മലയാളികള്‍ക്ക് ദുരന്തമായി ബഹ്റൈനിലെ വെയര്‍ഹൗസുകളില്‍ അഗ്‌നിബാധ.!

217

Sony-warehouse-fire-007

മലയാളികള്‍ക്ക് ദുരന്തമായി ബഹ്റൈനിലെ വെയര്‍ഹൗസുകളില്‍ അഗ്‌നിബാധ.! ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള സോള ഫര്‍ണിച്ചര്‍ ഫാക്ടറി കത്തി ചാമ്പലായി. . മലയാളികളടക്കമുള്ളവര്‍ ജോലി ചെയ്യുന്ന ഇവിടെ തൊട്ടടുത്തായി ആറ് ഫാക്ടറികളും ഗോഡൗണുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഫാക്ടറിഗോഡൗണ്‍ ഉടമകള്‍ക്കെല്ലാം വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ബഹ്‌റൈന്‍ സല്‍മാബാദ് ഹാജി ഹസനടുത്തുള്ള പത്തോളം വെയര്‍ഹൗസുകളിലാണ് വന്‍ അഗ്‌നിബാധ ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് ദീനാറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഡസന്‍കണക്കിന് ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകള്‍ പ്രവര്‍ത്തിപ്പിച്ചിട്ടും ആദ്യഘട്ടത്തില്‍ തീയണക്കാനായില്ല.

തീ ഇപ്പോള്‍ നിയന്ത്രണ വിധേയമായി എന്നു സര്‍ക്കാര്‍  അറിയിച്ചിട്ടുണ്ട് എങ്കിലും ആശങ്ക അകലുന്നില്ല. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.