മലയാളത്തിലേയ്ക്ക് വിരുന്നുവന്ന വാക്കുകള്‍

2269

language_boolokam
കാര്യം നമ്മള്‍ മലയാളം ഒക്കെയാണ് ഉപയോഗിക്കുന്നത് എന്നൊക്കെ ഒരു മോടിക്ക് പറയാം. പക്ഷെ, അനുദിന ജീവിതത്തില്‍ നമ്മള്‍ മലയാളം എന്നപോലെ യഥേഷ്ടം ഉപയോഗിക്കുന്ന പല വാക്കുകളും സത്യത്തില്‍ മലയാളം അല്ല എന്നറിയാമോ? അലമാരയും വിജാഗിരിയും മേശയും കസേരയും കടലാസും പേനയും ഒക്കെ കടല്‍ കടന്ന് വന്ന വാക്കുകളാണ്. പല രാജ്യക്കാര്‍ മലയാളക്കരയില്‍ അധിനിവേശം നടത്തിയിട്ടുണ്ട്. അവരുടെ എല്ലാം സംസ്‌കാരം എന്നതുപോലെ വാക്കുകളും നമ്മുടെ സമൂഹത്തില്‍ ഇന്നും സജീവമായി നില്‍ക്കുന്നു. അത്തരം ചില വരുത്തന്‍ വാക്കുകളെ നമ്മുക്ക് പരിചയപ്പെടാം.

ഇംഗ്ലീഷില്‍ നിന്നും വന്നവ

ഗവര്‍ണര്‍, അംബാസഡര്‍, സ്പീക്കര്‍, ചീഫ് സെക്രട്ടറി, കലക്ടര്‍, ജഡ്ജി, മജിസ്‌ട്രേറ്റ്, പോലീസ്, പ്രോസിക്യൂട്ടര്‍, കലക്ട്രേറ്റ്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, വില്ലേജ്, ബ്ലോക്ക്, ക്ലെര്‍ക്ക്, പ്യൂണ്‍, മാനേജര്‍, സൂപ്പര്‍വൈസര്‍, മെമ്പര്‍, പെറ്റീഷന്‍, ഓഡിറ്റ്, ട്രാന്‍സ്ഫര്‍, ഗ്രാറ്റുവിറ്റി, അസംബ്ലി കമ്മീഷന്‍, ബാങ്ക്, ബോണ്ട്, ബ്രോക്കര്‍, ഡോക്ടര്‍, ടാബ്ലറ്റ്, ലോഷന്‍, പ്ലാസ്റ്റര്‍, കിച്ചന്‍, ബെഡ് റൂം, വാഷ് ബേസിന്‍, ഹൈവേ, പാര്‍ക്ക്, കാര്‍, വാന്‍, സൈക്കിള്‍, ഓട്ടോ, ബസ്, ട്രക്ക്, ഡ്രൈവര്‍, ബ്രേക്ക്, ഗിയര്‍, ടേക്ക് ഓഫ്, ബെഞ്ച്, ഡസ്‌ക്, സെറ്റി, സോഫ, മിക്‌സി, പ്രഷര്‍ കുക്കര്‍, ഫ്രിഡ്ജ്, ടിവി, ബില്‍, വയര്‍, സ്വിച്ച്, കണക്ഷന്‍, ഫ്യൂസ്, കേക്ക്, ബ്രെഡ്, പാന്റ്‌സ്, ഷര്‍ട്ട്, ജീന്‍സ്, ജാക്കറ്റ്, അപ്പോത്തിക്കിരി, ക്രിക്കറ്റ്, റഫറി, അമ്പയര്‍, ചാമ്പ്യന്‍, സിക്‌സര്‍, ബൌണ്ടറി, ഡ്രം, ഗിറ്റാര്‍, പിയാനോ, ഹാര്‍മോണിയം, ബാന്‍ഡ്, പ്ലോട്ട്, സ്‌ക്രിപ്റ്റ്, ഡയലോഗ്, ബി.ജി.എം., ഹീറോ, വില്ലന്‍, വീഡിയോ, ഡിജിറ്റല്‍, ബോക്‌സ് ഓഫീസ്, ഫാന്‍സ്, സിനിമ, സ്‌കൂള്‍, പ്രിന്‍സിപ്പാള്‍, ഹെഡ് മാസ്റ്റര്‍, ബുക്ക്, പെന്‍, പെന്‍സില്‍, ബോക്‌സ് അങ്ങനെ നീളുന്നു നമ്മുടെ ഇടയില്‍ വിരുന്നുവന്നിട്ട് സ്ഥിരതാമസം ആക്കിയ ഇംഗ്ലീഷ് പദങ്ങള്‍.

പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്നും വന്നവ

അലമാര, മേശ, കസേര, കളസം, കപ്പിത്താന്‍, മേസ്തിരി, ലേലം, കുശിനി, ചാവി, ജനല്‍, പോര്‍ട്ടിക്കോ, വരാന്ത, വിജാഗിരി, ഇസ്തിരി, കോപ്പ, ചാക്ക്, തൂവാല, കടലാസ്, പേന, കപ്പേള, കത്തീഡ്രല്‍, അപ്പോസ്‌തോലന്‍, കപ്പളോന്‍, പാതിരി, വികാരി, പ്രസിദേന്തി, ഓസ്തി, കുരിശ്, കൊന്ത, ളോഹ, അമര, ആത്ത, ഇലുമ്പി, കശുമാവ്, പപ്പായ, പേര, വത്തക്ക.

അറബികളുടെ സമ്മാനം

മലബാര്‍, നസ്രാണി, സാഹിബ്, നൈസാം, സുല്‍ത്താന്‍, നവാബ്, താജ്, അമ്പാരി, കസബ, ഗുലാന്‍, ആമീന്‍, തഹസീല്‍, മുന്‍സിഫ്, രൊക്കം, അദാലത്ത്, ഒസ്യത്ത്, ജപ്തി, ജാമ്യം, മഹസര്‍, ഉലുവ, നാരങ്ങ, ഖജനാവ്, കവാത്ത്, തകരാര്‍, ഇങ്ക്വിലാബ്, ഒപ്പന, തബല, ആലുവ, സര്‍ബത്ത് മരാമത്ത്, രാജി.

പേര്‍ഷ്യന്‍ പദങ്ങള്‍

സര്‍ക്കാര്‍, ദര്‍ബാര്‍, അബ്കാരി, കാനേഷുമാരി, പരാതി, ബിനാമി, പീരങ്കി, ശിപാര്‍ശ, ബസാര്‍, രസീത്, നിരക്ക്, ചര്‍ക്ക, കമ്മി, ത്രാസ്, കമാനം, നങ്കൂരം, കുശാല്‍, തയാര്‍, ഉഷാര്‍, ബേജാര്‍, ജോര്‍, ഭേഷ്, സബാഷ്

രാഷ്ട്രഭാഷയില്‍ നിന്നും

ബന്ദ്, ലഹള, ലാത്തി, ചിട്ടി, ചല്ലാന്‍, ചൂള, ബംഗ്ലാവ്, ഡപ്പി, പങ്ക, കൊപ്ര, ചട്ണി, ചായ, പപ്പടം, ലഡ്ഡു, മിടായി, പടക്കം, ബഡായി, ബീഡി, ആട്ട, സാരി, കുര്‍ത്ത, ദോത്തി, ചുരിദാര്‍.

ഇതുകൂടാതെ സംസ്‌കൃതം, ലാറ്റിന്‍, മറാത്തി എന്നിങ്ങനെ മറ്റനേകം ഭാഷകളില്‍ നിന്നും മലയാളത്തിലേയ്ക്ക് പടങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ അവ ഉപയോഗം കൊണ്ട് പലപ്പോഴും രൂപമാറ്റം സ്വീകരിച്ചിട്ടുമുണ്ട്.