മലയാളികളെ കോരിത്തരിപ്പിച്ച ഫോണ്‍ നമ്പര്‍ “2255”

259

സ്മാര്‍ട്ട്‌ ഫോണുകളും ഇന്റ്നെര്‍ നെറ്റ് കോളുകളും കോടി കുത്തി വാഴുന്ന ഈ ആധുനിക യുഗത്തിലും മലയാളി ഓര്‍ത്തിരിക്കുന്ന ഒരു പഴയ ലാന്ഡ് ലൈന്‍ നമ്പര്‍ ഉണ്ട്. ഒട്ടു മിക്ക മലയാളികളും ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത ഒരു നാലക്ക ലാന്‍ഡ്‌ ലൈന്‍ നമ്പര്‍.

ഏതാ ആ നമ്പര്‍ എന്ന് മനസിലായോ? 2255..! രാജാവിന്റെ മകന്‍ എന്നാ ചിത്രത്തിലെ നമ്മുടെ സ്വന്തം ലാലേട്ടന്റെ നമ്പര്‍…!

ഫോണുകളും ഫോണ്‍ നമ്പരുകളും പല മലയാള സിനിമയിലും പ്രധാന അവസരങ്ങളില്‍ രംഗ പ്രവേശനം നടത്തിയിട്ട് ഉണ്ടെങ്കിലും മലയാളിലെ ഏറ്റവും കൂടുതല്‍ കോരിത്തരിപ്പിച്ച നമ്പര്‍ എന്ന് പറയുന്നത് ഇതു തന്നെയായിരിക്കും.

ലാലേട്ടനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തി കൊണ്ട് വന്ന രാജാവിന്റെ മകന്‍ എന്നാ ചിത്രത്തിലാണ് ഫോണ്‍ നമ്പര്‍ ഒരു പ്രധാന കഥാപാത്രമായി ആദ്യമായി രംഗ പ്രവേശനം ചെയ്യുന്നത്.

കഥയിലെ നായികയായ നാന്‍സിയെ (അംബിക) കാണാന്‍ അധോലോക നായകനായ വിന്‍സെന്റ് ഗോമസ് (മോഹന്‍ ലാല്‍)  വരുന്നു. “എന്ത് ആവശ്യത്തിനും വിളിക്കാന്‍ മറക്കണ്ട” എന്ന് പറഞ്ഞു കൊണ്ട് ഗോമസ് തന്റെ ഫോണ്‍ നമ്പര്‍ ചുവരില്‍ തൂക്കിയിരുന്ന കലണ്ടറില്‍ എഴുതിയിടുന്നു…അതിന്റെ ഒപ്പം ലാലേട്ടന്റെ ഉഗ്രന്‍ ഡയലോഗും..”മൈ ഫോണ്‍ നമ്പര്‍ ഈസ്‌ 2255″..!

ഫോണ്‍ നമ്പര്‍ വിവാദമാകുന്ന ഈ കാലത്ത് ഒരു വിവാദവുമുണ്ടാക്കാതെ സൂപ്പര്‍ മെഗാ ഹിറ്റായ ഒരു നമ്പരാണ് അത്. അതിന്റെ ചുവടു പിടിച്ചു പിന്നെ ഇന്ന് ഇതുവരെ നിരവധി സിനിമകളില്‍ നിരവധി ഫോണ്‍ നമ്പരുകള്‍ വന്നു പോയി..പക്ഷെ 2255 വിനോട് പിടിച്ചു നില്‍ക്കാന്‍ ഇതുവരെ ഒരു നംബറിനും സാധിച്ചിട്ടില്ല.