിയടക്കം പ്രമുഖര്‍ ഉള്‍പ്പെട്ട ചാനല്‍, അതും ഇപ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ആണ്.
ഇതിനെല്ലാം അടിസ്ഥാന പ്രശനമായി കണക്കാക്കേണ്ടത്, പരസ്യങ്ങളിലെ വരുമാനം വിഭജിച്ച് പോയതാണ്. ചാനലുകള്‍ കൂടിയതോടെ, കിട്ടുന്ന പരസ്യങ്ങളുടെ എന്നാവും കുറഞ്ഞു. ഇനി ഇതെല്ലാം ചാനലുകള്‍ നിലനില്ക്കും, ഇതെല്ലാം പൂട്ടും എന്ന് കാത്തിരുന്ന് കാണാം.
231 total views, 1 views today