മലയാളത്തില്‍ വെറൈറ്റിയില്ല, മലയാളികള്‍ വേട്ടയാടുന്നു : ഉര്‍വശി

190

new

ഉര്‍വശി അടിച്ചു ഫിറ്റായി നടത്തിയ ഒരു കലാപരിപാടിയായിരുന്നു ഈയിടെ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയം. നിയമസഭ മന്ദിരത്തില്‍ നടന്ന ഒരു പരിപാടിക്കിടെ മദ്യപിച്ചെത്തിയായിരുന്നു ഉര്‍വശി കലാപരിപാടികള്‍ നടത്തിയത്.  സംസാരിക്കാന്‍ പോലും പറ്റാത്ത താരത്തെ ഒടുവില്‍ സംഘാടര്‍ കാറില്‍ കയറ്റിവിടുകയായിരുന്നു. താരം മദ്യപിച്ചെത്തിയതിനാല്‍ സ്പീക്കര്‍ പരിപാടിയില്‍ നിന്നും ഉടന്‍ സ്ഥലം വിട്ടിരുന്നു. ഉര്‍വശി ഇത് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയ ശക്തമായി പ്രതികരിച്ചപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഉര്‍വശി. വ്യക്തിപരമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനാണ് ഇത്തരം മീഡിയകളുടെ പ്രധാന ശ്രദ്ധയെന്നും നടന്‍ ജിഷ്ണുവിനോട് കാട്ടിയതുമായി താരതമ്യം ചെയ്യുമ്പോള്‍ എന്റെ നേര്‍ക്കുള്ളത് ഒന്നുമല്ല എന്നും ഉര്‍വശി പറയുന്നു.

മലയാളത്തില്‍ ഒരേ തരത്തിലുള്ള കഥകളും കഥാാപാത്രങ്ങളുമൊക്കെയാണ്, വ്യത്യസ്തയില്ല. സൂപ്പര്‍ സ്റ്റാറുകള്‍ക്കുപോലും കഴിവുകള്‍ തെളിയിക്കാന്‍ വേണ്ടവിധമുള്ള കഥകള്‍ മലയാളത്തിലില്ലെന്ന് ഉര്‍വശി പരിതപിക്കുന്നു.