മലയാളം സിനിമയിലെ ചില ക്ലീഷേ താരങ്ങള്‍; ഇവരെല്ലാം ക്ലീഷേയുടെ തമ്പുരാക്കന്മാരാണ്

322

Film-Studio-Set-775

മലയാളം സിനിമ ലോകത്തെ ചില ക്ലീഷേ തമ്പുരാക്കന്മാരെ ഇവിടെ പരിചയപ്പെടാം. ഇവരുടെ ഏത് സിനിമ എടുത്ത് നോക്കിയാലും “ക്ലീഷേ” കാണാം..ചില ക്ലീഷേ പരിപാടികള്‍ ഒന്ന് കണ്ടുനോക്കു…

ആദ്യം നടന്മാരുടെ തന്നെ കാര്യം എടുക്കാം…

സൂരജ് വെഞ്ഞാറമ്മൂട് – സ്ഥിരമായി ചെകിട്ടത്ത് അടികിട്ടാനുള്ള കോമഡി താരമാണ് സുരാജ് വെഞ്ഞാറന്മൂടും കൂട്ടരും.

അബുസലിം/കൊല്ലം അജിത്ത്- ഇവര്‍ എവിടെയുണ്ടോ അവിടെ തെമ്മാടിത്തവും ഇടിയും ഉറപ്പാണ്.

വിജയകുമാര്‍- നായകന്റെ കൂട്ടുകാരനാണെങ്കില്‍ എന്തായാലും നായകനെ ചതിക്കും..

സാദിഖ് – ഗള്‍ഫുകാരന്‍,പ്രവാസി

വിജയ് മേനോന്‍ – എക്‌സന്‍ട്രിക്ക്,കഞ്ചാവിനോ മറ്റ് മയക്കുമരുന്നിനോ അടിമ.

ബാബു ആന്റണി- എന്നും ജീന്‍സും ഷൂവും ആയിരുന്നു വേഷം.പുള്ളീടെ ഷൂസ് ആണ് ക്യാമറകള്‍ക്ക് ഏറെ പരിചിതം.
ഷര്‍ട്ട് എപ്പോഴും തോളില്‍ ഇടും. ബനിയന്‍ മാത്രം ധരിക്കും. മിക്കവാറും ഒറ്റയ്ക്കാണ് താമസം.ലുങ്കി ഉടുക്കാറില്ല.

ടി എ ഷാഹിദിന്റെ തിരകഥകളിലും ക്ലീഷേകള്‍ ഒരു പതിവ് കാഴ്ചയാണ്. 

1. ടി.ഏ ഷാഹിദ് സിനിമകളില്‍ നായകന്റെ അച്ഛനോ അമ്മയോ എന്തെങ്കിലും പ്രശ്‌നത്തില്‍ പെട്ടവരാവും; ഉദാഹരണങ്ങള്‍
ബാലേട്ടന്‍: നായകന്റെ അഛനു രഹസ്യ കുടുംബം

മത്സരം: നായകന്‍ ഒരു ജാര സന്തതി

ബെന്‍ജോണ്‍സണ്‍: നായകന്റെ അമ്മ ഒളിച്ചോടി പോയവള്‍

രാജമാണിക്യം: നായകന്റെ അമ്മ മകന്‍ അറിയാതെ വേറെ കെട്ടുന്നു

പച്ചക്കുതിര: നായകന്റെ അമ്മ പണ്ട് നാട് വിട്ട് പോയി