മലയാളം ടൈപ്പിംഗ് ഇനി പ്രശ്‌നമല്ല, നിങ്ങളെ കൈപിടിച്ചെഴുതിക്കാന്‍ ഗൂഗിളുണ്ട്

1834

OSKB-B-

ഓണ്‍ലൈനില്‍ മലയാളം ടൈപ്പിംഗ് സുഗമമാക്കാന്‍ ഗൂഗിള്‍ സൗകര്യമൊരുക്കുന്നു. ഗൂഗിള്‍ ഇന്‍പുട് ടൂള്‍സ് എന്ന് സര്‍ച്ച് ചെയ്ത് മലയാളം തിരഞ്ഞെടുത്താല്‍ പുതിയ സംവിധാനത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ google.com/input tools എന്ന യു ആര്‍ എല്ലിലേക്ക് നേരിട്ട് കയറുകയും ചെയ്യാവുന്നതാണ്.

മലയാളം കീ ബോര്‍ഡ് അറിയാത്തവര്‍ക്ക് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാം. കൃത്യമായ നിര്‍ദേശങ്ങള്‍ ഗൂഗിള്‍ തരും. മലയാളം കീ ബോര്‍ഡ് അറിയുന്നവര്‍ക്ക് ഓള്‍ട്ട്ഷിഫ്റ്റ് അമര്‍ത്തിയാല്‍ മലയാളത്തില്‍ നേരിട്ട് ടൈപ്പ് ചെയ്യുകയുമാവാം.

മലയാളം ടൈപിംഗിലെ തലവേദനയായ ചില്ലക്ഷരങ്ങള്‍ കൃത്യമായി ടൈപ്പ് ചെയ്യാന്‍ ഗൂഗിളിന്റെ പുതിയ സംവിധാനം സഹായകരമാകും. മലയാളം ഉള്‍പ്പടെ 80 ഭാഷകളില്‍ ടൈപ്പ് ചെയ്യാനുള്ള സൗകര്യമാണ് ഗൂഗിള്‍ ഇന്‍പുട്ട് ടൂള്‍സിലൂടെ ഒരുക്കിയിരിക്കുന്നത്.